സ്വർണക്കടത്തിന് പ്രതികൾ ആസൂത്രണം നടത്തിയത് 'സി.പി.എം കമ്മിറ്റി' എന്ന പേരിൽ ഉണ്ടാക്കിയ ടെലിഗ്രാം ഗ്രൂപ് വഴിയെന്ന് കസ്റ്റംസ്. സരിത്, സന്ദീപ് നായർ, റമീസ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. റമീസിന്റെ നിർദേശപ്രകാരം സന്ദീപ് നായരാണ് ഗ്രൂപ് ഉണ്ടാക്കിയത്.
സ്വർണക്കടത്ത് ഇടപാടുകളുടെ മുഴുവൻ ചർച്ചകളും ഈ ഗ്രൂപ് വഴിയായിരുന്നു. സരിത് ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് ചാറ്റ് വിശദാംശങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലേക്ക് സ്വർണം കടത്താൻ വ്യാജരേഖകൾ അടക്കം കൈമാറിയത് ഈ ഗ്രൂപ് വഴിയായിരുന്നു. അധിക ചർച്ചകളും മലയാളം വോയ്സ് ചാറ്റിലൂടെയായിരുന്നു.
ചാറ്റിലൂടെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദുബൈയിലെ ആഡംബര ഹോട്ടലിൽ സ്വർണക്കടത്തിന് ഗൂഢാലോചന നടന്നതായും കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് ഉപയോഗിച്ച പല രേഖകളും കൈമാറിയത് ഈ ഗ്രൂപ്പിലൂടെയാണ്. സരിത് തയാറാക്കിയ രേഖകൾ യാഥാർഥ്യമെന്ന നിലയിൽ കാർഗോ അധികൃതർ സ്വീകരിച്ച് സ്വർണം വിട്ടുനൽകാൻ നടപടി സ്വീകരിച്ചതായും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.
No comments
Post a Comment