Showing posts with label latest. Show all posts
Showing posts with label latest. Show all posts

ടെലിഗ്രാം ഒരു പുതിയ User Authorization സംവിധാനം അവതരിപ്പിക്കുന്നു

വരാനിരിക്കുന്ന അപ്‌ഡേറ്റിൽ, ടെലിഗ്രാമിന്റെ പുതുക്കിയ authorization സംവിധാനം അവതരിപ്പിക്കപ്പെടും. ലോഗിൻ ചെയ്യുമ്പോൾ അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പറിലേക്ക് ഒരു കോൾ വിളിക്കപ്പെടുകയും, ഈ നമ്പറിലെ ചില അക്കങ്ങൾ പൂർത്തിയാക്കി, ലോഗിൻ ചെയ്യുകയും ചെയ്യുന്ന തരത്തിൽ ആണ് പുതിയ സംവിധാനം. SMS ഉപയോഗിച്ചുള്ള പഴയ ലോഗിൻ സംവിധാനം പൂർണമായി മാറില്ലെന്നതിനാൽ, നിലവിൽ ചില മൊബൈലുകളിൽ മാത്രമാകും മാറ്റങ്ങൾ പ്രകടമാകുക. കൂടാതെ, വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ, ഉപയോക്താവ് മുമ്പ് ലോഗിൻ ചെയ്‌ത മൊബൈൽ/ഉപകരണങ്ങളുടെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള ഒരു ഓപ്ഷൻ ലഭ്യമാകും. ഇത് പിന്നീട് ലോഗിൻ ചെയ്യാൻ ആവശ്യമായ സമയം ഗണ്യമായി കുറയ്ക്കും.

ടെലിഗ്രാം പ്രോജക്റ്റിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം ലാഭിക്കുക എന്നതായിരിക്കാം ഈ നടപടിയുടെ പിന്നിലെ കാരണം. നിലവിലെ SMS വഴിയുള്ള Authorization നു വേണ്ടി മൊത്തം ചെലവിന്റെ ഏകദേശം കാൽഭാഗം ചെലവഴിക്കേണ്ടി വരുന്നതായി കണക്കാക്കപ്പെടുന്നു. ടെലിഗ്രാം ഡെസ്ക്ടോപ്പ്, ടെലിഗ്രാം വെബ് പതിപ്പുകളിൽ നിന്നും SMS വഴിയുള്ള User Authorization മുൻപ് നീക്കം ചെയ്യപ്പെട്ടത് ഇതിന്റെ ഭാഗമായിരുന്നുവെന്ന് ഓർക്കുക.

Credit: @tginfo

ടെലിഗ്രാം ക്ലയന്റുകളിലെ ആഡ്‌സ് പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്

ടെലിഗ്രാം ഔദ്യോഗിക വെബ്‌സൈറ്റിൽ, മൂന്നാം കക്ഷിയിൽ സ്പോൺസർ ചെയ്‌ത സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പ് പ്രത്യക്ഷപ്പെട്ടു

ടെലിഗാം API ഉപയോഗിക്കുന്ന ഡെവലപ്പർമാർ 2022 ജനുവരി 1-നകം അവരുടെ ആപ്പുകളിൽ ഔദ്യോഗിക സ്പോൺസർ ചെയ്ത പോസ്റ്റുകൾ ശരിയായി പരിപാലിക്കുകയും പ്രദർശിപ്പിക്കുകയും വേണം.

ടെലിഗ്രാം API ഉപയോഗിക്കുന്നത് എല്ലാ ഡെവലപ്പർമാർക്കും സൗജന്യമായി തുടരും. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിലെ ധനസമ്പാദനം സംബന്ധിച്ച നിയമങ്ങൾ അതേപടി തുടരുന്നു. ഡെവലപ്പർമാർക്ക് അവരുടെ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്ന എല്ലാ ധനസമ്പാദന രീതികളും അവരുടെ ആപ്പ് സ്റ്റോർ വിവരണങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെങ്കിൽ, അവരുടെ സ്വന്തം പരസ്യത്തിലൂടെയോ മറ്റ് നിയമപരമായ മാർഗങ്ങളിലൂടെയോ അവരുടെ പരിശ്രമങ്ങളിൽ നിന്ന് ധനസമ്പാദനം നടത്താൻ അനുവദിച്ചിരിക്കുന്നു.

നിയമങ്ങൾ അവഗണിക്കുകയാണെങ്കിൽ, അവ ലംഘിക്കുന്ന ആപ്ലിക്കേഷനുകൾ ടെലിഗ്രാം പ്രവർത്തനരഹിതമാക്കും.

Sponsored messages in third-party apps

Telegram continues to grow worldwide, in part thanks to third-party apps using the Telegram API. To cover the increasing costs that come with this growth, Telegram added sponsored messages – a paid privacy-friendly way to promote bots and channels.

Third-party developers using the Telegam API are required to support and properly display official sponsored messages in their apps by January 1, 2022. Unfortunately, Telegram cannot financially sustain third-party apps that do not display sponsored messages and they will have to be disconnected.

Telegram's API usage will continue to be free of charge for all developers. The rules regarding monetization in third-party apps remain the same: developers are allowed to monetize their coding efforts through advertising of their own or other legitimate means, provided that all the methods of monetization used in their apps are prominently mentioned in their app store descriptions.

Credit: @tginfo

ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം സർക്കാർ ചാനലുകളെ ഒഴിവാക്കുമെന്ന് പവൽ ദുരവ്

ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം സർക്കാർ ചാനലുകളെ ഒഴിവാക്കുമെന്ന് പവൽ ദുരവ് പ്രസ്താവിച്ചു, മെസഞ്ചർ ഉദ്യോഗസ്ഥരുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ചാനലുകളിൽ പരസ്യങ്ങൾ നൽകില്ല:

"ഞങ്ങൾ ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ചാനലുകളെ പരസ്യ പ്ലാറ്റ്‌ഫോമിൽ നിന്ന് ഒഴിവാക്കുന്നു".
It was temporary, we are now excluding the channels of state officials and governmental organizations from the ad platform. - Durov

Credit:  @tginfo

ടെലിഗ്രാം ബോട്ട് കോഡിങ്ങും പ്രവർത്തനവും

ടെലിഗ്രാം ബോട്ട് എന്നത് ഒരു കംപ്യുട്ടർ പ്രോഗ്രാം ആണ്.. അത് ഓടിക്കാൻ ഒരു കമ്പ്യൂട്ടർ വേണം.. അല്ലെങ്കിൽ തത്തുല്യമായ ഒന്ന്.. ഹെറോക്കു എന്ന വെബ്സൈറ്റ് കുറച്ചു മണിക്കൂർ അത്‌ ഉപയോഗിക്കാൻ ഉള്ള റിസോഴ്സ് ഫ്രീയായി നൽകുന്നുണ്ട്.. (സെർവർ എന്ന പേരിൽ റിമോട്ട് കമ്പ്യൂട്ടറുകൾ കിട്ടും.. പക്ഷെ അതിന് പണം കൊടുക്കണം എന്ന് മാത്രം) എങ്കിലും അതിൽ ഒരു കോഡ് ഓടിക്കാതെ ബോട്ട് വർക്ക് ആവില്ല..

ഈ കോഡ് ഉണ്ടാക്കുക എന്നത് ആർക്കും എളുപ്പത്തിൽ പറഞ്ഞു കൊടുക്കാവുന്ന ഒന്നല്ല.. അത് ആഴ്ചകളും മാസങ്ങളും വർഷങ്ങളും എടുത്തു പലരും പഠിക്കുന്നതാണ്.. അതായത് അവരുടെ അമൂല്യമായ സമയം നഷ്ടപ്പെടുത്തി അവർ പഠിച്ചെടുത്തത്. നിങ്ങൾ നിങ്ങളുടെ വീട്ടിൽ ജോലിക്ക് ഒരാളെ വെച്ചാൽ വൈകിട്ട് അയാൾക്ക് കൂലി കൊടുക്കാറില്ലേ.. ശരീരം അദ്ധ്വാനിക്കുന്നത് മാത്രം അല്ല ജോലി.. ബുദ്ധിയുടെ അദ്ധ്വാനവും ജോലി ആണ്.. അതുകൊണ്ടാണ് വലിയ സോഫ്റ്റ്‌വെയർ കമ്പനികൾ ലക്ഷക്കണക്കിന് ശമ്പളം കൊടുത്തു പ്രോഗ്രാമേഴ്സിനെ വെക്കുന്നത്..

അങ്ങനെ വരുമ്പോൾ നിങ്ങൾ വേണ്ടി ഒരു ബോട്ടിനെ ഉണ്ടാക്കി കൊടുക്കാൻ ഒരു പ്രോഗ്രാമറോട് പറയുമ്പോൾ മുകളിൽ പറഞ്ഞ പോലെ കൂലിക്ക് ആളെ വെക്കുന്നതിന് തുല്യം ആണ്.. അപ്പോൾ ജോലി ചെയ്യുന്ന ആൾക്ക് ഇഷ്ടം ഉള്ള കൂലി ചോദിക്കാം.. അതായത് വർഷങ്ങൾ എടുത്തു അയാൾ ഉണ്ടാക്കി എടുത്ത ഒരു സ്‌കില്ല് നിങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ അതിന് ഒരു വില ഇടാൻ അയാൾക്ക് അവകാശം ഉണ്ട്.. കൊടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.. ചെയ്യണോ വേണ്ടയോ എന്നത് അയാളുടെയും.. ഇനി ആ സ്‌കിൽ നിങ്ങൾക്ക് സ്വയമേ ഉണ്ടാക്കി എടുക്കാൻ ആണെങ്കിൽ ആയിരകണക്കിന് ട്യൂട്ടോറിയൽസ് യൂട്യൂബിൽ കിട്ടും.. വിവിധ ഭാഷകളിൽ..

NB: നാട്ടിൽ തെങ്ങു കയറുന്ന ആളെ വിളിച്ചു ഫ്രീയായി നാല് തെങ്ങു കയറുമോ എന്ന് ചോദിച്ചു നോക്കിയാൽ ഏകദേശം ധാരണ കിട്ടും.

ടെലഗ്രാമില്‍ സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങി; ടെലിഗ്രാം ചാനലുള്ളവർക്ക് വരുമാനമുണ്ടാക്കാം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാം സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ വരുന്നു. ടെലഗ്രാം മേധാവി പാവെല്‍ ദുരോവാണ് തന്റെ ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പരസ്യങ്ങളൊന്നും പ്രദര്‍ശിപ്പിക്കില്ലെന്നും വാട്ട്‌സ്ആപ്പിനെ പോലെ ഉപയോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു കാരണവശാലും സ്‌പോണ്‍സര്‍ ചെയ്ത മെസ്സേജുകള്‍ക്ക് വേണ്ടി ഉപയോഗിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. ആയിരമോ അതില്‍ കൂടുതലോ അംഗങ്ങള്‍ ഉള്ള ടെലിഗ്രാം ചാനലുകളിലാണ് 160 വാക്കുകളിലുള്ള സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

ചാനലുകളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ കാണിക്കുക. ഇതിനായി ഉപഭോക്താവിന്റെ യാതൊരുവിധ വ്യക്തിഗത വിവരങ്ങളും ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല. ഒരു ചാനല്‍ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഒരേ സ്‌പോണ്‍സര്‍ മെസ്സേജ് തന്നെയാവും കാണാനാവുക. എന്നാല്‍ ചാറ്റ് ലിസ്റ്റിലോ സ്വകാര്യ സന്ദേങ്ങളിലോ ഗ്രൂപ്പുകളിലോ ഇതുപോലെയുള്ള പരസ്യങ്ങള്‍ അവതരിപ്പിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ സന്ദേശങ്ങള്‍ അയക്കുന്നതിനായി ഉപയോഗിക്കുകയില്ല. അവ സംരക്ഷിക്കുന്നതിലാണ് കമ്പനിയുടെ മുന്‍ഗണന. മറ്റ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ടെലിഗ്രാം ഉപഭോക്തൃവിവരങ്ങള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയില്ല. മറ്റേത് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ലഭിക്കുന്നതിലും നല്ല പരസ്യരഹിത അനുഭവം ടെലിഗ്രാം വാഗ്ദാനം ചെയ്യും. വാട്ട്‌സ്ആപ്പ് സ്വന്തമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ലെങ്കിലും ഉപയോക്താവിന്റെ വ്യക്തി വിവരങ്ങള്‍ മറ്റ് പരസ്യദാതാക്കളുമായി പങ്കിടുന്നുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന അതേ പരിഗണ ടെലിഗ്രാം ഉപയോഗിക്കുന്നതിന് നല്‍കിയാല്‍ നിങ്ങള്‍ക്ക് ഒരു പരസ്യം പോലും കാണേണ്ടി വരില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലിഗ്രാമിലെ ചില ചാനലുകളുടെ അഡ്മിന്‍മാര്‍ ഇതിനകം തന്നെ പതിവ് സന്ദേശങ്ങളുടെ രൂപത്തില്‍ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും ദുരോവ് പറഞ്ഞു.

സ്‌പോണ്‍സര്‍ ചെയ്ത സന്ദേശങ്ങള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു കിട്ടുന്ന വരുമാനത്തില്‍ നിന്ന് കമ്പനിക്ക് വരുന്ന ചിലവും കഴിഞ്ഞു വരുന്ന ലാഭം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സഹായിക്കുന്ന ചാനലിന്റെ അഡ്മിന്‍മാര്‍ക്ക് വരുമാനമായി പങ്കിടുമെന്ന സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തി. ടെലഗ്രാമില്‍ പരസ്യരഹിതമായ അനുഭവം പ്രതീക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ ഒരു സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കാനും ആലോചിക്കുന്നതായി ദുരോവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സബ്സ്‌ക്രിപ്ഷന്‍ ഫീസിനെ കുറിച്ചൊന്നും അദ്ദേഹം വ്യക്തമാക്കിയതുമില്ല.

പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ ജൂലായില്‍ പ്രാബല്യത്തില്‍ വന്നതോടെ വാട്ട്സ്ആപ്പ് മെസഞ്ചര്‍ അവരുടെ പരിഷ്‌കരിച്ച സ്വകാര്യതാ നയങ്ങള്‍ നടപ്പിലാക്കില്ലെന്നും പുതിയ സ്വകാര്യതാ നയങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും സൂചിപ്പിച്ചു. അതിന് തൊട്ടുപിന്നാലെ, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണത്തിന്മേലുള്ള ഇന്ത്യയുടെ ആദ്യത്തെ നിയമമായ വിവര സംരക്ഷണത്തെക്കുറിച്ചുള്ള കരട് പിഡിപി ബില്‍ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, നിയമം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് സാധ്യത.

Durov Original post

Telegram is launching Sponsored Messages – a tool that allows anyone to promote their channels and bots. Here is what you should know:

1. There will be no ads in chats on Telegram. If you use Telegram as the messenger that we launched in 2013 – you will never see a sponsored message. Sponsored messages can't appear in your chat list, private chats or groups.

2. User data will not be used to target ads. As with everything we do, our main priority is protecting the private data of our users. That's why unlike other apps we will not use your private data to display ads.

Sponsored messages on Telegram are shown only in large public one-to-many channels with 1000+ members – and are based solely on the topic of the public channels in which they are shown. This means that no user data is mined or analyzed to display them.

3. Sponsored messages will be unobtrusive. Official sponsored messages are limited to 160 characters of text – without media or external links. You may see a maximum of one sponsored message per channel – and only after you’ve finished reading any new posts.

4. We are fixing ads that are already here. Some admins of one-to-many channels on Telegram already post ads in the form of regular messages. We hope that Sponsored Messages will offer a more user-friendly and less chaotic way for people to promote their channels and bots.

Sponsored messages are currently in test mode and are not available to everyone. Once they are fully launched and allow Telegram to cover its basic costs (such as equipment and data centers that are used by channel admins to deliver their content to our hundreds of millions of users), we plan to start sharing ad revenue with the admins of the channels where Sponsored Messages are displayed – because it is fair.

5. With Telegram you're more ad-free than with WhatsApp. WhatsApp already shares user data with advertisers [1] [2] – even though they don’t show ads themselves. On Telegram, however, advertisers will never get your private data. Besides, if you use Telegram the way you use WhatsApp, you will never see a single ad. Sponsored messages can only appear in channels, which are a unique social networking feature Telegram added several years after launch. If WhatsApp introduces a similar feature, they are likely to also display ads there, like their parent company already does on Instagram and Facebook.

Online ads should no longer be synonymous with the abuse of user privacy. We'd like to redefine how a tech company should operate by setting an example of a self-sustainable platform that respects its users and content creators.

വലിയ ഒരു ഇടവേളയ്ക്കു ശേഷം ടെലിഗ്രാം X ന്റെ അപ്ഡേറ്റ്

വലിയ ഒരു ഇടവേളയ്ക്കു ശേഷം Telegram X ന്റെ stable version ൽ update വന്നിരിക്കുകയാണ്!
(version 0.24.2.1471)

എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ / ഫീച്ചറുകൾ? [Source]

പ്രധാനപ്പെട്ടവ:

 • 2GB ഫയൽസ് സപ്പോർട്ട് ചെയ്യും. നേരത്തേ beta വേർഷനിൽ അല്ലാതെ 1.5 GB മുകളിലുള്ളവ കൈകാര്യം ചെയ്യാൻ കഴിയില്ലായിരുന്നു.
 • ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് ഏതൊക്കെ അക്കൗണ്ടുകളിൽ നിന്നും system നോട്ടിഫിക്കേഷൻ കിട്ടണം എന്ന് സെലക്ട് ചെയ്യാം.
 • പരിചയം ഇല്ലാത്തവരുടെ മെസ്സേജുകൾ ഓട്ടോമാറ്റിക് ആയി archive & mute ചെയ്യാനുള്ള ഓപ്ഷൻ. (Only for selected users who gets messages from unknown users often)
 • പ്രൈവറ്റ് ചാനലുകളുടെ invite link ഉപയോഗിച്ച് join ചെയ്യാതെ തന്നെ അതിലെ കാര്യങ്ങൾ preview ചെയ്യാം.
 • ഒന്നിലധികം മെസ്സേജുകൾ ഒരുമിച്ച് pin ചെയ്യാം, unpin ചെയ്യാം. Pinned messages എല്ലാം seperate ആയിട്ട് കാണാം.
 • File grouping: പത്തു files / audios വരെ single മെസ്സേജ് ആയിട്ട് അയക്കാം. ഒറ്റ ക്ലിക്കിൽ എല്ലാം ഒരുമിച്ച് സേവ് ചെയ്യാം.
 • അയക്കുന്നതിനു മുന്നേ വീഡിയോ ക്വാളിറ്റി adjust ചെയ്യാം. (Low medium high by resolution)
 • Send ബട്ടണിൽ hold ചെയ്തു പിടിച്ചാൽ original quality ൽ അയക്കാം.
 • Admin tools: Telegram ആപ്പിലെ പോലെ ഗ്രൂപ്പിൽ slow mode set ചെയ്യാം, auto-delete timer ഇടാം, admins നെ anonymous ആക്കാം, invite links മാനേജ് ചെയ്യാം...
 • Telegram desktop ൽ ഒക്കെ QR code വഴി sign in ചെയ്യാം, ടെലെഗ്രാമിൽ മാത്രം work ആവുന്ന deep links ചിലത് ഇപ്പോൾ tgx ലും സപ്പോർട്ട് ആവും. Example: tg://devices (ടെലഗ്രാമിൽ നിന്ന് ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ Telegram settings > Devices ഓപ്പൺ ആവും.) & more!!!
Read full article: https://telegra.ph/Telegram-X-11-08

NB: ഗ്രൂപ്പ്‌ വോയ്‌സ് / വീഡിയോ ചാറ്റ് ഫീച്ചർ ഇതുവരെ എത്തിയിട്ടില്ല. ഇത് കിട്ടാൻ ഇനിയും വൈകിയേക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

Playstore link: https://play.google.com/store/apps/details?id=org.thunderdog.challegram

- DeOn -

എന്താണ് ടെലഗ്രാം യൂസർ ബോട്ട്

യൂസർ ബോട്ട് എന്നു പറയുന്നത് ടെലഗ്രാമിന്റെ ഒരു unofficial client ആണ്. ഈ unofficial client വഴി നമ്മുടെ അക്കൗണ്ടിൽ login ചെയ്ത് ഒരാൾ (suppose a virtual assistant) നമുക്കുവേണ്ടി ജോലി ചെയ്യുകയാണെങ്കിൽ എങ്ങനെയുണ്ടാവും? അതായത് നമ്മൾ നമ്മുടെ ഫോണിൽ നിന്ന് മെസ്സേജ് വഴി ഒരു കമാൻഡ് കൊടുക്കുമ്പോൾ അതിനനുസരിച്ച് ദൂരെ ഒരു സെർവറിൽ ഇരുന്ന് ഈ virtual assistant നമ്മളെ help ചെയ്യുന്നു.

ഉദാഹരണത്തിന്, ഞാൻ ഒരു ഗ്രൂപ്പിൽ ".weather Kochi" എന്ന് മെസ്സേജ് അയച്ചു എന്ന് കരുതുക. അപ്പോൾ തന്നെ യൂസർ ബോട്ട്ൽ ഉള്ള എന്റെ virtual assistant എനിക്ക് കൊച്ചിയിലെ കാലാവസ്ഥ അറിയണം എന്നു മനസ്സിലാക്കി ഞാൻ അയച്ച ആ മെസ്സേജ് edit ചെയ്ത് കൊച്ചിയിലെ weather report ആക്കി മാറ്റുന്നു (ഇതെല്ലാം നടക്കുന്നത് സെക്കന്റുകൾക്കുള്ളിലാണ്.)

ഇങ്ങനെയാണ് യൂസർ ബോട്ട് പ്രവർത്തിക്കുന്നത്.
YouTube ൽ നിന്ന് video ഡൌൺലോഡ് ചെയ്യാനും, ഒരു ഫോട്ടോ അയച്ചാൽ അത് സ്റ്റിക്കറോ pdf ഓ ആക്കി തരാനും, ഒരു ഫയലിന്റെ ലിങ്ക് കൊടുത്താൽ അത് ടെലഗ്രാമിലേക്ക് upload ചെയ്തു തരാനും, ടെലഗ്രാം ഫയൽ അയച്ചാൽ അത് Google drive ലേക്ക് upload ചെയ്തു തരാനും ഒക്കെ ഒരുപാട് ബോട്ടുകൾ ടെലഗ്രാമിൽ ഉണ്ട്.

ഇങ്ങനെ നൂറുകണക്കിന് ആവശ്യങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടുകളുടെയെല്ലാം program code ഒരു യൂസർബോട്ടിൽ സെറ്റ് ചെയ്താലോ? എന്നിട്ട് ആ യൂസർ ബോട്ട് നമ്മുടെ അക്കൗണ്ട് ആയി ലിങ്ക് ചെയ്താലോ? ഓരോ ബോട്ടിലും പോയി ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ നമുക്ക് ഇഷ്ടമുള്ള ചാറ്റിൽ നിന്നുകൊണ്ട് മുന്നേ പറഞ്ഞ കമാൻഡുകളുടെ സഹായത്തോടെ userbot നെക്കൊണ്ട് ചെയ്യിക്കാം!

അതായത്, എനിക്ക് സുഹൃത്ത് അയച്ചുതന്ന ഒരു വീഡിയോയിൽ നിന്ന് mp3 എടുക്കണം. അപ്പോൾ ഞാൻ ആ വീഡിയോ ഏതെങ്കിലും file converter bot ൽ അയച്ചു കൊടുക്കുന്നതിനു പകരം ആ ചാറ്റിൽ വെച്ചു തന്നെ അതിന് റിപ്ലൈ ആയിട്ട് ".convert mp3" എന്ന് മെസ്സേജ് അയക്കുന്നു. (dot ഇടുന്നത് ഞാൻ അയച്ച മെസ്സേജ് കമാൻഡ് ആണെന്ന് യൂസർ ബോട്ട്ന് മനസ്സിലാവാൻ ആണ്.)

അപ്പോൾ തന്നെ യൂസർ ബോട്ട് അതിന്റെ സെർവറിൽ ഇരുന്ന് സെക്കന്റുകൾക്കുള്ളിൽ ആ വീഡിയോ ഡൌൺലോഡ് ചെയ്ത് mp3 ആക്കി convert ചെയ്ത് അതേ ചാറ്റിൽ എനിക്ക് upload ചെയ്തു തരുന്നു. (നമ്മൾ ചെയ്യുന്ന കാര്യങ്ങളൊക്കെ, message editing അടക്കം നമ്മളെക്കാൾ പതിന്മടങ്ങ്‌ വേഗത്തിൽ യൂസർ ബോട്ട്ന് ചെയ്യാൻ കഴിയും.)

ടെലഗ്രാം enthusiasts നിടയിൽ യൂസർ ബോട്ട് ജനപ്രിയമാവുന്നത് ഈ അതിരില്ലാത്ത അത്രയും ഫീച്ചറുകൾ കൊണ്ട് പ്രയോജനപ്പെടുന്നതിനാലാണ്. Basic ആയിട്ടുള്ള Google search മുതൽ ടെലഗ്രാമിലെ ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നായ Video Chat Streaming വരെ യൂസർ ബോട്ട് നെക്കൊണ്ട് ചെയ്യിക്കാം. ടെലഗ്രാം ആപ്പ് എങ്ങനെയൊക്കെ, എന്തിനൊക്കെ ഉപയോഗിക്കാമോ (both positive and negative sides) അതുപോലെ തന്നെ യൂസർ ബോട്ട് നെയും കൈകാര്യം ചെയ്യാൻ കഴിയും.

യൂസർ ബോട്ട് എങ്ങനെ set ചെയ്യാം, യൂസർ ബോട്ട് അക്കൗണ്ട് ആയി ലിങ്ക് ചെയ്യുന്നത് safe ആണോ എന്നൊക്കെയുള്ള കൂടുതൽ കാര്യങ്ങൾ മറ്റൊരു article ൽ പറയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു...

- DeOn -

ടെലിഗ്രാമിൽ പണമടച്ചുള്ള പരസ്യരഹിത സബ്‌സ്‌ക്രിപ്‌ഷൻ വരുന്നു

ഈ മാസം ഒരു പരസ്യരഹിത സബ്‌സ്‌ക്രിപ്‌ഷൻ സമാരംഭിക്കുമെന്ന് പവൽ ദുറോവിൻ്റെ വാഗ്ദാനം ചാനൽ ഉടമകൾക്ക് അവരുടെ ചാനലിലെ പരസ്യങ്ങൾ ഓഫുചെയ്യാനുള്ള ഒരു ഓപ്ഷനിൽ മെസഞ്ചർ ടീം പ്രവർത്തിക്കുന്നു. "അദൃശ്യ സ്പോൺസർ ചെയ്ത സന്ദേശം" ഉപയോഗിച്ച് അത് സാധ്യമാകും. ഒരു കാഴ്ചയ്ക്ക് പരസ്യദാതാക്കളേക്കാൾ കൂടുതൽ പണം നൽകാൻ ചാനൽ ഉടമ തയ്യാറാണെങ്കിൽ പരസ്യങ്ങൾ കാണിക്കില്ല എന്നാണ് ഇതിനർത്ഥം.

ടെലഗ്രാമിൽ പരസ്യങ്ങൾ യൂസേഴ്സ്ന് ശല്യമാവുമോ?

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയാസിലും നിത്യേന സന്ദർശിക്കുന്ന ആപ്പുകളിലും വെബ്സൈറ്റുകളിലും ഒക്കെ ധാരാളം annoying ആയ പരസ്യങ്ങൾ കണ്ടു ശീലിച്ചവരായതിനാൽ ഈ വാർത്ത കേൾക്കുമ്പോൾ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞിട്ടുണ്ടാവണം.

ടെലഗ്രാമിൽ പരസ്യങ്ങൾ യൂസേഴ്സ്ന് ശല്യമാവുമോ?
ഇല്ല എന്ന് തന്നെ പറയാം. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടി വായിച്ചാൽ മനസ്സിലാവും...

എവിടെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
Home പേജിലോ, personal ചാറ്റിലോ, ഗ്രൂപ്പുകളിലോ ഒന്നും തന്നെ പരസ്യങ്ങൾ ഉണ്ടാവില്ല. വലിയ ചാനലുകളിൽ (1000+ subs) ചാനൽ മെസ്സേജുകൾക്ക് താഴെയായാണ് ads കാണിക്കുക.

എങ്ങനെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
ടെലഗ്രാം പരസ്യങ്ങളിൽ media യോ external ലിങ്കോ ഒന്നും തന്നെ ഉണ്ടാവില്ല. (No photo ads, No video ads.) പരമാവധി 160 character ഉള്ള text മെസ്സേജ് ആയിരിക്കും. അതിൽ പരസ്യത്തിന്റെ source ഉള്ള ടെലഗ്രാം ചാനലിലേക്കുള്ള ഒരു ബട്ടണും കാണും.

പരസ്യത്തിനായി user data എന്തെങ്കിലും ഉപയോഗിക്കുമോ?
ഇല്ല. പൊതുവായ ads ആയിരിക്കും. മാത്രമല്ല ആരൊക്കെ കണ്ടു, ബട്ടൺ ക്ലിക്ക് ചെയ്തു എന്നൊന്നും ടെലഗ്രാം store ചെയ്യില്ല.

എങ്ങനെയാണ് നമ്മുടെ product പരസ്യം കൊടുക്കാൻ കഴിയുക?
https://promote.telegram.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വരുന്ന ഫോം fill ചെയ്തുകൊണ്ട് പരസ്യം നൽകാനായി അപേക്ഷിക്കാം. (നിലവിൽ വലിയ കമ്പനികൾക്ക് മാത്രമേ പരസ്യം നൽകാൻ കഴിയുകയുള്ളൂ.)

telegram ads
നമ്മുടെ ചാനലിൽ പരസ്യം കാണിക്കുമ്പോൾ നമുക്ക് ഗുണം ഉണ്ടാവുമോ?
ഉണ്ടാവും. പരസ്യങ്ങൾക്ക് monetization ഉണ്ട്. നമ്മുടെ ചാനലിൽ കാണിക്കുന്ന പരസ്യത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം നമുക്കും കിട്ടും. 1000 views ന് 2 യൂറോ എന്നതാണ് ഇപ്പോൾ പറയപ്പെടുന്ന കണക്ക്. (Minimum 1k subscribers, no copyrighted contents മുതലായ നിബന്ധനകൾ ഉണ്ടാവും.)

NB: Telegram advertising platform ഇപ്പോൾ test സ്റ്റേജിലാണ്. അതുകൊണ്ടുതന്നെ എല്ലാ ചാനലുകളിലും പരസ്യങ്ങൾ എത്തിയിട്ടില്ല. (റഷ്യൻ ചാനലുകളിൽ ആണ് test running, അതിന്റെ സ്ക്രീൻഷോട്ട് ചുവടെ  കൊടുത്തിട്ടുണ്ട്.)

telegram ads
Fully launch ചെയ്യുന്ന സമയം മുതൽ ad revenue ടെലഗ്രാം users ഉം ആയിട്ട് പങ്കുവെക്കും എന്നാണ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്.

- DeOn -

ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാം

ടെലഗ്രാം ആപ്ലിക്കേഷൻ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിനായി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒന്നിലധികം ഫീച്ചറുകളുമായാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. ഐഒഎസ് ആപ്പിലെ ഷെയേർഡ് മീഡിയ പേജിൽ പുതിയ ഡേറ്റ് ബാറും കലണ്ടർ വ്യൂവും ഇതിൽ ഉൾപ്പെടുന്നു. ഷെയേർഡ് മീഡിയ പേജിന്റെ വശത്തായിട്ടാണ് ഡേറ്റ് ബാർ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് പഴയ ഫോട്ടോകളും വീഡിയോകളും വേഗം കണ്ടെത്താൻ ഈ ഫീച്ചർ വഴി സാധിക്കും. പഴയ ഡേറ്റുകൾ അല്ലെങ്കിൽ വിവിധ മാസങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ പോകാൻ കഴിയുന്നത് വഴിയാണ് തെരച്ചിലുകൾ എളുപ്പമാകുന്നത്. ഗ്രൂപ്പുകൾക്കായും പുതിയ അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ട്. പ്രധാനമായും അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നതാണ് പ്രത്യേകത. ഇതിനായി അഡ്മിൻ അപ്രൂവൽ സെറ്റിങ്സിൽ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റിൽ ആർക്കൊക്കെ ജോയിൻ ചെയ്യാം, ചാറ്റുകൾ കാണാം എന്നിവയിലെല്ലാം നിയന്ത്രണം പൂർണമായും അഡ്മിൻമാർക്ക് ലഭിക്കും. ഗ്ലോബൽ ചാറ്റ് തീമുകളും പുതിയ ഇന്ററാക്ടീവ് ഇമോജികളും പുതിയ അപ്ഡേറ്റിൽ ഉണ്ട്. പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയം കാണിക്കുന്നതും പുതിയ ഐഒഎസ് അപ്ഡേറ്റിന്റെ ഭാഗമാണ്.

നവംബർ മൂന്ന് ബുധനാഴ്ചയാണ് ഐഒഎസ് ഉപയോക്താക്കൾക്കുള്ള പുതിയ അപ്ഡേറ്റ് ടെലഗ്രാം പ്രഖ്യാപിച്ചത്. അപ്ഡേറ്റുകൾ യൂസ് ചെയ്യേണ്ട വിധവും ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ടെലഗ്രാം പങ്ക് വച്ചിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഷെയേർഡ് മീഡിയ പേജിന്റെ ഒരു വശത്തായി ഡേറ്റ് ബാർ ചേർത്തിരിക്കുന്നു. ഒരു ചാറ്റിൽ പങ്കിട്ട എല്ലാ ഫോട്ടോകളും ഫയലുകളും വീഡിയോകളും സംഗീതവും എല്ലാം ഇവിടെ കാണിക്കുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും എല്ലാം ഈ ഫീച്ചർ ഉപയോഗിക്കാം. ഷെയേർഡ് മീഡിയയിലൂടെ മുകളിലേക്കും താഴേക്കും വേഗത്തിൽ സ്ക്രോൾ ചെയ്യാനും സാധിക്കും. കൂടാതെ, മെച്ചപ്പെട്ട ബ്രൗസിങ് അനുഭവത്തിനായി ഉപയോക്താക്കൾക്ക് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും.

ഷെയേർഡ് മീഡിയ പേജിന് ഒരു പുതിയ കലണ്ടർ വ്യൂവും ലഭിക്കുന്നു, അത് ഒരു പ്രത്യേക ദിവസത്തെ ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താൻ ടെലഗ്രാം ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ടോസ്, വീഡിയോസ് എന്നിങ്ങനെ പ്രത്യേകം ഫിൽട്ടർ ചെയ്ത് കാണാനും കഴിയും. ചാറ്റ് ഹെഡറിൽ ടാപ്പ് ചെയ്‌ത് താഴേക്ക് സ്‌ക്രോൾ ചെയ്‌ത് മെനു ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ വ്യൂ ആക്‌സസ് ചെയ്യാൻ കഴിയും. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഗ്രൂപ്പ് അഡ്‌മിനുകൾക്കായി ഒരു പ്രിവ്യൂ ഓപ്ഷനും ഉണ്ട്. അഡ്‌മിൻ അപ്രൂവൽ ഉള്ള ഒരു ഇൻവിറ്റേഷൻ ലിങ്ക് മറ്റൊരു ഉപയോക്താവ് തുറക്കുമ്പോൾ ജോയിൻ റിക്വസ്റ്റ് അയക്കാനുള്ള ബട്ടൺ കാണാൻ കഴിയും. ഇത് വഴി അയക്കുന്ന റിക്വസ്റ്റുകൾ ചാറ്റിന് മുകളിലുള്ള പുതിയ ബാറിൽ അഡ്മിൻസിന് കാണുകയും മാനേജ് ചെയ്യുകയും ചെയ്യാം.

ജോയിൻ റിക്വസ്റ്റ് അയച്ചയാളുടെ പ്രൊഫൈൽ പികച്ചറും ബയോയും ഈ ഫീച്ച‍‍ർ വഴി അഡ്മിൻസിന് കാണാൻ കഴിയും. ശേഷം റിക്വസ്റ്റ് അം​ഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ​ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾക്ക് പേര് നൽകാനും പുതിയ അപ്ഡേറ്റ് അഡ്മിൻസിനെ അനുവദിക്കും. തങ്ങൾ അയക്കുന്ന ലിങ്കുകൾക്ക് പേര് നൽകാൻ കഴിയുന്നത് സ്വന്തം ​ഗ്രൂപ്പിന്റെ ഐഡന്റിറ്റി എന്താണെന്ന് അയക്കുന്നവരെ ബോധ്യപ്പെടുത്താൻ സഹായിക്കും. മുമ്പത്തെ അപ്‌ഡേറ്റിൽ ടെലഗ്രാം പ്രഖ്യാപിച്ച എട്ട് പുതിയ ചാറ്റ് തീമുകളും ഇപ്പോൾ ഐഒഎസ് ഡിവൈസുകളിൽ എത്തിയിട്ടുണ്ട്. എല്ലാ പുതിയ തീമുകളിലും ഡേ ആൻഡ് നൈറ്റ് മോഡ്, ആനിമേറ്റഡ് ബാക്ക്​ഗ്രൗണ്ട്, ഗ്രേഡിയന്റ് മെസേജ് ബബിൾസ് എന്നിവ ഉൾപ്പെടുന്നു. ഈ ഫീച്ച‍ർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകും.

പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയവും പുതിയ ഐഒഎസ് അപ്ഡേറ്റിനൊപ്പം കാണിക്കും. ചാറ്റിൽ ഷെയർ ചെയ്ത ലൊക്കേഷനിൽ ടാപ്പ് ചെയ്യുമ്പോൾ നടന്നോ കാറിലോ ബസിലോ ഒക്കെ ലൊക്കേഷനിൽ എത്തിച്ചേരാനുള്ള യാത്രാ സമയം ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഇങ്ങനെ തങ്ങൾക്ക് എത്തിപ്പേടേണ്ട സ്ഥലം / വ്യക്തി എന്നിവി‌ടങ്ങളിലേക്കുള്ള ദൂരം സമയം എന്നിവയെല്ലാം കൃത്യമായി മനസിലാക്കാൻ യൂസേഴ്സിന് കഴിയും. ഉപയോക്താവ് ചാറ്റിൽ ഒരു പുതിയ മീഡിയ ഫയൽ ആഡ് ചെയ്യുമ്പോൾ മെസേജ് ബാറിൽ ടൈപ്പ് ചെയ്ത സന്ദേശം സ്വയം ഒരു കാപ്ഷനായി മാറും. ഇത് ആദ്യമായാണ് ഇത്തരമൊരു ഫീച്ചർ ടെലഗ്രാം അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി വേറെയും ഫീച്ചറുകൾ ടെലഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടതാണ് ക്ലൌഡ് ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റ്. ക്ലൌഡ് ഡ്രാഫ്റ്റും ഫോണും സമാന്തരമായി ഉപയോ​ഗിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ക്ലൗഡ് ഡ്രാഫ്റ്റുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിൽ മെസേജ് ടൈപ്പ് ചെയ്യാൻ സാധിക്കും. ശേഷം ഫോണിൽ നിന്ന് ഫോട്ടോ അറ്റാച്ച് ചെയ്യുകയും മെസേജും ഫോട്ടോയും ഒരുമിച്ച് അയയ്ക്കുകയും ചെയ്യാം. ഫുൾസ്‌ക്രീൻ എഫക്‌റ്റുകളുള്ള പുതിയ ഇന്ററാക്റ്റീവ് ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ടെലഗ്രാമിന്റെ ഐഒഎസ് വേർഷനിലെ സെറ്റിങ്സ് ഐഒഎസ് 15ന്റെ ശൈലികളുമായി പൊരുത്തപ്പെടുന്നതിനായി റീ ഡിസൈനും ചെയ്തിട്ടുണ്ട്. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിലൊന്നാണ് ടെലഗ്രാം. ടെലഗ്രാമിന്റെ ജനപ്രീതിക്ക് കാരണമാകുന്നതും അതിലെ ഈസി ഫീച്ചറുകളാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നതും അത്ര വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാത്തതും യൂസേഴ്സിനെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നു.

ഉസ്ബെക്കിസ്ഥാനിൽ ടെലിഗ്രാം നിരോധിച്ചു

Telegram-Banned-Uzbekistan
ഉസ്ബെക്കിസ്ഥാനിലെ പ്രാദേശിക നിയന്ത്രണ അതോറിറ്റി രാജ്യത്ത് ടെലിഗ്രാമിനും മറ്റ് സേവനങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

നേരത്തെ ഉസ്ബെക്കിസ്ഥാൻ അധികൃതർ വ്യക്തിഗത വിവരശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയിരുന്നു. ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സെർവറുകളിൽ ഡാറ്റ സംഭരിക്കാത്ത സേവനങ്ങൾക്ക് പിഴ ചുമത്തുകയും രാജ്യത്ത് അവയുടെ പ്രവർത്തനം തടയുകയും ചെയ്യും. ഉസ്‌ബെക്കിസ്ഥാനിലെ ടെലിഗ്രാം ഉപയോക്താക്കൾ നമ്മുടെ പ്രോക്‌സി ഉപയോഗിക്കണം എൻ നിർദേശിക്കുന്നു, 

Credit: @tginfo

കാണാതായ 15 കാരിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി; കുട്ടി പോയത് ടെലഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം

കോഴിക്കോട്: പന്തീരാങ്കാവ് സ്‌റ്റേഷൻ പരിധിയിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ കൊല്ലം ജില്ലയിലെ ചടയമംഗലത്തു നിന്ന് പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കണ്ണൂർ ഉളിക്കൽ സ്വദേശിയായ യുവാവിനൊപ്പമാണ് കുട്ടി പോയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ച് അഞ്ചരമണിക്കൂറിനകമാണ് ഇരുവരെയും കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിയത്തിയെ സ്കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വൈകീട്ട് നാലുമണിയോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

ഇതു പ്രകാരം അന്വേഷണമാരംഭിച്ച പോലീസ് നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ദ്യശ്യങ്ങൾ പ്രകാരം ഇവർ ടിക്കറ്റ് ബുക്ക് ചെയ്ത സമയം കണ്ടെത്തി. ഇതു പ്രകാരം യുവാവിൻ്റെ പേര് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിൽ ഇതു വച്ച് തെരഞ്ഞപ്പോൾ പെൺകുട്ടിയെ ഫ്രണ്ട് ലിസ്റ്റിൽ കണ്ടെത്തി. ഫേസ്ബുക്ക് അക്കൗണ്ടിൽ യുവാവിൻ്റെ ഫോൺ നമ്പർ ഉണ്ടായിരുന്നു. തുടർന്ന്‌ സൈബർസെല്ലിന്റെ സഹായത്തോടെ നമ്പറിന്റെ ലൊക്കേഷൻ പിന്തുടർന്നു.

കൊല്ലം ഭാഗത്തേക്കുള്ള യാത്രയിലാണെന്ന് വ്യക്തമായതോടെ പന്തീരാങ്കാവ് പോലീസ് കൊല്ലം പോലിസിന്റെ സഹായം തേടി. ടിക്കറ്റ് എടുത്തുവെങ്കിലും ഇരുവരും ട്രെയിനിൽ കയറിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ച് ഉറപ്പാക്കി. തുടർന്ന് കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകളിൽ കൊല്ലം പോലീസ് പരിശോധന ആരംഭിച്ചു. ഒടുവിൽ രാത്രി ഒമ്പതരയോടെ ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നു ഇരുവരെയും പോലീസ് കണ്ടെത്തി. ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടു. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്ഐ ധനഞ്ജയൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം. പത്തൊൻപത് വയസുള്ള യുവാവിനെ ടെലഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടത്.

വലിയ പരസ്യദാതാക്കൾക്ക് മാത്രമേ ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം ലഭ്യമാകൂ

പരസ്യ ഉള്ളടക്കത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനും നിലനിർത്തുന്നതിനും, ടെലിഗ്രാം പരസ്യ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ സമാരംഭിക്കുന്നതിന് €2,000,000കുറഞ്ഞത് മുൻകൂർ പേയ്‌മെന്റ് ആവശ്യമാണ്.

ഈ പേയ്‌മെന്റിൽ, ടെലിഗ്രാം €1,000,000 ഡെപ്പോസിറ്റായി കൈവശം വയ്ക്കുന്നു, കൂടാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചെലവഴിക്കാൻ പരസ്യദാതാവിന് ബാക്കി തുക ലഭ്യമാക്കുകയും ചെയ്യുന്നു. കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ താഴെ ചിലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം ടെലിഗ്രാം തടഞ്ഞുവയ്ക്കും.

കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ കൂടുതൽ ചെലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം തിരികെ ലഭിക്കും. എല്ലാ പരസ്യങ്ങളും പരസ്യ പ്ലാറ്റ്‌ഫോം സേവന നിബന്ധനകൾ, ടെലിഗ്രാം പരസ്യ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും.

ടെലിഗ്രാം ചാനലുകളിൽ പരസ്യങ്ങൾ ഉടൻ ദൃശ്യമാകും - ഡ്യൂറോവ്

ടെലിഗ്രാം ചാനലുകളിൽ ആദ്യമായി ഔദ്യോഗിക പരസ്യങ്ങൾ ഉടൻ ദൃശ്യമാകും . മിക്ക ഉപയോക്താക്കളും ഈ മാറ്റം ശ്രദ്ധിക്കുന്നില്ല - മൂന്ന് കാരണങ്ങളാൽ: 

1. ചാറ്റ് ലിസ്റ്റിലോ സ്വകാര്യ സംഭാഷണങ്ങളിലോ ഗ്രൂപ്പുകളിലോ ടെലിഗ്രാം പ്രൊമോഷണൽ സന്ദേശങ്ങൾ കാണിക്കില്ല. പരസ്യംചെയ്യൽ വലിയ ചാനലുകളെ മാത്രമേ ബാധിക്കുകയുള്ളൂ - ഇതിനകം പരസ്യം ചെയ്യുന്ന സേവനങ്ങൾ, ടെലിഗ്രാമിന്റെ ഭാഗത്തെ ഏറ്റവും വലിയ ചെലവിലേക്ക് നയിക്കുന്ന പിന്തുണ. 

2. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ വ്യക്തിഗത ഡാറ്റ ഉപയോഗിക്കില്ല. ടെലിഗ്രാമിന് ഉപയോക്തൃ സ്വകാര്യത പരമപ്രധാനമാണ്. പരസ്യ സന്ദേശങ്ങളുടെ ഉള്ളടക്കം അവ പ്രദർശിപ്പിച്ചിരിക്കുന്ന ചാനലുകളുടെ വിഷയങ്ങളെ മാത്രം ആശ്രയിച്ചിരിക്കും, അല്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയിലല്ല. 

3. ഔദ്യോഗിക ടെലിഗ്രാം പരസ്യ സന്ദേശങ്ങൾ തടസ്സമില്ലാത്തതായിരിക്കും. ബാഹ്യ ലിങ്കുകളോ ഫോട്ടോഗ്രാഫുകളോ ഇല്ലാതെ അവയിൽ ചെറിയ ടെക്സ്റ്റുകൾ മാത്രമേ അനുവദിക്കൂ. ചാനലിലെ എല്ലാ പുതിയ പോസ്റ്റുകളും കണ്ടതിനുശേഷം മാത്രമേ ഒരു പരസ്യം ദൃശ്യമാകൂ. 

ടെലിഗ്രാം ചാനലുകളുടെ ഉടമകൾ തന്നെ സാധാരണ സന്ദേശങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളാണ് ഇപ്പോൾ ടെലിഗ്രാം ചാനലുകളിൽ അടങ്ങിയിരിക്കുന്നത്. ടെലിഗ്രാം നടപ്പിലാക്കുന്ന ഔദ്യോഗിക പരസ്യ സന്ദേശങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദമായിരിക്കും. അത്തരം പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഉപയോക്താക്കൾക്ക് സൗജന്യവും പരിധിയില്ലാത്തതുമായ സേവനം നൽകുന്നത് തുടരാൻ ടെലിഗ്രാമിനെ അനുവദിക്കും.

കാബൂളിലെ വൈദ്യുത ലൈൻ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ.എസ് ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു

telegram
കാബൂൾ: അഫ്ഗാനിസ്താനിൽ വൈദ്യുത ലൈനുകൾ ബോംബിട്ടു തകർത്ത് 45 ലക്ഷത്തോളം പേർ കഴിയുന്ന കാബൂൾ നഗരത്തെ ഇരുട്ടിലാക്കിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്.-ഖൊരാസൻ ഏറ്റെടുത്തു. വൈദ്യുത ലൈനിനു താഴെ തങ്ങളാണ് ബോംബ് സ്ഥാപിച്ചതെന്ന് ഐ.എസ്. ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു.

വ്യാഴാഴ്ചയാണ് വൈകീട്ട് ആറോടെയായിരുന്നു കാബൂളിലേക്കും മറ്റുചില പ്രവിശ്യകളിലേക്കും വൈദ്യുതിയെത്തിക്കുന്ന ഹൈ വോൾട്ടേജ് ലൈൻ തകർന്നത്. ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ രാജ്യങ്ങളിൽനിന്നാണ് അഫ്ഗാൻ വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. യു.എസ്. പിന്തുണയുള്ള മുൻ സർക്കാരിനെതിരേ താലിബാൻ നടത്തിയ 20 കൊല്ലംനീണ്ട പോരാട്ടത്തിൽ പതിവായി വൈദ്യുത ലൈനുകൾ ആക്രമിക്കാറുണ്ടായിരുന്നു. താലിബാന്റെ തന്ത്രം അവർക്കുനേരെ തന്നെ പ്രയോഗിക്കുകയാണ് ഇപ്പോൾ ഐ.എസ്. അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷവും രാജ്യത്ത് ഭരണസ്ഥിരത കൈവരിക്കാൻ താലിബാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ തിരിച്ചടി. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ ഷിയാപള്ളിക്കുനേരെ ഐ.എസ്. നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.

സ്വ​ർ​ണക്കട​ത്ത്​ ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ്​ വഴി; 29 പ്രതികൾക്കെതിരെ കസ്​റ്റംസി​ന്റെ കുറ്റപത്രം

സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ പ്ര​തി​ക​ൾ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്​ 'സി.​പി.​എം ക​മ്മി​റ്റി' എ​ന്ന പേ​രി​ൽ ഉ​ണ്ടാ​ക്കി​യ ടെ​ലി​ഗ്രാം ഗ്രൂ​പ്​ വ​ഴി​യെ​ന്ന്​ ക​സ്​​റ്റം​സ്. സ​രി​ത്​, സ​ന്ദീ​പ്​ നാ​യ​ർ, റ​മീ​സ്​ എ​ന്നി​വ​രാ​ണ്​ ഈ ​ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. റ​മീ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പ്​ നാ​യ​രാ​ണ്​ ഗ്രൂ​പ്​ ഉ​ണ്ടാ​ക്കി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്​ ഇ​ട​പാ​ടു​ക​ളു​ടെ മു​ഴു​വ​ൻ ച​ർ​ച്ച​ക​ളും ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. സ​രി​ത്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ൽ​നി​ന്ന്​ ചാ​റ്റ്​ വി​ശ​ദാം​ശ​ങ്ങ​ൾ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്ക്​ സ്വ​ർ​ണം ക​ട​ത്താ​ൻ വ്യാ​ജ​രേ​ഖ​ക​ൾ അ​ട​ക്കം കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. അ​ധി​ക ച​ർ​ച്ച​ക​ളും മ​ല​യാ​ളം വോ​യ്​​സ്​ ചാ​റ്റി​ലൂ​ടെ​യാ​യി​രു​ന്നു.

ചാ​റ്റി​ലൂ​ടെ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ബൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും ക​സ്​​റ്റം​സ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച പ​ല രേ​ഖ​ക​ളും കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്. സ​രി​ത്​ ത​യാ​റാ​ക്കി​യ രേ​ഖ​ക​ൾ യാ​ഥാ​ർ​ഥ്യ​മെ​ന്ന നി​ല​യി​ൽ കാ​ർ​ഗോ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച്​ സ്വ​ർ​ണം വി​ട്ടു​ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ടെലിഗ്രാമിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് യുകെ

"തീവ്രവാദികളുടെ ഇഷ്ട ആപ്പാണ് ടെലിഗ്രാം" എന്ന ആരോപണവുമായി  ലേബർ പാർട്ടി നേതാവും യുകെയിലെ പ്രതിപക്ഷ നേതാവുമായ കിർ സ്റ്റാർമർ.   സ്ത്രീകളെയും രാഷ്ട്രീയക്കാരെയും കൊന്നുകളയാനുള്ള ആഹ്വാനങ്ങൾ പോസ്റ്റ് ചെയ്യാനും, അതുപോലെ സ്വവർഗാനുരാഗികൾക്ക് എതിരെയുള്ള അധിക്ഷേപങ്ങൾ, ഇസ്ലാമോഫോബിയ, വംശീയത എന്നിവ പ്രചരിപ്പിക്കുവാനും അജ്ഞാത ഉപയോക്താക്കൾ മെസഞ്ചർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സർ കെയറിന്റെ പ്രസ്താവനയിൽ അതിശയം പ്രകടിപ്പിച്ച ടെലിഗ്രാം പ്രതിനിധികൾ,  "ടെലഗ്രാമിൽ അക്രമത്തിനുള്ള ആഹ്വാനം പൂർണമായി നിരോധിച്ചിരിക്കുന്നു" വെന്ന് ബിബിസിയ്ക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. "പൊതു ഇടങ്ങളുടെയും ഉപയോക്തൃ റിപ്പോർട്ടുകളുടെയും സജീവമായ നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്ന ഉള്ളടക്കം തങ്ങളുടെ മോഡറേറ്റർമാർ പതിവായി നീക്കംചെയ്യുന്നു" വെന്നും ടെലിഗ്രാം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Source: @tginfo

ആൻഡ്രോയ്ഡിനായുള്ള ടെലിഗ്രാം ആപ്പ് നൂറു കോടിയിലധികം തവണ ഡൗൺലോഡ് ചെയ്തു

ഇത് ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നുള്ള ടെലഗ്രാം ഡൗൺലോഡുകളുടെ മാത്രം എണ്ണമാണ്. അതോടൊപ്പം തന്നെ മറ്റ് ആപ്പ് സ്റ്റോറുകൾ, ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നുണ്ട്. കൂടാതെ കംപ്യൂട്ടറിനായി ടെലിഗ്രാമിനു പ്രത്യേകം പതിപ്പുകളും ഉണ്ട്. പവൽ ഡ്യുറോവ് റിപ്പോർട്ട് ചെയ്‌ത പ്രകാരം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഈ മാസം ടെലിഗ്രാമിൽ 200 കോടിയിലേറെ ഐഡികൾ  ഉണ്ടാവുകയും 7 കോടിയിയിൽ അധികം ആളുകൾ പുതിയതായി ടെലിഗ്രാമിലേക്ക് വരികയും ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 കോടി ഡൗൺലോഡുകൾ എന്ന ലക്ഷ്യം ടെലിഗ്രാം മറികടന്നത് മെയ് 2020 ന് ആയിരുന്നു.

Source: @tginfo

കേരള ലോട്ടറി; വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പന

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ ചട്ടം അനുസരിച്ച് പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. ഓൺലൈൻ വഴി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങൾ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് പല പേരുകളിലാണ് പ്രത്യേകിച്ച് ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകമായി പ്രവർത്തിക്കുന്നത്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ഗ്രൂപ്പിൽ ഇടുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഇഷ്ടമുള്ള നമ്പർ അഡ്‌മിനെ അറിയിച്ചാൽ ഗൂഗിൾ പേയോ ഫോൺ പേയോ വഴി പണം കൈമാറണം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കിൽ അത് ഓൺലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം. ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വിൽക്കാനും സാധ്യതയുണ്ട്.

സമ്മാനമടിച്ചാൽ മാത്രം ഇതിനകത്ത് തർക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകൾ കൂടി ഇതിൽ കൂടുതലായി വരുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം.

തന്റെ 37 ജന്മദിനത്തില്‍ 3+7 ഉപദേശങ്ങളുമായി എത്തുകയാണ് ടെലഗ്രാം സ്ഥാപകൻ പവല്‍ ഡുറോവ്

ടെലഗ്രാം മെസഞ്ചറിന്റെ സ്ഥാപകനും സി.ഇ.ഒ യുമായ പവല്‍ ഡുറോവ് അറിയപ്പെടുന്നത് റഷ്യയുടെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്നാണ്. 2013ല്‍ ആണ് ഡുറോവ് ടെലഗ്രാം സ്ഥാപിക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ മെസഞ്ചര്‍ ആണ് ടെലഗ്രാം. തന്റെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ 3+7 ഉപദേശങ്ങളുമായി എത്തുകയാണ് പവല്‍ ഡുറോവ്. ജീവിതത്തില്‍ അധികം ശ്രദ്ധിക്കാതിരുന്ന മൂന്ന് കാര്യങ്ങളും ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന ഏഴുകാര്യങ്ങളുമാണ് ഡുറോവ് ടെലഗ്രാമിലൂടെ പങ്കുവെച്ചത്.

ഏഴുകാര്യങ്ങള്‍

 • വീട് മേടിക്കുന്നത് അത്ര നല്ല ഇന്‍വസ്റ്റ്‌മെന്റായി ഡുറോവ് കാണുന്നില്ല. വീട് ഒരാളുടെ തെരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുമെന്നാണ് ഡുറോവിന്റെ അഭിപ്രായം. വാടകയ്ക്ക് താമസിക്കുന്നത് പുതിയ ഇടങ്ങളിലേക്ക് നീങ്ങാന്‍ കൂടുതല്‍ സ്വതന്ത്ര്യം നല്‍കുമെന്നും പല സ്ഥലങ്ങളിലും ജീവിക്കാന്‍ സാധിക്കുമെന്നും ഡുറോവ് പറയുന്നു.
 • മാറുന്ന ഫാഷനൊപ്പം സഞ്ചരിക്കുന്നത് ഡുറോവിന് താല്‍പ്പര്യമില്ല. സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതും അനാവശ്യവുമായ കാര്യമാണത്. ഏറ്റവും അനുയോജ്യമായ സ്ത്രം ജീവിതം കൂടുതല്‍ ലളിതമാക്കുമെന്നും ഡുറോവ് കരുതുന്നു.
 • വലിയ നഗരങ്ങള്‍ മലിനീകരണത്തിന്റെയും ശബ്ദ കോലാഹലങ്ങളുടെയും ഇടമാണ്. ഏപ്പോഴും നഗരങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്നതാണ്
 • റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നതിനോടും ഡുറോവിന് താല്‍പ്പര്യമില്ല. അത് സമയ നഷ്ടം ഉണ്ടാക്കുന്നതാണ്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതാണ് നല്ലതും ആരോഗ്യകരവും്.
 • സോഷ്യല്‍ മീഡിയയിലെ പലതും മനസിനെ അസ്വസ്ഥമാക്കുന്നതാണ്. അത് നമ്മുടെ സന്തോഷവും സര്‍ഗാന്മകതയും ഇല്ലാതാക്കും. ഇവ ഒഴിവാക്കുന്നതാണ് നമുക്ക് ഒരു ദിവസം ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമെന്നാണ് ടെലഗ്രാം സ്ഥാപകന് തന്നെ പറയാനുള്ളത്.
 • സെലിബ്രറ്റികളുടെ ഉപദേശങ്ങള്‍ക്ക് ചെവിക്കൊടുക്കാതിരിക്കുക. വേണ്ട അനുഭവമോ അറിവോ ഇല്ലതെയായിരിക്കും പലരും സംസാരിക്കുക. സയന്‍സിനെയും വിദഗ്ധരുടെ അഭിപ്രയങ്ങളെയും കണക്കിലെടുക്കുന്നതാകും നല്ലതെന്നും ഡുറോവ് പറയുന്നു.
 • ചൂടുള്ള കാലാവസ്ഥയെക്കാള്‍ ഡുറോവിന് നല്ലെതെന്ന് തോന്നുന്നത് തണുപ്പാണ്.

പ്രാധാന്യം നല്‍കാതിരുന്ന മൂന്ന് കാര്യങ്ങള്‍

 • ഉറക്കം, പ്രകൃതി ഏകാന്തത എന്നിവയാണ് ഡുറോവ് അതികം ശ്രദ്ധിക്കാതിരുന്ന കാര്യങ്ങള്‍. ഉറക്കം പ്രതിരോധ ശേഷിയും സര്‍ഗാന്മകതയും വര്‍ധിപ്പിക്കുന്നു. കൂടാതെ മാനസികാരോഗ്യം വളരെ നല്ലതാണെന്ന് ഡുറോവ് ഇപ്പോള്‍ കരുതുന്നു. മസനിന് ഏറ്റവും ആശ്വസം തോന്നുന്ന ഇടം പ്രകൃതിയാണ്. ഏകാന്തത ഒരാളെ ആത്മീയവും ബൗദ്ധീകവുമായ മാറ്റങ്ങള്‍ക്ക് സഹായിക്കുമെന്നും ഡുറോവ് പങ്കുവെച്ച ടെലഗ്രാം പോസ്റ്റില്‍ പറയുന്നു
© All Rights Reserved
Made With by InFoTel