Showing posts with label telegram. Show all posts
Showing posts with label telegram. Show all posts

ടെലിഗ്രാം @LivegramBot ഡാറ്റാബേസ് ചോർച്ച

അടുത്തിടെ ജനപ്രിയ ഫീഡ്ബാക്ക് ബോട്ട് ആയ Livegram ഡാറ്റാബേസ് ചോർച്ച റിപ്പോർട്ട് ചെയ്തു. ടെലിഗ്രാം ചാനൽ അഡ്മിനിസ്ട്രേറ്റർമാർക്ക് അജ്ഞാതമായി ഫീഡ്‌ബാക്ക് നൽകുവാൻ ഈ ബോട്ട് ഉപയോഗിക്കുന്നു. ബോട്ടുകളെ സംരക്ഷിക്കാൻ, എല്ലാ ലിങ്കുചെയ്ത എല്ലാ ബോട്ട് ടോക്കണുകളും ടെലിഗ്രാം ടീം അസാധുവാക്കും.

നിങ്ങളുടെ ബോട്ട് മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ, @BotFather-ലും @LivegramBot ക്രമീകരണങ്ങളിലും എല്ലാ ലൈവ്‌ഗ്രാം ബോട്ടുകൾക്കുമുള്ള ടോക്കണുകൾ നിങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബോട്ട് ഉടൻ പ്രവർത്തിക്കുന്നത് നിർത്തും.

ബോട്ട് ഉടമകൾ എന്തുചെയ്യണം:
1. @BotFather തുറക്കുക, /mybots കമാൻഡ് അയയ്ക്കുക.
2. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബോട്ട് തിരഞ്ഞെടുക്കുക.
3. API ടോക്കൺ ടാപ്പ് ചെയ്യുക, തുടർന്ന് നിലവിലെ ടോക്കൺ പിൻവലിക്കുക. അതിനുശേഷം, പുതിയ ടോക്കൺ @LivegramBot-ലേക്ക് അയയ്ക്കുക.

Source: @tginfo

ബുള്ളി ഭായ് മോഡല്‍ വീണ്ടും; ഇത്തവണ ടെലഗ്രാമില്‍

ദില്ലി: ബുള്ളി ഭായ് ആപ്പില്‍ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളുടെ ലേലത്തിന് വെച്ച സംഭവത്തില്‍ വിവാദം കടുക്കുന്നതിനിടെ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയാണ്. ഇത്തവണ ടെലഗ്രാം ചാനലിലാണ് ഒരു യുവതിയുടെ ചിത്രം ലേലത്തിനെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ഈ ചാനല്‍ ബ്ലോക് ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, പോലീസുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എതിരാളികള്‍ ഇതുവരെ കാണാത്ത കിടിലന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം

സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള സംവിധാനത്തെ സ്‌പോയിലർ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, ആദ്യമായാണ് ഒരു മെസേജിംഗ് ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്. വാട്ട്‌സ്ആപ്പ്, സിഗ്നൽ എന്നിവയുൾപ്പെടെ മറ്റേതെങ്കിലും സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനിലും സന്ദേശ വിവർത്തന സവിശേഷതയില്ല.

സന്ദേശങ്ങളോട് പ്രതികരിക്കാം
ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.

"ആനിമേറ്റഡ് ഇമോജികൾ ആദ്യമായി അവതരിപ്പിച്ച മെസേജ് ആപ്പാണ് ടെലിഗ്രാം, ഇത് ഉപയോക്താക്കൾക്ക് ചാറ്റിൽ സ്വയം പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികൾ നൽകി. ഇന്ന്, ഈ ഇമോജികളിൽ ചിലത് വികാരങ്ങൾ പങ്കിടാനും സന്ദേശം അയയ്‌ക്കാതെ സംസാരിക്കാനും പ്രതികരണവുമായി വരുന്നു." - ടെലഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ശേഷം അറിയിച്ചു.

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

സ്പോയിലര്‍ ഫീച്ചര്‍
സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ 'സ്‌പോയിലർ' ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

ട്രാന്‍സിലേഷന്‍
ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.

ടെലിഗ്രാമിൽ ‘മിന്നൽ മുരളി’; വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന ബേസിൽ ജോസഫിൻ്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ഇന്നലെ ഉച്ചയ്‌ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിൻ്റെ വ്യാജൻ ടെലഗ്രാമിലും വന്നു. എന്നാൽ ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്. വ്യാജൻ കാണുന്നവർക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.

മിന്നൽ മുരളി എന്ന പേരിൽ പ്രചരിച്ച ഫയലുകളിൽ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്ത് നോക്കിയ പലർക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസിൽ ജോസഫ് തന്നെയാണോ മിന്നൽ മുരളിയുടേതെന്ന പേരിൽ ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വേദനയും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

ടെലഗ്രാം നിരോധനം; അതിൻ്റെ ആവശ്യമുണ്ടോ എന്ന് മലയാളികൾ?

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കകം ടെലിഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് ഇപ്പോൾ സജീവമാണ്. നിരവധി സംവിധായകരും സിനിമാ മേഖലയിലെ ആളുകളും ഇതിനെതിരെ പലപ്പോഴും ശക്തമായി പ്രതിഷേധിക്കാർ ഉണ്ട്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2 നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ എത്തിയപ്പോൾ ചിത്രത്തിൻറെ സംവിധായകനായ ജിത്തു ജോസഫ് ശക്തമായി അതിനെതിരെ പ്രതിഷേധിച്ചിരുന്നു.

അതുപോലെതന്നെ ടെലിഗ്രാമിനെതിരെ പ്രതിഷേധവുമായി തീരുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. താര ത്തിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഡിസംബർ 24 ന് ക്രിസ്മസ് തലേന്ന് ഒ.ടി.ടിയിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ടോവിനോയെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഒട്ടുമിക്ക സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന ബഹുമതിയും ഈ സിനിമക്ക് ഉണ്ട്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത് കാരണം നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ ആ സിനിമ എത്തുമെന്ന ഭീതിയിൽ ടെലിഗ്രാമിതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകനായ ബേസിൽ


റിലീസ് ചെയ്ത നിമിഷങ്ങൾക്കകം സിനിമകൾ ടെലഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് സിനിമ മേഖലയ്ക്ക് ഭീഷണിയാണെന്നും, അതുകൊണ്ട് ടെലിഗ്രാം ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബേസിൽ രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ബേസിൽ തൻറെ ഈ അഭിപ്രായം തുറന്നു പറഞ്ഞത്.
ബേസിൽ ജോസഫിൻറെ വാക്കുകളിലൂടെ. “ഫയൽ ഷെയറിങ് ആപ്പ് ആയതിനാൽ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാൽ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയാണ്. അതിലെ ഗ്രൂപ്പുകളിലേക്ക് തീയേറ്റർ റിലീസ് ആയ ചിത്രങ്ങളും ഒ.ടി.ടി റിലീസ് ആയ ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ല ഓർത്തു ആശങ്കയുണ്ട്. അതേസമയം വാർത്ത പ്രസിദ്ധീകരിച്ച ഒരു ചാനലിൻ്റെ കമൻറ് ബോക്സിൽ തന്നെ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി ബേസിൽ ജോസഫ് രംഗത്തെത്തി. ഈ കമൻറ് ഇപ്പോൾ വൈറൽ ആണ്.

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി മലയാളത്തിലെ മറ്റൊരു സംവിധായകനും നടനുമായ സാജിദ് യഹിയയും ആവശ്യപ്പെട്ടു.സാജിദ് യഹിയയുടെ വാക്കുകളിലൂടെ.
“ഒരു ഗ്രൂപ്പിൽ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിൻ്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എത്രയൊക്കെ തടയിടാൻ ശ്രമിച്ചാലും ഫലം ഉണ്ടാകില്ല. ആ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ല.”

ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന്​ ആവശ്യം


പ്രമുഖ മെസ്സേജിങ്​ ആപ്പായ ടെലഗ്രാം ജർമനിയിൽ നിരോധിക്കണമെന്ന ആവശ്യവുമായി രാഷ്​ട്രീയ പ്രവർത്തകൻ ബോറിസ്​ പിസ്​റ്റോറിയസ്​. ആപ്പിളിന്‍റെയും ഗൂഗ്​ളിന്‍റെയും ആപ്പ്​ സ്​റ്റോറുകളിൽ നിന്നും ടെലഗ്രാം നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും അദ്ദേഹം സർക്കാരിനോട്​ ആവശ്യപ്പെട്ടു. തീവ്രവാദ ഉള്ളടക്കം കണ്ടെത്താൻ സഹായിക്കുന്നതിനുള്ള അഭ്യർത്ഥനകൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ആപ്പ്​ നിരോധിക്കണമെന്നാണ്​ അദ്ദേഹം ആവശ്യപ്പെടുന്നത്​.

വാക്സിൻ വിരുദ്ധർക്ക്​ അവരുടെ ആശയം വ്യാപകമായി പ്രചരിപ്പിക്കാൻ അവസരം നൽകിയതിന്​ ടെലഗ്രാം ജർമ്മനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ആപ്പിലൂടെ വാക്​സിനുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

"സർക്കാർ സെൻസർഷിപ്പിന്" വഴങ്ങില്ലെന്ന നിലപാട്​ സ്വീകരിക്കുന്നതിനാൽ ടെലഗ്രാമിന്​, ജർമനിയിലെ ആക്ടിവിസ്റ്റുകൾക്കും പ്രതിഷേധക്കാർക്കും ഇടയിൽ വലിയ പ്രചാരമാണുള്ളത്​​, പ്രത്യേകിച്ചും 'നുണകളും ഭീഷണികളും ഗൂഢാലോചന സിദ്ധാന്തങ്ങളും' പ്രചരിപ്പിക്കുന്നവരെ അടിച്ചമർത്താനുള്ള സർക്കാർ സമ്മർദ്ദത്തിന്​ ഫേസ്​ബുക്ക്​ (Facebook) പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴങ്ങുന്ന സാഹചര്യത്തിൽ. അതേസമയം, വിഷയത്തിൽ ടെലിഗ്രാം പ്രതികരണം അറിയിച്ചിട്ടില്ല.

മരക്കാറിന്റെ വ്യാജപ്രിന്റ് ടെലി​ഗ്രാമിലൂടെ പ്രചരിപ്പിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

കഴിഞ്ഞ ദിവസം തിയറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ടെലി​ഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് അറസ്റ്റിലായത്. ചിത്രത്തിന്റെ വ്യാജപ്രിന്റ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

പല ​ഗ്രൂപ്പുകളിലേക്കും സിനിമ അയച്ചു
നല്ല പ്രിന്റ് ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും പറഞ്ഞ് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുത്ത ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നു രാവിലെ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്.

കൂടുതൽ പേർ അറസ്റ്റിലാകും
മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. ഇവരിൽ പലരും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് ചിത്രം ടെലി​ഗ്രാമിൽ എത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ യൂട്യൂബിലും വന്നിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്.

ടെലിഗ്രാം ആപ്പ് ഉടൻ അപ്‌ഡേറ്റ് ചെയ്യുക!

ടെലിഗ്രാം പുതിയ ഉപയോക്തൃ ഐഡി സിസ്റ്റത്തിലേക്ക് മാറുന്നു. ഇക്കാരണത്താൽ, ടെലിഗ്രാം ആപ്പുകളുടെ പഴയ പതിപ്പുകളിൽ സൈൻ അപ്പ് ചെയ്യുന്നതിനുള്ള സൗകര്യം ടെലിഗ്രാം പ്രവർത്തനരഹിതമാക്കി. മെസഞ്ചറിന്റെ എല്ലാ ഫീച്ചറുകളും ഉപയോഗപ്പെടുത്തുന്നതിനായി, ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ടെലിഗ്രാം ആവശ്യപ്പെടുന്നു.

താഴെപ്പറയുന്ന പതിപ്പുകളോ പുതിയതോ ആണെങ്കിൽ ടെലിഗ്രാം നിങ്ങളുടെ ഉപകരണങ്ങങ്ങളിൽ ശരിയായി പ്രവർത്തിക്കും:
  • ആൻഡ്രോയിഡിനുള്ള ടെലിഗ്രാം 8.2.7
  • ആൻഡ്രോയിഡിനുള്ള ടെലിഗ്രാം X 0.24.0.1439
  • iOS -നുള്ള ടെലിഗ്രാം 8.2.2
  • ടെലിഗ്രാം ഡെസ്ക്ടോപ്പ് 3.2.5
  • ടെലിഗ്രാം മാക് ഓ.എസ് 8.2.0.
നിങ്ങളുടെ ഉപകരണം 32ബിറ്റ് ആണെങ്കിൽ വിഷമിക്കേണ്ട: 32ബിറ്റ് പ്രോസസറുകൾക്ക് 64ബിറ്റ് നമ്പറുകളിൽ പ്രവർത്തിക്കാനാകും.
Credit: @tginfo

