Slider

ടെലിഗ്രാം യൂസർബോട്ടും ഹാക്കിങ് തട്ടിപ്പുകളും

വിവരസാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയ ഒരു വാക്കാവും ഹാക്കിങ്. കാലാകാലങ്ങളായി വരുന്ന പല പ്രമുഖ സിനിമകളിലും സീരീസുകളിലും എല്ലാം
0
വിവരസാങ്കേതിക വിദ്യ വളർന്നു വന്നപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയ ഒരു വാക്കാവും ഹാക്കിങ്. കാലാകാലങ്ങളായി വരുന്ന പല പ്രമുഖ സിനിമകളിലും സീരീസുകളിലും എല്ലാം ഒരു കീ പ്രസ്സിൽ അല്ലെങ്കിൽ തുടരെ തുടരെ കീബോർഡ് പ്രസ്സിൽ തീർത്തും അനായാസമായി സാധിക്കുന്ന ഒന്നാണ് ഹാക്കിംഗ് എന്ന ഒരു മിഥ്യാധാരണ സൃഷ്ടിച്ചുവരുന്നു. ഇതിനെ പറ്റി ആധികാരികമായി അറിയുന്നവരോട് ചോദിച്ചാൽ മനസ്സിലാകും ഇത്തരം കാര്യങ്ങൾ ഒന്നും നിത്യജീവിതത്തിൽ ഈ രീതിയിൽ നടക്കില്ല എന്ന്. എന്നാൽ ഇതിനെ പറ്റി ധാരണ ഇല്ലാത്ത പലരും തട്ടിപ്പുകൾക്ക് അകപ്പെടാറുണ്ട്. ടെലിഗ്രാമിൽ ഉയർന്നുവരുന്ന ഒരു തട്ടിപ്പിനെ പറ്റി ചർച്ച ചെയ്യാൻ ആണ് ഈ പോസ്റ്റ്.

ഈ തട്ടിപ്പിനെ പറ്റി പറയുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ഒന്നാണ് യൂസർബോട്ട്. പലർക്കും ഇതിനെ പറ്റി അറിയാമായിരിക്കും. അറിയാത്തവർക്കായി അതിനെപ്പറ്റി ഒന്ന് ചുരുക്കി പറയാം. Python പോലെ ഉള്ള പ്രോഗ്രാമിങ് ലാംഗ്വേജുകൾ ഉപയോഗിച്ച് ഒരു സെർവറിന്റെ സഹായത്താൽ ഒരു യൂസറുടെ പ്രവർത്തികൾ യാന്ത്രികമായി ചെയ്യാനോ ഒരു യൂസർക്ക് സാധിക്കാത്ത ചില പ്രവർത്തികൾ ചെയ്യാനോ സാധിക്കുന്ന ഒരു യൂസറെ ആണ് യൂസർബോട്ട് എന്ന് വിളിക്കുക. പുതുതായി ഗ്രൂപ്പിൽ ചേരുന്ന മെമ്പേഴ്സിനെ സ്വാഗതം ചെയ്യാനോ നേരത്തേ നിർവചിച്ച മെസ്സേജുകൾക്ക് സ്വമേധയാ മറുപടി നൽകാനോ എല്ലാം പലരും യൂസർബോട്ട് ഉപയോഗിക്കാറുണ്ട്. യൂസർബോട്ട് എന്താണെന്ന് മനസ്സിലായെങ്കിൽ മുകളിൽ പരാമർശിച്ച തട്ടിപ്പിലേക്ക് കടക്കാം.

സാധാരണയായി യൂസേഴ്സിന്റെ പിഎം ഇൽ ആണ് പൊതുവെ ഈ തട്ടിപ്പ് കണ്ടുവരുന്നത്. നേരത്തേ പറഞ്ഞ യൂസർബോട്ടുകളുടെ സഹായത്തോടെ ആണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. താഴെ കാണിച്ചിരിക്കുന്ന വീഡിയോയിലെ പോലെ സാധാരണ ഒരു വ്യകതി എഡിറ്റ് ചെയ്യുന്നതിലും വേഗതയിൽ മെസ്സേജ് എഡിറ്റ് ചെയ്യാൻ പറ്റും. യൂസർബോട്ടിന്റെ ഇത്തരം സാധ്യതകൾ ഉപയോഗിച്ചാണ് ആളുകളെ പറ്റിക്കുന്നത്. ഒരുപാട് പേർക്ക് ഇത്തരം മെസ്സേജുകൾ വരുന്നുണ്ട് എന്ന് ശ്രദ്ധയിൽ പെട്ടതാണ് ഈ ഒരു പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചത്.
Random Message Edit with UserBot

