"തീവ്രവാദികളുടെ ഇഷ്ട ആപ്പാണ് ടെലിഗ്രാം" എന്ന ആരോപണവുമായി ലേബർ പാർട്ടി നേതാവും യുകെയിലെ പ്രതിപക്ഷ നേതാവുമായ കിർ സ്റ്റാർമർ. സ്ത്രീകളെയും രാഷ്ട്രീയക്കാരെയും കൊന്നുകളയാനുള്ള ആഹ്വാനങ്ങൾ പോസ്റ്റ് ചെയ്യാനും, അതുപോലെ സ്വവർഗാനുരാഗികൾക്ക് എതിരെയുള്ള അധിക്ഷേപങ്ങൾ, ഇസ്ലാമോഫോബിയ, വംശീയത എന്നിവ പ്രചരിപ്പിക്കുവാനും അജ്ഞാത ഉപയോക്താക്കൾ മെസഞ്ചർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സർ കെയറിന്റെ പ്രസ്താവനയിൽ അതിശയം പ്രകടിപ്പിച്ച ടെലിഗ്രാം പ്രതിനിധികൾ, "ടെലഗ്രാമിൽ അക്രമത്തിനുള്ള ആഹ്വാനം പൂർണമായി നിരോധിച്ചിരിക്കുന്നു" വെന്ന് ബിബിസിയ്ക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. "പൊതു ഇടങ്ങളുടെയും ഉപയോക്തൃ റിപ്പോർട്ടുകളുടെയും സജീവമായ നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്ന ഉള്ളടക്കം തങ്ങളുടെ മോഡറേറ്റർമാർ പതിവായി നീക്കംചെയ്യുന്നു" വെന്നും ടെലിഗ്രാം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Source: @tginfo
No comments
Post a Comment