Showing posts with label features. Show all posts
Showing posts with label features. Show all posts

കൂടുതല്‍ ഫീച്ചറുകളുമായി ടെലിഗ്രാം, കസ്റ്റം വാള്‍പേപ്പറുകള്‍, ഷെയറബിള്‍ ചാറ്റ് ഫോള്‍ഡറുകള്‍

വിപണി പിടിക്കാന്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പുമായി മത്സരിക്കുന്ന മറ്റൊരു പ്രമുഖ സോഷ്യല്‍മീഡിയയായ ടെലിഗ്രാം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഒന്നിലധികം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ചാറ്റ് ഫോള്‍ഡര്‍ പങ്കുവെയ്ക്കല്‍, കസ്റ്റം വാള്‍പേപ്പര്‍ തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്.

ലിങ്കോട് കൂടി ചാറ്റ് ഫോള്‍ഡര്‍ പങ്കുവെയ്ക്കാന്‍ കഴിയുന്നതാണ് ഒരു ഫീച്ചര്‍. ഒന്നിലധികം ഗ്രൂപ്പുകളിലേക്കും ന്യൂസ് ചാനലുകളിലേക്കും സുഹൃത്തുക്കളെ ഉടനടി ക്ഷണിക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത ചാറ്റുകളുടെ ഒന്നിലധികം ഇന്‍വൈറ്റ് ലിങ്കുകള്‍ ക്രിയേറ്റ് ചെയ്ത് പങ്കുവെയ്ക്കാന്‍ ഇതുവഴി ഉപയോക്തതാവിന് സാധിക്കും. കൂടാതെ ഇവയ്ക്ക് പേരും നല്‍കാനും സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍. ആളുകളെ ആഡ് ചെയ്യാന്‍ അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അധികാരം എന്നിരിക്കെ തന്നെ പബ്ലിക് ചാറ്റുകള്‍ ആഡ് ചെയ്യാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. പുതിയ ചാറ്റുകളില്‍ അംഗമാകുന്നതിന് അംഗങ്ങള്‍ക്ക് നിര്‍ദേശവും ലഭിക്കും.

വ്യത്യസ്ത ചാറ്റുകള്‍ക്ക് കസ്റ്റം വാള്‍പേപ്പര്‍ സെറ്റ് ചെയ്യാന്‍ അനുവദിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍. ഇഷ്ടപ്പെട്ട ഫോട്ടോകളും കളര്‍ തീമുകളും വാള്‍പേപ്പറാക്കി മാറ്റം.ചാറ്റ് പാര്‍ട്ണര്‍ക്കും ഇതേ വാള്‍പേപ്പര്‍ ആഡ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അല്ലെങ്കില്‍ സ്വന്തമായ നിലയില്‍ ഇത് ക്രിയേറ്റ് ചെയ്യാം.

ഷെയര്‍ ചെയ്ത മീഡിയ ഫയലുകള്‍ പോലെ അറ്റാച്ച്‌മെന്റുകളും എളുപ്പത്തില്‍ സ്‌ക്രോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഉപയോക്താവ് അയച്ച സന്ദേശം മറ്റു ഗ്രൂപ്പ് അംഗങ്ങള്‍ എപ്പോള്‍ വായിച്ചു എന്ന് അറിയുന്നതിനുള്ള സംവിധാനമാണ് മറ്റൊന്ന്. യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ ചില പരിഷ്‌കാരങ്ങളും ടെലിഗ്രാം വരുത്തിയിട്ടുണ്ട്.

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ചു

ടെലിഗ്രാം യൂസർനെയിമുകളുടെ ലേലം ആരംഭിച്ച ബിഡ് അറിയിപ്പുകൾക്കായുള്ള fragment.com പ്ലാറ്റ്‌ഫോമും @fragment ബോട്ടും ലഭ്യമായി. സൈറ്റിൽ ഉപയോക്താക്കൾക്ക് ചെറിയ യൂസർനെയിമുകൾ അടക്കം വാങ്ങാനും വിൽക്കാനും കഴിയും (ഉദാ. @cars, @fifa, @dior).

A മുതൽ H വരെയുള്ള യൂസർനെയിമുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ബാക്കിയുള്ളവ (I മുതൽ Z വരെ) ഒരു വർഷത്തിനുള്ളിൽ ദൃശ്യമാകും. TON അടിസ്ഥാനമാക്കി ഉപയോക്തൃനാമങ്ങൾ NFT ആയി വിൽക്കപ്പെടും. അവ ക്രിപ്‌റ്റോകറൻസി വാലറ്റുകളിൽ സൂക്ഷിക്കുകയും മാർക്കറ്റുകളിലും ഔദ്യോഗിക ടെലിഗ്രാം പ്ലാറ്റ്‌ഫോമിലും വിൽപ്പനയ്‌ക്ക് വെക്കുകയും ചെയ്യാം.

ടെലിഗ്രാം പ്രീമിയം; പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷന്റെ എല്ലാ വിശദാംശങ്ങളും

ടെലിഗ്രാം അതിന്റെ സ്വന്തം സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിക്കുന്നു, അതിൽ നിരവധി പണമടച്ചുള്ള സവിശേഷതകളും പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.

സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുന്നത്

  1. ഇരട്ടി പരിധികൾ.
  2. 4 GB അപ്‌ലോഡ് വലുപ്പം.
  3. വേഗതയേറിയ ഡൗൺലോഡുകൾ.
  4. വോയ്സ് ടു ടെക്സ്റ്റ് പരിവർത്തനം.
  5. പരസ്യങ്ങളില്ല.
  6. അധിക പ്രതികരണങ്ങൾ.
  7.  പ്രീമിയം സ്റ്റിക്കറുകൾ.
  8. വിപുലമായ ചാറ്റ് മാനേജ്മെന്റ്.
  9. പ്രൊഫൈൽ ബാഡ്ജ്.
  10. ആനിമേറ്റഡ് അവതാറുകൾ.
  11. അധിക ആപ്ലിക്കേഷൻ ഐക്കണുകൾ.

ഈ ലേഖനത്തിൽ, മെസഞ്ചറിന്റെ പ്രീമിയം ഉപയോക്താക്കൾക്കായി കാത്തിരിക്കുന്ന എല്ലാ അറിയപ്പെടുന്ന പുതുമകളിലേക്കും ഞങ്ങൾ അടുത്തു നോക്കും.

Source: @tginfo

ടെലിഗ്രാം വെബ് ബോട്ടുകളിലേക്ക് ഒളിഞ്ഞുനോട്ടം

ടെലിഗ്രാം വെബ് ബോട്ടുകൾ പരീക്ഷിക്കാൻ തുടങ്ങി, അവ ഇൻലൈൻ ബോട്ടുകൾക്ക് സമാനമാണ്, പക്ഷേ ഇപ്പോഴും ചില പ്രധാന വ്യത്യാസങ്ങളുണ്ട്
  • ഒരു ബോട്ട് ബട്ടൺ അമർത്തുന്നത് ടെലിഗ്രാമിനുള്ളിൽ ഒരു മൂന്നാം കക്ഷി വെബ്സൈറ്റ് തുറക്കുന്നു.
  • വെബ്‌സൈറ്റിന് നിങ്ങളുടെ തീമിന്റെ ചില പ്രധാന വർണ്ണങ്ങൾ ലഭിക്കുന്നതിനാൽ ആപ്പിന്റെ ഒരു ഭാഗം പോലെ കാണുന്നതിന് അതിന് പൊരുത്തപ്പെടുത്താനാകും.
  • വെബ് ബോട്ട് അറ്റാച്ച്‌മെന്റ് മെനുവിലേക്ക് പിൻ ചെയ്യാൻ കഴിയും. അവിടെ നിന്ന് നിങ്ങൾ അത് തിരഞ്ഞെടുക്കുമ്പോൾ, ടെലിഗ്രാം നിങ്ങളുടെ നിലവിലെ ചാറ്റ് വിവരങ്ങൾ വെബ്‌സൈറ്റിലേക്ക് കൈമാറുന്നു.
  • അവതാറുകൾ ഹോട്ട്‌ലിങ്കുകളായി വെബ്‌സൈറ്റിലേക്ക് കൈമാറുന്നു.
  • വെബ്‌സൈറ്റിന് ബോട്ടിലേക്ക് 4096 ബൈറ്റുകൾ വരെ ഡാറ്റ കൈമാറാൻ കഴിയും, ഇത് ഒരു റെക്കോർഡാണ്: ഇൻലൈൻ ബട്ടണുകൾക്ക് 64 ബൈറ്റുകൾ വരെ പേലോഡ് വഹിക്കാനാകും.
  • "@bot വഴി" എന്ന അടയാളം ഉപയോഗിച്ച് ഉപയോക്താവിന് വേണ്ടി ഇൻലൈൻ ബോട്ടുകൾക്ക് ലഭ്യമായ അറ്റാച്ച്‌മെന്റ് തരത്തിന്റെ സന്ദേശങ്ങൾ വെബ് ബോട്ടുകൾക്ക് അയയ്ക്കാൻ കഴിയും
  • ഡവലപ്പർമാർ ബോട്ടും വെബ്‌സൈറ്റും തമ്മിലുള്ള ആശയവിനിമയ API സ്വന്തമായി വികസിപ്പിക്കേണ്ടതുണ്ട്.

ടെലിഗ്രാം 8.6



  • Download Manager
ഹോം സ്ക്രീനിന്റെ മുകളിലായി search ഐക്കണിന്റെ അടുത്ത് ഒരു കുഞ്ഞു progress bar ഓടുകൂടിയ downloading icon. ഇതിൽ ക്ലിക്ക് ചെയ്താൽ currently downloading & recently downloaded files കാണാം.

  • New Attachment Menu
ഒന്നിലധികം വീഡിയോസോ ഫോട്ടോസോ അയക്കാനായി സെലക്ട് ചെയ്യുമ്പോൾ അത് ചാറ്റിൽ എങ്ങനെ വരും എന്ന് preview കാണാൻ കഴിയും. ഓരോന്നും drag ചെയ്യാനും re-arrange ചെയ്യാനും കഴിയും.

  • Semi-Transparent Interface on Android
iOS ലെ പോലെ dark mode ൽ ടെലഗ്രാമിന്റെ പാനലും chat header ഉം semi-transparent ആയിരിക്കും. സ്ക്രോൾ ചെയ്യുമ്പോൾ ചാറ്റിലെ media & stickers ന്റെ നിറങ്ങൾ അനുസരിച്ച് ഇതിൽ അനിമേഷൻ കാണാം.

  • Redesigned Login Flow
ലോഗിൻ പേജിലെ സ്മൂത്ത്‌ ആയ അനിമേഷനുകൾ.

  • Phone Number Links
t.me/username ലിങ്കുകൾ പോലെ യൂസർ നേമിനു പകരം ഫോൺ നമ്പർ ഉപയോഗിക്കാനുള്ള സൗകര്യം.
Example: t.me/+919876543210
(Settings ലെ ഫോൺ നമ്പർ പ്രൈവസിയെ അനുസരിച്ചാവും ഇതിന്റെ ഉപയോഗം.)

  • Live Streaming With Other Apps
OBS Studio പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ടെലെഗ്രാമിൽ Live Stream ചെയ്യാൻ കഴിയും. ടെലഗ്രാം ചാനലുകൾ ഇങ്ങനെ ഒരു പ്രൊഫഷണൽ ടീവി ചാനലിന്റെ ലെവലിലേക്ക് ഉയർത്താനാവും.

  • New t.me Pages
ടെലഗ്രാമിലെ പബ്ലിക് ചാനലുകളുടെ (Example: https://t.me/durov) ലിങ്ക് ഉപയോഗിച്ച് ടെലഗ്രാമിൽ അക്കൗണ്ട് ഇല്ലാത്തവർക്ക് പോലും ഒരു വെബ് ബ്രൗസറിന്റെ സഹായത്തോടെ ചാനൽ പോസ്റ്റുകൾ കാണാൻ കഴിയും.

എതിരാളികള്‍ ഇതുവരെ കാണാത്ത കിടിലന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം

സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള സംവിധാനത്തെ സ്‌പോയിലർ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, ആദ്യമായാണ് ഒരു മെസേജിംഗ് ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്. വാട്ട്‌സ്ആപ്പ്, സിഗ്നൽ എന്നിവയുൾപ്പെടെ മറ്റേതെങ്കിലും സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനിലും സന്ദേശ വിവർത്തന സവിശേഷതയില്ല.

സന്ദേശങ്ങളോട് പ്രതികരിക്കാം
ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.

"ആനിമേറ്റഡ് ഇമോജികൾ ആദ്യമായി അവതരിപ്പിച്ച മെസേജ് ആപ്പാണ് ടെലിഗ്രാം, ഇത് ഉപയോക്താക്കൾക്ക് ചാറ്റിൽ സ്വയം പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികൾ നൽകി. ഇന്ന്, ഈ ഇമോജികളിൽ ചിലത് വികാരങ്ങൾ പങ്കിടാനും സന്ദേശം അയയ്‌ക്കാതെ സംസാരിക്കാനും പ്രതികരണവുമായി വരുന്നു." - ടെലഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ശേഷം അറിയിച്ചു.