ടെലിഗ്രാം ഒരു പുതിയ User Authorization സംവിധാനം അവതരിപ്പിക്കുന്നു

വരാനിരിക്കുന്ന അപ്‌ഡേറ്റിൽ, ടെലിഗ്രാമിന്റെ പുതുക്കിയ authorization സംവിധാനം അവതരിപ്പിക്കപ്പെടും. ലോഗിൻ ചെയ്യുമ്പോൾ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പറിലേക്ക് ഒരു കോൾ വിളിക്കപ്പെടുകയും, ഈ നമ്പറിലെ ചില അക്കങ്ങൾ പൂർത്തിയാക്കി, ലോഗിൻ ചെയ്യുകയും ചെയ്യുന്ന തരത്തിൽ ആണ് പുതിയ സംവിധാനം. SMS ഉപയോഗിച്ചുള്ള പഴയ ലോഗിൻ സംവിധാനം പൂർണമായി മാറില്ലെന്നതിനാൽ, നിലവിൽ ചില മൊബൈലുകളിൽ മാത്രമാകും മാറ്റങ്ങൾ പ്രകടമാകുക. കൂടാതെ, വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ, ഉപയോക്താവ് മുമ്പ് ലോഗിൻ ചെയ്‌ത മൊബൈൽ/ഉപകരണങ്ങളുടെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള ഒരു ഓപ്ഷൻ ലഭ്യമാകും. ഇത് പിന്നീട് ലോഗിൻ ചെയ്യാൻ ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കും.

ടെലിഗ്രാം പ്രോജക്റ്റിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം ലാഭിക്കുക എന്നതായിരിക്കാം ഈ നടപടിയുടെ പിന്നിലെ കാരണം. നിലവിലെ SMS വഴിയുള്ള Authorization നു വേണ്ടി മൊത്തം ചെലവിന്റെ ഏകദേശം കാൽഭാഗം ചെലവഴിക്കേണ്ടി വരുന്നതായി കണക്കാക്കപ്പെടുന്നു. ടെലിഗ്രാം ഡെസ്ക്ടോപ്പ്, ടെലിഗ്രാം വെബ് പതിപ്പുകളിൽ നിന്നും SMS വഴിയുള്ള User Authorization മുൻപ് നീക്കം ചെയ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് ഓർക്കുക.

Credit: @tginfo

ടെലിഗ്രാം ബോട്ട് കോഡിങ്ങും പ്രവർത്തനവും

ടെലിഗ്രാം ബോട്ട് എന്നത് ഒരു കംപ്യുട്ടർ പ്രോഗ്രാം ആണ്.. അത് ഓടിക്കാൻ ഒരു കമ്പ്യൂട്ടർ വേണം.. അല്ലെങ്കിൽ തത്തുല്യമായ ഒന്ന്.. ഹെറോക്കു എന്ന വെബ്സൈറ്റ് കുറച്ചു മണിക്കൂർ അത്‌ ഉപയോഗിക്കാൻ ഉള്ള റിസോഴ്സ് ഫ്രീയായി നൽകുന്നുണ്ട്.. (സെർവർ എന്ന പേരിൽ റിമോട്ട് കമ്പ്യൂട്ടറുകൾ കിട്ടും.. പക്ഷെ അതിന് പണം കൊടുക്കണം എന്ന് മാത്രം) എങ്കിലും അതിൽ ഒരു കോഡ് ഓടിക്കാതെ ബോട്ട് വർക്ക് ആവില്ല..

ഈ കോഡ് ഉണ്ടാക്കുക എന്നത് ആർക്കും എളുപ്പത്തിൽ പറഞ്ഞു കൊടുക്കാവുന്ന ഒന്നല്ല.. അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളും എടുത്തു പലരും പഠിക്കുന്നതാണ്.. അതായത് അവരുടെ അമൂല്യമായ സമയം നഷ്ടപ്പെടുത്തി അവർ പഠിച്ചെടുത്തത്. നിങ്ങൾ നിങ്ങളുടെ വീട്ടിൽ ജോലിക്ക് ഒരാളെ വെച്ചാൽ വൈകിട്ട് അയാൾക്ക് കൂലി കൊടുക്കാറില്ലേ.. ശരീരം അദ്ധ്വാനിക്കുന്നത് മാത്രം അല്ല ജോലി.. ബുദ്ധിയുടെ അദ്ധ്വാനവും ജോലി ആണ്.. അതുകൊണ്ടാണ് വലിയ സോഫ്റ്റ്‌വെയർ കമ്പനികൾ ലക്ഷക്കണക്കിന് ശമ്പളം കൊടുത്തു പ്രോഗ്രാമേഴ്സിനെ വെക്കുന്നത്..

അങ്ങനെ വരുമ്പോൾ നിങ്ങൾ വേണ്ടി ഒരു ബോട്ടിനെ ഉണ്ടാക്കി കൊടുക്കാൻ ഒരു പ്രോഗ്രാമറോട് പറയുമ്പോൾ മുകളിൽ പറഞ്ഞ പോലെ കൂലിക്ക് ആളെ വെക്കുന്നതിന് തുല്യം ആണ്.. അപ്പോൾ ജോലി ചെയ്യുന്ന ആൾക്ക് ഇഷ്ടം ഉള്ള കൂലി ചോദിക്കാം.. അതായത് വർഷങ്ങൾ എടുത്തു അയാൾ ഉണ്ടാക്കി എടുത്ത ഒരു സ്‌കില്ല് നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ അതിന് ഒരു വില ഇടാൻ അയാൾക്ക് അവകാശം ഉണ്ട്.. കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.. ചെയ്യണോ വേണ്ടയോ എന്നത് അയാളുടെയും.. ഇനി ആ സ്‌കിൽ നിങ്ങൾക്ക് സ്വയമേ ഉണ്ടാക്കി എടുക്കാൻ ആണെങ്കിൽ ആയിരകണക്കിന് ട്യൂട്ടോറിയൽസ് യൂട്യൂബിൽ കിട്ടും.. വിവിധ ഭാഷകളിൽ..

NB: നാട്ടിൽ തെങ്ങു കയറുന്ന ആളെ വിളിച്ചു ഫ്രീയായി നാല് തെങ്ങു കയറുമോ എന്ന് ചോദിച്ചു നോക്കിയാൽ ഏകദേശം ധാരണ കിട്ടും.

എന്താണ് ടെലഗ്രാം യൂസർ ബോട്ട്

യൂസർ ബോട്ട് എന്നു പറയുന്നത് ടെലഗ്രാമിന്റെ ഒരു unofficial client ആണ്. ഈ unofficial client വഴി നമ്മുടെ അക്കൗണ്ടിൽ login ചെയ്ത് ഒരാൾ (suppose a virtual assistant) നമുക്കുവേണ്ടി ജോലി ചെയ്യുകയാണെങ്കിൽ എങ്ങനെയുണ്ടാവും? അതായത് നമ്മൾ നമ്മുടെ ഫോണിൽ നിന്ന് മെസ്സേജ് വഴി ഒരു കമാൻഡ് കൊടുക്കുമ്പോൾ അതിനനുസരിച്ച് ദൂരെ ഒരു സെർവറിൽ ഇരുന്ന് ഈ virtual assistant നമ്മളെ help ചെയ്യുന്നു.

ഉദാഹരണത്തിന്, ഞാൻ ഒരു ഗ്രൂപ്പിൽ ".weather Kochi" എന്ന് മെസ്സേജ് അയച്ചു എന്ന് കരുതുക. അപ്പോൾ തന്നെ യൂസർ ബോട്ട്ൽ ഉള്ള എന്റെ virtual assistant എനിക്ക് കൊച്ചിയിലെ കാലാവസ്ഥ അറിയണം എന്നു മനസ്സിലാക്കി ഞാൻ അയച്ച ആ മെസ്സേജ് edit ചെയ്ത് കൊച്ചിയിലെ weather report ആക്കി മാറ്റുന്നു (ഇതെല്ലാം നടക്കുന്നത് സെക്കന്റുകൾക്കുള്ളിലാണ്.)

ഇങ്ങനെയാണ് യൂസർ ബോട്ട് പ്രവർത്തിക്കുന്നത്.
YouTube ൽ നിന്ന് video ഡൌൺലോഡ് ചെയ്യാനും, ഒരു ഫോട്ടോ അയച്ചാൽ അത് സ്റ്റിക്കറോ pdf ഓ ആക്കി തരാനും, ഒരു ഫയലിന്റെ ലിങ്ക് കൊടുത്താൽ അത് ടെലഗ്രാമിലേക്ക് upload ചെയ്തു തരാനും, ടെലഗ്രാം ഫയൽ അയച്ചാൽ അത് Google drive ലേക്ക് upload ചെയ്തു തരാനും ഒക്കെ ഒരുപാട് ബോട്ടുകൾ ടെലഗ്രാമിൽ ഉണ്ട്.

ഇങ്ങനെ നൂറുകണക്കിന് ആവശ്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടുകളുടെയെല്ലാം program code ഒരു യൂസർബോട്ടിൽ സെറ്റ് ചെയ്താലോ? എന്നിട്ട് ആ യൂസർ ബോട്ട് നമ്മുടെ അക്കൗണ്ട് ആയി ലിങ്ക് ചെയ്താലോ? ഓരോ ബോട്ടിലും പോയി ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ നമുക്ക് ഇഷ്ടമുള്ള ചാറ്റിൽ നിന്നുകൊണ്ട് മുന്നേ പറഞ്ഞ കമാൻഡുകളുടെ സഹായത്തോടെ userbot നെക്കൊണ്ട് ചെയ്യിക്കാം!

അതായത്, എനിക്ക് സുഹൃത്ത് അയച്ചുതന്ന ഒരു വീഡിയോയിൽ നിന്ന് mp3 എടുക്കണം. അപ്പോൾ ഞാൻ ആ വീഡിയോ ഏതെങ്കിലും file converter bot ൽ അയച്ചു കൊടുക്കുന്നതിനു പകരം ആ ചാറ്റിൽ വെച്ചു തന്നെ അതിന് റിപ്ലൈ ആയിട്ട് ".convert mp3" എന്ന് മെസ്സേജ് അയക്കുന്നു. (dot ഇടുന്നത് ഞാൻ അയച്ച മെസ്സേജ് കമാൻഡ് ആണെന്ന് യൂസർ ബോട്ട്ന് മനസ്സിലാവാൻ ആണ്.)

അപ്പോൾ തന്നെ യൂസർ ബോട്ട് അതിന്റെ സെർവറിൽ ഇരുന്ന് സെക്കന്റുകൾക്കുള്ളിൽ ആ വീഡിയോ ഡൌൺലോഡ് ചെയ്ത് mp3 ആക്കി convert ചെയ്ത് അതേ ചാറ്റിൽ എനിക്ക് upload ചെയ്തു തരുന്നു. (നമ്മൾ ചെയ്യുന്ന കാര്യങ്ങളൊക്കെ, message editing അടക്കം നമ്മളെക്കാൾ പതിന്മടങ്ങ്‌ വേഗത്തിൽ യൂസർ ബോട്ട്ന് ചെയ്യാൻ കഴിയും.)

ടെലഗ്രാം enthusiasts നിടയിൽ യൂസർ ബോട്ട് ജനപ്രിയമാവുന്നത് ഈ അതിരില്ലാത്ത അത്രയും ഫീച്ചറുകൾ കൊണ്ട് പ്രയോജനപ്പെടുന്നതിനാലാണ്. Basic ആയിട്ടുള്ള Google search മുതൽ ടെലഗ്രാമിലെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നായ Video Chat Streaming വരെ യൂസർ ബോട്ട് നെക്കൊണ്ട് ചെയ്യിക്കാം. ടെലഗ്രാം ആപ്പ് എങ്ങനെയൊക്കെ, എന്തിനൊക്കെ ഉപയോഗിക്കാമോ (both positive and negative sides) അതുപോലെ തന്നെ യൂസർ ബോട്ട് നെയും കൈകാര്യം ചെയ്യാൻ കഴിയും.

യൂസർ ബോട്ട് എങ്ങനെ set ചെയ്യാം, യൂസർ ബോട്ട് അക്കൗണ്ട് ആയി ലിങ്ക് ചെയ്യുന്നത് safe ആണോ എന്നൊക്കെയുള്ള കൂടുതൽ കാര്യങ്ങൾ മറ്റൊരു article ൽ പറയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു...

- DeOn -

ടെലഗ്രാമിൽ പരസ്യങ്ങൾ യൂസേഴ്സ്ന് ശല്യമാവുമോ?

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയാസിലും നിത്യേന സന്ദർശിക്കുന്ന ആപ്പുകളിലും വെബ്സൈറ്റുകളിലും ഒക്കെ ധാരാളം annoying ആയ പരസ്യങ്ങൾ കണ്ടു ശീലിച്ചവരായതിനാൽ ഈ വാർത്ത കേൾക്കുമ്പോൾ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞിട്ടുണ്ടാവണം.

ടെലഗ്രാമിൽ പരസ്യങ്ങൾ യൂസേഴ്സ്ന് ശല്യമാവുമോ?
ഇല്ല എന്ന് തന്നെ പറയാം. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടി വായിച്ചാൽ മനസ്സിലാവും...

എവിടെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
Home പേജിലോ, personal ചാറ്റിലോ, ഗ്രൂപ്പുകളിലോ ഒന്നും തന്നെ പരസ്യങ്ങൾ ഉണ്ടാവില്ല. വലിയ ചാനലുകളിൽ (1000+ subs) ചാനൽ മെസ്സേജുകൾക്ക് താഴെയായാണ് ads കാണിക്കുക.

എങ്ങനെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
ടെലഗ്രാം പരസ്യങ്ങളിൽ media യോ external ലിങ്കോ ഒന്നും തന്നെ ഉണ്ടാവില്ല. (No photo ads, No video ads.) പരമാവധി 160 character ഉള്ള text മെസ്സേജ് ആയിരിക്കും. അതിൽ പരസ്യത്തിന്റെ source ഉള്ള ടെലഗ്രാം ചാനലിലേക്കുള്ള ഒരു ബട്ടണും കാണും.

പരസ്യത്തിനായി user data എന്തെങ്കിലും ഉപയോഗിക്കുമോ?
ഇല്ല. പൊതുവായ ads ആയിരിക്കും. മാത്രമല്ല ആരൊക്കെ കണ്ടു, ബട്ടൺ ക്ലിക്ക് ചെയ്തു എന്നൊന്നും ടെലഗ്രാം store ചെയ്യില്ല.

എങ്ങനെയാണ് നമ്മുടെ product പരസ്യം കൊടുക്കാൻ കഴിയുക?
https://promote.telegram.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വരുന്ന ഫോം fill ചെയ്തുകൊണ്ട് പരസ്യം നൽകാനായി അപേക്ഷിക്കാം. (നിലവിൽ വലിയ കമ്പനികൾക്ക് മാത്രമേ പരസ്യം നൽകാൻ കഴിയുകയുള്ളൂ.)

telegram ads
നമ്മുടെ ചാനലിൽ പരസ്യം കാണിക്കുമ്പോൾ നമുക്ക് ഗുണം ഉണ്ടാവുമോ?
ഉണ്ടാവും. പരസ്യങ്ങൾക്ക് monetization ഉണ്ട്. നമ്മുടെ ചാനലിൽ കാണിക്കുന്ന പരസ്യത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം നമുക്കും കിട്ടും. 1000 views ന് 2 യൂറോ എന്നതാണ് ഇപ്പോൾ പറയപ്പെടുന്ന കണക്ക്. (Minimum 1k subscribers, no copyrighted contents മുതലായ നിബന്ധനകൾ ഉണ്ടാവും.)

NB: Telegram advertising platform ഇപ്പോൾ test സ്റ്റേജിലാണ്. അതുകൊണ്ടുതന്നെ എല്ലാ ചാനലുകളിലും പരസ്യങ്ങൾ എത്തിയിട്ടില്ല. (റഷ്യൻ ചാനലുകളിൽ ആണ് test running, അതിന്റെ സ്ക്രീൻഷോട്ട് ചുവടെ  കൊടുത്തിട്ടുണ്ട്.)

telegram ads
Fully launch ചെയ്യുന്ന സമയം മുതൽ ad revenue ടെലഗ്രാം users ഉം ആയിട്ട് പങ്കുവെക്കും എന്നാണ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്.

- DeOn -

ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാം

ടെലഗ്രാം ആപ്ലിക്കേഷൻ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിനായി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒന്നിലധികം ഫീച്ചറുകളുമായാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. ഐഒഎസ് ആപ്പിലെ ഷെയേർഡ് മീഡിയ പേജിൽ പുതിയ ഡേറ്റ് ബാറും കലണ്ടർ വ്യൂവും ഇതിൽ ഉൾപ്പെടുന്നു. ഷെയേർഡ് മീഡിയ പേജിന്റെ വശത്തായിട്ടാണ് ഡേറ്റ് ബാർ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് പഴയ ഫോട്ടോകളും വീഡിയോകളും വേഗം കണ്ടെത്താൻ ഈ ഫീച്ചർ വഴി സാധിക്കും. പഴയ ഡേറ്റുകൾ അല്ലെങ്കിൽ വിവിധ മാസങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ പോകാൻ കഴിയുന്നത് വഴിയാണ് തെരച്ചിലുകൾ എളുപ്പമാകുന്നത്. ഗ്രൂപ്പുകൾക്കായും പുതിയ അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ട്. പ്രധാനമായും അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നതാണ് പ്രത്യേകത. ഇതിനായി അഡ്മിൻ അപ്രൂവൽ സെറ്റിങ്സിൽ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റിൽ ആർക്കൊക്കെ ജോയിൻ ചെയ്യാം, ചാറ്റുകൾ കാണാം എന്നിവയിലെല്ലാം നിയന്ത്രണം പൂർണമായും അഡ്മിൻമാർക്ക് ലഭിക്കും. ഗ്ലോബൽ ചാറ്റ് തീമുകളും പുതിയ ഇന്ററാക്ടീവ് ഇമോജികളും പുതിയ അപ്ഡേറ്റിൽ ഉണ്ട്. പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയം കാണിക്കുന്നതും പുതിയ ഐഒഎസ് അപ്ഡേറ്റിന്റെ ഭാഗമാണ്.

നവംബർ മൂന്ന് ബുധനാഴ്ചയാണ് ഐഒഎസ് ഉപയോക്താക്കൾക്കുള്ള പുതിയ അപ്ഡേറ്റ് ടെലഗ്രാം പ്രഖ്യാപിച്ചത്. അപ്ഡേറ്റുകൾ യൂസ് ചെയ്യേണ്ട വിധവും ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ടെലഗ്രാം പങ്ക് വച്ചിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഷെയേർഡ് മീഡിയ പേജിന്റെ ഒരു വശത്തായി ഡേറ്റ് ബാർ ചേർത്തിരിക്കുന്നു. ഒരു ചാറ്റിൽ പങ്കിട്ട എല്ലാ ഫോട്ടോകളും ഫയലുകളും വീഡിയോകളും സംഗീതവും എല്ലാം ഇവിടെ കാണിക്കുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും എല്ലാം ഈ ഫീച്ചർ ഉപയോഗിക്കാം. ഷെയേർഡ് മീഡിയയിലൂടെ മുകളിലേക്കും താഴേക്കും വേഗത്തിൽ സ്ക്രോൾ ചെയ്യാനും സാധിക്കും. കൂടാതെ, മെച്ചപ്പെട്ട ബ്രൗസിങ് അനുഭവത്തിനായി ഉപയോക്താക്കൾക്ക് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും.

ഷെയേർഡ് മീഡിയ പേജിന് ഒരു പുതിയ കലണ്ടർ വ്യൂവും ലഭിക്കുന്നു, അത് ഒരു പ്രത്യേക ദിവസത്തെ ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താൻ ടെലഗ്രാം ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ടോസ്, വീഡിയോസ് എന്നിങ്ങനെ പ്രത്യേകം ഫിൽട്ടർ ചെയ്ത് കാണാനും കഴിയും. ചാറ്റ് ഹെഡറിൽ ടാപ്പ് ചെയ്‌ത് താഴേക്ക് സ്‌ക്രോൾ ചെയ്‌ത് മെനു ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ വ്യൂ ആക്‌സസ് ചെയ്യാൻ കഴിയും. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഗ്രൂപ്പ് അഡ്‌മിനുകൾക്കായി ഒരു പ്രിവ്യൂ ഓപ്ഷനും ഉണ്ട്. അഡ്‌മിൻ അപ്രൂവൽ ഉള്ള ഒരു ഇൻവിറ്റേഷൻ ലിങ്ക് മറ്റൊരു ഉപയോക്താവ് തുറക്കുമ്പോൾ ജോയിൻ റിക്വസ്റ്റ് അയക്കാനുള്ള ബട്ടൺ കാണാൻ കഴിയും. ഇത് വഴി അയക്കുന്ന റിക്വസ്റ്റുകൾ ചാറ്റിന് മുകളിലുള്ള പുതിയ ബാറിൽ അഡ്മിൻസിന് കാണുകയും മാനേജ് ചെയ്യുകയും ചെയ്യാം.

ജോയിൻ റിക്വസ്റ്റ് അയച്ചയാളുടെ പ്രൊഫൈൽ പികച്ചറും ബയോയും ഈ ഫീച്ച‍‍ർ വഴി അഡ്മിൻസിന് കാണാൻ കഴിയും. ശേഷം റിക്വസ്റ്റ് അം​ഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ​ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾക്ക് പേര് നൽകാനും പുതിയ അപ്ഡേറ്റ് അഡ്മിൻസിനെ അനുവദിക്കും. തങ്ങൾ അയക്കുന്ന ലിങ്കുകൾക്ക് പേര് നൽകാൻ കഴിയുന്നത് സ്വന്തം ​ഗ്രൂപ്പിന്റെ ഐഡന്റിറ്റി എന്താണെന്ന് അയക്കുന്നവരെ ബോധ്യപ്പെടുത്താൻ സഹായിക്കും. മുമ്പത്തെ അപ്‌ഡേറ്റിൽ ടെലഗ്രാം പ്രഖ്യാപിച്ച എട്ട് പുതിയ ചാറ്റ് തീമുകളും ഇപ്പോൾ ഐഒഎസ് ഡിവൈസുകളിൽ എത്തിയിട്ടുണ്ട്. എല്ലാ പുതിയ തീമുകളിലും ഡേ ആൻഡ് നൈറ്റ് മോഡ്, ആനിമേറ്റഡ് ബാക്ക്​ഗ്രൗണ്ട്, ഗ്രേഡിയന്റ് മെസേജ് ബബിൾസ് എന്നിവ ഉൾപ്പെടുന്നു. ഈ ഫീച്ച‍ർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകും.

പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയവും പുതിയ ഐഒഎസ് അപ്ഡേറ്റിനൊപ്പം കാണിക്കും. ചാറ്റിൽ ഷെയർ ചെയ്ത ലൊക്കേഷനിൽ ടാപ്പ് ചെയ്യുമ്പോൾ നടന്നോ കാറിലോ ബസിലോ ഒക്കെ ലൊക്കേഷനിൽ എത്തിച്ചേരാനുള്ള യാത്രാ സമയം ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഇങ്ങനെ തങ്ങൾക്ക് എത്തിപ്പേടേണ്ട സ്ഥലം / വ്യക്തി എന്നിവി‌ടങ്ങളിലേക്കുള്ള ദൂരം സമയം എന്നിവയെല്ലാം കൃത്യമായി മനസിലാക്കാൻ യൂസേഴ്സിന് കഴിയും. ഉപയോക്താവ് ചാറ്റിൽ ഒരു പുതിയ മീഡിയ ഫയൽ ആഡ് ചെയ്യുമ്പോൾ മെസേജ് ബാറിൽ ടൈപ്പ് ചെയ്ത സന്ദേശം സ്വയം ഒരു കാപ്ഷനായി മാറും. ഇത് ആദ്യമായാണ് ഇത്തരമൊരു ഫീച്ചർ ടെലഗ്രാം അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി വേറെയും ഫീച്ചറുകൾ ടെലഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടതാണ് ക്ലൌഡ് ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റ്. ക്ലൌഡ് ഡ്രാഫ്റ്റും ഫോണും സമാന്തരമായി ഉപയോ​ഗിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ക്ലൗഡ് ഡ്രാഫ്റ്റുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിൽ മെസേജ് ടൈപ്പ് ചെയ്യാൻ സാധിക്കും. ശേഷം ഫോണിൽ നിന്ന് ഫോട്ടോ അറ്റാച്ച് ചെയ്യുകയും മെസേജും ഫോട്ടോയും ഒരുമിച്ച് അയയ്ക്കുകയും ചെയ്യാം. ഫുൾസ്‌ക്രീൻ എഫക്‌റ്റുകളുള്ള പുതിയ ഇന്ററാക്റ്റീവ് ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ടെലഗ്രാമിന്റെ ഐഒഎസ് വേർഷനിലെ സെറ്റിങ്സ് ഐഒഎസ് 15ന്റെ ശൈലികളുമായി പൊരുത്തപ്പെടുന്നതിനായി റീ ഡിസൈനും ചെയ്തിട്ടുണ്ട്. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിലൊന്നാണ് ടെലഗ്രാം. ടെലഗ്രാമിന്റെ ജനപ്രീതിക്ക് കാരണമാകുന്നതും അതിലെ ഈസി ഫീച്ചറുകളാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നതും അത്ര വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാത്തതും യൂസേഴ്സിനെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നു.

ഉസ്ബെക്കിസ്ഥാനിൽ ടെലിഗ്രാം നിരോധിച്ചു

Telegram-Banned-Uzbekistan
ഉസ്ബെക്കിസ്ഥാനിലെ പ്രാദേശിക നിയന്ത്രണ അതോറിറ്റി രാജ്യത്ത് ടെലിഗ്രാമിനും മറ്റ് സേവനങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

നേരത്തെ ഉസ്ബെക്കിസ്ഥാൻ അധികൃതർ വ്യക്തിഗത വിവരശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയിരുന്നു. ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സെർവറുകളിൽ ഡാറ്റ സംഭരിക്കാത്ത സേവനങ്ങൾക്ക് പിഴ ചുമത്തുകയും രാജ്യത്ത് അവയുടെ പ്രവർത്തനം തടയുകയും ചെയ്യും. ഉസ്‌ബെക്കിസ്ഥാനിലെ ടെലിഗ്രാം ഉപയോക്താക്കൾ നമ്മുടെ പ്രോക്‌സി ഉപയോഗിക്കണം എൻ നിർദേശിക്കുന്നു, 

Credit: @tginfo

കാണാതായ 15 കാരിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി; കുട്ടി പോയത് ടെലഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം

കോഴിക്കോട്: പന്തീരാങ്കാവ് സ്‌റ്റേഷൻ പരിധിയിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ കൊല്ലം ജില്ലയിലെ ചടയമംഗലത്തു നിന്ന് പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കണ്ണൂർ ഉളിക്കൽ സ്വദേശിയായ യുവാവിനൊപ്പമാണ് കുട്ടി പോയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ച് അഞ്ചരമണിക്കൂറിനകമാണ് ഇരുവരെയും കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിയത്തിയെ സ്കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വൈകീട്ട് നാലുമണിയോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

ഇതു പ്രകാരം അന്വേഷണമാരംഭിച്ച പോലീസ് നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ദ്യശ്യങ്ങൾ പ്രകാരം ഇവർ ടിക്കറ്റ് ബുക്ക് ചെയ്ത സമയം കണ്ടെത്തി. ഇതു പ്രകാരം യുവാവിൻ്റെ പേര് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിൽ ഇതു വച്ച് തെരഞ്ഞപ്പോൾ പെൺകുട്ടിയെ ഫ്രണ്ട് ലിസ്റ്റിൽ കണ്ടെത്തി. ഫേസ്ബുക്ക് അക്കൗണ്ടിൽ യുവാവിൻ്റെ ഫോൺ നമ്പർ ഉണ്ടായിരുന്നു. തുടർന്ന്‌ സൈബർസെല്ലിന്റെ സഹായത്തോടെ നമ്പറിന്റെ ലൊക്കേഷൻ പിന്തുടർന്നു.

കൊല്ലം ഭാഗത്തേക്കുള്ള യാത്രയിലാണെന്ന് വ്യക്തമായതോടെ പന്തീരാങ്കാവ് പോലീസ് കൊല്ലം പോലിസിന്റെ സഹായം തേടി. ടിക്കറ്റ് എടുത്തുവെങ്കിലും ഇരുവരും ട്രെയിനിൽ കയറിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ച് ഉറപ്പാക്കി. തുടർന്ന് കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകളിൽ കൊല്ലം പോലീസ് പരിശോധന ആരംഭിച്ചു. ഒടുവിൽ രാത്രി ഒമ്പതരയോടെ ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നു ഇരുവരെയും പോലീസ് കണ്ടെത്തി. ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടു. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്ഐ ധനഞ്ജയൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം. പത്തൊൻപത് വയസുള്ള യുവാവിനെ ടെലഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടത്.

വലിയ പരസ്യദാതാക്കൾക്ക് മാത്രമേ ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം ലഭ്യമാകൂ

പരസ്യ ഉള്ളടക്കത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനും നിലനിർത്തുന്നതിനും, ടെലിഗ്രാം പരസ്യ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ സമാരംഭിക്കുന്നതിന് €2,000,000കുറഞ്ഞത് മുൻകൂർ പേയ്‌മെന്റ് ആവശ്യമാണ്.

ഈ പേയ്‌മെന്റിൽ, ടെലിഗ്രാം €1,000,000 ഡെപ്പോസിറ്റായി കൈവശം വയ്ക്കുന്നു, കൂടാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചെലവഴിക്കാൻ പരസ്യദാതാവിന് ബാക്കി തുക ലഭ്യമാക്കുകയും ചെയ്യുന്നു. കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ താഴെ ചിലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം ടെലിഗ്രാം തടഞ്ഞുവയ്ക്കും.

കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ കൂടുതൽ ചെലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം തിരികെ ലഭിക്കും. എല്ലാ പരസ്യങ്ങളും പരസ്യ പ്ലാറ്റ്‌ഫോം സേവന നിബന്ധനകൾ, ടെലിഗ്രാം പരസ്യ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും.

ടെലിഗ്രാം ചാനലുകളിൽ പരസ്യങ്ങൾ ഉടൻ ദൃശ്യമാകും - ഡ്യൂറോവ്

ടെലിഗ്രാം ചാനലുകളിൽ ആദ്യമായി ഔദ്യോഗിക പരസ്യങ്ങൾ ഉടൻ ദൃശ്യമാകും . മിക്ക ഉപയോക്താക്കളും ഈ മാറ്റം ശ്രദ്ധിക്കുന്നില്ല - മൂന്ന് കാരണങ്ങളാൽ: 

1. ചാറ്റ് ലിസ്റ്റിലോ സ്വകാര്യ സംഭാഷണങ്ങളിലോ ഗ്രൂപ്പുകളിലോ ടെലിഗ്രാം പ്രൊമോഷണൽ സന്ദേശങ്ങൾ കാണിക്കില്ല. പരസ്യംചെയ്യൽ വലിയ ചാനലുകളെ മാത്രമേ ബാധിക്കുകയുള്ളൂ - ഇതിനകം പരസ്യം ചെയ്യുന്ന സേവനങ്ങൾ, ടെലിഗ്രാമിന്റെ ഭാഗത്തെ ഏറ്റവും വലിയ ചെലവിലേക്ക് നയിക്കുന്ന പിന്തുണ. 

2. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ വ്യക്തിഗത ഡാറ്റ ഉപയോഗിക്കില്ല. ടെലിഗ്രാമിന് ഉപയോക്തൃ സ്വകാര്യത പരമപ്രധാനമാണ്. പരസ്യ സന്ദേശങ്ങളുടെ ഉള്ളടക്കം അവ പ്രദർശിപ്പിച്ചിരിക്കുന്ന ചാനലുകളുടെ വിഷയങ്ങളെ മാത്രം ആശ്രയിച്ചിരിക്കും, അല്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയിലല്ല. 

3. ഔദ്യോഗിക ടെലിഗ്രാം പരസ്യ സന്ദേശങ്ങൾ തടസ്സമില്ലാത്തതായിരിക്കും. ബാഹ്യ ലിങ്കുകളോ ഫോട്ടോഗ്രാഫുകളോ ഇല്ലാതെ അവയിൽ ചെറിയ ടെക്സ്റ്റുകൾ മാത്രമേ അനുവദിക്കൂ. ചാനലിലെ എല്ലാ പുതിയ പോസ്റ്റുകളും കണ്ടതിനുശേഷം മാത്രമേ ഒരു പരസ്യം ദൃശ്യമാകൂ. 

ടെലിഗ്രാം ചാനലുകളുടെ ഉടമകൾ തന്നെ സാധാരണ സന്ദേശങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളാണ് ഇപ്പോൾ ടെലിഗ്രാം ചാനലുകളിൽ അടങ്ങിയിരിക്കുന്നത്. ടെലിഗ്രാം നടപ്പിലാക്കുന്ന ഔദ്യോഗിക പരസ്യ സന്ദേശങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദമായിരിക്കും. അത്തരം പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഉപയോക്താക്കൾക്ക് സൗജന്യവും പരിധിയില്ലാത്തതുമായ സേവനം നൽകുന്നത് തുടരാൻ ടെലിഗ്രാമിനെ അനുവദിക്കും.

കാബൂളിലെ വൈദ്യുത ലൈൻ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ.എസ് ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു

telegram
കാബൂൾ: അഫ്ഗാനിസ്താനിൽ വൈദ്യുത ലൈനുകൾ ബോംബിട്ടു തകർത്ത് 45 ലക്ഷത്തോളം പേർ കഴിയുന്ന കാബൂൾ നഗരത്തെ ഇരുട്ടിലാക്കിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്.-ഖൊരാസൻ ഏറ്റെടുത്തു. വൈദ്യുത ലൈനിനു താഴെ തങ്ങളാണ് ബോംബ് സ്ഥാപിച്ചതെന്ന് ഐ.എസ്. ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു.

വ്യാഴാഴ്ചയാണ് വൈകീട്ട് ആറോടെയായിരുന്നു കാബൂളിലേക്കും മറ്റുചില പ്രവിശ്യകളിലേക്കും വൈദ്യുതിയെത്തിക്കുന്ന ഹൈ വോൾട്ടേജ് ലൈൻ തകർന്നത്. ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ രാജ്യങ്ങളിൽനിന്നാണ് അഫ്ഗാൻ വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. യു.എസ്. പിന്തുണയുള്ള മുൻ സർക്കാരിനെതിരേ താലിബാൻ നടത്തിയ 20 കൊല്ലംനീണ്ട പോരാട്ടത്തിൽ പതിവായി വൈദ്യുത ലൈനുകൾ ആക്രമിക്കാറുണ്ടായിരുന്നു. താലിബാന്റെ തന്ത്രം അവർക്കുനേരെ തന്നെ പ്രയോഗിക്കുകയാണ് ഇപ്പോൾ ഐ.എസ്. അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷവും രാജ്യത്ത് ഭരണസ്ഥിരത കൈവരിക്കാൻ താലിബാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ തിരിച്ചടി. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ ഷിയാപള്ളിക്കുനേരെ ഐ.എസ്. നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.

സ്വ​ർ​ണക്കട​ത്ത്​ ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ്​ വഴി; 29 പ്രതികൾക്കെതിരെ കസ്​റ്റംസി​ന്റെ കുറ്റപത്രം

സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ പ്ര​തി​ക​ൾ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്​ 'സി.​പി.​എം ക​മ്മി​റ്റി' എ​ന്ന പേ​രി​ൽ ഉ​ണ്ടാ​ക്കി​യ ടെ​ലി​ഗ്രാം ഗ്രൂ​പ്​ വ​ഴി​യെ​ന്ന്​ ക​സ്​​റ്റം​സ്. സ​രി​ത്​, സ​ന്ദീ​പ്​ നാ​യ​ർ, റ​മീ​സ്​ എ​ന്നി​വ​രാ​ണ്​ ഈ ​ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. റ​മീ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പ്​ നാ​യ​രാ​ണ്​ ഗ്രൂ​പ്​ ഉ​ണ്ടാ​ക്കി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്​ ഇ​ട​പാ​ടു​ക​ളു​ടെ മു​ഴു​വ​ൻ ച​ർ​ച്ച​ക​ളും ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. സ​രി​ത്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ൽ​നി​ന്ന്​ ചാ​റ്റ്​ വി​ശ​ദാം​ശ​ങ്ങ​ൾ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്ക്​ സ്വ​ർ​ണം ക​ട​ത്താ​ൻ വ്യാ​ജ​രേ​ഖ​ക​ൾ അ​ട​ക്കം കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. അ​ധി​ക ച​ർ​ച്ച​ക​ളും മ​ല​യാ​ളം വോ​യ്​​സ്​ ചാ​റ്റി​ലൂ​ടെ​യാ​യി​രു​ന്നു.

ചാ​റ്റി​ലൂ​ടെ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ബൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും ക​സ്​​റ്റം​സ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച പ​ല രേ​ഖ​ക​ളും കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്. സ​രി​ത്​ ത​യാ​റാ​ക്കി​യ രേ​ഖ​ക​ൾ യാ​ഥാ​ർ​ഥ്യ​മെ​ന്ന നി​ല​യി​ൽ കാ​ർ​ഗോ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച്​ സ്വ​ർ​ണം വി​ട്ടു​ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ടെലിഗ്രാമിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് യുകെ

"തീവ്രവാദികളുടെ ഇഷ്ട ആപ്പാണ് ടെലിഗ്രാം" എന്ന ആരോപണവുമായി  ലേബർ പാർട്ടി നേതാവും യുകെയിലെ പ്രതിപക്ഷ നേതാവുമായ കിർ സ്റ്റാർമർ.   സ്ത്രീകളെയും രാഷ്ട്രീയക്കാരെയും കൊന്നുകളയാനുള്ള ആഹ്വാനങ്ങൾ പോസ്റ്റ് ചെയ്യാനും, അതുപോലെ സ്വവർഗാനുരാഗികൾക്ക് എതിരെയുള്ള അധിക്ഷേപങ്ങൾ, ഇസ്ലാമോഫോബിയ, വംശീയത എന്നിവ പ്രചരിപ്പിക്കുവാനും അജ്ഞാത ഉപയോക്താക്കൾ മെസഞ്ചർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സർ കെയറിന്റെ പ്രസ്താവനയിൽ അതിശയം പ്രകടിപ്പിച്ച ടെലിഗ്രാം പ്രതിനിധികൾ,  "ടെലഗ്രാമിൽ അക്രമത്തിനുള്ള ആഹ്വാനം പൂർണമായി നിരോധിച്ചിരിക്കുന്നു" വെന്ന് ബിബിസിയ്ക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. "പൊതു ഇടങ്ങളുടെയും ഉപയോക്തൃ റിപ്പോർട്ടുകളുടെയും സജീവമായ നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്ന ഉള്ളടക്കം തങ്ങളുടെ മോഡറേറ്റർമാർ പതിവായി നീക്കംചെയ്യുന്നു" വെന്നും ടെലിഗ്രാം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Source: @tginfo
© All Rights Reserved
Made With by InFoTel