നമ്മുടെ പലരുടെയും ഒരു ഉറ്റ ചങ്ങാതി ആയിരിക്കും നമ്മുടെ സ്മാർട്ട് ഫോൺ. നമ്മളെ പറ്റി ആരെക്കാളും രഹസ്യങ്ങൾ നമ്മുടെ സ്മാർട്ട്ഫോണിന് അറിയുന്നുണ്ടാവാം. രാവിലെ ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുന്നത് തൊട്ട് രാതി ഉറങ്ങാൻ പോവുന്നതിന് തൊട്ട് മുൻപ് വരെ നമ്മുടെ കയ്യിൽ ഫോൺ ഉണ്ടാവും. നമ്മൾ ദിവസവും ആരോടൊക്കെ സംസാരിക്കുന്നു എന്തൊക്കെ സംസാരിക്കുന്നു തുടങ്ങി നമ്മുടേതായ മറ്റൊരു ഒരു ലോകം തന്നെ നമ്മുടെ സ്മാർട്ട് ഫോണിനകത്തു ഉണ്ടാവാം. അതിനാൽ തന്നെ നമ്മുടെ ഫോണിനകത്തെ വിവരങ്ങൾ നമുക്ക് അങ്ങേയറ്റം പ്രധാനപ്പെട്ടതും രഹസ്യമായി സൂക്ഷിക്കേണ്ടവയും ആവാറുണ്ട്. നമ്മൾ മറ്റാരോടും പറയാൻ ആഗ്രഹിക്കാത്ത പലതും നമ്മുടെ ഫോണിൽ ഉണ്ടാകാം. നമ്മുടെ ഇത്തരം ഭയത്തെ ആണ് ഇത്തരം "സൊ കാൾഡ് ഹാക്കർസ്" മുതലെടുക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന വിഡിയോകൾ ശ്രദ്ധിക്കൂ. മുകളിൽ പ്രതിപാദിച്ച പോലെ ഏതൊരു യൂസർക്കും ഒരു യൂസർബോട്ടിന്റെ സഹായത്താൽ ചെയ്യാവുന്ന ഒരു കാര്യം തന്നെ ആണ് ചെയ്തിരിക്കുന്നത്. ഹാക്കിങ് എന്ന് ഒരു മെസ്സേജ് അയച്ച് ആ മെസ്സേജ് തന്നെ പ്രോഗ്രസ്സ് ബാർ പോലെ പല തവണ എഡിറ്റ് ചെയ്തു മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്തു എന്ന് കാണിച്ചു തരുന്ന പല വിവരങ്ങളും ഏതൊരാൾക്കും എടുക്കാൻ സാധിക്കുന്ന പബ്ലിക് ആയ വിവരങ്ങളാണ്. ഉദാഹരണത്തിന്, നിങ്ങളുടെ പേര്, നിങ്ങളുടെ യൂസർ ഐഡി, നിങ്ങളും ആയി പങ്കിടുന്ന ഗ്രുപ്പുകളുടെ എണ്ണം എന്നിവ.

ഇതേ തരത്തിൽ ഉള്ള മറ്റൊരു തട്ടിപ്പ് ആണ് നിങ്ങളുടെ WhatsApp ഡാറ്റാബേസ് അവർ തട്ടി എടുത്തു എന്നത്. WhatsApp ഡാറ്റാബേസ് തങ്ങളുടെ സർവരിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടു എന്നതാണ് ഈ മെസ്സേജ്. ഒറ്റനോട്ടത്തിൽ ഇതിനെപറ്റി ഒരു ധാരണ ഇല്ലാത്ത ഒരാൾക്ക് തങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കും വിധം ആണ് ഈ തട്ടിപ്പുകൾ.
Telegram Database Hack Scam


WhatsApp Database Hack Scam

ഇത്തരം തട്ടിപ്പിന് ഇരയായവരിൽ നിന്നും "ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ" നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുന്ന മെസ്സേജ് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ടെലിഗ്രാം ഉപയോഗിച്ച് നടത്തി വരുന്ന ഇത്തരം ചതിക്കുഴികളിൽ നിങ്ങളാരും വീഴാതിരിക്കുക.

Credit:
Happy Telegraming,
Team Keralagram
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel