Slider

ടെലിഗ്രാം ഒരു പുതിയ User Authorization സംവിധാനം അവതരിപ്പിക്കുന്നു

രാനിരിക്കുന്ന അപ്‌ഡേറ്റിൽ, ടെലിഗ്രാമിന്റെ പുതുക്കിയ authorization സംവിധാനം അവതരിപ്പിക്കപ്പെടും. ലോഗിൻ ചെയ്യുമ്പോൾ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പറിലേക്
വരാനിരിക്കുന്ന അപ്‌ഡേറ്റിൽ, ടെലിഗ്രാമിന്റെ പുതുക്കിയ authorization സംവിധാനം അവതരിപ്പിക്കപ്പെടും. ലോഗിൻ ചെയ്യുമ്പോൾ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പറിലേക്ക് ഒരു കോൾ വിളിക്കപ്പെടുകയും, ഈ നമ്പറിലെ ചില അക്കങ്ങൾ പൂർത്തിയാക്കി, ലോഗിൻ ചെയ്യുകയും ചെയ്യുന്ന തരത്തിൽ ആണ് പുതിയ സംവിധാനം. SMS ഉപയോഗിച്ചുള്ള പഴയ ലോഗിൻ സംവിധാനം പൂർണമായി മാറില്ലെന്നതിനാൽ, നിലവിൽ ചില മൊബൈലുകളിൽ മാത്രമാകും മാറ്റങ്ങൾ പ്രകടമാകുക. കൂടാതെ, വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ, ഉപയോക്താവ് മുമ്പ് ലോഗിൻ ചെയ്‌ത മൊബൈൽ/ഉപകരണങ്ങളുടെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള ഒരു ഓപ്ഷൻ ലഭ്യമാകും. ഇത് പിന്നീട് ലോഗിൻ ചെയ്യാൻ ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കും.

ടെലിഗ്രാം പ്രോജക്റ്റിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം ലാഭിക്കുക എന്നതായിരിക്കാം ഈ നടപടിയുടെ പിന്നിലെ കാരണം. നിലവിലെ SMS വഴിയുള്ള Authorization നു വേണ്ടി മൊത്തം ചെലവിന്റെ ഏകദേശം കാൽഭാഗം ചെലവഴിക്കേണ്ടി വരുന്നതായി കണക്കാക്കപ്പെടുന്നു. ടെലിഗ്രാം ഡെസ്ക്ടോപ്പ്, ടെലിഗ്രാം വെബ് പതിപ്പുകളിൽ നിന്നും SMS വഴിയുള്ള User Authorization മുൻപ് നീക്കം ചെയ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് ഓർക്കുക.

Credit: @tginfo
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel