Slider

എന്തു കൊണ്ടു ടെലിഗ്രാം? എന്ത് കൊണ്ട് വാട്സാപ്പിനെക്കാൾ സുരക്ഷിതം?

തങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ് എന്നത് തന്നെയാണ് ലോകവ്യാപകമായി ജനങ്ങളെ ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം അവരുടെ പക്കലുള്ള യൂസര്‍
0
തങ്ങള്‍ തീര്‍ത്തും സുരക്ഷിതരാണ് എന്നത് തന്നെയാണ് ലോകവ്യാപകമായി ജനങ്ങളെ ടെലിഗ്രാം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ടെലിഗ്രാം അവരുടെ പക്കലുള്ള യൂസര്‍ ഡാറ്റ ആര്‍ക്കും തന്നെ കൈമാറുന്നില്ല. ഇക്കാരണം കൊണ്ട് തന്നെ ചില രാജ്യങ്ങൾ ടെലിഗ്രാം നിരോധിക്കുക തന്നെയുണ്ടായി. കാരണം രാജ്യാധികാരികളുടെ ചൊൽപ്പടിക്ക് ടെലിഗ്രാമിന്റെ ഉടമസ്ഥർ നിന്നുകൊടുക്കുന്നില്ല അതുകൊണ്ട് അവർക്ക് സുരക്ഷയുടെ പേരിൽ മറ്റുള്ളവർ കൈമാറുന്ന സന്ദേശങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ്. പക്ഷെ പലരും ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതിൽ സംശയമില്ല. ടെലിഗ്രാം നൽകുന്ന ഈ സുരക്ഷിതത്വവും സൗകര്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടാനുള്ള ലൈസൻസല്ലെന്ന് ഓർക്കുക. പക്ഷെ ഇങ്ങനൊരു ദോഷം ഒഴിച്ചു നിർത്തിയാൽ, മറ്റുള്ളവയിൽ നിന്നും വ്യത്യാസ്തമായി ടെലിഗ്രാം അവരുടെ ഉപഭോക്താക്കൾക്കളുടെ സ്വകാര്യതക്ക് എന്തുമാത്രം പ്രാധാന്യം നൽകുന്നുവെന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. 

ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പാണ് ടെലിഗ്രാം. ക്ലൗഡ് ബെയ്‌സ്ഡ് ആയതിനാല്‍ തന്നെ നമുക്ക് ഒരേ സമയം വ്യത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാന്‍ സാധിക്കും. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന നല്‍കുന്നത്. MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ല. മൊബെല്‍ നഷ്ടപെട്ടാലും ലോഗിന്‍ ചെയ്യാതിരിക്കാന്‍ നമുക്ക് സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിച്ച് അക്കൗണ്ട് സുരക്ഷിതമാക്കാമെന്നതും ഇതിന്റെ ഉപയോഗം വര്‍ധിപ്പിക്കുന്നു.

ടെലിഗ്രാം ഒരു ഇന്ത്യന്‍ ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ടെലിഗ്രാം ഇന്ത്യന്‍ നിര്‍മ്മിതമല്ല, റഷ്യക്കാരന്‍ ആയ പവേല്‍ ഡുറോവ് ആണ് ടെലിഗ്രാമിന്റെ സ്ഥാപകൻ. നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

മറ്റൊരു പ്രധാന പ്രത്യേകതയാണ് സീക്രട്ട് ചാറ്റിംഗ്. ഇതിൽ End To End Encryption ആണ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നാണ് ടെലിഗ്രാം നൽകുന്ന ഉറപ്പ്. ഇവ തിരിച്ചെടുത്തു കൊടുക്കാന്‍ ടെലിഗ്രാം യൂസര്‍മാരെ വെല്ലുവിളിച്ചിട്ടുമുണ്ട്. ഇത് ബ്രെയ്ക്ക് ചെയ്യുന്നവര്‍ക്ക് 30,00,000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. സീക്രട്ട് ചാറ്റില്‍ അയക്കുന്ന മെസ്സേജ്, ലഭിക്കുന്ന വ്യക്തിയുടെ കൈയില്‍ എത്ര നേരം നില്‍ക്കണമെന്ന് അയക്കുന്നവര്‍ക്ക് തീരുമാനിക്കാം, ഇതിലൂടെ അയക്കുന്ന മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല എന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നു. ഇത്തരം മെസേജ് ആന്‍ഡ്രോയിഡ് ലോലിപോപ്പ് മുതല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാനും സാധിക്കില്ല. കിറ്റ്കാറ്റ് വെര്‍ഷനില്‍ എടുത്താല്‍ നോട്ടിഫിക്കേഷനും ലഭിക്കും.

പരിധിയില്ലാത്ത ക്ലൗഡ് സ്‌റ്റോറേജാണ് ടെലിഗ്രാമിന്റെ വലിയ പ്രത്യേകത. 2.0 ജി ബി വരെ വലിപ്പമുള്ള ഏതു ഫയലുകളും ഇതുവഴി കൈമാറാന്‍ സാധിക്കും, ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഡോക്യുമെന്റ് ഫോര്‍വേഡ് ചെയ്യാനും ഒരിക്കല്‍ അയച്ച മെസേജ് എഡിറ്റ് ചെയ്യാനുമുള്ള സൗകര്യവും ടെലിഗ്രാമിലുണ്ട്. ഇന്‍ബ്വില്‍ട് മ്യൂസിക്ക് പ്ലെയര്‍,ഡി വീഡിയോ പ്ലെയര്‍, ഇന്‍സ്റ്റന്റ് വ്യൂ, വീഡിയോ സ്ട്രീം, ഓഡിയോ സ്ട്രീം തുടങ്ങി നിരവധി സൗകര്യങ്ങളും ടെലിഗ്രാം നല്‍കുന്നുണ്ട്.

ടെലിഗ്രാമിലെ ചാനൽ എന്ന ഫീച്ചർ ഉപയോഗിക്കുന്നത് ഒരു one way കമ്മ്യൂണിക്കേഷന് വേണ്ടിയാണ്. ചാനല്‍ വഴി നമുക്ക് എന്ത് വേണമെങ്കിലും ഷെയര്‍ ചെയ്യാന്‍ സാധിക്കും. ചാനല്‍ മാനേജ് ചെയ്യുന്നത് ആരാണെന്ന് അറിയാനും സാധികക്കില്ല. ചാനലില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും അംഗങ്ങളാകാം ഒരു പരിധിയുമില്ല.

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങളുള്ള സൂപ്പര്‍ ഗ്രൂപ്പ് എന്ന പ്രത്യേകതയും ടെലിഗ്രാമിലുണ്ട്. രണ്ട് ലക്ഷം മെമ്പര്‍മാരെ നമുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ് അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പിൽ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍, ആനിമേഷന്‍ ഫയല്‍, ലിങ്ക് തുടങ്ങിയവ അയക്കാം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം അഡ്മിനുണ്ട്.

