Slider

ടെലിഗ്രാം ബാനും പ്രോക്സിയും

ഒരുപക്ഷേ ടെലിഗ്രാം ഭാവിയിൽ ഇന്ത്യയിൽ ബാൻ ആവുക ആണെങ്കിൽ എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിനായി പലവഴികൾ ഉണ്ട്. ആദ്യത്തേത് പലർക്കും അറിയാവുന
0
ഒരുപക്ഷേ ടെലിഗ്രാം ഭാവിയിൽ ഇന്ത്യയിൽ ബാൻ ആവുക ആണെങ്കിൽ എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിനായി പലവഴികൾ ഉണ്ട്. ആദ്യത്തേത് പലർക്കും അറിയാവുന്നത് പോലെ ഒരു VPN ഉപയോഗിക്കുക എന്നതാണ്. ഇന്ത്യയിൽ torrent പോലെ ഉള്ള പല websites ബ്ലോക്ക് ചെയ്തപ്പോഴും പലരും ഉപയോഗിച്ചത് ഈ വഴി തന്നെ ആണ്. എന്നാൽ ഈ VPN ഉകൾക്ക് ഒരു പ്രശ്നം ഉണ്ട്. മിക്കവയും പെയ്ഡ് ആണ്. അതായത് പൈസ കൊടുത്തു ഒരു അക്കൗണ്ട് തുടങ്ങിയാൽ മാത്രമേ നിങ്ങൾക്ക് അവ ഉപയോഗിക്കാനാവൂ. ചില VPN ഉകൾ സൗജന്യമായി തങ്ങളുടെ സേവനം നൽകുന്നുണ്ട്. എന്നാൽ ഒരുപാട് ഉപഭോക്താക്കൾ ഉള്ളത് കാരണം ഇത്തരം VPN ലേക്ക് കണക്ട് ചെയ്‌താൽ നമ്മുടെ ഇന്റർനെറ്റ് വേഗത തീർത്തും മന്ദഗതിയിൽ ആവാൻ സാധ്യത ഉണ്ട്. 

പിന്നെ എന്താണ് വഴി? ഇതിനുള്ള ഉത്തരം ആണ് ടെലിഗ്രാം തന്നെ അവരുടെ ആപ്പിനകത്ത് തരുന്ന പ്രോക്സി എന്ന ഫീച്ചർ. ഈ ഒരു ഫീച്ചർ ഉപയോഗിച്ച് മറ്റു third-party ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ ബാൻ ആയ സ്ഥലങ്ങളിൽ നിന്നും ടെലിഗ്രാമിലേക്ക് കണക്ട് ചെയ്യാൻ സഹായിക്കുന്നു. ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ടെലിഗ്രാം പ്രോക്സി മൂന്ന് തരത്തിൽ ആണ് ഉള്ളത്. MTProto, SOCKS5, HTTP എന്നിവയാണ് അവ. ഇവ മൂന്നും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം അവ ഉപയോഗിക്കുന്ന protocols അഥവാ നിയമങ്ങൾ തന്നെ ആണ്. MTProto എന്നത് ടെലിഗ്രാമിന് വേണ്ടി സ്ഥാപകരിൽ ഒരാളായ നിക്കോളായ് ഡ്യൂറോവ് നിർമിച്ചതും, SOCKS5 എന്നത് സാധാരണയായി VPN ഉപയോഗിക്കുന്നതും HTTP എന്നത് websites ഉപയോഗിക്കുന്നതും ആയ പ്രോട്ടോകോളുകൾ ആണ്. HTTP പ്രോക്‌സി നിലവിൽ Telegram Desktop ഇലും Telegram X ഇലും മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏത് തരത്തിൽ ഉള്ള പ്രോക്സി ഉപയോഗിച്ചാലും ബാൻ ചെയ്തതിന് ശേഷവും ടെലിഗ്രാം ഉപയോഗിക്കാനാവും. ഇതിൽ ഓരോ പ്രോക്സിയും ലഭിക്കുന്നതിനായി പല വെബ്സൈറ്റുകളും ബോട്ടുകളും എല്ലാം ഉണ്ട്. അവയിൽ ചിലത് പരിചയപ്പെടുത്താം.

MTProto.xyz

ഈ വെബ്‌സൈറ്റിൽ MTProto പ്രോക്‌സിയും SOCKS5 പ്രോക്‌സിയും ലഭ്യമാണ്. MTProto പ്രോക്‌സിക്കായി https://mtpro.xyz/mtproto ലിങ്കിൽ പോയി ഏതെങ്കിലും ഒരു പ്രോക്സി select ചെയ്യുക. ഇപ്പോൾ ടെലിഗ്രാം ഓപ്പൺ ആയി വരും. താഴെ ഉള്ള connect ഞെക്കിയാൽ നിങ്ങൾ പ്രോക്‌സിയിലേക്ക് കണക്ട് ആവും. SOCKS5 പ്രോക്‌സിക്കായി https://mtpro.xyz/socks5 ലിങ്കിൽ പോയി ഇതേ പ്രക്രിയ തുടരുക. Screenshot താഴെ കൊടുക്കുന്നു.
Connecting to MTProto

freeproxylists, spys

ഈ 2 വെബ്സൈറ്റുകളിലും HTTP പ്രോക്‌സികൾ ലഭ്യമാണ്. ഇതിനായി http://www.freeproxylists.net/ അല്ലെങ്കിൽ https://spys.one/en/ website എടുക്കുക. അതിൽ നിന്നും കിട്ടുന്ന IP അഡ്രസ്സും port നമ്പറും ഓർത്തു വെക്കുക. ശേഷം താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

Telegram Desktop

Settings > Advanced > Connection Type > Use custom proxy

HTTP select ചെയ്യുക. ശേഷം website ഇൽ നിന്നും കിട്ടുന്ന IP അഡ്രസ്സും port നമ്പറും കൊടുത്ത് save ചെയ്യുക.
Connecting to HTTP Proxy in Telegram Desktop
Telegram X

Settings > Data and Storage > Proxy > Add proxy

HTTP select ചെയ്യുക. ശേഷം website ഇൽ നിന്നും കിട്ടുന്ന IP അഡ്രസ്സും port നമ്പറും കൊടുത്ത് save ചെയ്യുക.
Connecting to HTTP Proxy in Telegram X

@mtpro_xyz_bot

Bot ഇൽ പോയി start കൊടുക്കുക. ശേഷം MTProto അല്ലെങ്കിൽ SOCKS5 select ചെയ്യുക. അതിൽ നിന്നും ഒരു പ്രോക്സി select ചെയ്യുക. ശേഷം Connect കൊടുക്കുക.

@socks5_bot

Bot ഇൽ പോയി start കൊടുക്കുക. ശേഷം Get Proxy കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് ഒരു പ്രോക്സി ലഭിക്കും. Connect via URL വഴിയോ Connect button ഇൽ ഞെക്കിയോ പ്രോക്സി connect ചെയ്യുക

ബോട്ടുകൾ വഴി ലഭിക്കുന്ന പ്രോക്‌സികൾ ആവശ്യമെങ്കിൽ നേരത്തെ add ചെയ്തു വെക്കുക. അല്ലെങ്കിൽ ടെലിഗ്രാം ബാൻ ചെയ്‌താൽ ഇവ എടുക്കാൻ സാധിക്കില്ല.

മേൽപ്പറഞ്ഞ ബോട്ടുകൾ എല്ലാം ഒരുപാട് ഉപഭോക്താക്കൾ ഉള്ളതുകാരണം ലഭ്യത കുറയാൻ സാധ്യത ഉണ്ട്. കേരളഗ്രാം യുസേഴ്‌സിന് വേണ്ടി ടീം കേരളഗ്രാം ഒരു പ്രോക്സി സെർവർ host ചെയ്തിട്ടുണ്ട്. അതിലേക്ക് connect ചെയ്യുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക
                                                                    Connect🔐

Credit:

Happy Telegraming,

Team Keralagram     

0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel