യൂസർ ബോട്ട് എന്നു പറയുന്നത് ടെലഗ്രാമിന്റെ ഒരു unofficial client ആണ്. ഈ unofficial client വഴി നമ്മുടെ അക്കൗണ്ടിൽ login ചെയ്ത് ഒരാൾ (suppose a virtual assistant) നമുക്കുവേണ്ടി ജോലി ചെയ്യുകയാണെങ്കിൽ എങ്ങനെയുണ്ടാവും? അതായത് നമ്മൾ നമ്മുടെ ഫോണിൽ നിന്ന് മെസ്സേജ് വഴി ഒരു കമാൻഡ് കൊടുക്കുമ്പോൾ അതിനനുസരിച്ച് ദൂരെ ഒരു സെർവറിൽ ഇരുന്ന് ഈ virtual assistant നമ്മളെ help ചെയ്യുന്നു.
ഉദാഹരണത്തിന്, ഞാൻ ഒരു ഗ്രൂപ്പിൽ ".weather Kochi" എന്ന് മെസ്സേജ് അയച്ചു എന്ന് കരുതുക. അപ്പോൾ തന്നെ യൂസർ ബോട്ട്ൽ ഉള്ള എന്റെ virtual assistant എനിക്ക് കൊച്ചിയിലെ കാലാവസ്ഥ അറിയണം എന്നു മനസ്സിലാക്കി ഞാൻ അയച്ച ആ മെസ്സേജ് edit ചെയ്ത് കൊച്ചിയിലെ weather report ആക്കി മാറ്റുന്നു (ഇതെല്ലാം നടക്കുന്നത് സെക്കന്റുകൾക്കുള്ളിലാണ്.)
ഇങ്ങനെയാണ് യൂസർ ബോട്ട് പ്രവർത്തിക്കുന്നത്.
YouTube ൽ നിന്ന് video ഡൌൺലോഡ് ചെയ്യാനും, ഒരു ഫോട്ടോ അയച്ചാൽ അത് സ്റ്റിക്കറോ pdf ഓ ആക്കി തരാനും, ഒരു ഫയലിന്റെ ലിങ്ക് കൊടുത്താൽ അത് ടെലഗ്രാമിലേക്ക് upload ചെയ്തു തരാനും, ടെലഗ്രാം ഫയൽ അയച്ചാൽ അത് Google drive ലേക്ക് upload ചെയ്തു തരാനും ഒക്കെ ഒരുപാട് ബോട്ടുകൾ ടെലഗ്രാമിൽ ഉണ്ട്.
ഇങ്ങനെ നൂറുകണക്കിന് ആവശ്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടുകളുടെയെല്ലാം program code ഒരു യൂസർബോട്ടിൽ സെറ്റ് ചെയ്താലോ? എന്നിട്ട് ആ യൂസർ ബോട്ട് നമ്മുടെ അക്കൗണ്ട് ആയി ലിങ്ക് ചെയ്താലോ? ഓരോ ബോട്ടിലും പോയി ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ നമുക്ക് ഇഷ്ടമുള്ള ചാറ്റിൽ നിന്നുകൊണ്ട് മുന്നേ പറഞ്ഞ കമാൻഡുകളുടെ സഹായത്തോടെ userbot നെക്കൊണ്ട് ചെയ്യിക്കാം!
അതായത്, എനിക്ക് സുഹൃത്ത് അയച്ചുതന്ന ഒരു വീഡിയോയിൽ നിന്ന് mp3 എടുക്കണം. അപ്പോൾ ഞാൻ ആ വീഡിയോ ഏതെങ്കിലും file converter bot ൽ അയച്ചു കൊടുക്കുന്നതിനു പകരം ആ ചാറ്റിൽ വെച്ചു തന്നെ അതിന് റിപ്ലൈ ആയിട്ട് ".convert mp3" എന്ന് മെസ്സേജ് അയക്കുന്നു. (dot ഇടുന്നത് ഞാൻ അയച്ച മെസ്സേജ് കമാൻഡ് ആണെന്ന് യൂസർ ബോട്ട്ന് മനസ്സിലാവാൻ ആണ്.)
അപ്പോൾ തന്നെ യൂസർ ബോട്ട് അതിന്റെ സെർവറിൽ ഇരുന്ന് സെക്കന്റുകൾക്കുള്ളിൽ ആ വീഡിയോ ഡൌൺലോഡ് ചെയ്ത് mp3 ആക്കി convert ചെയ്ത് അതേ ചാറ്റിൽ എനിക്ക് upload ചെയ്തു തരുന്നു. (നമ്മൾ ചെയ്യുന്ന കാര്യങ്ങളൊക്കെ, message editing അടക്കം നമ്മളെക്കാൾ പതിന്മടങ്ങ് വേഗത്തിൽ യൂസർ ബോട്ട്ന് ചെയ്യാൻ കഴിയും.)
ടെലഗ്രാം enthusiasts നിടയിൽ യൂസർ ബോട്ട് ജനപ്രിയമാവുന്നത് ഈ അതിരില്ലാത്ത അത്രയും ഫീച്ചറുകൾ കൊണ്ട് പ്രയോജനപ്പെടുന്നതിനാലാണ്. Basic ആയിട്ടുള്ള Google search മുതൽ ടെലഗ്രാമിലെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നായ Video Chat Streaming വരെ യൂസർ ബോട്ട് നെക്കൊണ്ട് ചെയ്യിക്കാം. ടെലഗ്രാം ആപ്പ് എങ്ങനെയൊക്കെ, എന്തിനൊക്കെ ഉപയോഗിക്കാമോ (both positive and negative sides) അതുപോലെ തന്നെ യൂസർ ബോട്ട് നെയും കൈകാര്യം ചെയ്യാൻ കഴിയും.
യൂസർ ബോട്ട് എങ്ങനെ set ചെയ്യാം, യൂസർ ബോട്ട് അക്കൗണ്ട് ആയി ലിങ്ക് ചെയ്യുന്നത് safe ആണോ എന്നൊക്കെയുള്ള കൂടുതൽ കാര്യങ്ങൾ മറ്റൊരു article ൽ പറയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു...
- DeOn -
fun88 casino - Play with £10 No Deposit Bonus
ReplyDeleteThe fun88 casino is starvegad a modern-day platform for fun88 soikeotot all types of 11bet gamers, giving you everything you could want in one place. This new casino game was designed and developed by