WhatsApp പോലുള്ള IM ആപ്പുകളിൽ നിന്നും ചാറ്റുകൾ ടെലിഗ്രാമിലേക്ക് import ചെയ്യാം. വാട്സാപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് switch ചെയ്യുന്നവർക്ക് പഴയ വാട്സാപ്പ് ചാറ്റ് ടെലിഗ്രാമിൽ continue ചെയ്യാം. മാത്രമല്ല, നിങ്ങളുടെ പ്രധാനപ്പെട്ട പഴയ ചാറ്റുകൾ വേണമെങ്കിൽ ടെലിഗ്രാമിന്റെ encryption ൽ സൂക്ഷിക്കുകയും ചെയ്യാം. ഗ്രൂപ്പ്‌ ചാറ്റോ പേഴ്സണൽ ചാറ്റോ എന്തും ആവട്ടെ..

1. പ്രധാനപ്പെട്ട ടെലിഗ്രാം ഫീച്ചേഴ്സ്

1.1 ടെലിഗ്രാം ഗ്രൂപ്പ് / സൂപ്പർ ഗ്രൂപ്പ്
ടെലഗ്രാം മെസ്സെഞ്ചറിനെ മറ്റ് മെസേജിംഗ് സർവീസുകളിൽ നിന്നും ഏറ്റവും വൃതൃസ്തമാക്കുന്ന പ്രത്യേകതയാണ് സൂപ്പർ ഗ്രൂപ്പ്, ഒരു സൂപ്പർ ഗ്രൂപ്പിലെ മെംബേർസ് ലിമിറ്റ് രണ്ട് ലക്ഷമാണ്. മറ്റ് മെസേജിംഗ് സർവീസുകളിൽ നിന്നും ഏറ്റവും വൃതൃസ്തമാക്കുന്ന പ്രത്യേകതയാണ് മികച്ച ഗ്രൂപ്പ് മാനേജ്മെന്റ് ഫീച്ചേഴ്സ് നൽകുന്ന ടെലഗ്രാം സൂപ്പർഗ്രൂപ്സ്. ഇതിന്റെ സവിശേഷതകൾ എന്തെന്നാല്‍ പരമാവധി രണ്ട് ലക്ഷം അംഗങ്ങളെ വരെ ആഡ് ചെയ്യാം.( വാട്സില്‍ ഇത് 256 ആണ് എന്നോര്‍ക്കുക). ഗ്രൂപ്പിൽ അംഗമാവാൻ യൂസർ നെയിം മാത്രം മതി. ഗ്രൂപ്പ് അംഗങ്ങളുടെ മൊബൈൽ നമ്പര്‍ കൈവശം ഉളള ഫ്രണ്ട്സിന് ഒഴിച്ച് അഡ്മിനടക്കം, ഒരാൾക്കും നിങ്ങളുടെ നമ്പര്‍ കാണാൻ കഴിയില്ല. ഇത് കാരണം നമ്മുടെ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടില്ല

സ്പാം മെസേജുകൾ അഡ്മിന് ഒറ്റ ക്ളിക്കിൽ നീക്കം ചെയ്യാം ഇങ്ങനെ ചെയ്താൽ മുഴുവൻ അംഗങ്ങളുടെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും അത് റിമൂവ് ചെയ്യപ്പെടും. ഒരു മെസേജിൽ സെലക്റ്റ് ചെയ്ത് എല്ലാവരും കാണത്തക്കവിധം അതിന് മാത്രമായി റിപ്ളെ നൽകാം. ആ റിപ്ളെ സെലക്റ്റ് ചെയ്താൽ പ്രസ്തുത റിപ്ളെ ഏതു മെസേജിനാണ് എന്നറിയാൻ കഴിയും. ഗ്രൂപ്പ് റൂൾസോ മറ്റ് പ്രധാന മെസേജുകളോ 'പിൻ' ചെയ്യാൻ കഴിയും. ഇതിന്റെ നോട്ടിഫിക്കേഷനും അംഗങ്ങൾക്കു ലഭിക്കും.

പബ്ളിക്, പ്രൈവറ്റ് എന്നിങ്ങനെ രണ്ടു തരം ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ അഡ്മിന് നമ്പര്‍ നൽകുകയോ ഫേസ്ബുക്കിലെ ഗ്രൂപ്പ് ഇൻവിറ്റേഷൻ മെസേജുകളിലേതു പോലെ പബ്ളിക് ആയി നമ്പര്‍ ഷെയർ ചെയ്തും അഡ്മിൻ ഓരോരുത്തരെ ആഡ് ചെയ്തും മെനക്കെടണ്ട. ഒരു കോമൺ ലിന്ക് ഉണ്ട് അതിൽ ക്ളിക്ക് ചെയ്താൽ നിങ്ങൾക്ക് അംഗമാകാം. ലിങ്ക് വഴി വരുന്ന മെംബേർസ് അഡ്മിൻ അപ്രൂവ് ചെയ്താൽ മാത്രം ഗ്രൂപ്പിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ അഡ്മിന് നിയന്ത്രിക്കാൻ  കഴിയും. ഗ്രൂപ്പ് പബ്ളിക് ആണെന്കിൽ പൊതുവായ യൂസർനെയിം സെർച്ചു ചെയ്ത് ജോയിൻ ചെയ്യാം.

1.2 ടെലിഗ്രാം ചാനൽസ്
ഒരു വൃക്തിയുടെ പേരിലോ മറ്റേതെങ്കിലും വിഷയത്തിനായോ മാത്രമായുളള ഇൻസ്റ്റന്റ് ന്യൂസ് ഫീഡാണ്. നിങ്ങളുടെ പ്രിയപ്പെട്ട ചിത്രങ്ങളോ, വീഡിയോകളോ, ലേഖനങ്ങളോ, ആപ്ലിക്കേഷനോ പങ്കുവയ്ക്കാൻ മാത്രമായി ഒരു ചാനൽ തുടങ്ങാം. ചാനല്‍ മാനേജ് ചെയ്യുന്നത് ആരാണെന്ന് അറിയാനും സാധികക്കില്ല. ചാനലില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും അംഗങ്ങളാകാം ഒരു പരിധിയുമില്ല. പുതിയ ചാനൽ തുടങ്ങാൻ മെനുവിൽ നിന്നും 'New Channel' തിരഞ്ഞെടുക്കുക.