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

സ്പോയിലര്‍ ഫീച്ചര്‍
സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ 'സ്‌പോയിലർ' ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

ട്രാന്‍സിലേഷന്‍
ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.

വലിയ ഒരു ഇടവേളയ്ക്കു ശേഷം ടെലിഗ്രാം X ന്റെ അപ്ഡേറ്റ്

വലിയ ഒരു ഇടവേളയ്ക്കു ശേഷം Telegram X ന്റെ stable version ൽ update വന്നിരിക്കുകയാണ്!
(version 0.24.2.1471)

എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ / ഫീച്ചറുകൾ? [Source]

പ്രധാനപ്പെട്ടവ:

  • 2GB ഫയൽസ് സപ്പോർട്ട് ചെയ്യും. നേരത്തേ beta വേർഷനിൽ അല്ലാതെ 1.5 GB മുകളിലുള്ളവ കൈകാര്യം ചെയ്യാൻ കഴിയില്ലായിരുന്നു.
  • ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് ഏതൊക്കെ അക്കൗണ്ടുകളിൽ നിന്നും system നോട്ടിഫിക്കേഷൻ കിട്ടണം എന്ന് സെലക്ട് ചെയ്യാം.
  • പരിചയം ഇല്ലാത്തവരുടെ മെസ്സേജുകൾ ഓട്ടോമാറ്റിക് ആയി archive & mute ചെയ്യാനുള്ള ഓപ്ഷൻ. (Only for selected users who gets messages from unknown users often)
  • പ്രൈവറ്റ് ചാനലുകളുടെ invite link ഉപയോഗിച്ച് join ചെയ്യാതെ തന്നെ അതിലെ കാര്യങ്ങൾ preview ചെയ്യാം.
  • ഒന്നിലധികം മെസ്സേജുകൾ ഒരുമിച്ച് pin ചെയ്യാം, unpin ചെയ്യാം. Pinned messages എല്ലാം seperate ആയിട്ട് കാണാം.
  • File grouping: പത്തു files / audios വരെ single മെസ്സേജ് ആയിട്ട് അയക്കാം. ഒറ്റ ക്ലിക്കിൽ എല്ലാം ഒരുമിച്ച് സേവ് ചെയ്യാം.
  • അയക്കുന്നതിനു മുന്നേ വീഡിയോ ക്വാളിറ്റി adjust ചെയ്യാം. (Low medium high by resolution)
  • Send ബട്ടണിൽ hold ചെയ്തു പിടിച്ചാൽ original quality ൽ അയക്കാം.
  • Admin tools: Telegram ആപ്പിലെ പോലെ ഗ്രൂപ്പിൽ slow mode set ചെയ്യാം, auto-delete timer ഇടാം, admins നെ anonymous ആക്കാം, invite links മാനേജ് ചെയ്യാം...
  • Telegram desktop ൽ ഒക്കെ QR code വഴി sign in ചെയ്യാം, ടെലെഗ്രാമിൽ മാത്രം work ആവുന്ന deep links ചിലത് ഇപ്പോൾ tgx ലും സപ്പോർട്ട് ആവും. Example: tg://devices (ടെലഗ്രാമിൽ നിന്ന് ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ Telegram settings > Devices ഓപ്പൺ ആവും.) & more!!!
Read full article: https://telegra.ph/Telegram-X-11-08

NB: ഗ്രൂപ്പ്‌ വോയ്‌സ് / വീഡിയോ ചാറ്റ് ഫീച്ചർ ഇതുവരെ എത്തിയിട്ടില്ല. ഇത് കിട്ടാൻ ഇനിയും വൈകിയേക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

Playstore link: https://play.google.com/store/apps/details?id=org.thunderdog.challegram

- DeOn -

ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാം

ടെലഗ്രാം ആപ്ലിക്കേഷൻ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിനായി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒന്നിലധികം ഫീച്ചറുകളുമായാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. ഐഒഎസ് ആപ്പിലെ ഷെയേർഡ് മീഡിയ പേജിൽ പുതിയ ഡേറ്റ് ബാറും കലണ്ടർ വ്യൂവും ഇതിൽ ഉൾപ്പെടുന്നു. ഷെയേർഡ് മീഡിയ പേജിന്റെ വശത്തായിട്ടാണ് ഡേറ്റ് ബാർ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് പഴയ ഫോട്ടോകളും വീഡിയോകളും വേഗം കണ്ടെത്താൻ ഈ ഫീച്ചർ വഴി സാധിക്കും. പഴയ ഡേറ്റുകൾ അല്ലെങ്കിൽ വിവിധ മാസങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ പോകാൻ കഴിയുന്നത് വഴിയാണ് തെരച്ചിലുകൾ എളുപ്പമാകുന്നത്. ഗ്രൂപ്പുകൾക്കായും പുതിയ അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ട്. പ്രധാനമായും അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നതാണ് പ്രത്യേകത. ഇതിനായി അഡ്മിൻ അപ്രൂവൽ സെറ്റിങ്സിൽ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റിൽ ആർക്കൊക്കെ ജോയിൻ ചെയ്യാം, ചാറ്റുകൾ കാണാം എന്നിവയിലെല്ലാം നിയന്ത്രണം പൂർണമായും അഡ്മിൻമാർക്ക് ലഭിക്കും. ഗ്ലോബൽ ചാറ്റ് തീമുകളും പുതിയ ഇന്ററാക്ടീവ് ഇമോജികളും പുതിയ അപ്ഡേറ്റിൽ ഉണ്ട്. പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയം കാണിക്കുന്നതും പുതിയ ഐഒഎസ് അപ്ഡേറ്റിന്റെ ഭാഗമാണ്.

നവംബർ മൂന്ന് ബുധനാഴ്ചയാണ് ഐഒഎസ് ഉപയോക്താക്കൾക്കുള്ള പുതിയ അപ്ഡേറ്റ് ടെലഗ്രാം പ്രഖ്യാപിച്ചത്. അപ്ഡേറ്റുകൾ യൂസ് ചെയ്യേണ്ട വിധവും ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ടെലഗ്രാം പങ്ക് വച്ചിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഷെയേർഡ് മീഡിയ പേജിന്റെ ഒരു വശത്തായി ഡേറ്റ് ബാർ ചേർത്തിരിക്കുന്നു. ഒരു ചാറ്റിൽ പങ്കിട്ട എല്ലാ ഫോട്ടോകളും ഫയലുകളും വീഡിയോകളും സംഗീതവും എല്ലാം ഇവിടെ കാണിക്കുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും എല്ലാം ഈ ഫീച്ചർ ഉപയോഗിക്കാം. ഷെയേർഡ് മീഡിയയിലൂടെ മുകളിലേക്കും താഴേക്കും വേഗത്തിൽ സ്ക്രോൾ ചെയ്യാനും സാധിക്കും. കൂടാതെ, മെച്ചപ്പെട്ട ബ്രൗസിങ് അനുഭവത്തിനായി ഉപയോക്താക്കൾക്ക് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും.

ഷെയേർഡ് മീഡിയ പേജിന് ഒരു പുതിയ കലണ്ടർ വ്യൂവും ലഭിക്കുന്നു, അത് ഒരു പ്രത്യേക ദിവസത്തെ ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താൻ ടെലഗ്രാം ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ടോസ്, വീഡിയോസ് എന്നിങ്ങനെ പ്രത്യേകം ഫിൽട്ടർ ചെയ്ത് കാണാനും കഴിയും. ചാറ്റ് ഹെഡറിൽ ടാപ്പ് ചെയ്‌ത് താഴേക്ക് സ്‌ക്രോൾ ചെയ്‌ത് മെനു ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ വ്യൂ ആക്‌സസ് ചെയ്യാൻ കഴിയും. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഗ്രൂപ്പ് അഡ്‌മിനുകൾക്കായി ഒരു പ്രിവ്യൂ ഓപ്ഷനും ഉണ്ട്. അഡ്‌മിൻ അപ്രൂവൽ ഉള്ള ഒരു ഇൻവിറ്റേഷൻ ലിങ്ക് മറ്റൊരു ഉപയോക്താവ് തുറക്കുമ്പോൾ ജോയിൻ റിക്വസ്റ്റ് അയക്കാനുള്ള ബട്ടൺ കാണാൻ കഴിയും. ഇത് വഴി അയക്കുന്ന റിക്വസ്റ്റുകൾ ചാറ്റിന് മുകളിലുള്ള പുതിയ ബാറിൽ അഡ്മിൻസിന് കാണുകയും മാനേജ് ചെയ്യുകയും ചെയ്യാം.

ജോയിൻ റിക്വസ്റ്റ് അയച്ചയാളുടെ പ്രൊഫൈൽ പികച്ചറും ബയോയും ഈ ഫീച്ച‍‍ർ വഴി അഡ്മിൻസിന് കാണാൻ കഴിയും. ശേഷം റിക്വസ്റ്റ് അം​ഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ​ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾക്ക് പേര് നൽകാനും പുതിയ അപ്ഡേറ്റ് അഡ്മിൻസിനെ അനുവദിക്കും. തങ്ങൾ അയക്കുന്ന ലിങ്കുകൾക്ക് പേര് നൽകാൻ കഴിയുന്നത് സ്വന്തം ​ഗ്രൂപ്പിന്റെ ഐഡന്റിറ്റി എന്താണെന്ന് അയക്കുന്നവരെ ബോധ്യപ്പെടുത്താൻ സഹായിക്കും. മുമ്പത്തെ അപ്‌ഡേറ്റിൽ ടെലഗ്രാം പ്രഖ്യാപിച്ച എട്ട് പുതിയ ചാറ്റ് തീമുകളും ഇപ്പോൾ ഐഒഎസ് ഡിവൈസുകളിൽ എത്തിയിട്ടുണ്ട്. എല്ലാ പുതിയ തീമുകളിലും ഡേ ആൻഡ് നൈറ്റ് മോഡ്, ആനിമേറ്റഡ് ബാക്ക്​ഗ്രൗണ്ട്, ഗ്രേഡിയന്റ് മെസേജ് ബബിൾസ് എന്നിവ ഉൾപ്പെടുന്നു. ഈ ഫീച്ച‍ർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകും.

പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയവും പുതിയ ഐഒഎസ് അപ്ഡേറ്റിനൊപ്പം കാണിക്കും. ചാറ്റിൽ ഷെയർ ചെയ്ത ലൊക്കേഷനിൽ ടാപ്പ് ചെയ്യുമ്പോൾ നടന്നോ കാറിലോ ബസിലോ ഒക്കെ ലൊക്കേഷനിൽ എത്തിച്ചേരാനുള്ള യാത്രാ സമയം ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഇങ്ങനെ തങ്ങൾക്ക് എത്തിപ്പേടേണ്ട സ്ഥലം / വ്യക്തി എന്നിവി‌ടങ്ങളിലേക്കുള്ള ദൂരം സമയം എന്നിവയെല്ലാം കൃത്യമായി മനസിലാക്കാൻ യൂസേഴ്സിന് കഴിയും. ഉപയോക്താവ് ചാറ്റിൽ ഒരു പുതിയ മീഡിയ ഫയൽ ആഡ് ചെയ്യുമ്പോൾ മെസേജ് ബാറിൽ ടൈപ്പ് ചെയ്ത സന്ദേശം സ്വയം ഒരു കാപ്ഷനായി മാറും. ഇത് ആദ്യമായാണ് ഇത്തരമൊരു ഫീച്ചർ ടെലഗ്രാം അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി വേറെയും ഫീച്ചറുകൾ ടെലഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടതാണ് ക്ലൌഡ് ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റ്. ക്ലൌഡ് ഡ്രാഫ്റ്റും ഫോണും സമാന്തരമായി ഉപയോ​ഗിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ക്ലൗഡ് ഡ്രാഫ്റ്റുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിൽ മെസേജ് ടൈപ്പ് ചെയ്യാൻ സാധിക്കും. ശേഷം ഫോണിൽ നിന്ന് ഫോട്ടോ അറ്റാച്ച് ചെയ്യുകയും മെസേജും ഫോട്ടോയും ഒരുമിച്ച് അയയ്ക്കുകയും ചെയ്യാം. ഫുൾസ്‌ക്രീൻ എഫക്‌റ്റുകളുള്ള പുതിയ ഇന്ററാക്റ്റീവ് ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ടെലഗ്രാമിന്റെ ഐഒഎസ് വേർഷനിലെ സെറ്റിങ്സ് ഐഒഎസ് 15ന്റെ ശൈലികളുമായി പൊരുത്തപ്പെടുന്നതിനായി റീ ഡിസൈനും ചെയ്തിട്ടുണ്ട്. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിലൊന്നാണ് ടെലഗ്രാം. ടെലഗ്രാമിന്റെ ജനപ്രീതിക്ക് കാരണമാകുന്നതും അതിലെ ഈസി ഫീച്ചറുകളാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നതും അത്ര വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാത്തതും യൂസേഴ്സിനെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നു.
© All Rights Reserved
Made With by InFoTel