Showing posts with label tips. Show all posts
Showing posts with label tips. Show all posts

ടെലിഗ്രാം ബോട്ട് കോഡിങ്ങും പ്രവർത്തനവും

ടെലിഗ്രാം ബോട്ട് എന്നത് ഒരു കംപ്യുട്ടർ പ്രോഗ്രാം ആണ്.. അത് ഓടിക്കാൻ ഒരു കമ്പ്യൂട്ടർ വേണം.. അല്ലെങ്കിൽ തത്തുല്യമായ ഒന്ന്.. ഹെറോക്കു എന്ന വെബ്സൈറ്റ് കുറച്ചു മണിക്കൂർ അത്‌ ഉപയോഗിക്കാൻ ഉള്ള റിസോഴ്സ് ഫ്രീയായി നൽകുന്നുണ്ട്.. (സെർവർ എന്ന പേരിൽ റിമോട്ട് കമ്പ്യൂട്ടറുകൾ കിട്ടും.. പക്ഷെ അതിന് പണം കൊടുക്കണം എന്ന് മാത്രം) എങ്കിലും അതിൽ ഒരു കോഡ് ഓടിക്കാതെ ബോട്ട് വർക്ക് ആവില്ല..

ഈ കോഡ് ഉണ്ടാക്കുക എന്നത് ആർക്കും എളുപ്പത്തിൽ പറഞ്ഞു കൊടുക്കാവുന്ന ഒന്നല്ല.. അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളും എടുത്തു പലരും പഠിക്കുന്നതാണ്.. അതായത് അവരുടെ അമൂല്യമായ സമയം നഷ്ടപ്പെടുത്തി അവർ പഠിച്ചെടുത്തത്. നിങ്ങൾ നിങ്ങളുടെ വീട്ടിൽ ജോലിക്ക് ഒരാളെ വെച്ചാൽ വൈകിട്ട് അയാൾക്ക് കൂലി കൊടുക്കാറില്ലേ.. ശരീരം അദ്ധ്വാനിക്കുന്നത് മാത്രം അല്ല ജോലി.. ബുദ്ധിയുടെ അദ്ധ്വാനവും ജോലി ആണ്.. അതുകൊണ്ടാണ് വലിയ സോഫ്റ്റ്‌വെയർ കമ്പനികൾ ലക്ഷക്കണക്കിന് ശമ്പളം കൊടുത്തു പ്രോഗ്രാമേഴ്സിനെ വെക്കുന്നത്..

അങ്ങനെ വരുമ്പോൾ നിങ്ങൾ വേണ്ടി ഒരു ബോട്ടിനെ ഉണ്ടാക്കി കൊടുക്കാൻ ഒരു പ്രോഗ്രാമറോട് പറയുമ്പോൾ മുകളിൽ പറഞ്ഞ പോലെ കൂലിക്ക് ആളെ വെക്കുന്നതിന് തുല്യം ആണ്.. അപ്പോൾ ജോലി ചെയ്യുന്ന ആൾക്ക് ഇഷ്ടം ഉള്ള കൂലി ചോദിക്കാം.. അതായത് വർഷങ്ങൾ എടുത്തു അയാൾ ഉണ്ടാക്കി എടുത്ത ഒരു സ്‌കില്ല് നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ അതിന് ഒരു വില ഇടാൻ അയാൾക്ക് അവകാശം ഉണ്ട്.. കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.. ചെയ്യണോ വേണ്ടയോ എന്നത് അയാളുടെയും.. ഇനി ആ സ്‌കിൽ നിങ്ങൾക്ക് സ്വയമേ ഉണ്ടാക്കി എടുക്കാൻ ആണെങ്കിൽ ആയിരകണക്കിന് ട്യൂട്ടോറിയൽസ് യൂട്യൂബിൽ കിട്ടും.. വിവിധ ഭാഷകളിൽ..

NB: നാട്ടിൽ തെങ്ങു കയറുന്ന ആളെ വിളിച്ചു ഫ്രീയായി നാല് തെങ്ങു കയറുമോ എന്ന് ചോദിച്ചു നോക്കിയാൽ ഏകദേശം ധാരണ കിട്ടും.

എന്താണ് ടെലഗ്രാം യൂസർ ബോട്ട്

യൂസർ ബോട്ട് എന്നു പറയുന്നത് ടെലഗ്രാമിന്റെ ഒരു unofficial client ആണ്. ഈ unofficial client വഴി നമ്മുടെ അക്കൗണ്ടിൽ login ചെയ്ത് ഒരാൾ (suppose a virtual assistant) നമുക്കുവേണ്ടി ജോലി ചെയ്യുകയാണെങ്കിൽ എങ്ങനെയുണ്ടാവും? അതായത് നമ്മൾ നമ്മുടെ ഫോണിൽ നിന്ന് മെസ്സേജ് വഴി ഒരു കമാൻഡ് കൊടുക്കുമ്പോൾ അതിനനുസരിച്ച് ദൂരെ ഒരു സെർവറിൽ ഇരുന്ന് ഈ virtual assistant നമ്മളെ help ചെയ്യുന്നു.

ഉദാഹരണത്തിന്, ഞാൻ ഒരു ഗ്രൂപ്പിൽ ".weather Kochi" എന്ന് മെസ്സേജ് അയച്ചു എന്ന് കരുതുക. അപ്പോൾ തന്നെ യൂസർ ബോട്ട്ൽ ഉള്ള എന്റെ virtual assistant എനിക്ക് കൊച്ചിയിലെ കാലാവസ്ഥ അറിയണം എന്നു മനസ്സിലാക്കി ഞാൻ അയച്ച ആ മെസ്സേജ് edit ചെയ്ത് കൊച്ചിയിലെ weather report ആക്കി മാറ്റുന്നു (ഇതെല്ലാം നടക്കുന്നത് സെക്കന്റുകൾക്കുള്ളിലാണ്.)

ഇങ്ങനെയാണ് യൂസർ ബോട്ട് പ്രവർത്തിക്കുന്നത്.
YouTube ൽ നിന്ന് video ഡൌൺലോഡ് ചെയ്യാനും, ഒരു ഫോട്ടോ അയച്ചാൽ അത് സ്റ്റിക്കറോ pdf ഓ ആക്കി തരാനും, ഒരു ഫയലിന്റെ ലിങ്ക് കൊടുത്താൽ അത് ടെലഗ്രാമിലേക്ക് upload ചെയ്തു തരാനും, ടെലഗ്രാം ഫയൽ അയച്ചാൽ അത് Google drive ലേക്ക് upload ചെയ്തു തരാനും ഒക്കെ ഒരുപാട് ബോട്ടുകൾ ടെലഗ്രാമിൽ ഉണ്ട്.

ഇങ്ങനെ നൂറുകണക്കിന് ആവശ്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടുകളുടെയെല്ലാം program code ഒരു യൂസർബോട്ടിൽ സെറ്റ് ചെയ്താലോ? എന്നിട്ട് ആ യൂസർ ബോട്ട് നമ്മുടെ അക്കൗണ്ട് ആയി ലിങ്ക് ചെയ്താലോ? ഓരോ ബോട്ടിലും പോയി ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ നമുക്ക് ഇഷ്ടമുള്ള ചാറ്റിൽ നിന്നുകൊണ്ട് മുന്നേ പറഞ്ഞ കമാൻഡുകളുടെ സഹായത്തോടെ userbot നെക്കൊണ്ട് ചെയ്യിക്കാം!

അതായത്, എനിക്ക് സുഹൃത്ത് അയച്ചുതന്ന ഒരു വീഡിയോയിൽ നിന്ന് mp3 എടുക്കണം. അപ്പോൾ ഞാൻ ആ വീഡിയോ ഏതെങ്കിലും file converter bot ൽ അയച്ചു കൊടുക്കുന്നതിനു പകരം ആ ചാറ്റിൽ വെച്ചു തന്നെ അതിന് റിപ്ലൈ ആയിട്ട് ".convert mp3" എന്ന് മെസ്സേജ് അയക്കുന്നു. (dot ഇടുന്നത് ഞാൻ അയച്ച മെസ്സേജ് കമാൻഡ് ആണെന്ന് യൂസർ ബോട്ട്ന് മനസ്സിലാവാൻ ആണ്.)

അപ്പോൾ തന്നെ യൂസർ ബോട്ട് അതിന്റെ സെർവറിൽ ഇരുന്ന് സെക്കന്റുകൾക്കുള്ളിൽ ആ വീഡിയോ ഡൌൺലോഡ് ചെയ്ത് mp3 ആക്കി convert ചെയ്ത് അതേ ചാറ്റിൽ എനിക്ക് upload ചെയ്തു തരുന്നു. (നമ്മൾ ചെയ്യുന്ന കാര്യങ്ങളൊക്കെ, message editing അടക്കം നമ്മളെക്കാൾ പതിന്മടങ്ങ്‌ വേഗത്തിൽ യൂസർ ബോട്ട്ന് ചെയ്യാൻ കഴിയും.)

ടെലഗ്രാം enthusiasts നിടയിൽ യൂസർ ബോട്ട് ജനപ്രിയമാവുന്നത് ഈ അതിരില്ലാത്ത അത്രയും ഫീച്ചറുകൾ കൊണ്ട് പ്രയോജനപ്പെടുന്നതിനാലാണ്. Basic ആയിട്ടുള്ള Google search മുതൽ ടെലഗ്രാമിലെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നായ Video Chat Streaming വരെ യൂസർ ബോട്ട് നെക്കൊണ്ട് ചെയ്യിക്കാം. ടെലഗ്രാം ആപ്പ് എങ്ങനെയൊക്കെ, എന്തിനൊക്കെ ഉപയോഗിക്കാമോ (both positive and negative sides) അതുപോലെ തന്നെ യൂസർ ബോട്ട് നെയും കൈകാര്യം ചെയ്യാൻ കഴിയും.