ചാനൽ നെയിം, ഓപ്ഷണൽ ഫോട്ടോ, ഡിസ്ക്രിപ്ഷന്‍ (വേണേല്‍) എന്നിവ നൽകുക. ഇഷ്ടമുളള സുഹൃത്തുക്കളെ കൂടി ആഡ് ചെയ്തു കഴിഞ്ഞാൽ അപ്ഡേറ്റുകൾ നൽകി തുടങ്ങാം. പ്രൈവറ്റ്, പബ്ളിക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളുണ്ട്. പബ്ളിക് ചാനലിന് ഒരു സിംഗിൾ ചാനൽ ഏെ.ഡി ഉണ്ടാകും. പ്രൈവറ്റ് ചാനലുകളിൽ അംഗമാവാൻ ഇൻവൈറ്റ് ലിങ്ക് ആണ് ഉണ്ടാവുക.

ഇത് ഒരു ക്ലൌഡ് സ്റ്റോറേജ് ആയി ഉപയോഗിക്കാൻ കഴിയും. ഏത് ഫയല്‍ എത്ര വേണേലും അപ്ലോഡ് ചെയ്ത് സൂക്ഷിക്കാമല്ലോ മറ്റുള്ള ഗൂഗിള്‍ ഡ്രൈവ് പോലുള്ള ക്ലൌഡ് സ്റ്റോറേജുകള്‍ ഒരു പരിധി കഴിഞ്ഞാല്‍ ഫീസ്‌ ഇടാക്കുന്നവരാണ്. ഇത് ലൈഫ് ടൈം ഫ്രീ ആയി ഉപയോഗിക്കാം. ആറു മാസത്തില്‍ ഒരിക്കല്‍ എങ്കിലും ടെലെഗ്രാം ഒന്ന് ഓപ്പണ്‍ ചെയ്ത് നോക്കിയാല്‍ മതി അല്ലേല്‍ മ്മടെ അക്കൌണ്ട് ഡിലീറ്റ് ആയി പോകും.

1.3 ടെലിഗ്രാം ബോട്ട്
പേരുപോലെ തന്നെ ടെലിഗ്രാമിനുള്ളിൽ പ്രവർത്തിക്കുന്ന റോബോട്ടാണ് ടെലിഗ്രാം ബോട്ട്. നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ഇതുവഴി യൂസേഴ്സിനു ചില ആപ്പുകൾ ചെയ്യുന്ന കാര്യങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് യൂട്യൂബ് വീഡിയോ ഡൌൺലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇവ ഉപയോഗിച്ച് ടെലിഗ്രാമിൽ തന്നെ ചെയ്യാൻ സാധിക്കും. ബോട്ടുകൾ വളരെ എളുപ്പത്തിൽ സെർച്ച് ചെയ്തെടുക്കാൻ ഇ ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.4 ടെലിഗ്രാം ഇൻലൈൻ ബോട്ട്
ടെലഗ്രാം മെസ്സെഞ്ചറിലെ ഏറ്റവും സൗകരൃപ്രദമായ ഫീച്ചറുകളിലൊന്നാണ് ഇൻലൈൻ ബോട്ടുകൾ. ഒരാളോട് ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ അയാൾക്ക് ഒരു ചിത്രമോ, അനിമേഷനോ, വിക്കിപീഡിയ ലേഖനത്തിന്റെ ലിങ്ക് , യൂട്യൂബ് വീഡിയോ ലിങ്ക് അയക്കണം എന്നിരിക്കട്ടെ ഇവയൊക്കെ എളുപ്പമാക്കാൻ ഉളള സേവനങ്ങളാണ് ഇൻലൈൻ ബോട്ടുകൾ, വൃതൃസ്ത ആവശൃങ്ങൾക്കായി നിരവധി ഇൻലൈൻ ബോട്ടുകൾ ടെലഗ്രാമിൽ ലഭൃമാണ്.

ഉദാ: ഒരു അനിമേഷൻ ബോട് എന്താണെന്ന് നോക്കാം
ചാറ്റ് ചെയ്യുന്ന വിൻഡോയിലെ 'ടെക്സ്റ്റ് ബോക്സിൽ' @gif എന്ന് ടൈപ്പ് ചെയ്ത് സ്പേസ് നൽകി നിങ്ങൾക്ക് ആവശൃമായ സെർച് ടേം നൽകുക ഉദാ: ''cat'' വരുന്ന പോപ്പപ് വിൻഡോയിൽ നിന്ന് ഇഷ്ടമുളള അനിമേഷൻ നേരിട്ട് അയയ്ക്കാൻ കഴിയും.

1.5 ടെലിഗ്രാം സീക്രട്ട് ചാറ്റ്
ടെലഗ്രാമിന്റെ ഫീച്ചറുകളിലൊന്നാണ് സീക്രട്ട് ചാറ്റ്, അഥവാ രഹസ്യ സംഭാഷണം. ഇത് സാധാരണ ചാറ്റുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത്തരം ചാറ്റുകള്‍ ക്ലൈന്റ്-ടു-ക്ലൈന്റ് എന്‍ക്രിപ്റ്റഡ് ആണെന്നാണ് കമ്പനി പറയുന്നത്. എന്നു പറഞ്ഞാല്‍ ഈ ചാറ്റുകള്‍ അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമെ കാണാനാകൂ. സാധാരണ ചാറ്റുകള്‍ക്ക് ക്ലൈന്റ്/സെര്‍വര്‍-സെര്‍വര്‍/ക്ലൈന്റ് എന്‍ക്രിപ്ഷനാണ് ലഭിക്കുന്നത്. അതായത് ചാറ്റുകള്‍ ടെലഗ്രാം സെര്‍വറില്‍ എന്‍ക്രിപ്റ്റു ചെയ്ത് സേവു ചെയ്യപ്പെടാം. കൂടാതെ സീക്രട്ട് ചാറ്റ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാനാവില്ല. 

Self Destruct Timer സെറ്റ് ചെയ്ത്‌ അയയ്ക്കുന്ന മെസേജ് അത് ലഭിക്കുന്ന വൃക്തിയുടെ ഫോണിൽ എത്ര സമയം ഉണ്ടായിരിക്കണം എന്ന് നമുക്ക് തീരുമാനിക്കാം. ടെക്സ്റ്റോ, ചിത്രമോ, വീഡിയോ ഫയലോ പോലെ മറ്റേതൊരു ഫോർമാറ്റും ഇങ്ങനെ കൈമാറാൻ കഴിയും എന്നു മാത്രമല്ല ടൈമറിൽ തിരഞ്ഞെടുത്ത സമയപരിധി കഴിയുന്ബോൾ മെസേജ് ഫോണിൽ നിന്നും ടെലഗ്രാം സെർവറിൽ നിന്നും നീക്കം ചെയ്യപ്പെടും.

എങ്ങനെ ഒരു സീക്രട്ട് ചാറ്റ് അയയ്ക്കാം? - ആര്‍ക്കാണോ രഹസ്യ സന്ദേശം അയയ്‌ക്കേണ്ടത് അയാളുടെ പ്രൊഫൈല്‍ തുറക്കുക. തുടര്‍ന്ന് 'ഓപ്ഷന്‍സ്' തുറക്കുക. അവിടെയുള്ള 'സ്റ്റാര്‍ട്ട് സീക്രട്ട് ചാറ്റ്' തുറന്ന് സന്ദേശം അയയ്ക്കാം. ഇതിനു കൂടുതല്‍ രഹസ്യ സ്വഭാവമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആളുകള്‍ സീക്രട്ട് ചാറ്റ് ഉപയോഗിക്കുന്നതോടെ ടെലഗ്രാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിൾ ചെയ്യുന്നു.

1.6 ടെലിഗ്രാം സ്റ്റിക്കർ
ചാറ്റിങ് പരമാവധി ആകർഷകമാക്കാൻ വേണ്ടി ഉൾക്കൊള്ളിച്ചിരിക്കുന്ന ഫീച്ചർ ആണ് സ്റ്റിക്കർ. ഇത് പല മെസ്സഞ്ചറിലും ഇപ്പോൾ ലഭ്യമാണ്, ഉപയോക്താക്കൾക്കുതന്നെ ആഡ് ചെയ്യാനും പരസ്പരം ഷെയർ ചെയ്യാനും സാധിക്കുന്നവയാണ് ടെലഗ്രാമിലെ സ്റ്റിക്കർ പാക്കുകൾ. @stickerschannel സന്ദർശിച്ചാൽ യൂസേഴ്സ് തന്നെ ചേർത്ത ആയിരക്കണക്കിന് സ്റ്റിക്കർ പാക്കുകൾ സ്വന്തമാക്കാം.

1.7 ടെലിഗ്രാം വോയിസ്‌ /വീഡിയോ കാൾ 
നിലവിൽ വോയിസ് കാൾ, വീഡിയോ കാൾ അത് കൂടാതെ ഗ്രൂപ്പ് വോയിസ് ചാറ്റ്, ചാനൽ വോയിസ് ചാറ്റ്, ഗ്രൂപ്പ് വീഡിയോ ചാറ്റ്, പേർസണൽ സ്‌ക്രീന്‍ ഷെയറിങ്ങ് എന്നീ സൗകര്യങ്ങൾ ടെലിഗ്രാം നൽകുന്നു. ചാനൽ വോയിസ് ചാറ്റിൽ പരിധികളല്ലാതെ അംഗങ്ങൾക്ക് ജോയിൻ ചെയ്യാൻ കഴിയും, കൂടാതെ ഗ്രൂപ്പിൽ ഇല്ലാത്തവർക്കും എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും. 
 
ഗ്രൂപ്പ് വീഡിയോ ചാറ്റിൽ 'ഷെയർ സ്ക്രീൻ' ഓപ്ഷന്‍ ടാപ്പുചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയും. വീഡിയോ ചാറ്റിൽ പങ്കെടുക്കാൻ എത്ര പേരുണ്ടോ അത്രയും പേർക്ക് പങ്കെടുക്കാൻ കഴിയും. ഇതിനു പുറമേയാണ് സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍. മറ്റൊരാളുമായി ഒരു വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍, ആദ്യം നിലവിലെ വീഡിയോ (ഇടത് വശത്ത് നിന്നുള്ള രണ്ടാമത്തെ റൗണ്ട് ബട്ടണ്‍) നിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ്ങ് ആരംഭിക്കാന്‍ കഴിയും. തുടര്‍ന്ന് വീണ്ടും ഷെയര്‍ ചെയ്യാന്‍ ഒരിക്കല്‍ കൂടി ടാപ്പുചെയ്യുക. ചുവടെ മൂന്ന് ഓപ്ഷനുകളുള്ള ഒരു സ്‌ക്രീന്‍ ദൃശ്യമാകും: ഫോണ്‍ സ്‌ക്രീന്‍, ഫ്രണ്ട് ക്യാമറ, ബാക്ക് ക്യാമറ. ആദ്യത്തേത് തിരഞ്ഞെടുക്കുക, ആന്‍ഡ്രോയിഡ് സാധാരണ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്/കാസ്റ്റിംഗ് മെസേജ് പോപ്പ് അപ്പ് ചെയ്യും. അത് സ്റ്റാര്‍ട്ട് ചെയ്യുക. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലെ സ്റ്റാറ്റസ് ബാറില്‍ ഒരു ചുവന്ന കാസ്റ്റ് ബട്ടണ്‍ ദൃശ്യമാകും. റെഡ് കാസ്റ്റ് അറിയിപ്പ് കാണുന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം.

1.8 അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുക
അയച്ച സന്ദേശങ്ങള്‍ എഡിറ്റുചെയ്യാന്‍ ടെലിഗ്രാം ഇപ്പോള്‍ അനുവദിക്കുന്നു. അതിനായി എഡിറ്റ്‌ചെയ്യാന്‍ ആഗ്രഹിക്കുന്ന സന്ദേശം തിരഞ്ഞെടുത്ത് മുകളിലുള്ള 'എഡിറ്റ്' ഐക്കണില്‍ ടാപ്പുചെയ്യുക. മാറ്റങ്ങള്‍ വരുത്തിയ ശേഷം ആപ്പ് ഒരു എഡിറ്റ് ചെയ്തു എന്ന ലേബല്‍ കാണിക്കും. 
 • പ്രൈവറ്റ് മെസ്സേജ് > 48 മണിക്കൂർ
 • ഗ്രൂപ്പ് > 48 മണിക്കൂർ
 • സൂപ്പർ ഗ്രൂപ്പ് > പരിധി ഇല്ല
 • ചാനൽ > പരിധി ഇല്ല
1.9 സൈലന്റ് മെസേജ്
സന്ദേശമയയ്‌ക്കേണ്ട ഉപയോക്താവ് തിരക്കിലാണെങ്കിലും അവരെ ശല്യപ്പെടുത്താതെ മെസേജ് അയയ്ക്കാന്‍ സൈലന്റ് മെസേജ് ഫീച്ചര്‍ ഉപയോഗിച്ച് കഴിയും. ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുമ്പോള്‍, സ്വീകര്‍ത്താവ് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ്' മോഡ് ഓണാക്കിയിട്ടില്ലെങ്കിലും ശബ്ദമോ വൈബ്രേഷനോ ഇല്ലാതെ അയയ്ക്കും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുക, തുടര്‍ന്ന് 'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. 'സൈലന്റ് സെന്‍ഡ് ബട്ടണ്‍ തിരഞ്ഞെടുക്കാം.

