ടെലിഗ്രാം പുതിയ ഉപയോക്തൃ ഐഡി സിസ്റ്റത്തിലേക്ക് മാറുന്നു. ഇക്കാരണത്താൽ, ടെലിഗ്രാം ആപ്പുകളുടെ പഴയ പതിപ്പുകളിൽ സൈൻ അപ്പ് ചെയ്യുന്നതിനുള്ള സൗകര്യം ടെലിഗ്രാം പ്രവർത്തനരഹിതമാക്കി. മെസഞ്ചറിന്റെ എല്ലാ ഫീച്ചറുകളും ഉപയോഗപ്പെടുത്തുന്നതിനായി, ഏറ്റവും പുതിയ പതിപ്പിലേക്ക് നിങ്ങളുടെ ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ടെലിഗ്രാം ആവശ്യപ്പെടുന്നു.
താഴെപ്പറയുന്ന പതിപ്പുകളോ പുതിയതോ ആണെങ്കിൽ ടെലിഗ്രാം നിങ്ങളുടെ ഉപകരണങ്ങങ്ങളിൽ ശരിയായി പ്രവർത്തിക്കും:
- ആൻഡ്രോയിഡിനുള്ള ടെലിഗ്രാം 8.2.7
- ആൻഡ്രോയിഡിനുള്ള ടെലിഗ്രാം X 0.24.0.1439
- iOS -നുള്ള ടെലിഗ്രാം 8.2.2
- ടെലിഗ്രാം ഡെസ്ക്ടോപ്പ് 3.2.5
- ടെലിഗ്രാം മാക് ഓ.എസ് 8.2.0.
Credit: @tginfo
No comments
Post a Comment