യൂസർ ബോട്ട് എങ്ങനെ set ചെയ്യാം, യൂസർ ബോട്ട് അക്കൗണ്ട് ആയി ലിങ്ക് ചെയ്യുന്നത് safe ആണോ എന്നൊക്കെയുള്ള കൂടുതൽ കാര്യങ്ങൾ മറ്റൊരു article ൽ പറയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു...

- DeOn -

ടെലഗ്രാമിൽ നിന്ന് ഫോൺ നമ്പർ മറച്ചുവയ്ക്കണോ? വഴിയുണ്ട്

നിരവധി പ്രൈവസി ഫീച്ചറുകൾ നൽകുന്ന ഒരു മെസേജിങ് ആപ്പാണ് ടെലഗ്രാം. സുഹൃത്തുക്കളുമായി സംവദിക്കാൻ ഗ്രൂപ്പ് മെസേജിങ് സേവനങ്ങളും മറ്റുമുള്ള ആപ്പ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി, വലിയ ഫയലുകൾ സമയനഷ്ടമില്ലാതെ അയക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്ന കാരണത്താൽ ഈ ആപ്പിനു ആരാധകരും ഏറെയാണ്‌.

സ്വന്തം സൗഹൃദ വലയത്തിനപ്പുറം പൊതുഗ്രൂപ്പുകളിൽ ഉൾപ്പടെ അംഗമാകാൻ സാധിക്കുന്ന ഒരു ആപ്പുകൂടിയാണ് ടെലഗ്രം. അതുകൊണ്ട് തന്നെ ടെലഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനും അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യത ഏറെയാണ്. അങ്ങനെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഫോണ്‍ നമ്പര്‍ മറച്ച് വയ്ക്കുന്നതിലൂടെ ഒഴിവാക്കാന്‍ സാധിക്കും.


എങ്ങനെയാണ് ടെലഗ്രാമിൽ ഫോൺ നമ്പർ മറച്ച് വയ്ക്കുന്നതെന്ന് നോക്കാം.

Step 1. ടെലഗ്രാമിലെ സെറ്റിങ്സ് തുറക്കുക
നിങ്ങളുടെ ഫോണിലെ ടെലഗ്രാം ആപ്പ് തുറക്കുക. അതിന്റെ മുകളിൽ ഇടത് വശത്തായുള്ള ഹംബർഗർ മാതൃകയിലുള്ള സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

Step 2. പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിലേക്ക് പോവുക
രണ്ടാമത് നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്ക്രീനിലെ സെറ്റിങ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ വരുന്ന പുതിയ സ്‌ക്രീനിൽ നിന്ന് ‘പ്രൈവസി ആൻഡ് സെക്യൂരിറ്റി’ (Privacy and Security) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുള്ളിൽ നിങ്ങളുടെ പ്രൊഫൈൽ പിക്ചർ, സ്റ്റാറ്റസ് എന്നിവയുടെ പ്രൈവസി മാറ്റാൻ സാധിക്കും.

Step 3. ഫോൺ നമ്പർ സെറ്റിങ്സിൽ നോബഡി ആക്കുക
മൂന്നാമത്തെ സ്റ്റെപ്പിൽ ‘ഫോൺ നമ്പർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്. ‘നോബഡി’ (Nobody), ‘മൈ കോൺടാക്ട്’ (My Contacts) എന്നിവ നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. നോബഡി തിരഞ്ഞെടുത്താൽ ആർക്കും നിങ്ങളുടെ നമ്പർ കാണാൻ സാധിക്കുക്കയില്ല, മൈ കോൺടാക്ട്’ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ ഫോൺ കോൺടാക്ട്സിൽ ഉള്ളവർക്കു മാത്രമേ നിങ്ങളുടെ നമ്പർ കാണാൻ സാധിക്കൂ. ഇനി എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധത്തിൽ നിങ്ങൾക്ക് നൽകണമെങ്കിൽ ‘എവെരിബഡി’ (Everybody) എന്ന ഓപ്ഷനും നൽകാവുന്നതാണ്.

ഇതുകൂടാതെ നിങ്ങളുടെ പ്രൊഫൈൽ ഫൊട്ടോ , സ്റ്റാറ്റസ്, ആർക്കാണ് നിങ്ങളെ വിളിക്കാനും, ഗ്രൂപ്പുകളിലേക്ക് ചേർക്കാനും സാധിക്കുക എന്നിവയിലും മേൽപറഞ്ഞപോലെ ‘നോബഡി’, ‘മൈ കോൺടാക്ട്’, ‘എവെരിബഡി’ എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ദുരുപയോഗപ്പെടുന്നതിൽ നിന്നും സംരക്ഷിക്കാവുന്നതാണ്.

ടെലിഗ്രാം സിമ്പിളായി ഉപയോഗിക്കാം

ടെലഗ്രാം എന്നു കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരുടെയും മനസ്സിൽ, നിറയെ സിനിമാ ഗ്രൂപ്പുകളും ചാനലുകളും ആയിരക്കണക്കിന് unread മെസ്സേജുകളും ഒക്കെയായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു ഇന്റർഫേസ് ആവും ഓർമ്മ വരിക. സിനിമ ഡൗൺലോഡ് ചെയ്യാൻ വേണ്ടി മാത്രം ടെലഗ്രാം തുറക്കുന്ന ആളുകൾ ആവും നമ്മുടെ ഇടയിൽ കൂടുതൽ പേരും. അങ്ങനെ ഉള്ളവർക്ക് ടെലഗ്രാമിൽ അത്യാവശ്യത്തിന് എന്തെങ്കിലും മെസ്സേജ് അയച്ചാൽ അവരത് പുതിയ സിനിമ വരുന്ന ദിവസമല്ലാതെ എടുത്തു നോക്കുമോ എന്നുപോലും സംശയമാണ്. അല്ലേ? ടെലഗ്രാം ഒരുപാട് ഫീച്ചറുകൾ ഉള്ളതുകൊണ്ട് complicated ആണ്, വാട്സാപ്പ് ഉപയോഗിക്കാൻ സിമ്പിൾ ആണ് എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്. ടെലിഗ്രാം കോംപ്ലിക്കേറ്റഡ് ആണോ?

ആദ്യമായി ടെലഗ്രാം ഉപയോഗിച്ചു തുടങ്ങിയവർക്കും, ടെലഗ്രാമിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവർക്കും റെഗുലർ ചാറ്റിങ്ങിന് ഉപയോഗിക്കുമ്പോൾ ടെലഗ്രാം ആപ്പ് കുറച്ചുകൂടി neat & clean ആക്കാൻ സഹായിക്കുന്ന കുറച്ചു settings & suggestions ആണ് പറയാൻ പോവുന്നത്...
  • ആദ്യം തന്നെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ചാറ്റുകൾ ഒന്ന് അടുക്കി വെക്കാം. ഇതിനായി Folders എടുത്ത് Personal, Group, Channel, Bots ചാറ്റുകൾ ഓരോരോ ഫോൾഡറുകൾ ആക്കി ക്രമീകരിക്കുക. (Settings > Folders)
  • ഫോൾഡറുകൾ add ചെയ്ത ശേഷം ടെലിഗ്രാമിൽ നമുക്ക് ആവശ്യമില്ലാത്ത ചാനലുകൾ, ഗ്രൂപ്പുകൾ ഒക്കെ ലീവ് ചെയ്യുക. സിനിമ ഡൌൺലോഡ് ചെയ്യാൻ മാത്രമായി ഒരുപാട് ചാനലുകളും ഗ്രൂപ്പുകളും ഒന്നും ജോയിൻ ചെയ്യണ്ട ആവശ്യമില്ല.
  • ഓരോ ഫോൾഡറിലും പ്രധാനപ്പെട്ട ചാറ്റുകൾ / ചാനലുകൾ / ഗ്രൂപ്പുകൾ / ബോട്ടുകൾ ഒക്കെ പിൻ ചെയ്തു വെക്കുക. (Press and hold > 3 dot menu > Pin)
  • ലീവ് ചെയ്യേണ്ടാത്ത, എന്നാൽ main സ്‌ക്രീനിൽ വേണ്ടാത്ത ഗ്രൂപ്പുകളും ചാനലുകളും ഒക്കെ archive ചെയ്യുക.
  • Auto downloading ആവശ്യമില്ലെങ്കിൽ ഓഫ് ചെയ്തു വെക്കുക. (Settings > Data and storage > Automatic media download)
  • ഒരുപാട് മെസ്സേജുകൾ വരുന്ന ചാറ്റുകൾ മ്യൂട്ട് ചെയ്ത് ഇടുക. Personal മെസ്സേജുകൾ മാത്രം നോട്ടിഫിക്കേഷൻ കിട്ടിയാൽ മതിയെങ്കിൽ അത് ഒഴികെ ബാക്കി എല്ലാം ഓഫാക്കുക. (Settings > Notification and sounds > Groups, Channels > Off)
  • ടെലഗ്രാമിന്റെ default blue theme ഇഷ്ടം അല്ലാത്തവർ Theme change ചെയ്യുക. ആപ്പ് ഉപയോഗിക്കാൻ തോന്നുന്നതിൽ ഒരു പ്രധാന ഘടകം അതിന്റെ theme ആണ്. Settings > Chat settings > Color theme എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിൽ ടെലഗ്രാം ഉപയോഗിക്കുക.
  • ഫോൺ മെമ്മറി കുറവ് ആണെങ്കിൽ storage location memory card ആക്കി ഇടുക. (Settings > Data and storage > Storage path)
  • ആവശ്യമുള്ള ഫയലുകൾ മാത്രം save to gallery കൊടുത്ത് സൂക്ഷിക്കുക,
  • Settings > Data and storage > Storage usage ൽ keep media എന്നുള്ളത് forever മാറ്റി limit വെക്കുക.

ഇനി കുറച്ചു സെക്യൂരിറ്റി & പ്രൈവസി settings:
(Settings > privacy and security)
  • 2 step verification enable ചെയ്യുക.
  • Groups, calls ഒക്കെ my contacts ആക്കുക.
  • Delete my account if away for എന്നത് മാക്സിമം ആക്കാം - 1 year
ഇത്ര ഒക്കെയേ ഉള്ളൂ..
അപ്പൊ ഹാപ്പി Telegraming 🤙
DeOn

ടെലിഗ്രാം ഉപയോഗിക്കുന്നവരാണോ? എന്നാല്‍ അറിഞ്ഞിരിക്കണം ഈ ഏഴു കാര്യങ്ങള്‍

സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ടെലിഗ്രാമില്‍ നിരവധി ടിപ്‌സ് ആന്‍ഡ് ട്രിക്‌സ് ഉണ്ട്. ഓപ്പണ്‍സോഴ്‌സ്, ക്രോസ്പ്ലാറ്റ്‌ഫോം സേവനം എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയല്‍ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളും നല്‍കുന്നു. ആന്‍ഡ്രോയിഡിനായുള്ള ടെലഗ്രാം ആപ്പിന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. ഈ ആപ്പ് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ടിപ്‌സും ട്രിക്കുകളും ഏതൊക്കെയാണെന്നു നോക്കാം.

1. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുക
അയച്ച സന്ദേശങ്ങള്‍ എഡിറ്റുചെയ്യാന്‍ ടെലിഗ്രാം ഇപ്പോള്‍ അനുവദിക്കുന്നു. അതിനായി എഡിറ്റ്‌ചെയ്യാന്‍ ആഗ്രഹിക്കുന്ന സന്ദേശം തിരഞ്ഞെടുത്ത് മുകളിലുള്ള 'എഡിറ്റ്' ഐക്കണില്‍ ടാപ്പുചെയ്യുക. മാറ്റങ്ങള്‍ വരുത്തിയ ശേഷം ആപ്പ് ഒരു എഡിറ്റ് ചെയ്തു എന്ന ലേബല്‍ കാണിക്കും. സന്ദേശങ്ങള്‍ അയച്ച് 48 മണിക്കൂര്‍ വരെ മാത്രമേ എഡിറ്റ് ചെയ്യാന്‍ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2. സൈലന്റ് മെസേജ്
സന്ദേശമയയ്‌ക്കേണ്ട ഉപയോക്താവ് തിരക്കിലാണെങ്കിലും അവരെ ശല്യപ്പെടുത്താതെ മെസേജ് അയയ്ക്കാന്‍ സൈലന്റ് മെസേജ് ഫീച്ചര്‍ ഉപയോഗിച്ച് കഴിയും. ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുമ്പോള്‍, സ്വീകര്‍ത്താവ് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ്' മോഡ് ഓണാക്കിയിട്ടില്ലെങ്കിലും ശബ്ദമോ വൈബ്രേഷനോ ഇല്ലാതെ അയയ്ക്കും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുക, തുടര്‍ന്ന് 'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. 'സൈലന്റ് സെന്‍ഡ് ബട്ടണ്‍ തിരഞ്ഞെടുക്കാം.

3. മെസേജ് ഷെഡ്യൂള്‍ ചെയ്യുക
'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു സന്ദേശം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും. ഇവിടെ, 'ഷെഡ്യൂള്‍ മെസേജ്' തിരഞ്ഞെടുത്ത് തീയതിയും സമയവും തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള സമയത്ത് സന്ദേശം അയയ്ക്കാനാവും.

4. മീഡിയഫയലുകള്‍ സ്വയം ഡിലീറ്റ് ചെയ്യാം
മീഡിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കാന്‍ ആപ്പ് അനുവദിക്കുന്നു. ഫീച്ചര്‍ നേരത്തെ പ്രത്യേക 'സീക്രട്ട് ചാറ്റ്' ഓപ്ഷനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അപ്‌ഡേറ്റ് ഉപയോഗിച്ച്, സാധാരണ ചാറ്റുകളിലെയും ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനായി ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുത്ത് 'ടൈമര്‍' ബട്ടണില്‍ ടാപ്പുചെയ്യുക. ശേഷം, മീഡിയ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കപ്പെടുന്ന സമയം തിരഞ്ഞെടുക്കാം.

5. അയയ്ക്കുന്നയാളുടെ സന്ദേശം ഇല്ലാതാക്കുക
നിങ്ങള്‍ അയച്ച സന്ദേശങ്ങളും മറ്റ് ഉപയോക്താക്കള്‍ അയച്ച സന്ദേശങ്ങളും ഇനി ഇല്ലാതാക്കാം. ഈ പ്രത്യേക ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ലഭിച്ച സന്ദേശം തിരഞ്ഞെടുത്ത് ഡിലീറ്റ് ബട്ടണ്‍ ടാപ്പുചെയ്യുക. ശേഷം നിങ്ങള്‍ക്ക് 'ഓള്‍സോ ഡിലീറ്റ് ഫോര്‍ എക്‌സ്' തിരഞ്ഞെടുത്ത് 'ഡിലീറ്റ്'ടാപ്പുചെയ്യുക. മെസേജ് പിന്നീട് രണ്ട് ഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷമാകും.

6. വീഡിയോകള്‍ എഡിറ്റ് ചെയ്യുക
ടെലിഗ്രാമില്‍ വീഡിയോകള്‍ എഡിറ്റ് ചെയ്യാവുന്നതാണ്, ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍, ഒരു ചാറ്റ് തുറന്ന് അയയ്ക്കാനാഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക. പുതിയ വീഡിയോ എഡിറ്റര്‍ തുറക്കാന്‍ അടുത്തതായി ട്യൂണിംഗ് ഐക്കണില്‍ ടാപ്പുചെയ്യുക. സാച്ചുറേഷന്‍, കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.

7. ജിഫ്, യുട്യൂബ് സേര്‍ച്ച്
ജിഫ് അല്ലെങ്കില്‍ ഒരു യുട്യൂബ് ലിങ്ക് അയയ്ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് ചെയ്യാന്‍ കഴിയും. @ജിഫ് അല്ലെങ്കില്‍ @യുട്യൂബ് എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ സേര്‍ച്ച് ചോദ്യം നല്‍കുക. ചാറ്റ് സ്‌ക്രീനില്‍ തന്നെ റിസല്‍ട്ടുകളിലേക്ക് പ്രവേശനം ലഭിക്കും. മുഴുവന്‍ സന്ദേശവും പിന്നീട് എഡിറ്റുചെയ്യാന്‍ പകര്‍ത്താതെ തന്നെ ഒരു സന്ദേശത്തിന്റെ ഒരു ഭാഗം തിരഞ്ഞെടുക്കാനും ടെലിഗ്രാം അനുവദിക്കുന്നു. ഇത് ചെയ്യുന്നതിന്, ഒരു മെസേജില്‍ അമര്‍ത്തിപ്പിടിക്കുക, തുടര്‍ന്ന് മെസേജിന്റെ ഭാഗം തിരഞ്ഞെടുക്കാന്‍ വീണ്ടും ടാപ്പുചെയ്ത് പിടിക്കുക.

സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവില്ല, എന്താണ് ടെലഗ്രാമിലെ 'സീക്രട്ട് ചാറ്റ്'?

വാട്‌സാപ്പിന്റെ അടുത്ത എതിരാളികളിലൊന്നായ ടെലഗ്രാമിന്റെ ഫീച്ചറുകളിലൊന്നാണ് സീക്രട്ട് ചാറ്റ്, അഥവാ രഹസ്യ സംഭാഷണം. ഇത് സാധാരണ ചാറ്റുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത്തരം ചാറ്റുകള്‍ ക്ലൈന്റ്-ടു-ക്ലൈന്റ് എന്‍ക്രിപ്റ്റഡ് ആണെന്നാണ് കമ്പനി പറയുന്നത്. എന്നു പറഞ്ഞാല്‍ ഈ ചാറ്റുകള്‍ അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമെ കാണാനാകൂ. സാധാരണ ചാറ്റുകള്‍ക്ക് ക്ലൈന്റ്/സെര്‍വര്‍-സെര്‍വര്‍/ക്ലൈന്റ് എന്‍ക്രിപ്ഷനാണ് ലഭിക്കുന്നത്. അതായത് ചാറ്റുകള്‍ ടെലഗ്രാം സെര്‍വറില്‍ എന്‍ക്രിപ്റ്റു ചെയ്ത് സേവു ചെയ്യപ്പെടാം. കൂടാതെ സീക്രട്ട് ചാറ്റ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാനാവില്ല.

എങ്ങനെ ഒരു സീക്രട്ട് ചാറ്റ് അയയ്ക്കാം?
ആര്‍ക്കാണോ രഹസ്യ സന്ദേശം അയയ്‌ക്കേണ്ടത് അയാളുടെ പ്രൊഫൈല്‍ തുറക്കുക. തുടര്‍ന്ന് 'ഓപ്ഷന്‍സ്' തുറക്കുക. അവിടെയുള്ള 'സ്റ്റാര്‍ട്ട് സീക്രട്ട് ചാറ്റ്' തുറന്ന് സന്ദേശം അയയ്ക്കാം. ഇതിനു കൂടുതല്‍ രഹസ്യ സ്വഭാവമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഗ്രൂപ്പ് സംഭാഷണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആളുകള്‍ സീക്രട്ട് ചാറ്റ് ഉപയോഗിക്കുന്നതോടെ ടെലഗ്രാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിൾ ചെയ്യുന്നു.

അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു കൂടെ?
ഇല്ല. സീക്രട്ട് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സാധിക്കില്ല. എന്നാല്‍ ഇതിലൊന്നും വലിയ കഥയൊന്നുമില്ലെന്നും കാണാം. അതായത് മറ്റൊരു ഫോണോ ക്യാമറയോ ഉപയോഗിച്ച് ചാറ്റിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമല്ലോ. ഡിജിറ്റല്‍ സംഭാഷണങ്ങള്‍ കൈവിട്ട കളി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ താരതമ്യേന സുരക്ഷിതമാണ് ടെലഗ്രാമിന്റെ സീക്രട്ട് ചാറ്റ് ഫീച്ചറെന്നും കാണാം.

ഓൺലൈൻ ക്ലാസ്സുകൾക്ക് എങ്ങനെ ടെലിഗ്രാം പ്രാവർത്തികമാക്കാം; ചില പ്രധാനപ്പെട്ട ഫീച്ചറുകളെ കുറിച്ച് അറിയാം

1. Cloud storage and Multi-device support

എല്ലാ പ്ലാറ്റ്‌ഫോമിലും നമ്മുടെ ടെലിഗ്രാം അക്കൗണ്ട് ഉപയോഗിക്കാം - നമ്മുടെ ചാറ്റുകളും മീഡിയയും ക്ലൗഡിൽ ബാക്കപ്പുചെയ്യുകയും നമ്മുടെ എല്ലാ ഉപകരണങ്ങളിലും ഒന്നിച്ച് ലഭ്യമാവുകയും, ലോഗിൻ ചെയ്യുമ്പോൾ തൽക്ഷണം ദൃശ്യമാവുകയും ചെയ്യും.
ക്ലാസ്സ് മെറ്റീരിയൽസ് ഒന്നും ഇനി നഷ്ടപ്പെട്ടുപോകില്ല, എല്ലാം ടെലിഗ്രാമിൽ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാം.

2. ടെലിഗ്രാം ഗ്രൂപ്പുകൾ

അതിഗംഭീരമായ ടെലിഗ്രാം ഗ്രൂപ്പുകൾ ടെക്സ്റ്റ് മെസ്സേജിനും സ്റ്റിക്കറുകൾക്കുമൊക്കെ അപ്പുറത്ത്, അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കയറി ഇറങ്ങി ലൈവായി സംസാരിക്കാൻ പാകത്തിന് 'വോയിസ് ചാറ്റ്' സൗകര്യവും നൽകുന്നു.

2.1 Voice Chat

വീഡിയോ കോളിന് വോയിസ് ചാറ്റിൽ നമ്മുടെ ക്യാമറയും സ്ക്രീനും ഷെയർ ചെയ്യാൻ പറ്റും.
ഒരു ഗ്രൂപ്പിൽ വോയിസ് ചാറ്റ് സംഭാഷണം തുടങ്ങാനായി അഡ്മിൻ ഗ്രൂപ്പിന്റെ പ്രൊഫൈലിൽ പോയി 3 പുള്ളിയെ (⋮ or ⋯) തൊട്ട് "Start Voice Chat" തിരഞ്ഞെടുത്താൽ മതി.

ഓരു വോയിസ്ചാറ്റിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റ് കാര്യങ്ങൾ ഫോണിൽ ചെയ്യുന്നതിന് തടസ്സമില്ല. മൈക്രോഫോൺ കൺട്രോൾ സ്ക്രീനിൽ തന്നെ നിലനിൽക്കുന്നത് ആവശ്യാനുസരണം പെട്ടെന്ന് mute ചെയ്യാനും unmute ചെയ്യാനും സൗകര്യം നൽകുന്നു.

ഗ്രൂപ്പ് അഡ്മിൻമാർക്ക് ഒരു നിശ്ചിത തീയതിക്കും സമയത്തിനും ഒരു വോയ്സ് ചാറ്റ് ഷെഡ്യൂൾ ചെയ്യാം. ഷെഡ്യൂൾ ചെയ്താൽ ഗ്രൂപ്പ് അംഗങ്ങൾ ചാറ്റിന്റെ മുകളിൽ ഒരു കൗണ്ട്ഡൗൺ കാണും, അതിൽ തൊട്ടാൽ അവർക്ക് വോയിസ് ചാറ്റ് തുടങ്ങുന്ന സമയത്ത് ഒരു അറിയിപ്പ് ഫോണിൽ ലഭിക്കുന്നതിനുവേണ്ടി സജ്ജമാക്കാം.
  • ഒരു വോയിസ് ചാറ്റ് ഷെഡ്യൂൾ ചെയ്യുന്നതിന്, ഗ്രൂപ്പ് അല്ലെങ്കിൽ ചാനലിന്റെ പ്രൊഫൈൽ പേജ് തുറക്കുക.
  • Android: ⋮ തൊടുക> Start Voice Chat> Schedule Voice Chat
  • iOS: Voice Chat> Schedule Voice Chat ചെയ്യുക
ഓൺലൈൻ ക്ലാസുകൾക്കും മറ്റു ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വോയിസ് ചാറ്റ്ൽ നമ്മുടെ ക്യാമറ ഓൺ ആക്കാം, സ്ക്രീൻ ഷെയർ ചെയ്യാം. ക്യാമറയും സ്ക്രീനും ഒരേ സമയം പങ്കിടാനും പറ്റും.
ഒരു വീഡിയോയിൽ തൊട്ടാൽ മതി അത് ഫുൾ സ്ക്രീനിൽ കാണാൻ. അതു പിൻ ചെയ്തു വച്ചാൽ മറ്റുള്ളവർ ഇടക്ക് കയറി വരാതെ ആ വീഡിയോയിൽ തന്നെ കേന്ദ്രീകരിക്കാൻ പറ്റും.

ഗ്രൂപ്പ് വീഡിയോ കോൾ എല്ലാ ഡിവൈസ് ലും അടിപൊളിയായി കിട്ടും. ടാബ്‌ലറ്റും കമ്പ്യൂട്ടറും ഒക്കെ ആണെങ്കിൽ വലിയ സ്ക്രീനും കൂടുതൽ ഡിസ്പ്ലേ ഓപ്ഷൻസും ഉണ്ട്.
സ്ക്രീൻ ഷെയർ ചെയ്യാൻ, 3 പുള്ളിയെ ( ⋮ or ⋯) തൊട്ടതിനു ശേഷം 'Screen Sharing' തെരഞ്ഞെടുക്കുക. അല്ലെങ്കിൽ ക്യാമറ പ്രാപ്തമാക്കുമ്പോൾ സ്ക്രീൻ വലത്തോട്ട് swipe ചെയ്താൽ സ്ക്രീൻ ഷെയർ ചെയ്യാം.
ഡെസ്ക്ടോപ്പിൽ, പ്രക്ഷേപണം ചെയ്യുന്നതിന് നമുക്ക് ഒരു നിർദ്ദിഷ്ട പ്രോഗ്രാം പോലും തിരഞ്ഞെടുക്കാം.
ഗ്രൂപ്പ് ചാറ്റുകളിൽ 200,000 വരെ ആളുകൾക്ക് സംസാരിക്കാനും ടെക്സ്റ്റ് ചെയ്യാനും മീഡിയ പങ്കിടാനും കഴിയും. ഗ്രൂപ്പുകൾ‌ സ്വകാര്യമോ പൊതുവായതോ ആക്കാം, കൂടാതെ എത്ര വലിയ ചർച്ചകളും നിയന്ത്രിക്കുന്നതിന് ശക്തമായ ഉപകരണങ്ങൾ‌ ഉണ്ട്.

2.2 Group Settings

നിങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളെ പൂർണ്ണമായും മെസ്സേജ് അയക്കുന്നതിൽ നിന്നും തടയുന്നതിന് മുമ്പ് എന്തൊക്കെ തരം മെസ്സേജ് തടയണമെന്ന് നമുക്ക് (അഡ്മിന്) തീരുമാനിക്കാം


1) മെസ്സേജ് അയക്കാൻ (ഇത് ഓഫാക്കിയാൽ ഗ്രൂപ്പിൽ അഡ്മിന് മാത്രം മെസ്സേജ് അയക്കാം)
2) മീഡിയ അയക്കാൻ
3) Stickers and GIFs അയക്കാൻ
4) Polls അയക്കാൻ
5) ഉള്ളടക്കത്തോടുകൂടിയ ലിങ്ക്സ്
6) മറ്റുള്ളവരെ ഗ്രൂപ്പ്ൽ ചേർക്കാൻ
7) ഒരു മെസ്സേജ് പിൻ ചെയ്യാൻ
8) ഗ്രൂപ്പ് വിവരങ്ങൾ മാറ്റം വരുത്താൻ
Slow mode;- ഓരോരുത്തരും ഒരു മെസ്സേജ് അയച്ചു കഴിഞ്ഞതിന് ശേഷം അടുത്ത മെസ്സേജ് അയക്കാൻ കാത്തിരിക്കേണ്ട സമയം
Removed users;- ഗ്രൂപ്പ്ൽ നിന്നും പുറത്താക്കപ്പെട്ടവർ
Add exceptions;- ഈ നിയമങ്ങൾ ഒന്നും ബാധകമല്ലാത്ത വിഭാഗം.




2.3 Visible chat history for new members

ഒരു സൊകാര്യ ഗ്രൂപ്പിൽ പുതുതായി ജോയിൻ ചെയ്തവർക്ക് നേരത്തെയുള്ള മെസ്സേജുകൾ കാണാവുന്ന തരത്തിൽ ഗ്രൂപ്പിന്റെ ചാറ്റ് ഹിസ്റ്ററി ദ്രശ്യമാക്കി കൊടുക്കാൻ പറ്റും

അതിനായി Group tools✏️ തുറന്ന് 'Chat history for new members' തുറന്ന് Visible തെരഞ്ഞെടുത്ത് ✔️ അടിക്കണം.

2.4 Admin Tools

ഓരോ അഡ്മിനും നിശ്ചിത അവകാശങ്ങളും ശീർഷകങ്ങളും നൽകി ഗ്രൂപ്പിന്റെ മേൽനോട്ടം വീതം വച്ച് കൊടുക്കാം. ഗ്രൂപ്പ് നിയന്ത്രിക്കാൻ അധ്യാപകനോടൊപ്പം ഒരു വിദ്യാർത്ഥിയെ ലീഡർ സ്ഥാനം ഏൽപ്പിക്കുകയും ചെയ്യാം എന്ന് ചുരുക്കം.
നിങ്ങൾ ക്ലാസ് ഗ്രൂപ്പിലെ അധ്യാപകൻ ആണെങ്കിൽ Admin title 'അധ്യാപകൻ' എന്നും ലീഡർ ആണെങ്കിൽ 'Class leader' എന്നും നൽകിയാൽ ഗ്രൂപ്പ് അംഗങ്ങൾക്ക് നിങ്ങൾ അയക്കുന്ന മെസ്സേജിനു മുകളിൽ നിങ്ങളുടെ പേരിന്റെയൊപ്പം അത് കാണാൻ ആകും.

ഗ്രൂപ്പിന്റെ പേരും പ്രൊഫൈൽ ചിത്രവും ഉപയോഗിച്ച് അജ്ഞാതമായി പോസ്റ്റുചെയ്യാനും അഡ്‌മിനുകൾക്ക് പറ്റും, ഗ്രൂപ്പിൻറെ ഓണർ-അഡ്മിൻ അനുവദിച്ചാൽ മാത്രം.
ഒരു അഡ്മിനെ ഗ്രൂപ്പിൽ അദ്രശ്യമാക്കാൻ Remain Anonymous പ്രാപ്തമാക്കുക.
അംഗങ്ങളുടെ പട്ടികയിൽ‌ അജ്ഞാത അഡ്‌മിൻ‌മാരെ കാണാൻ‌ കഴിയില്ല, മാത്രമല്ല അവരുടെ സന്ദേശങ്ങൾ‌ ഗ്രൂപ്പിൻറെ പേരും ഫോട്ടോയും ഉപയോഗിച്ച് അയയ്‌ക്കപ്പെടും.

2.5 Poll

ഗ്രൂപ്പുകളിൽ ഒരു വോട്ടെടുപ്പ് സൃഷ്ടിക്കുന്നതിന്, 📎 അറ്റാച്ചുമെന്റ് മെനു തുറന്ന് “Poll” തിരഞ്ഞെടുക്കുക.
വോട്ടറെ കാണിക്കാത്തതൊ (Anonymous) കാണിക്കുന്നതോ ആയ വോട്ടുകൾ ആകാം. ഒരു വോട്ടെടുപ്പിൽ ഒന്നിലധികം ഉത്തരങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം കൊടുക്കാം.

2.6 Quiz

ക്വിസ് ശൈലിയിലുള്ള വോട്ടെടുപ്പുകളും സൃഷ്ടിക്കാൻ കഴിയും. അതിനുവേണ്ടി പോളിലെ 'Quiz Mode' പ്രാപ്തമാക്കുക.
ടൈപ്പ് ചെയ്തു കഴിഞ്ഞ ഉത്തരങ്ങളുടെ ക്രമം മാറ്റാൻ അതിൽ അമർത്തി പിടിക്കുക. ഏറ്റവും താഴെ നിങ്ങളുടെ കിസ്ൻറെ പൂർണ്ണ വിവരം നൽകാവുന്നതാണ്.

2.6.1 Educational Tests

ഏതു പഠനവിഷയത്തിന്റെയും study material വളരെയധികം സവിശേഷതകളോടെ Quiz Bot ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.
ടെലിഗ്രാം Quiz Bot ഉപയോഗം
1) @QuizBot തുറക്കുക.
2) Start അടിക്കുക.
3) 'Create New Quiz' തെരഞ്ഞെടുക്കുക
4) നിങ്ങളുടെ ക്വിസ്ന് നൽകാൻ ഉദ്ദേശിക്കുന്ന പേര് അയച്ചു കൊടുക്കുക.
5) ക്വിസ്നെ കുറിച്ചുള്ള വിവരണം നൽകാം.
6) ക്വിസുകൾ അയച്ചു കൊടുക്കുക.
7) എല്ലാ ക്വിസും അയച്ചുകൊടുത്തതിന് ശേഷം '/done' അയക്കുക.
8) ക്വിസ് സമയം തെരഞ്ഞെടുക്കുക.
9) Shuffle (കുയച്ചുമറി) വേണ്ടത് തെരഞ്ഞെടുക്കുക.
10) 👍 നിങ്ങളുടെ ക്വിസ് മെറ്റീരിയൽ തയ്യാറായി കഴിഞ്ഞു.

പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി ഓരോ ചോദ്യത്തിനും ടൈം സെറ്റ് ചെയ്ത് കൊടുക്കാവുന്നതാണ്. അതുകൂടാതെ ശരിയായ ഉത്തരം കിട്ടാത്തവർക്കായ് വിശദീകരണങ്ങൾ കൂടെ ചേർത്ത് മത്സരങ്ങൾ നടത്താം.
quiz.directory  എന്ന സൗജന്യ പ്ളാറ്റ്ഫോമിൽ കയറിയാൽ ഇത്തരത്തിൽ ഉണ്ടാക്കിയ വളരെ മികച്ച ചില ക്വിസ്സുകൾ കാണാം. ഈ പ്ളാറ്റ്ഫോമിനു വേണ്ടി ക്വിസ്സുകൾ ഉണ്ടാക്കി നൽകിയവർക്ക് ടെലിഗ്രാമിന്റെ വക cash prizeകൾ ലഭിച്ചതാണ്.

2.7 Schedule Messages for Homeworks

ടെലിഗ്രാമിൽ മെസ്സേജ് അയക്കുന്നതിനായി send button തൊട്ടു പിടിച്ച് 'Schedule Messages' തിരഞ്ഞെടുത്ത് ടൈം സെറ്റ് ചെയ്താൽ നിശ്ചിത സമയത്ത് ഒരു മെസ്സേജ് ഓട്ടോമാറ്റിക്കായി അയക്കപ്പെടും.
"ക്ലാസ്സ് ഗ്രൂപ്പിൽ വിദ്യാർഥികൾക്ക് വർക്കുകൾ കൊടുക്കുമ്പോൾ അധ്യാപകനും, അതുപോലെ വിദ്യാർത്ഥികൾക്ക് ഹോംവർക്ക്, അധ്യാപകൻ പറയുന്ന സമയത്ത് സബ്മിറ്റ് ചെയ്യാനും ഉപകരിക്കും".

3. Channels for Teachers and Schools

പരിധിയില്ലാത്ത പ്രേക്ഷകർക്ക് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനുള്ള ശക്തമായ ഉപകരണമാണ് ചാനലുകൾ.

ചാനലുകളിലെ പോസ്റ്റുകൾ പോസ്റ്റുചെയ്‌ത വ്യക്തിക്ക് പകരം ചാനലിന്റെ പേരിലും ഫോട്ടോയിലും അറിയപ്പെടുന്നു. വരിക്കാരുടെ പട്ടിക സ്വകാര്യവും അഡ്മിനുകൾക്ക് മാത്രം ദൃശ്യവുമാണ്.
ഒരു അധ്യാപകന്റെ ചാനൽ മാതൃക
അപ്‌ഡേറ്റുകൾ‌ പോസ്റ്റുചെയ്യാൻ‌ അഡ്‌മിനുകൾ‌ക്ക് മാത്രമേ അനുമതിയുള്ളൂ. പക്ഷേ, വിദ്യാർഥികളുമായി ഇടപഴകുന്നതിന് 'Comment button' ചേർ‌ക്കാൻ‌ കഴിയും. അതിനായി ചാനൽ, ഒരു ഗ്രൂപ്പുമായി ലിങ്ക് ചെയ്യണം. ലിങ്കുചെയ്‌ത ചർച്ച ഗ്രൂപ്പ് ഉള്ള ചാനലുകൾക്ക് ഓരോ പോസ്റ്റിനും താഴെ ഒരു 'Comment button' ഉണ്ടാവും, അവിടെ വിദ്യാർഥികൾക്ക് ഏറ്റവും പുതിയ അറിയിപ്പുകളെ കുറിച്ച് അവരുടെ ചിന്തകൾ പങ്കിടാനാകും.
അഭിപ്രായങ്ങൾ‌ അവയുടേതായ പ്രത്യേക ത്രെഡുകളിൽ‌ ദൃശ്യമാകുന്നു, മാത്രമല്ല ഓരോ പുതിയ അഭിപ്രായവും ചർച്ച groupൽ പോസ്റ്റുചെയ്യപ്പെടുന്നത് അഡ്മിനുകൾ‌ക്കും ഗ്രൂപ്പിൽ ഉള്ളവർക്കും ഒരു കുടക്കീഴിൽ കാണാൻ ഇടം നൽകുന്നു.

നിങ്ങൾ ചാനലിന്റെ ചർച്ചാ ഗ്രൂപ്പിലെ അംഗമല്ലെങ്കിൽ, നിങ്ങളുടെ അഭിപ്രായങ്ങൾക്കുള്ള മറുപടികൾ അറിയിപ്പുകളായി Replies എന്ന പ്രത്യേക ചാറ്റിലേക്ക് അയയ്‌ക്കപ്പെടും.

ചർച്ചാ ഗ്രൂപ്പ് ആഡ് ചെയ്യാൻ;-
1) നിങ്ങളുടെ channelന്റെ profile തുറക്കുക
2) ✏️tool തൊടുക
3) Discussion തുറക്കുക
4) ഗ്രൂപ്പ് ചേർക്കുക.

3.1 ഒരു ചാനൽ തുടങ്ങാൻ
  • iPhone: ഒരു പുതിയ സന്ദേശം ആരംഭിക്കുക (ചാറ്റുകളിലെ മുകളിൽ വലത് കോണിലുള്ള ഐക്കൺ തൊടുക). തുടർന്ന് ‘New Channel’.
  • Android: ചാറ്റ് ലിസ്റ്റിലെ വൃത്താകൃതിയിലുള്ള പെൻസിൽ ഐക്കൺ തൊടുക. തുടർന്ന് ‘New Channel’.
  • Windows Phone: ചുവടെയുള്ള ബാറിലെ ‘+’ ബട്ടൺ തൊടുക. തുടർന്ന് ‘New Channel’.

4. വാട്സ് ആപ്പിലെ ഗ്രൂപ്പ് ടെലിഗ്രാമിലേക്ക് മാറ്റാം

നമ്മുടെ പഴയ വാട്സ് ആപ്പ് ഗ്രൂപ്പ്ലെ മെസ്സേജുകൾ പുതിയ ടെലിഗ്രാം ഗ്രൂപ്പിലേക്ക് മാറ്റാവുന്നതാണ്

ഇതിനായി വാട്സ് ആപ്പ് ഗ്രൂപ്പ്ൽ നിന്നും എക്സ്പോർട്ട് ചെയ്ത ഫയൽ നമ്മുടെ പുതിയ ടെലിഗ്രാം ഗ്രൂപ്പിലേക്ക് നേരെ ഷെയർ ചെയ്യുക.
  • Apple phoneൽ, വാട്സ് ആപ്പിലെ Group Info page തുറക്കുക, Export Chat തൊടുക, ശേഷം ടെലിഗ്രാമിലേക്ക് ഷെയർ ചെയ്യാം.
  • Android phoneൽ, WhatsAppഗ്രൂപ്പിൽ, ⋮ (icon) തൊടുക > More > Export Chat, ശേഷം ടെലിഗ്രാമിലേക്ക് ഷെയർ ചെയ്യാം.
ടെലിഗ്രാമിലേക്ക് മാറ്റിയ മെസ്സേജുകളൊക്കെ അവയുടെ യഥാർത്ഥ സമയവും തീയതിയും അനുസരിച്ചു ടെലിഗ്രാം ഗ്രൂപ്പിൽ ക്രമീകരിക്കപ്പെടണം എന്നുണ്ടെങ്കിൽ മാറ്റുമ്പോൾ തന്നെ പുതിയ ടെലിഗ്രാം ഗ്രൂപ്പ് നിർമിക്കണം. നേരത്തെ ഉള്ള ഗ്രൂപ്പ് ആണെങ്കിൽ അതിലെ മെസ്സേജുകളുടെ എണ്ണം 1000ൽ കവിയാതിരുന്നാലും മെസ്സേജുകളുടെ സമയമനുസരിച്ച് ഇടകലർന്നോളും.

5. Chat Folders

നമ്മുടെ ഫ്രണ്ട്സ്, ഫാമിലി, വർക്ക്, പഠനം ഇവയൊക്കെ ഒരു ആപ്പിൽ തന്നെയല്ലേ നാം കൈകാര്യം ചെയ്യുന്നത്. ഇവരെയൊക്കെ ഒന്നു തരംതിരിച്ചു വെച്ചാൽ നോക്കാൻ ഒരു സുഖം ഉണ്ടാവില്ലേ. ചാറ്റുകളെയൊക്കെ വേർതിരിച്ച് ഫോൾഡറുകൾ ഉണ്ടാക്കിയാൽ ഓരോ ഫോൾഡറും ഓരോ ടാബായി കിട്ടും, അപ്പോൾ ഒരു മെസ്സേജും നാം കാണാതെ പോകില്ല.
നേരത്തെ തന്നെ രണ്ടു തരം ഫോൾഡറുകൾ (unread & personal) ഉദാഹരണമായി ടെലിഗ്രാം സെറ്റിംഗ്സിൽ ഉണ്ടാവും, അതേപോലെ നമുക്ക് ചാറ്റുകളുടെ തരമനുസരിച്ചും റീഡ് സ്റ്റാറ്റസ് അനുസരിച്ചും ഉൾപ്പെടുത്തിയും ഒഴിവാക്കിയും പുതിയ ഫോൾഡറുകൾ ഉണ്ടാക്കാം. എല്ലാത്തിലുമുപരി ഓരോ ഫോൾഡറിലും ഏത് ചാറ്റും ആഡ് ചെയ്യാനും, ഒഴിവാക്കാനും പറ്റുന്നോണ്ട് നമുക്ക് വേണ്ടത് മാത്രമേ ഒരു ഫോൾഡറിൽ കാണൂ.

അതുമാത്രമല്ല, ഫോൾഡറുകളിൽ ഒരുപാട് ചാറ്റുകൾ ഓർഡർ അനുസരിച്ച് പിൻ ചെയ്തു വെക്കാം. ഫോൾഡറുകൾ തുടങ്ങാൻ നേരെ Settings > Folders.

6. Multiple Accounts

ഏത് ടെലിഗ്രാം ആപ്ലിക്കേഷനുകളിലും നമുക്ക് ഒരേസമയം 3 അക്കൗണ്ടുകൾ (വ്യത്യസ്ത ഫോൺ നമ്പറുകളിൽ) സൈൻ ഇൻ ചെയ്യാൻ പറ്റും.
👧:"അമ്മയുടെ ഫോൺ എങ്ങാനും കേടു വന്നാൽ ഓൺലൈൻ ക്ലാസ്സ് മുടങ്ങുന്ന പ്രശ്നമില്ല, അച്ഛൻറെ ഫോണിലെ ടെലിഗ്രാമിൽ അമ്മയുടെ ടെലിഗ്രാമും തുറക്കാം, നേരെ തിരിച്ചും ആകാം👍"

7. Bots

Online class ന് ഉപകാരപ്പെടുന്ന ചില ബോട്ടുകൾ
  • ഫോട്ടോകൾ അയച്ചു കൊടുത്താൽ pdf ആക്കുന്ന ബോട്ട് @ImageToPdfRobot
  • ക്വിസ് മത്സരം നടത്താൻ @QuizBot
  • വിദ്യാർത്ഥികളുടെ ഹാജർ എടുക്കുന്നു @GroupAttendanceBot
  • എഴുത്തുകൾ പബ്ലിഷ് ചെയ്യാൻ @telegraph
  • ചാറ്റിൽ വച്ച് തന്നെ വിക്കിപീഡിയ സെർച്ച് ചെയ്യാൻ @wiki
ഇത്രയൊക്കെ ഫീച്ചറുകൾ ഉപയോഗപ്പെടുത്തിയാൽ നമ്മുടെ ഓൺലൈൻ ക്ലാസ്സുകൾ ഗംഭീരമാവും. എത്രയും വേഗം നമ്മുടെ ക്ലാസ് ഗ്രൂപ്പുകളും ഒപ്പം ഫാമിലി ഗ്രൂപ്പുകളും ടെലിഗ്രാമിൽ തുടങ്ങുക. 
Forward maximum to your Friends and Teachers❤️

Documented by: @tgnature

ടെലിഗ്രാമും ടെലിഗ്രാം X ഉം

 

Telegram and Telegram X

ടെലിഗ്രാമും ടെലിഗ്രാം X ഉം രണ്ടും ടെലിഗ്രാമിന്റെ ഒഫീഷ്യൽ ആപ്പുകൾ തന്നെയാണ്. മുമ്പ് Challegram എന്ന പേരിൽ ആയിരുന്ന Telegram X നെ 2017 ൽ ആണ് ടെലിഗ്രാം ഏറ്റെടുക്കുന്നത്. Telegram വർക്ക് ചെയ്യുന്നത് MTProto (Telegram API) ലും Telegram X വർക്ക് ചെയ്യുന്നത് TDLib (Telegram Database Library) ലും ആണ്. ഇതു തന്നെയാണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസവും.

ടെലിഗ്രാമിന്റെ un-official ക്ലയന്റുകളായ Plus messenger ഉം Graph messenger ഉം ഒക്കെ MTProto തന്നെയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ടെലിഗ്രാമിന്റെ source code ഉപയോഗിക്കുന്ന നൂറു കണക്കിന് client apps വേറെയും ഉണ്ട്. എന്നാൽ സ്മാർട്ട് ഫോണിൽ TDLib ഉപയോഗിക്കുന്ന Telegram X അല്ലാതെ വേറെ ആപ്പുകൾ ഒന്നും ഉള്ളതായി അറിവില്ല. (Ratio launcher ലെ conversion tab ൽ ടെലിഗ്രാം ചാറ്റുകൾ കാണിക്കാൻ ഉപയോഗിക്കുന്നത് TDLib ആണ്.) Desktop ൽ unigram ഉണ്ട്.

ഏതാണ് മികച്ചത്?

ഇപ്പോൾ കൃത്യമായ ഒരുത്തരം ഇല്ല. രണ്ടും ഉപയോഗിച്ചു നോക്കിയിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കൂ എന്നേ പറയാനാവൂ. (ടെലിഗ്രാം cloud based ആയതുകൊണ്ട് ചാറ്റ് ഹിസ്റ്ററി ഒന്നും നഷ്ടപ്പെടാതെ, logout ചെയ്യാതെ ഒരേ സമയം ഏത് ആപ്പിലും login ചെയ്യാമല്ലോ.)

ഫീച്ചറുകൾ?

ഒന്നു രണ്ടു വർഷം മുന്നേ, ഉപയോഗിച്ചു നോക്കിയിട്ടുള്ള എല്ലാവരുടെയും തന്നെ ഫേവറേറ്റ് ആയിരുന്നു Telegram X. (TgX) എന്നാൽ കഴിഞ്ഞ ഒരു വർഷമായി TgX ൽ പറയത്തക്ക updations ഒന്നും വന്നിട്ടില്ല. ടെലിഗ്രാമിന്റെ പുതിയ ഫീച്ചറുകളായ Group voice chat, Group video chat, Streamable videos ഒന്നും TgX ൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയില്ല. എന്നാലും TgX നെ മറ്റ് ടെലിഗ്രാം ആപ്പിൽ നിന്നും വേറിട്ടു നിർത്തുന്ന ഒരുപാട് കാര്യങ്ങൾ വേറെയും ഉണ്ട്... അതിൽ പ്രധാനപ്പെട്ടത് TgX ന്റെ user interface ആണ്. ഇത്രയും smooth & fast ആയ വേറൊരു ടെലിഗ്രാം ക്ലയന്റും ഉണ്ടാവില്ല. മാത്രമല്ല,

  • Unlimited multiple accounts
  • Accounts previews
  • Downloading percentage
  • Notification customization
  • Changing emoji sets
  • Forward without quoting
  • Clear from cache for specific file or media
  • Clear cache of specific chat
  • Select in between messages
  • Privacy exceptions

ഇതെല്ലാം TgX ന്റെ പ്രത്യേകതകളാണ്. ഇവയെപ്പറ്റി കൂടുതൽ അറിയാൻ
Read: Why Telegram X?

ചിലർക്ക് downloading speed ഉം Tgx ൽ ടെലിഗ്രാം ആപ്പിനെക്കാൾ കൂടുതൽ ആണെന്ന് അഭിപ്രായമുണ്ട്. 2020 ൽ ഏറെക്കുറെ ഉറക്കം ആയിരുന്ന TgX ന് voice-video chats ന്റെ updation കൊണ്ടുവരാനുള്ള പണിപ്പുരയിലാണ് ഇപ്പോൾ ടെലിഗ്രാം.

PS: Telegram X ൽ ടാബുകൾ add ചെയ്യാൻ കഴിയുമോ എന്ന് പലരും ചോദിച്ചു കണ്ടിട്ടുണ്ട്... ടാബുകൾ ആയിട്ട് ഇടാൻ കഴിയില്ലെങ്കിലും personal chats, groups, channels, bots എന്നിങ്ങനെ വെവ്വേറെ കാണാൻ കഴിയും. അതിനായി Telegram X ന്റെ home page ൽ chats എന്നു കാണുന്നതിൽ tap ചെയ്ത് സാവധാനം താഴേക്ക് swipe ചെയ്യുക. മുകളിൽ പറഞ്ഞ options അവിടെ കാണിക്കും. 😁 See this

DeOn

ടെലിഗ്രാം ബോട്ട് കണ്ടെത്താൻ ആപ്പ് - Telegram Bots

telegram bot
ടെലിഗ്രാമിനെ മറ്റ് മെസ്സേജിങ്ങ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിൽ ഒന്ന് ഇതിലെ അനവധി ബോട്ടുകളാണ്. ഒരുപാട് ആപ്പുകൾ പല കാര്യങ്ങൾക്കായി ഇൻസ്റ്റാൾ ചെയ്യുന്നതിന് ഒരു അറുതി വരുത്താൻ ഈ ബോട്ടുകൾക്ക് കഴിഞിട്ടുണ്ട്. അതിനുദാഹരണമാണ് ജിമെയിൽ ബോട്ട്, യൂട്യൂബ് ഡൗൺലോഡെർ ബോട്ടുകൾ തുടങ്ങിയവ. എന്നാൽ ഈ ബോട്ടുകൾ എല്ലാം ടെലിഗ്രാം അക്കൗണ്ട് തുറന്നാൽ നമുക്ക് കിട്ടുന്നവയല്ല. ഓരോന്നും സെർച് ചെയ്ത് കണ്ട് പിടിക്കുകയൊ അതല്ലെങ്കിൽ മറ്റുള്ളവർ പറഞ്ഞ് അറിയുകയൊ വേണം.
ഇത് ബോട്ടുകൾ ആവശ്യക്കാരിലെക്ക് എത്താൻ ഒരു തടസ്സം ഉണ്ടാക്കുന്നുണ്ട്. ഓരോ ബോട്ടും നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്പുകളുടെ ഫലമാണ് നമുക്ക് നൽകുന്നത് എന്നറിയാമല്ലൊ.. ആപ്പുകൾ തിരഞ്ഞ് എടുക്കാൻ App Store ഉം Play Store ഉം എല്ലാം ഉണ്ട്. എന്നാൽ ടെലിഗ്രാമിലെ ഈ ബോട്ടുകൾ തിരഞ്ഞെടുക്കാൻ ഒരു നല്ല മാർഗ്ഗമില്ല എന്ന് തന്നെയാണ് കരുതുന്നത്. 

ചില ചാനലുകളും ബോട്ടുകളും ബോട്ട് സ്റ്റോർ ആയും മറ്റും ഉണ്ടെങ്കിലും തന്നെ ആകെ ബോട്ടുകളുടെ ഒരു കുറച്ച് ശതമാനം മാത്രമായിരിക്കും ഇതിൽ നിന്ന് ലഭിക്കുക. ടെലിഗ്രാം ഡെവലൊപ്മെന്റ് ടീം ഭാഗത്ത് നിന്ന് തന്നെ ടെലിഗ്രാം ബോട്ടുകൾ പബ്ലിഷ് ചെയ്യാനും അവ Category ആക്കുവാനും rating നൽകാനും ഒരു മാർഗ്ഗം ഉണ്ടായിരുന്നെങ്കിൽ Playstore ൽ നിന്ന് ആപ് തിരഞ്ഞെടുക്കുന്ന പോലെ സുഖമായിരുന്നു ബോട്ടുകൾ തിരഞ്ഞെടുക്കുന്നതും. @storebot ഇതിന് വേണ്ടി ടെലിഗ്രാം ടീം തന്നെ നിർമ്മിച്ചതാണൊ എന്നറിയില്ല.എന്തായാലും ആ ബോട്ട് നിലവിൽ വർക്കിംഗ് അല്ല.

അപ്പോൾ പറഞ്ഞ് വരുന്നത് ടെലിഗ്രാമിൽ ബോട്ടുകൾ കണ്ടെത്തുന്നത് ഒരു ആവശ്യമായ സംഗതി തന്നെയാണ്. ടെലിഗ്രാമിന്റെ ഭാഗത്ത് നിന്നും അത്തരം ഒരു നീക്കം ഉണ്ടാവാട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ടെലിഗ്രാം ബോട്ടുകൾ Category ആക്കി അവ തിരഞ്ഞ് കണ്ട് പിടിക്കാൻ സഹായിക്കുന്ന ഒരു ആൻഡ്രോയ്ഡ് ആപ് InFoTel പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞ് കണ്ട് പിടിക്കുന്നതിന് പുറമേ പുതിയ ബോട്ടുകൾ ആഡ് ചെയ്യാനും ആപിൽ സാധിക്കും. ബോട്ടുകൾ കണ്ട് പിടിക്കാൻ ഒരു ഒഫീഷ്യൽ മാർഗ്ഗം നിലവിൽ ഇല്ലാത്തത് കൊണ്ട് പലർക്കും ഇത് സഹായകരമായേക്കും. ടെലിഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാത്തവർക്ക് ആയിരിക്കും ആപ് കൂടുതൽ ഉപകാരപ്പെടുക. ബോട്ട് കണ്ടെത്താൻ മറ്റ് ചാനലുകളും ബോട്ടുകളും തിരഞ്ഞ് കണ്ട് പിടിക്കണ്ട. നേരെ Play Store ൽ കയറി ആപ് ഡൗൺലോഡ് ചെയ്താൽ മതിയാകും. താഴെ ഈ ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നൽകുന്നുണ്ട്.

Link:- https://play.google.com/store/apps/details?id=com.infotelbot.botlist

ബോട്ടുകൾ തിരഞ്ഞ് നടക്കുന്നവർക്ക് ഒരു സഹായമായൊട്ടെ എന്ന് കരുതി എഴുതിയ ഒരു ചെറിയ പോസ്റ്റ് ആണിത്. നിങ്ങളുടെ പുതിയ ടെലിഗ്രാം സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുമല്ലൊ...

Written By Sreehari Puzhakkal
Licensed under CC BY 4.0. To view a copy of this license, visit https://creativecommons.org/licenses/by/4.0
@mallutechtrick | @mtt_official

ടെലിഗ്രാമിൽ വോയ്സ്, വീഡിയോ കോളുകൾ ചെയ്യുന്നതെങ്ങനെ?

ഫീച്ചറുകളാൽ സമ്പന്നമായ മെസഞ്ചർ അപ്ലിക്കേഷനുകളിലൊന്നാണ് ടെലിഗ്രാം. ടെലിഗ്രാം വീഡിയോ, വോയ്‌സ് കോളുകൾക്കായും ഉപയോഗിക്കാം. നിങ്ങൾക്ക് അതിവേഗ കണക്ഷനുള്ള ഒരു ഡാറ്റ പ്ലാൻ ഉണ്ടെങ്കിലോ സ്ഥിരമായ വൈഫൈ കണക്ഷനുമായി കണക്റ്റുചെയ്‌തിട്ടുണ്ടെങ്കിലോ, നിങ്ങൾക്കും അപ്ലിക്കേഷന്റെ വീഡിയോ, വോയ്‌സ് കോളുകൾ ഉപയോഗിക്കാൻ കഴിയും.

ടെലിഗ്രാം കോളുകൾ നിങ്ങളുടെ പ്രാഥമിക കോളിംഗ് മോഡായി ഉപയോഗിക്കാനും സാധിക്കും. കൂടാതെ നിങ്ങൾ മോശം നെറ്റ്‌വർക്ക് കണക്ഷനുള്ള ഒരു പ്രദേശത്താണ് താമസിക്കുന്നതെങ്കിലും ശക്തമായ വൈ-ഫൈ കണക്ഷൻ ഉണ്ടെങ്കിൽ, ടെലിഗ്രാം കോളുകൾ ഉപയോഗിക്കാം.

ടെലിഗ്രാം വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള ഘട്ടങ്ങൾ

സ്റ്റെപ്പ് 1: ടെലിഗ്രാമിൽ ആരെയാണോ കോൾ ചെയ്യാനുദ്ദേശിക്കുന്നത് അവരുടെ ചാറ്റ് തുറക്കുക. ഇതിനായി ആദ്യം, ടെലിഗ്രാം തുറന്ന് നിങ്ങൾ വിളിക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റിന്റെ ചാറ്റ് വിൻഡോ തുറന്നാൽ മതി.

സ്റ്റെപ്പ് 2: മുകളിൽ വലതുവശത്തുള്ള മൂന്ന്കുത്തുകളുള്ള മെനു തുറക്കുക

ത്രീ-ഡോട്ട് മെനു തുറന്നാൽ വീഡിയോ കോൾ, വോയ്‌സ് കോൾ എന്നിവ ഉൾപ്പെടെ കുറച്ച് ഓപ്ഷനുകൾ ഇവിടെ കാണാം.

സ്റ്റെപ്പ് 3: നിങ്ങളുടെ കോൺ‌ടാക്റ്റിനെ വിളിക്കുക.

ടെലിഗ്രാമിൽ ഒരു വോയ്‌സ് കോൾ ആരംഭിക്കുന്നതിന് വോയ്‌സ് കോൾ എന്ന ക്ലിക്കുചെയ്യാം. ഒരു വീഡിയോ കോൾ ആരംഭിക്കുന്നതിന് വീഡിയോ കോൾ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

ടെലിഗ്രാം ഗ്രൂപ്പ് വോയ്‌സ് ചാറ്റ്

ഒരു ഗ്രൂപ്പിലെ എല്ലാവരുമായും ഒരേസമയം സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രൂപ്പ് വോയ്സ് ചാറ്റ് ഉപയോഗിക്കാം. ടെലിഗ്രാമിൽ ഇതുവരെ ഗ്രൂപ്പ് വോയ്‌സ് കോൾ ഇല്ല. എന്നിരുന്നാലും, അതിന് പകരം വോയ്‌സ് ചാറ്റ് മോഡ് ഉപയോഗിക്കാം. അവിടെ ഗ്രൂപ്പ് അംഗങ്ങളോട് കോളിന് സമാനമായ ഒരു തത്സമയ വോയ്‌സ് ചാറ്റ് നടത്താൻ കഴിയും. അവിടെ ആർക്കും ചാറ്റിൽ നിന്ന് ഇറങ്ങിപ്പോവാനും ആവശ്യമുള്ളപ്പോൾ വീണ്ടും ചേരാനുമാകും.

ടെലിഗ്രാമിൽ ഒരു ഗ്രൂപ്പ് വോയ്‌സ് ചാറ്റ് തുടങ്ങുന്നതെങ്ങനെ?

സ്റ്റെപ്പ് 1: ഒരു വോയ്‌സ് ചാറ്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് തുറക്കുക.

സ്റ്റെപ്പ് 2: ഗ്രൂപ്പ് ഡീറ്റെയിൽസ് പേജ് തുറക്കുന്നതിന് ഗ്രൂപ്പിന്റെ പേരിൽ ക്ലിക്കുചെയ്യുക.

സ്റ്റെപ്പ് 3: മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ക്ലിക്കുചെയ്‌ത് വോയ്‌സ് ചാറ്റ് തിരഞ്ഞെടുക്കുക.

ടെലിഗ്രാം ട്രിക്ക് ! നിങ്ങളുടെ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യാം

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടെലിഗ്രാം. എന്നാൽ ഇപ്പോൾ ടെലെഗ്രാമിലെ ഒരു ചെറിയ ട്രിക്ക് ആണ് ഇവിടെ പറഞ്ഞുതരുന്നത്. നിങ്ങളുടെ ഫോൺ നമ്പർ ടെലിഗ്രാമിൽ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. അതിന്നായി നിങ്ങളുടെ ആദ്യം തന്നെ ടെലിഗ്രാം ഓപ്പൺ ചെയ്തു സെറ്റിംഗ്സ് എന്ന ഓപ്‌ഷനിലേക്കു പോകുക. അതിൽ പ്രൈവസി ആൻഡ് സെക്ച്യുരിറ്റി എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ഫോൺ നമ്പർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു Nobody എന്ന ഓപ്‌ഷൻ സെലെക്റ്റ് ചെയ്താൽ നിങ്ങളുടെ ടെലെഗ്രാമിലെ ഫോൺ നമ്പർ ആർക്കും കാണുവാൻ സാധിക്കില്ല.

Telegraph പോസ്റ്റുകൾ തയ്യാറാക്കാൻ ചില എളുപ്പ വഴികൾ

ഇന്ന് ടെലഗ്രാമിൽ ചാനലും ഗ്രൂപ്പും എല്ലാം നടത്തികൊണ്ട് പോവുന്നവർക്ക് സഹായകമാവുന്ന ഒരു ആൻഡ്രോയിഡ് ‌ആപ്പ് പരിചയപെടുത്താം എന്ന് കരുതി. ടെലഗ്രാമിൽ വലിയ പോസ്റ്റുകൾ തയ്യാറാക്കാൻ telegraph എന്ന് സൗകര്യം ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാമല്ലോ.. അതിനു സഹായിക്കുന്ന ഒരു ആപ്പ് ആണ് കക്ഷി.

ബ്രൗസർ ഉപയോഗിച്ചായിരിക്കും മുമ്പ് എല്ലാം നമ്മൾ ടെലിഗ്രാഫ് പോസ്റ്റ് ഉണ്ടാക്കി കൊണ്ടിരുന്നത്.. സ്ലോ നെറ്റ്വൊർക് ഉം ബ്രൗസറിലെ എഡിറ്റിങ്ങ് ബുദ്ധിമുട്ടും telegraph ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും വന്നുകാണും. എന്നാൽ അതിന്റെ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇനി ഈ ആപ്പിനു ആവും. offline ആണെങ്കിൽ പോലും പ്രശ്നം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് തയ്യാറാക്കാൻ teleposter എന്ന ഈ ആപ്പിനുള്ളിൽ കഴിയുന്നതാണ്. 

ഒരു ഫ്രീ സോഫ്റ്റ്‌വെയർ (free as in Freedom) ആയ ആപ്പിനുള്ളിൽ ശല്യമായി തീരുന്ന പരസ്യങ്ങളൊന്നും തന്നെ ഇല്ല അതോടൊപ്പം ആപ്പ് എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാനും സാധിക്കുന്നതാണ്. വളരെ size കുറഞ്ഞ ആപ്പ് ആയത് കൊണ്ട് ഫോണിൽ കൂടുതൽ സ്റ്റോറേജ് സ്പേസ് എടുക്കും എന്ന പേടിയും വേണ്ട. താഴെ ഡൗൺലോഡ് ലിങ്ക് നൽകുന്നു. 
Download TelePoster

ടെലിഗ്രാഫ് പോസ്റ്റ് തയ്യാറാക്കുന്നതിന് കുറച്ച് advanced ആയ മറ്റൊരു ഓപ്പൺ സോഴ്സ് ടൂൾ ആണ് Telegraph X.

Download Telegraph X
© All Rights Reserved
Made With by InFoTel