1.10 മെസേജ് ഷെഡ്യൂള്‍ ചെയ്യുക
'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു സന്ദേശം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും. ഇവിടെ, 'ഷെഡ്യൂള്‍ മെസേജ്' തിരഞ്ഞെടുത്ത് തീയതിയും സമയവും തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള സമയത്ത് സന്ദേശം അയയ്ക്കാനാവും.

1.11 മീഡിയഫയലുകള്‍ സ്വയം ഡിലീറ്റ് ചെയ്യാം
മീഡിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കാന്‍ ആപ്പ് അനുവദിക്കുന്നു. ഫീച്ചര്‍ നേരത്തെ പ്രത്യേക 'സീക്രട്ട് ചാറ്റ്' ഓപ്ഷനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അപ്‌ഡേറ്റ് ഉപയോഗിച്ച്, സാധാരണ ചാറ്റുകളിലെയും ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനായി ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുത്ത് 'ടൈമര്‍' ബട്ടണില്‍ ടാപ്പുചെയ്യുക. ശേഷം, മീഡിയ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കപ്പെടുന്ന സമയം തിരഞ്ഞെടുക്കാം.

1.12 അയയ്ക്കുന്നയാളുടെ സന്ദേശം ഇല്ലാതാക്കുക
നിങ്ങള്‍ അയച്ച സന്ദേശങ്ങളും മറ്റ് ഉപയോക്താക്കള്‍ അയച്ച സന്ദേശങ്ങളും ഇനി ഇല്ലാതാക്കാം. ഈ പ്രത്യേക ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ലഭിച്ച സന്ദേശം തിരഞ്ഞെടുത്ത് ഡിലീറ്റ് ബട്ടണ്‍ ടാപ്പുചെയ്യുക. ശേഷം നിങ്ങള്‍ക്ക് 'ഓള്‍സോ ഡിലീറ്റ് ഫോര്‍ എക്‌സ്' തിരഞ്ഞെടുത്ത് 'ഡിലീറ്റ്'ടാപ്പുചെയ്യുക. മെസേജ് പിന്നീട് രണ്ട് ഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷമാകും.

1.13 വീഡിയോകള്‍ എഡിറ്റ് ചെയ്യുക
ടെലിഗ്രാമില്‍ വീഡിയോകള്‍ എഡിറ്റ് ചെയ്യാവുന്നതാണ്, ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍, ഒരു ചാറ്റ് തുറന്ന് അയയ്ക്കാനാഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക. പുതിയ വീഡിയോ എഡിറ്റര്‍ തുറക്കാന്‍ അടുത്തതായി ട്യൂണിംഗ് ഐക്കണില്‍ ടാപ്പുചെയ്യുക. സാച്ചുറേഷന്‍, കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.

1.14 ടെലിഗ്രാം ചാറ്റ് ഫോൾഡർ
നമ്മുടെ ഫ്രണ്ട്സ്, ഫാമിലി, വർക്ക്, പഠനം ഇവയൊക്കെ ഒരു ആപ്പിൽ തന്നെയല്ലേ നാം കൈകാര്യം ചെയ്യുന്നത്. ഇവരെയൊക്കെ ഒന്നു തരംതിരിച്ചു വെച്ചാൽ നോക്കാൻ ഒരു സുഖം ഉണ്ടാവില്ലേ. ചാറ്റുകളെയൊക്കെ വേർതിരിച്ച് ഫോൾഡറുകൾ ഉണ്ടാക്കിയാൽ ഓരോ ഫോൾഡറും ഓരോ ടാബായി കിട്ടും, അപ്പോൾ ഒരു മെസ്സേജും നാം കാണാതെ പോകില്ല.

ടെലഗ്രാമിലെ ഫോൾഡർ സെറ്റിംഗ്സ് തുറന്നാൽ നേരത്തെ തന്നെ അവിടെ രണ്ടു തരം ഫോൾഡറുകൾ ഉദാഹരണമായി കാണാം (unread ഉം personal ഉം), അതേപോലെ നമുക്ക് ചാറ്റുകളുടെ തരമനുസരിച്ചും റീഡ് സ്റ്റാറ്റസ് അനുസരിച്ചും ഉൾപ്പെടുത്തിയും ഒഴിവാക്കിയും പുതിയ ഫോൾഡറുകൾ ഉണ്ടാക്കാം. എല്ലാത്തിലുമുപരി ഓരോ ഫോൾഡറിലും ഏത് ചാറ്റും ആഡ് ചെയ്യാനും, ഒഴിവാക്കാനും പറ്റുന്നോണ്ട് നമുക്ക് വേണ്ടത് മാത്രമേ ഒരു ഫോൾഡറിൽ കാണൂ. അതുമാത്രമല്ല, ഫോൾഡറുകളിൽ ഒരുപാട് ചാറ്റുകൾ ഓർഡർ അനുസരിച്ച് പിൻ ചെയ്തു വെക്കാം. ഫോൾഡറുകൾ തുടങ്ങാൻ നേരെ Settings > Folders.

1.15 ടെലിഗ്രാം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ട്
ടെലിഗ്രാം ആനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകളും അവതരിപ്പിച്ചു. ഈ മള്‍ട്ടികളര്‍ ഗ്രേഡിയന്റ് വാള്‍പേപ്പറുകള്‍ അല്‍ഗോരിതം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്നും ഉപയോക്താക്കള്‍ മെസേജ് അയയ്ക്കുമ്പോഴെല്ലാം മനോഹരമായി കാണപ്പെടുന്ന സൗന്ദര്യാത്മകതയോടെ നീങ്ങുമെന്നും ടെലിഗ്രാം അവകാശപ്പെടുന്നു. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത നിരവധി തീമുകള്‍ക്കൊപ്പം ടെലിഗ്രാം ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്നു.

1.16 ടെലിഗ്രാം ആഡ്‌സ്
ചാനലുകളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ കാണിക്കുക. ആയിരമോ അതില്‍ കൂടുതലോ അംഗങ്ങള്‍ ഉള്ള ടെലിഗ്രാം ചാനലുകളിലാണ് 160 വാക്കുകളിലുള്ള സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇതിനായി ഉപഭോക്താവിന്റെ യാതൊരുവിധ വ്യക്തിഗത വിവരങ്ങളും ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. ഒരു ചാനല്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഒരേ സ്‌പോണ്‍സര്‍ മെസ്സേജ് തന്നെയാവും കാണാനാവുക. എന്നാല്‍ ചാറ്റ് ലിസ്റ്റിലോ സ്വകാര്യ സന്ദേങ്ങളിലോ ഗ്രൂപ്പുകളിലോ ഇതുപോലെയുള്ള പരസ്യങ്ങള്‍ അവതരിപ്പിക്കില്ല

'ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ സന്ദേശങ്ങള്‍ അയക്കുന്നതിനായി ഉപയോഗിക്കുകയില്ല. അവ സംരക്ഷിക്കുന്നതിലാണ് കമ്പനിയുടെ മുന്‍ഗണന. മറ്റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ടെലിഗ്രാം ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയില്ല. മറ്റേത് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ലഭിക്കുന്നതിലും നല്ല പരസ്യരഹിത അനുഭവം ടെലിഗ്രാം വാഗ്ദാനം ചെയ്യും. വാട്ട്‌സ്ആപ്പ് സ്വന്തമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും ഉപയോക്താവിന്റെ വ്യക്തി വിവരങ്ങള്‍ മറ്റ് പരസ്യദാതാക്കളുമായി പങ്കിടുന്നുണ്ട്.

1.17 ടെലിഗ്രാം സ്പോയിലര്‍ ഫീച്ചര്‍
സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ 'സ്‌പോയിലർ' ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

1.18 ടെലിഗ്രാം ട്രാന്‍സിലേഷന്‍
ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.

1.19 ടെലിഗ്രാം മെസേജ് റീയാക്ഷന്‍
ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത.  "ആനിമേറ്റഡ് ഇമോജികൾ ആദ്യമായി അവതരിപ്പിച്ച മെസേജ് ആപ്പാണ് ടെലിഗ്രാം, ഇത് ഉപയോക്താക്കൾക്ക് ചാറ്റിൽ സ്വയം പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികൾ നൽകി. ഇന്ന്, ഈ ഇമോജികളിൽ ചിലത് വികാരങ്ങൾ പങ്കിടാനും സന്ദേശം അയയ്‌ക്കാതെ സംസാരിക്കാനും പ്രതികരണവുമായി വരുന്നു." - ടെലഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ശേഷം അറിയിച്ചു.

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

2. ചില പതിവ് ചോദ്യങ്ങൾ

2.1 വാട്സാപ്പിൽ ഇല്ലാത്ത എന്താണ് ടെലിഗ്രാമിലുള്ളത്?
ഇത് നേരെ തിരിച്ച് ചോദിക്കുന്നതാവും ഉചിതം, കാരണം ടെലിഗ്രാമിൽ ഉള്ള പലതും വാട്സാപ്പിൽ ഇല്ല. വളരെ ലളിതമായി കൈകാര്യം ചെയ്യാം എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. അയച്ച മെസ്സേജുകൾ എഡിറ്റ്‌ ചെയ്യാം, എളുപ്പത്തിൽ ഫോർവേപഡ് ചെയ്യാം തുടങ്ങി ഒരുപാട് കാര്യങ്ങളിൽ ടെലിഗ്രാം വ്യത്യാസ്തമാണ്.

2.2 ടെലിഗ്രാം സേഫ് ആണോ?
ടെലിഗ്രാം ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് ആപ്പ് ആണ്. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന കൊടുക്കുന്നത്. MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത്. ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ല. മൊബെല്‍ നഷ്ടപെട്ടാലും ലോഗിന്‍ ചെയ്യാതിരിക്കാന്‍ നമ്മുക്ക് സ്റ്റെഅപ്പ് വെരിഫിക്കേഷന്‍ വച്ച് അക്കൗണ്ട് സുരക്ഷിതമാക്കാം. ടെലിഗ്രാം യൂസര്‍ ഡാറ്റ ആര്‍ക്കും തന്നെ കൈമാറുന്നില്ല. അത് കൊണ്ട് തന്നെ ടെലിഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും നല്ല രീതിയില്‍ ഉപയോഗിക്കുന്നു.

2.3 സിനിമകൾ കൈമാറുന്ന കാര്യത്തിൽ വ്യക്തത വരുത്താമോ?
ടെലഗ്രാം മെസേജുകൾ ട്രാക്ക് ചെയ്തിട്ടില്ല ശരിയാണ്. ഗ്രൂപ്പുകളിൽ വാട്സാപ് പൊലെ നമ്പർ കാണാനും കഴിയില്ല. ഇതുകൊണ്ട് പബ്ലിക് ഗ്രൂപ്പുകൾ സേഫ് ആണെന്ന് പറഞ്ഞു ആളെ കൂട്ടണ്ട കാരൃമില്ല. ഏതൊരാൾക്കും പബ്ലിക് ഗ്രൂപ്പ് അംഗമാകാം. മെമ്പർസിന്റെ നമ്പർ അനുവാദം കൂടാതെ കാണാൻ കഴിയില്ല. എന്നാൽ മറ്റൊരാളുടെ ടെലഗ്രാം നമ്പർ നമ്മുടെ ഫോണിൽ സേവ് ആണെങ്കിൽ (പ്രൈവറ്റ് ഗ്രൂപ്പ് ആണെങ്കിൽ പോലും) അവരുടെ നമ്പർ കാണാൻ കഴിയും. ഒരു ചാനലിന്റെ മുഴുവൻ അഡ്മിൻസിനും അതിലെ അംഗങ്ങളെ കാണാൻ കഴിയും. ( യൂസർ നെയിം)

കൂണ് പോലെയാണ് ദിവസവും മൂവി ഗ്രൂപ്പുകൾ പബ്ലിക് യൂസർ നെയിമുകളിൽ പ്രതൃക്ഷപ്പെടുന്നത് . വ്യാജ പ്രിന്റുകൾ പലതും ഷെയർ ചെയ്യുന്നത് പബ്ലിക് ഗ്രൂപ്പുകൾ ഒട്ടും സേഫ് അല്ലെന്നു പോലും അറിയാത്ത ജനുയിൻ യൂസേഴ്സ് ആണ്.

2.4 എങ്ങിനെയാണ് ടെലിഗ്രാമിൽ അംഗമാവുക?
ഇതിൽ അംഗമാവാൻ പ്ലേസ്റ്റോറിൽ നിന്ന്‌ ടെലിഗ്രാമോ അല്ലെങ്കിൽ ഏതെങ്കിലും ടെലിഗ്രാം ക്ലയന്റോ ഡൌൺലോഡ് ചെയ്താൽ മതി. ശേഷം, വാട്സ്ആപ്പ് പോലെ തന്നെയാണ്. മൊബൈൽ നമ്പർ വഴി സിമ്പിളായി അക്കൗണ്ടിലേക്ക് കേറാം.

2.5 എന്താണ് ടെലിഗ്രാം ക്ലയന്റ്?
ടെലിഗ്രാമിന്റെ സോഴ്സ് കോഡ് പബ്ലിക്കാണ്. അത് അവരുടെ വെബ്‌സൈറ്റിൽ നിന്നും ആർക്കും എടുക്കാവുന്നതാണ്. അത് വച്ച് ടെലിഗ്രാം നവീകരിക്കാൻ കഴിയും. അത്തരത്തിലുള്ള നല്ല ഒന്നാന്തരം ടെലിഗ്രാം ക്ലയന്റുകളാണ് Plus Messenger, Telegram X, Graph Messenger, UniGram [Windows] തുടങ്ങിയവ. ടെലിഗ്രാമിലുള്ള വളരെ ചെറിയ ചില പോരായ്മകളും ഇതോടെ പരിഹരിക്കപ്പെടുന്നു.

2.6 എങ്ങിനെയാണ് ഡൗൺലോഡിങ്?
ഗ്രൂപ്പുകളിൽ നിന്ന്‌ കിട്ടുന്ന സിനിമകളും ഫയലുകളും നിങ്ങൾക്ക് ക്‌ളൗഡ്‌ സ്റ്റോറേജ് ആയി സൂക്ഷിക്കാവുന്നതാണ്. അതായത് ഇടക്ക് നിങ്ങൾക്ക് ടെലിഗ്രാം അൺഇൻസ്റ്റാൾ ചെയ്യേണ്ടി വന്നാലും നിങ്ങൾ സൂക്ഷിച്ച ഫയൽസ് അവിടെ തന്നെ കാണും. കൂടാതെ ഇടക്ക് ഡൗണ്ലോഡ് നിർത്തേണ്ടി വന്നാലും പിന്നീട് Resume ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.

2.7 ടെലിഗ്രാം വിവര ശേഖരണം, കൈകാര്യം?
പരസ്യങ്ങൾ കാണിക്കാൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കില്ലെന്നും ടെലഗ്രാമിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളൂ എന്നും ടെലഗ്രാം പ്രൈവസി പോളിസിയിൽ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.

മൊബൈൽ നമ്പർ, പ്രൊഫൈൽ നെയിം, പ്രൊഫൈൽ ചിത്രം, എബൗട്ടിൽ നൽകിയ വിവരങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന അക്കൗണ്ട് വിവരങ്ങൾ എന്നിവ ടെലഗ്രാം ശേഖരിക്കുന്നുണ്ട്. ഉപയോക്താവിന്റെ യഥാർത്ഥ പേര്, ലിംഗം, വയസ് എന്നിവയൊന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്ന് ടെലഗ്രാം പറയുന്നു.

ടു സ്റ്റെപ്പ് വെരിഫിക്കേഷന് വേണ്ടി ഇമെയിൽ നൽകിയാൽ അത് ടെലഗ്രാം ശേഖരിച്ചുവെക്കും. ഇത് പാസ് വേഡ് മറന്നുപോയാൽ തിരിച്ചെടുക്കുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുക. ഇത് മാർക്കറ്റിങ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

2.8 എന്താണ് ടെലിഗ്രാം ക്ലൗഡ് സ്റ്റോറേജ്?
ടെലിഗ്രാമിന് ക്ലൗഡ് സ്‌റ്റോറേജ് സംവിധാനമുണ്ട്. അതായത് നിങ്ങളുടെ ടെക്‌സ്റ്റ് സന്ദേശങ്ങള്‍, ചിത്രങ്ങള്‍, മീഡിയാ ഫയലുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ടെലിഗ്രാമിന്റെ ക്ലൗഡില്‍ ശേഖരിക്കപ്പെടും. അതീവ സുരക്ഷിതമായ എൻ്ക്രിപ്റ്റഡ് ആയാണ്ഇവ ശേഖരിച്ചു വെക്കുന്നതെന്ന് ടെലഗ്രാം പറയുന്നു. അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗ് ഔട്ട് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ആവാം. വെവ്വേറെ ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്താലും ഡേറ്റയൊന്നും നഷ്ടപ്പെടില്ല.

വാട്‌സാപ്പിലെ പോലെ ബാക്ക് അപ്പ് ചെയ്യേണ്ടതിന്റേയും റീസ്റ്റോര്‍ ചെയ്യേണ്ടതിന്റേയും ആവശ്യമില്ല. ഏതെല്ലാം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് കാണാനും. സാധിക്കും. ടെലിഗ്രാമില്‍ അയച്ച ഫയലുകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും.  

2.9 പഠന ആവിശ്യത്തിന് എങ്ങനെ ടെലിഗ്രാം ഉപയോഗിക്കാം
ഓൺലൈൻ ക്ലാസുകൾക്കും മറ്റു ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വോയിസ് ചാറ്റ്ൽ നമ്മുടെ ക്യാമറ ഓൺ ആക്കാം സ്ക്രീൻ ഷെയർ ചെയ്യാം. വീഡിയോ ചാറ്റിൽ പങ്കെടുക്കാൻ എത്ര പേരുണ്ടോ അത്രയും പേർക്ക് പങ്കെടുക്കാൻ കഴിയും. ഒരു വീഡിയോയിൽ തൊട്ടാൽ മതി അത് ഫുൾ സ്ക്രീനിൽ കാണാൻ. അതു പിൻ ചെയ്തു വച്ചാൽ മറ്റുള്ളവർ ഇടക്ക് കയറി വരാതെ ആ വീഡിയോയിൽ തന്നെ കേന്ദ്രീകരിക്കാൻ പറ്റും. ഗ്രൂപ്പ് വീഡിയോ കോൾ എല്ലാ ഡിവൈസ് ലും അടിപൊളിയായി കിട്ടും. ടാബ്‌ലറ്റും കമ്പ്യൂട്ടറും ഒക്കെ ആണെങ്കിൽ വലിയ സ്ക്രീനും കൂടുതൽ ഡിസ്പ്ലേ ഓപ്ഷൻസും ഉണ്ട്.

ഏതു പഠനവിഷയത്തിന്റെയും Study Material വളരെയധികം സവിശേഷതകളോടെ @QuizBot ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടി ഓരോ ചോദ്യത്തിനും ടൈം സെറ്റ് ചെയ്ത് കൊടുക്കാവുന്നതാണ്. അതുകൂടാതെ ശരിയായ ഉത്തരം കിട്ടാത്തവർക്കായ് വിശദീകരണങ്ങൾ കൂടെ ചേർത്ത് മത്സരങ്ങൾ നടത്താം.
Quiz bot ഉപയോഗിക്കുന്നത് എങ്ങനെ എന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. quiz.directory എന്ന സൗജന്യ പ്ളാറ്റ്ഫോമിൽ കയറിയാൽ ഇത്തരത്തിൽ ഉണ്ടാക്കിയ വളരെ മികച്ച ചില ക്വിസ്സുകൾ കാണാം. ഈ പ്ളാറ്റ്ഫോമിനു വേണ്ടി ക്വിസ്സുകൾ ഉണ്ടാക്കി നൽകിയവർക്ക് ടെലിഗ്രാമിന്റെ വക cash prizeകൾ ലഭിച്ചതാണ്. മലയാളം ഓൺലൈൻ ക്ലാസ് ഫുൾ ഡോക്യൂമെൻഷൻ

2.10 ടെലിഗ്രാം സീക്രട്ട് ചാറ്റിൽ സ്ക്രീൻ ഷോട്ട് എടുക്കാൻ കഴിയുമോ?
ഇല്ല. സീക്രട്ട് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സാധിക്കില്ല. എന്നാല്‍ ഇതിലൊന്നും വലിയ കഥയൊന്നുമില്ലെന്നും കാണാം. അതായത് മറ്റൊരു ഫോണോ ക്യാമറയോ ഉപയോഗിച്ച് ചാറ്റിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമല്ലോ. ഡിജിറ്റല്‍ സംഭാഷണങ്ങള്‍ കൈവിട്ട കളി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ താരതമ്യേന സുരക്ഷിതമാണ് ടെലഗ്രാമിന്റെ സീക്രട്ട് ചാറ്റ് ഫീച്ചറെന്നും കാണാം.

2.11 എന്താണ് ടെലഗ്രാം യൂസർ ബോട്ട്?
യൂസർ ബോട്ട് എന്നു പറയുന്നത് ടെലഗ്രാമിന്റെ ഒരു unofficial client ആണ്. ഈ unofficial client വഴി നമ്മുടെ അക്കൗണ്ടിൽ login ചെയ്ത് ഒരാൾ (suppose a virtual assistant) നമുക്കുവേണ്ടി ജോലി ചെയ്യുകയാണെങ്കിൽ എങ്ങനെയുണ്ടാവും? അതായത് നമ്മൾ നമ്മുടെ ഫോണിൽ നിന്ന് മെസ്സേജ് വഴി ഒരു കമാൻഡ് കൊടുക്കുമ്പോൾ അതിനനുസരിച്ച് ദൂരെ ഒരു സെർവറിൽ ഇരുന്ന് ഈ virtual assistant നമ്മളെ help ചെയ്യുന്നു.

ഉദാഹരണത്തിന്, ഞാൻ ഒരു ഗ്രൂപ്പിൽ ".weather Kochi" എന്ന് മെസ്സേജ് അയച്ചു എന്ന് കരുതുക. അപ്പോൾ തന്നെ യൂസർ ബോട്ട്ൽ ഉള്ള എന്റെ virtual assistant എനിക്ക് കൊച്ചിയിലെ കാലാവസ്ഥ അറിയണം എന്നു മനസ്സിലാക്കി ഞാൻ അയച്ച ആ മെസ്സേജ് edit ചെയ്ത് കൊച്ചിയിലെ weather report ആക്കി മാറ്റുന്നു (ഇതെല്ലാം നടക്കുന്നത് സെക്കന്റുകൾക്കുള്ളിലാണ്.)

ഇങ്ങനെ നൂറുകണക്കിന് ആവശ്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടുകളുടെയെല്ലാം program code ഒരു യൂസർബോട്ടിൽ സെറ്റ് ചെയ്താലോ? എന്നിട്ട് ആ യൂസർ ബോട്ട് നമ്മുടെ അക്കൗണ്ട് ആയി ലിങ്ക് ചെയ്താലോ? ഓരോ ബോട്ടിലും പോയി ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ നമുക്ക് ഇഷ്ടമുള്ള ചാറ്റിൽ നിന്നുകൊണ്ട് മുന്നേ പറഞ്ഞ കമാൻഡുകളുടെ സഹായത്തോടെ userbot നെക്കൊണ്ട് ചെയ്യിക്കാം!

ടെലഗ്രാം enthusiasts നിടയിൽ യൂസർ ബോട്ട് ജനപ്രിയമാവുന്നത് ഈ അതിരില്ലാത്ത അത്രയും ഫീച്ചറുകൾ കൊണ്ട് പ്രയോജനപ്പെടുന്നതിനാലാണ്. Basic ആയിട്ടുള്ള Google search മുതൽ ടെലഗ്രാമിലെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നായ Video Chat Streaming വരെ യൂസർ ബോട്ട് നെക്കൊണ്ട് ചെയ്യിക്കാം. ടെലഗ്രാം ആപ്പ് എങ്ങനെയൊക്കെ, എന്തിനൊക്കെ ഉപയോഗിക്കാമോ (both positive and negative sides) അതുപോലെ തന്നെ യൂസർ ബോട്ട് നെയും കൈകാര്യം ചെയ്യാൻ കഴിയും.

Download Telegram

Android Official
 1. Telegram Store: https://play.google.com/store/apps/details?id=org.telegram.messenger
 2. Telegram Direct: https://telegram.org/dl/android/apk
 3. TelegramX: https://play.google.com/store/apps/details?id=org.thunderdog.challegram
Android Clients -
 1. Plus Messenger: https://play.google.com/store/apps/details?id=org.telegram.plus
 2. Graph Messenger: https://play.google.com/store/apps/details?id=ir.ilmili.telegraph
 3. BGram: https://play.google.com/store/apps/details?id=org.telegram.BifToGram
 4. Nekogram: https://play.google.com/store/apps/details?id=tw.nekomimi.nekogram
Windows official
 1. Telegram [64bit]: https://telegram.org/dl/desktop/win64
 2. Telegram Portable [64bit]: https://telegram.org/dl/desktop/win64_portable
 3. Telegram [32bit]: https://telegram.org/dl/desktop/win
 4. Telegram Portable [64bit]: https://telegram.org/dl/desktop/win_portable
 5. Unigram (Clients): https://www.microsoft.com/store/apps/9n97zckpd60q
MacOS Official
 1. Telegram: https://telegram.org/dl/desktop/mac
 2. Mac App Store: https://telegram.org/dl/desktop/mac_store
 3. MacOS Beta: https://install.appcenter.ms/users/keepcoder/apps/telegram-swift/distribution_groups/public
Linux Official
 1. Telegram : https://telegram.org/dl/desktop/linux
 2. Flatpak: https://telegram.org/dl/desktop/flatpak
 3. Snap: https://telegram.org/dl/desktop/snap
Web Apps Official
 1. Telegram Webz: https://telegram.org/dl/webz
 2. Telegram Webk: https://telegram.org/dl/webk
Contribution
 1. @Erich Daniken
 2. @Deonnn
 3. @keralagram
 4. @tgnature
- contributions are welcome -

Last Update: 19-01-2022
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel