Showing posts with label latest. Show all posts
Showing posts with label latest. Show all posts

ടെലഗ്രാമിൽ പരസ്യങ്ങൾ യൂസേഴ്സ്ന് ശല്യമാവുമോ?

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയാസിലും നിത്യേന സന്ദർശിക്കുന്ന ആപ്പുകളിലും വെബ്സൈറ്റുകളിലും ഒക്കെ ധാരാളം annoying ആയ പരസ്യങ്ങൾ കണ്ടു ശീലിച്ചവരായതിനാൽ ഈ വാർത്ത കേൾക്കുമ്പോൾ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞിട്ടുണ്ടാവണം.

ടെലഗ്രാമിൽ പരസ്യങ്ങൾ യൂസേഴ്സ്ന് ശല്യമാവുമോ?
ഇല്ല എന്ന് തന്നെ പറയാം. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൂടി വായിച്ചാൽ മനസ്സിലാവും...

എവിടെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
Home പേജിലോ, personal ചാറ്റിലോ, ഗ്രൂപ്പുകളിലോ ഒന്നും തന്നെ പരസ്യങ്ങൾ ഉണ്ടാവില്ല. വലിയ ചാനലുകളിൽ (1000+ subs) ചാനൽ മെസ്സേജുകൾക്ക് താഴെയായാണ് ads കാണിക്കുക.

എങ്ങനെയാണ് പരസ്യങ്ങൾ ഉണ്ടാവുക?
ടെലഗ്രാം പരസ്യങ്ങളിൽ media യോ external ലിങ്കോ ഒന്നും തന്നെ ഉണ്ടാവില്ല. (No photo ads, No video ads.) പരമാവധി 160 character ഉള്ള text മെസ്സേജ് ആയിരിക്കും. അതിൽ പരസ്യത്തിന്റെ source ഉള്ള ടെലഗ്രാം ചാനലിലേക്കുള്ള ഒരു ബട്ടണും കാണും.

പരസ്യത്തിനായി user data എന്തെങ്കിലും ഉപയോഗിക്കുമോ?
ഇല്ല. പൊതുവായ ads ആയിരിക്കും. മാത്രമല്ല ആരൊക്കെ കണ്ടു, ബട്ടൺ ക്ലിക്ക് ചെയ്തു എന്നൊന്നും ടെലഗ്രാം store ചെയ്യില്ല.

എങ്ങനെയാണ് നമ്മുടെ product പരസ്യം കൊടുക്കാൻ കഴിയുക?
https://promote.telegram.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വരുന്ന ഫോം fill ചെയ്തുകൊണ്ട് പരസ്യം നൽകാനായി അപേക്ഷിക്കാം. (നിലവിൽ വലിയ കമ്പനികൾക്ക് മാത്രമേ പരസ്യം നൽകാൻ കഴിയുകയുള്ളൂ.)

telegram ads
നമ്മുടെ ചാനലിൽ പരസ്യം കാണിക്കുമ്പോൾ നമുക്ക് ഗുണം ഉണ്ടാവുമോ?
ഉണ്ടാവും. പരസ്യങ്ങൾക്ക് monetization ഉണ്ട്. നമ്മുടെ ചാനലിൽ കാണിക്കുന്ന പരസ്യത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം നമുക്കും കിട്ടും. 1000 views ന് 2 യൂറോ എന്നതാണ് ഇപ്പോൾ പറയപ്പെടുന്ന കണക്ക്. (Minimum 1k subscribers, no copyrighted contents മുതലായ നിബന്ധനകൾ ഉണ്ടാവും.)

NB: Telegram advertising platform ഇപ്പോൾ test സ്റ്റേജിലാണ്. അതുകൊണ്ടുതന്നെ എല്ലാ ചാനലുകളിലും പരസ്യങ്ങൾ എത്തിയിട്ടില്ല. (റഷ്യൻ ചാനലുകളിൽ ആണ് test running, അതിന്റെ സ്ക്രീൻഷോട്ട് ചുവടെ  കൊടുത്തിട്ടുണ്ട്.)

telegram ads
Fully launch ചെയ്യുന്ന സമയം മുതൽ ad revenue ടെലഗ്രാം users ഉം ആയിട്ട് പങ്കുവെക്കും എന്നാണ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ്.

- DeOn -

ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുകളുമായി ടെലഗ്രാം

ടെലഗ്രാം ആപ്ലിക്കേഷൻ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിനായി പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഒന്നിലധികം ഫീച്ചറുകളുമായാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. ഐഒഎസ് ആപ്പിലെ ഷെയേർഡ് മീഡിയ പേജിൽ പുതിയ ഡേറ്റ് ബാറും കലണ്ടർ വ്യൂവും ഇതിൽ ഉൾപ്പെടുന്നു. ഷെയേർഡ് മീഡിയ പേജിന്റെ വശത്തായിട്ടാണ് ഡേറ്റ് ബാർ നൽകിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് പഴയ ഫോട്ടോകളും വീഡിയോകളും വേഗം കണ്ടെത്താൻ ഈ ഫീച്ചർ വഴി സാധിക്കും. പഴയ ഡേറ്റുകൾ അല്ലെങ്കിൽ വിവിധ മാസങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ പോകാൻ കഴിയുന്നത് വഴിയാണ് തെരച്ചിലുകൾ എളുപ്പമാകുന്നത്. ഗ്രൂപ്പുകൾക്കായും പുതിയ അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ട്. പ്രധാനമായും അഡ്മിൻസിന് ഗ്രൂപ്പിൽ കൂടുതൽ നിയന്ത്രണം നൽകുന്നുവെന്നതാണ് പ്രത്യേകത. ഇതിനായി അഡ്മിൻ അപ്രൂവൽ സെറ്റിങ്സിൽ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ചാറ്റിൽ ആർക്കൊക്കെ ജോയിൻ ചെയ്യാം, ചാറ്റുകൾ കാണാം എന്നിവയിലെല്ലാം നിയന്ത്രണം പൂർണമായും അഡ്മിൻമാർക്ക് ലഭിക്കും. ഗ്ലോബൽ ചാറ്റ് തീമുകളും പുതിയ ഇന്ററാക്ടീവ് ഇമോജികളും പുതിയ അപ്ഡേറ്റിൽ ഉണ്ട്. പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയം കാണിക്കുന്നതും പുതിയ ഐഒഎസ് അപ്ഡേറ്റിന്റെ ഭാഗമാണ്.

നവംബർ മൂന്ന് ബുധനാഴ്ചയാണ് ഐഒഎസ് ഉപയോക്താക്കൾക്കുള്ള പുതിയ അപ്ഡേറ്റ് ടെലഗ്രാം പ്രഖ്യാപിച്ചത്. അപ്ഡേറ്റുകൾ യൂസ് ചെയ്യേണ്ട വിധവും ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ ടെലഗ്രാം പങ്ക് വച്ചിരുന്നു. നേരത്തെ പറഞ്ഞത് പോലെ ഷെയേർഡ് മീഡിയ പേജിന്റെ ഒരു വശത്തായി ഡേറ്റ് ബാർ ചേർത്തിരിക്കുന്നു. ഒരു ചാറ്റിൽ പങ്കിട്ട എല്ലാ ഫോട്ടോകളും ഫയലുകളും വീഡിയോകളും സംഗീതവും എല്ലാം ഇവിടെ കാണിക്കുന്നു. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും എല്ലാം ഈ ഫീച്ചർ ഉപയോഗിക്കാം. ഷെയേർഡ് മീഡിയയിലൂടെ മുകളിലേക്കും താഴേക്കും വേഗത്തിൽ സ്ക്രോൾ ചെയ്യാനും സാധിക്കും. കൂടാതെ, മെച്ചപ്പെട്ട ബ്രൗസിങ് അനുഭവത്തിനായി ഉപയോക്താക്കൾക്ക് സൂം ഇൻ ചെയ്യാനും സൂം ഔട്ട് ചെയ്യാനും കഴിയും.

ഷെയേർഡ് മീഡിയ പേജിന് ഒരു പുതിയ കലണ്ടർ വ്യൂവും ലഭിക്കുന്നു, അത് ഒരു പ്രത്യേക ദിവസത്തെ ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താൻ ടെലഗ്രാം ഉപയോക്താക്കളെ സഹായിക്കുന്നു. ഫോട്ടോസ്, വീഡിയോസ് എന്നിങ്ങനെ പ്രത്യേകം ഫിൽട്ടർ ചെയ്ത് കാണാനും കഴിയും. ചാറ്റ് ഹെഡറിൽ ടാപ്പ് ചെയ്‌ത് താഴേക്ക് സ്‌ക്രോൾ ചെയ്‌ത് മെനു ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ വ്യൂ ആക്‌സസ് ചെയ്യാൻ കഴിയും. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഗ്രൂപ്പ് അഡ്‌മിനുകൾക്കായി ഒരു പ്രിവ്യൂ ഓപ്ഷനും ഉണ്ട്. അഡ്‌മിൻ അപ്രൂവൽ ഉള്ള ഒരു ഇൻവിറ്റേഷൻ ലിങ്ക് മറ്റൊരു ഉപയോക്താവ് തുറക്കുമ്പോൾ ജോയിൻ റിക്വസ്റ്റ് അയക്കാനുള്ള ബട്ടൺ കാണാൻ കഴിയും. ഇത് വഴി അയക്കുന്ന റിക്വസ്റ്റുകൾ ചാറ്റിന് മുകളിലുള്ള പുതിയ ബാറിൽ അഡ്മിൻസിന് കാണുകയും മാനേജ് ചെയ്യുകയും ചെയ്യാം.

ജോയിൻ റിക്വസ്റ്റ് അയച്ചയാളുടെ പ്രൊഫൈൽ പികച്ചറും ബയോയും ഈ ഫീച്ച‍‍ർ വഴി അഡ്മിൻസിന് കാണാൻ കഴിയും. ശേഷം റിക്വസ്റ്റ് അം​ഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. ​ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾക്ക് പേര് നൽകാനും പുതിയ അപ്ഡേറ്റ് അഡ്മിൻസിനെ അനുവദിക്കും. തങ്ങൾ അയക്കുന്ന ലിങ്കുകൾക്ക് പേര് നൽകാൻ കഴിയുന്നത് സ്വന്തം ​ഗ്രൂപ്പിന്റെ ഐഡന്റിറ്റി എന്താണെന്ന് അയക്കുന്നവരെ ബോധ്യപ്പെടുത്താൻ സഹായിക്കും. മുമ്പത്തെ അപ്‌ഡേറ്റിൽ ടെലഗ്രാം പ്രഖ്യാപിച്ച എട്ട് പുതിയ ചാറ്റ് തീമുകളും ഇപ്പോൾ ഐഒഎസ് ഡിവൈസുകളിൽ എത്തിയിട്ടുണ്ട്. എല്ലാ പുതിയ തീമുകളിലും ഡേ ആൻഡ് നൈറ്റ് മോഡ്, ആനിമേറ്റഡ് ബാക്ക്​ഗ്രൗണ്ട്, ഗ്രേഡിയന്റ് മെസേജ് ബബിൾസ് എന്നിവ ഉൾപ്പെടുന്നു. ഈ ഫീച്ച‍ർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാകും.

പരസ്പരം ലൊക്കേഷൻസ് ഷെയർ ചെയ്യുമ്പോൾ ട്രാൻസിറ്റ് സമയവും പുതിയ ഐഒഎസ് അപ്ഡേറ്റിനൊപ്പം കാണിക്കും. ചാറ്റിൽ ഷെയർ ചെയ്ത ലൊക്കേഷനിൽ ടാപ്പ് ചെയ്യുമ്പോൾ നടന്നോ കാറിലോ ബസിലോ ഒക്കെ ലൊക്കേഷനിൽ എത്തിച്ചേരാനുള്ള യാത്രാ സമയം ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഇങ്ങനെ തങ്ങൾക്ക് എത്തിപ്പേടേണ്ട സ്ഥലം / വ്യക്തി എന്നിവി‌ടങ്ങളിലേക്കുള്ള ദൂരം സമയം എന്നിവയെല്ലാം കൃത്യമായി മനസിലാക്കാൻ യൂസേഴ്സിന് കഴിയും. ഉപയോക്താവ് ചാറ്റിൽ ഒരു പുതിയ മീഡിയ ഫയൽ ആഡ് ചെയ്യുമ്പോൾ മെസേജ് ബാറിൽ ടൈപ്പ് ചെയ്ത സന്ദേശം സ്വയം ഒരു കാപ്ഷനായി മാറും. ഇത് ആദ്യമായാണ് ഇത്തരമൊരു ഫീച്ചർ ടെലഗ്രാം അവതരിപ്പിക്കുന്നത്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി വേറെയും ഫീച്ചറുകൾ ടെലഗ്രാം ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടതാണ് ക്ലൌഡ് ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റ്. ക്ലൌഡ് ഡ്രാഫ്റ്റും ഫോണും സമാന്തരമായി ഉപയോ​ഗിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ക്ലൗഡ് ഡ്രാഫ്റ്റുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിൽ മെസേജ് ടൈപ്പ് ചെയ്യാൻ സാധിക്കും. ശേഷം ഫോണിൽ നിന്ന് ഫോട്ടോ അറ്റാച്ച് ചെയ്യുകയും മെസേജും ഫോട്ടോയും ഒരുമിച്ച് അയയ്ക്കുകയും ചെയ്യാം. ഫുൾസ്‌ക്രീൻ എഫക്‌റ്റുകളുള്ള പുതിയ ഇന്ററാക്റ്റീവ് ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. കൂടാതെ ടെലഗ്രാമിന്റെ ഐഒഎസ് വേർഷനിലെ സെറ്റിങ്സ് ഐഒഎസ് 15ന്റെ ശൈലികളുമായി പൊരുത്തപ്പെടുന്നതിനായി റീ ഡിസൈനും ചെയ്തിട്ടുണ്ട്. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിലൊന്നാണ് ടെലഗ്രാം. ടെലഗ്രാമിന്റെ ജനപ്രീതിക്ക് കാരണമാകുന്നതും അതിലെ ഈസി ഫീച്ചറുകളാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമെന്നതും അത്ര വലിയ സുരക്ഷാ പ്രശ്നങ്ങളില്ലാത്തതും യൂസേഴ്സിനെ ടെലഗ്രാമിലേക്ക് അടുപ്പിക്കുന്നു.

ഉസ്ബെക്കിസ്ഥാനിൽ ടെലിഗ്രാം നിരോധിച്ചു

Telegram-Banned-Uzbekistan
ഉസ്ബെക്കിസ്ഥാനിലെ പ്രാദേശിക നിയന്ത്രണ അതോറിറ്റി രാജ്യത്ത് ടെലിഗ്രാമിനും മറ്റ് സേവനങ്ങൾക്കും നിരോധനം ഏർപ്പെടുത്തുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

നേരത്തെ ഉസ്ബെക്കിസ്ഥാൻ അധികൃതർ വ്യക്തിഗത വിവരശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയിരുന്നു. ഉസ്ബെക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സെർവറുകളിൽ ഡാറ്റ സംഭരിക്കാത്ത സേവനങ്ങൾക്ക് പിഴ ചുമത്തുകയും രാജ്യത്ത് അവയുടെ പ്രവർത്തനം തടയുകയും ചെയ്യും. ഉസ്‌ബെക്കിസ്ഥാനിലെ ടെലിഗ്രാം ഉപയോക്താക്കൾ നമ്മുടെ പ്രോക്‌സി ഉപയോഗിക്കണം എൻ നിർദേശിക്കുന്നു, 

Credit: @tginfo

കാണാതായ 15 കാരിയെ കൊല്ലത്ത് നിന്ന് കണ്ടെത്തി; കുട്ടി പോയത് ടെലഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം

കോഴിക്കോട്: പന്തീരാങ്കാവ് സ്‌റ്റേഷൻ പരിധിയിൽ നിന്നു കാണാതായ പതിനഞ്ചുകാരിയെ കൊല്ലം ജില്ലയിലെ ചടയമംഗലത്തു നിന്ന് പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കണ്ണൂർ ഉളിക്കൽ സ്വദേശിയായ യുവാവിനൊപ്പമാണ് കുട്ടി പോയത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ച് അഞ്ചരമണിക്കൂറിനകമാണ് ഇരുവരെയും കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അനിയത്തിയെ സ്കൂളിൽ കൊണ്ടുവിടാൻ പോയ പെൺകുട്ടി ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വൈകീട്ട് നാലുമണിയോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

ഇതു പ്രകാരം അന്വേഷണമാരംഭിച്ച പോലീസ് നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരം ലഭിച്ചില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ദ്യശ്യങ്ങൾ പ്രകാരം ഇവർ ടിക്കറ്റ് ബുക്ക് ചെയ്ത സമയം കണ്ടെത്തി. ഇതു പ്രകാരം യുവാവിൻ്റെ പേര് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിൽ ഇതു വച്ച് തെരഞ്ഞപ്പോൾ പെൺകുട്ടിയെ ഫ്രണ്ട് ലിസ്റ്റിൽ കണ്ടെത്തി. ഫേസ്ബുക്ക് അക്കൗണ്ടിൽ യുവാവിൻ്റെ ഫോൺ നമ്പർ ഉണ്ടായിരുന്നു. തുടർന്ന്‌ സൈബർസെല്ലിന്റെ സഹായത്തോടെ നമ്പറിന്റെ ലൊക്കേഷൻ പിന്തുടർന്നു.

കൊല്ലം ഭാഗത്തേക്കുള്ള യാത്രയിലാണെന്ന് വ്യക്തമായതോടെ പന്തീരാങ്കാവ് പോലീസ് കൊല്ലം പോലിസിന്റെ സഹായം തേടി. ടിക്കറ്റ് എടുത്തുവെങ്കിലും ഇരുവരും ട്രെയിനിൽ കയറിട്ടുണ്ടായിരുന്നില്ല. ഇക്കാര്യം റെയിൽവേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ച് ഉറപ്പാക്കി. തുടർന്ന് കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകളിൽ കൊല്ലം പോലീസ് പരിശോധന ആരംഭിച്ചു. ഒടുവിൽ രാത്രി ഒമ്പതരയോടെ ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നു ഇരുവരെയും പോലീസ് കണ്ടെത്തി. ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കോഴിക്കോട്ടെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിട്ടു. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ്ഐ ധനഞ്ജയൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം. പത്തൊൻപത് വയസുള്ള യുവാവിനെ ടെലഗ്രാം വഴിയാണ് പെൺകുട്ടി പരിചയപ്പെട്ടത്.

വലിയ പരസ്യദാതാക്കൾക്ക് മാത്രമേ ടെലിഗ്രാം പരസ്യ പ്ലാറ്റ്ഫോം ലഭ്യമാകൂ

പരസ്യ ഉള്ളടക്കത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനും നിലനിർത്തുന്നതിനും, ടെലിഗ്രാം പരസ്യ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ സമാരംഭിക്കുന്നതിന് €2,000,000കുറഞ്ഞത് മുൻകൂർ പേയ്‌മെന്റ് ആവശ്യമാണ്.

ഈ പേയ്‌മെന്റിൽ, ടെലിഗ്രാം €1,000,000 ഡെപ്പോസിറ്റായി കൈവശം വയ്ക്കുന്നു, കൂടാതെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചെലവഴിക്കാൻ പരസ്യദാതാവിന് ബാക്കി തുക ലഭ്യമാക്കുകയും ചെയ്യുന്നു. കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ താഴെ ചിലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം ടെലിഗ്രാം തടഞ്ഞുവയ്ക്കും.

കരാർ അവസാനിപ്പിക്കുകയും മുൻ 12 മാസത്തിനുള്ളിൽ പരസ്യദാതാവ് പരസ്യങ്ങൾക്കായി €10,000,000-ൽ കൂടുതൽ ചെലവഴിക്കുകയും ചെയ്താൽ, €1,000,000 നിക്ഷേപം തിരികെ ലഭിക്കും. എല്ലാ പരസ്യങ്ങളും പരസ്യ പ്ലാറ്റ്‌ഫോം സേവന നിബന്ധനകൾ, ടെലിഗ്രാം പരസ്യ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും.

ടെലിഗ്രാം ചാനലുകളിൽ പരസ്യങ്ങൾ ഉടൻ ദൃശ്യമാകും - ഡ്യൂറോവ്

ടെലിഗ്രാം ചാനലുകളിൽ ആദ്യമായി ഔദ്യോഗിക പരസ്യങ്ങൾ ഉടൻ ദൃശ്യമാകും . മിക്ക ഉപയോക്താക്കളും ഈ മാറ്റം ശ്രദ്ധിക്കുന്നില്ല - മൂന്ന് കാരണങ്ങളാൽ: 

1. ചാറ്റ് ലിസ്റ്റിലോ സ്വകാര്യ സംഭാഷണങ്ങളിലോ ഗ്രൂപ്പുകളിലോ ടെലിഗ്രാം പ്രൊമോഷണൽ സന്ദേശങ്ങൾ കാണിക്കില്ല. പരസ്യംചെയ്യൽ വലിയ ചാനലുകളെ മാത്രമേ ബാധിക്കുകയുള്ളൂ - ഇതിനകം പരസ്യം ചെയ്യുന്ന സേവനങ്ങൾ, ടെലിഗ്രാമിന്റെ ഭാഗത്തെ ഏറ്റവും വലിയ ചെലവിലേക്ക് നയിക്കുന്ന പിന്തുണ. 

2. പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ വ്യക്തിഗത ഡാറ്റ ഉപയോഗിക്കില്ല. ടെലിഗ്രാമിന് ഉപയോക്തൃ സ്വകാര്യത പരമപ്രധാനമാണ്. പരസ്യ സന്ദേശങ്ങളുടെ ഉള്ളടക്കം അവ പ്രദർശിപ്പിച്ചിരിക്കുന്ന ചാനലുകളുടെ വിഷയങ്ങളെ മാത്രം ആശ്രയിച്ചിരിക്കും, അല്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയിലല്ല. 

3. ഔദ്യോഗിക ടെലിഗ്രാം പരസ്യ സന്ദേശങ്ങൾ തടസ്സമില്ലാത്തതായിരിക്കും. ബാഹ്യ ലിങ്കുകളോ ഫോട്ടോഗ്രാഫുകളോ ഇല്ലാതെ അവയിൽ ചെറിയ ടെക്സ്റ്റുകൾ മാത്രമേ അനുവദിക്കൂ. ചാനലിലെ എല്ലാ പുതിയ പോസ്റ്റുകളും കണ്ടതിനുശേഷം മാത്രമേ ഒരു പരസ്യം ദൃശ്യമാകൂ. 

ടെലിഗ്രാം ചാനലുകളുടെ ഉടമകൾ തന്നെ സാധാരണ സന്ദേശങ്ങളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളാണ് ഇപ്പോൾ ടെലിഗ്രാം ചാനലുകളിൽ അടങ്ങിയിരിക്കുന്നത്. ടെലിഗ്രാം നടപ്പിലാക്കുന്ന ഔദ്യോഗിക പരസ്യ സന്ദേശങ്ങൾ കൂടുതൽ ഉപയോക്തൃ സൗഹൃദമായിരിക്കും. അത്തരം പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഉപയോക്താക്കൾക്ക് സൗജന്യവും പരിധിയില്ലാത്തതുമായ സേവനം നൽകുന്നത് തുടരാൻ ടെലിഗ്രാമിനെ അനുവദിക്കും.

കാബൂളിലെ വൈദ്യുത ലൈൻ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐ.എസ് ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു

telegram
കാബൂൾ: അഫ്ഗാനിസ്താനിൽ വൈദ്യുത ലൈനുകൾ ബോംബിട്ടു തകർത്ത് 45 ലക്ഷത്തോളം പേർ കഴിയുന്ന കാബൂൾ നഗരത്തെ ഇരുട്ടിലാക്കിയതിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ്.-ഖൊരാസൻ ഏറ്റെടുത്തു. വൈദ്യുത ലൈനിനു താഴെ തങ്ങളാണ് ബോംബ് സ്ഥാപിച്ചതെന്ന് ഐ.എസ്. ടെലിഗ്രാം ചാനലുകളിലൂടെ അറിയിച്ചു.

വ്യാഴാഴ്ചയാണ് വൈകീട്ട് ആറോടെയായിരുന്നു കാബൂളിലേക്കും മറ്റുചില പ്രവിശ്യകളിലേക്കും വൈദ്യുതിയെത്തിക്കുന്ന ഹൈ വോൾട്ടേജ് ലൈൻ തകർന്നത്. ഉസ്‌ബെക്കിസ്താൻ, താജിക്കിസ്താൻ രാജ്യങ്ങളിൽനിന്നാണ് അഫ്ഗാൻ വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. യു.എസ്. പിന്തുണയുള്ള മുൻ സർക്കാരിനെതിരേ താലിബാൻ നടത്തിയ 20 കൊല്ലംനീണ്ട പോരാട്ടത്തിൽ പതിവായി വൈദ്യുത ലൈനുകൾ ആക്രമിക്കാറുണ്ടായിരുന്നു. താലിബാന്റെ തന്ത്രം അവർക്കുനേരെ തന്നെ പ്രയോഗിക്കുകയാണ് ഇപ്പോൾ ഐ.എസ്. അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത് മാസങ്ങൾക്ക് ശേഷവും രാജ്യത്ത് ഭരണസ്ഥിരത കൈവരിക്കാൻ താലിബാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് പുതിയ തിരിച്ചടി. കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ ഷിയാപള്ളിക്കുനേരെ ഐ.എസ്. നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.

സ്വ​ർ​ണക്കട​ത്ത്​ ആസൂത്രണം 'സി.പി.എം കമ്മിറ്റി' ടെലിഗ്രാം ഗ്രൂപ്​ വഴി; 29 പ്രതികൾക്കെതിരെ കസ്​റ്റംസി​ന്റെ കുറ്റപത്രം

സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ പ്ര​തി​ക​ൾ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​ത്​ 'സി.​പി.​എം ക​മ്മി​റ്റി' എ​ന്ന പേ​രി​ൽ ഉ​ണ്ടാ​ക്കി​യ ടെ​ലി​ഗ്രാം ഗ്രൂ​പ്​ വ​ഴി​യെ​ന്ന്​ ക​സ്​​റ്റം​സ്. സ​രി​ത്​, സ​ന്ദീ​പ്​ നാ​യ​ർ, റ​മീ​സ്​ എ​ന്നി​വ​രാ​ണ്​ ഈ ​ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. റ​മീ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ന്ദീ​പ്​ നാ​യ​രാ​ണ്​ ഗ്രൂ​പ്​ ഉ​ണ്ടാ​ക്കി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്​ ഇ​ട​പാ​ടു​ക​ളു​ടെ മു​ഴു​വ​ൻ ച​ർ​ച്ച​ക​ളും ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. സ​രി​ത്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണി​ൽ​നി​ന്ന്​ ചാ​റ്റ്​ വി​ശ​ദാം​ശ​ങ്ങ​ൾ ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത്​ കോ​ട​തി​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലേ​ക്ക്​ സ്വ​ർ​ണം ക​ട​ത്താ​ൻ വ്യാ​ജ​രേ​ഖ​ക​ൾ അ​ട​ക്കം കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്​ വ​ഴി​യാ​യി​രു​ന്നു. അ​ധി​ക ച​ർ​ച്ച​ക​ളും മ​ല​യാ​ളം വോ​യ്​​സ്​ ചാ​റ്റി​ലൂ​ടെ​യാ​യി​രു​ന്നു.

ചാ​റ്റി​ലൂ​ടെ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ബൈ​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും ക​സ്​​റ്റം​സ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച പ​ല രേ​ഖ​ക​ളും കൈ​മാ​റി​യ​ത്​ ഈ ​ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ്. സ​രി​ത്​ ത​യാ​റാ​ക്കി​യ രേ​ഖ​ക​ൾ യാ​ഥാ​ർ​ഥ്യ​മെ​ന്ന നി​ല​യി​ൽ കാ​ർ​ഗോ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച്​ സ്വ​ർ​ണം വി​ട്ടു​ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ടെലിഗ്രാമിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് യുകെ

"തീവ്രവാദികളുടെ ഇഷ്ട ആപ്പാണ് ടെലിഗ്രാം" എന്ന ആരോപണവുമായി  ലേബർ പാർട്ടി നേതാവും യുകെയിലെ പ്രതിപക്ഷ നേതാവുമായ കിർ സ്റ്റാർമർ.   സ്ത്രീകളെയും രാഷ്ട്രീയക്കാരെയും കൊന്നുകളയാനുള്ള ആഹ്വാനങ്ങൾ പോസ്റ്റ് ചെയ്യാനും, അതുപോലെ സ്വവർഗാനുരാഗികൾക്ക് എതിരെയുള്ള അധിക്ഷേപങ്ങൾ, ഇസ്ലാമോഫോബിയ, വംശീയത എന്നിവ പ്രചരിപ്പിക്കുവാനും അജ്ഞാത ഉപയോക്താക്കൾ മെസഞ്ചർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സർ കെയറിന്റെ പ്രസ്താവനയിൽ അതിശയം പ്രകടിപ്പിച്ച ടെലിഗ്രാം പ്രതിനിധികൾ,  "ടെലഗ്രാമിൽ അക്രമത്തിനുള്ള ആഹ്വാനം പൂർണമായി നിരോധിച്ചിരിക്കുന്നു" വെന്ന് ബിബിസിയ്ക്ക് നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. "പൊതു ഇടങ്ങളുടെയും ഉപയോക്തൃ റിപ്പോർട്ടുകളുടെയും സജീവമായ നിരീക്ഷണത്തിലൂടെ നിയമം ലംഘിക്കുന്ന ഉള്ളടക്കം തങ്ങളുടെ മോഡറേറ്റർമാർ പതിവായി നീക്കംചെയ്യുന്നു" വെന്നും ടെലിഗ്രാം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Source: @tginfo

ആൻഡ്രോയ്ഡിനായുള്ള ടെലിഗ്രാം ആപ്പ് നൂറു കോടിയിലധികം തവണ ഡൗൺലോഡ് ചെയ്തു

ഇത് ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നുള്ള ടെലഗ്രാം ഡൗൺലോഡുകളുടെ മാത്രം എണ്ണമാണ്. അതോടൊപ്പം തന്നെ മറ്റ് ആപ്പ് സ്റ്റോറുകൾ, ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നുണ്ട്. കൂടാതെ കംപ്യൂട്ടറിനായി ടെലിഗ്രാമിനു പ്രത്യേകം പതിപ്പുകളും ഉണ്ട്. പവൽ ഡ്യുറോവ് റിപ്പോർട്ട് ചെയ്‌ത പ്രകാരം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഈ മാസം ടെലിഗ്രാമിൽ 200 കോടിയിലേറെ ഐഡികൾ  ഉണ്ടാവുകയും 7 കോടിയിയിൽ അധികം ആളുകൾ പുതിയതായി ടെലിഗ്രാമിലേക്ക് വരികയും ചെയ്തു. ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 കോടി ഡൗൺലോഡുകൾ എന്ന ലക്ഷ്യം ടെലിഗ്രാം മറികടന്നത് മെയ് 2020 ന് ആയിരുന്നു.

Source: @tginfo

കേരള ലോട്ടറി; വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പന

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2011 ലെ ചട്ടം അനുസരിച്ച് പേപ്പർ ലോട്ടറി നേരിട്ട് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. ഓൺലൈൻ വഴി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ വിൽക്കുമ്പോൾ ഉണ്ടാകുന്ന ചില നിയമപ്രശ്നങ്ങൾ ലോട്ടറി വകുപ്പ് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് പല പേരുകളിലാണ് പ്രത്യേകിച്ച് ഡിജിറ്റൽ കേരള ലോട്ടറി എന്ന പേരിലുള്ള ഗ്രൂപ്പിലാണ് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകമായി പ്രവർത്തിക്കുന്നത്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഫോട്ടോ ഗ്രൂപ്പിൽ ഇടുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് ഇഷ്ടമുള്ള നമ്പർ അഡ്‌മിനെ അറിയിച്ചാൽ ഗൂഗിൾ പേയോ ഫോൺ പേയോ വഴി പണം കൈമാറണം. ടിക്കറ്റിന് സമ്മാന തുകയുണ്ടെങ്കിൽ അത് ഓൺലൈനായി അക്കൗണ്ടിലേക്ക് അയക്കുമെന്നാണ് വാഗ്ദാനം. ഒരു ലോട്ടറി തന്നെ പല ഗ്രൂപ്പുകളിലേക്ക് വിൽക്കാനും സാധ്യതയുണ്ട്.

സമ്മാനമടിച്ചാൽ മാത്രം ഇതിനകത്ത് തർക്കമുണ്ടാകുകയുള്ളു അതുകൊണ്ടുതന്നെ തട്ടിപ്പിന്റെ സാധ്യകൾ കൂടി ഇതിൽ കൂടുതലായി വരുന്നു. ഈ സാഹചര്യത്തിൽ നിയമലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാനാണ് ലോട്ടറി വകുപ്പ് തീരുമാനം.

തന്റെ 37 ജന്മദിനത്തില്‍ 3+7 ഉപദേശങ്ങളുമായി എത്തുകയാണ് ടെലഗ്രാം സ്ഥാപകൻ പവല്‍ ഡുറോവ്

ടെലഗ്രാം മെസഞ്ചറിന്റെ സ്ഥാപകനും സി.ഇ.ഒ യുമായ പവല്‍ ഡുറോവ് അറിയപ്പെടുന്നത് റഷ്യയുടെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് എന്നാണ്. 2013ല്‍ ആണ് ഡുറോവ് ടെലഗ്രാം സ്ഥാപിക്കുന്നത്. ഇന്ന് ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ മെസഞ്ചര്‍ ആണ് ടെലഗ്രാം. തന്റെ മുപ്പത്തിയേഴാം ജന്മദിനത്തില്‍ 3+7 ഉപദേശങ്ങളുമായി എത്തുകയാണ് പവല്‍ ഡുറോവ്. ജീവിതത്തില്‍ അധികം ശ്രദ്ധിക്കാതിരുന്ന മൂന്ന് കാര്യങ്ങളും ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന ഏഴുകാര്യങ്ങളുമാണ് ഡുറോവ് ടെലഗ്രാമിലൂടെ പങ്കുവെച്ചത്.

ഏഴുകാര്യങ്ങള്‍

  • വീട് മേടിക്കുന്നത് അത്ര നല്ല ഇന്‍വസ്റ്റ്‌മെന്റായി ഡുറോവ് കാണുന്നില്ല. വീട് ഒരാളുടെ തെരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുമെന്നാണ് ഡുറോവിന്റെ അഭിപ്രായം. വാടകയ്ക്ക് താമസിക്കുന്നത് പുതിയ ഇടങ്ങളിലേക്ക് നീങ്ങാന്‍ കൂടുതല്‍ സ്വതന്ത്ര്യം നല്‍കുമെന്നും പല സ്ഥലങ്ങളിലും ജീവിക്കാന്‍ സാധിക്കുമെന്നും ഡുറോവ് പറയുന്നു.
  • മാറുന്ന ഫാഷനൊപ്പം സഞ്ചരിക്കുന്നത് ഡുറോവിന് താല്‍പ്പര്യമില്ല. സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതും അനാവശ്യവുമായ കാര്യമാണത്. ഏറ്റവും അനുയോജ്യമായ സ്ത്രം ജീവിതം കൂടുതല്‍ ലളിതമാക്കുമെന്നും ഡുറോവ് കരുതുന്നു.
  • വലിയ നഗരങ്ങള്‍ മലിനീകരണത്തിന്റെയും ശബ്ദ കോലാഹലങ്ങളുടെയും ഇടമാണ്. ഏപ്പോഴും നഗരങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്നതാണ്
  • റെസ്റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നതിനോടും ഡുറോവിന് താല്‍പ്പര്യമില്ല. അത് സമയ നഷ്ടം ഉണ്ടാക്കുന്നതാണ്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതാണ് നല്ലതും ആരോഗ്യകരവും്.
  • സോഷ്യല്‍ മീഡിയയിലെ പലതും മനസിനെ അസ്വസ്ഥമാക്കുന്നതാണ്. അത് നമ്മുടെ സന്തോഷവും സര്‍ഗാന്മകതയും ഇല്ലാതാക്കും. ഇവ ഒഴിവാക്കുന്നതാണ് നമുക്ക് ഒരു ദിവസം ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമെന്നാണ് ടെലഗ്രാം സ്ഥാപകന് തന്നെ പറയാനുള്ളത്.
  • സെലിബ്രറ്റികളുടെ ഉപദേശങ്ങള്‍ക്ക് ചെവിക്കൊടുക്കാതിരിക്കുക. വേണ്ട അനുഭവമോ അറിവോ ഇല്ലതെയായിരിക്കും പലരും സംസാരിക്കുക. സയന്‍സിനെയും വിദഗ്ധരുടെ അഭിപ്രയങ്ങളെയും കണക്കിലെടുക്കുന്നതാകും നല്ലതെന്നും ഡുറോവ് പറയുന്നു.
  • ചൂടുള്ള കാലാവസ്ഥയെക്കാള്‍ ഡുറോവിന് നല്ലെതെന്ന് തോന്നുന്നത് തണുപ്പാണ്.

പ്രാധാന്യം നല്‍കാതിരുന്ന മൂന്ന് കാര്യങ്ങള്‍

  • ഉറക്കം, പ്രകൃതി ഏകാന്തത എന്നിവയാണ് ഡുറോവ് അതികം ശ്രദ്ധിക്കാതിരുന്ന കാര്യങ്ങള്‍. ഉറക്കം പ്രതിരോധ ശേഷിയും സര്‍ഗാന്മകതയും വര്‍ധിപ്പിക്കുന്നു. കൂടാതെ മാനസികാരോഗ്യം വളരെ നല്ലതാണെന്ന് ഡുറോവ് ഇപ്പോള്‍ കരുതുന്നു. മസനിന് ഏറ്റവും ആശ്വസം തോന്നുന്ന ഇടം പ്രകൃതിയാണ്. ഏകാന്തത ഒരാളെ ആത്മീയവും ബൗദ്ധീകവുമായ മാറ്റങ്ങള്‍ക്ക് സഹായിക്കുമെന്നും ഡുറോവ് പങ്കുവെച്ച ടെലഗ്രാം പോസ്റ്റില്‍ പറയുന്നു

ഫേസ്ബുക്കും വാട്സാപ്പും പണിമുടക്കിയ ദിവസം ടെലഗ്രാമിന് പുതിയതായി ഏഴുകോടി ഉപയോക്താക്കൾ; കണ്ണുതള്ളി ടെലഗ്രാം സിഇഒ

ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങി ആപ്പുകൾ പണിമുടക്കിയ രാത്രി ടെലഗ്രാമിലേക്ക് ഒന്നിച്ചെത്തിയത് ഏഴു കോടി പുതിയ ഉപയോക്താക്കളാണ്. ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രിയാണ് ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ നിലച്ചത്. ഇതോടെയാണ് ജനങ്ങൾ മെസേജിങ്ങിനും വിഡിയോ കോളിങ്ങിനുമായി മറ്റുവഴികൾ തേടാൻ തുടങ്ങിയത്. അന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയതും ടെലഗ്രാം ആണ്. ഏകദേശം ആറ് മണിക്കൂറോളമാണ് വാട്സാപ് നിലച്ചത്.

ടെലഗ്രാമിന്റെ മുന്നേറ്റം റോയിട്ടേഴ്സാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ടെലഗ്രാം സ്ഥാപകൻ പാവൽ ഡ്യൂറോവ് തന്റെ ടെലഗ്രാം ചാനലിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലഗ്രാമിന്റെ പ്രതിദിന വളർച്ചാ നിരക്ക് റെക്കോർഡിലെത്തി, മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നെത്തിയ 7 കോടിയിലധികം പേരെ ഒരു ദിവസം സ്വാഗതം ചെയ്തു എന്നാണ് അദ്ദേഹം കുറിച്ചിട്ടിത്.

ആ ദിവസം ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോമിൽ സൈൻ ഇൻ ചെയ്‌ത് മെസേജിങ് സേവനം ഉപയോഗപ്പെടുത്തിയത്. ഇതോടെ യുഎസിലെ ചില ഉപയോക്താക്കൾക്ക് സ്പീഡ് പ്രശ്നങ്ങൾ നേരിട്ടെങ്കിലും എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകാൻ സാധിച്ചെന്നും ഡ്യുറോവ് പറഞ്ഞു.
ഈ സമയത്ത് ഞങ്ങളുടെ ടീം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ഉപയോക്താക്കൾ ഒന്നിച്ച് വന്നിട്ടും എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഒരേസമയം ടെലഗ്രാമിൽ സൈൻ അപ്പ് ചെയ്യാൻ തിരക്കുകൂട്ടിയതിനാൽ അമേരിക്കയിലെ ചില ഉപയോക്താക്കൾക്ക് പതിവിലും കുറഞ്ഞ വേഗം അനുഭവപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ചുരുക്കം ചില വന്‍കിട സേവനങ്ങളെ മാത്രം ആശ്രയിക്കുന്നതിന്റെ പരിണിതഫലമാണ് ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ക്ക് തടസം നേരിട്ടപ്പോള്‍ ഉണ്ടായ പ്രതിസന്ധിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് മേധാവി മാര്‍ഗ്രെത് വെസ്റ്റേജര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഈ രംഗത്തുണ്ടാവേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വന്തമായി ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നുവെന്നാണ് ഈ സംഭവത്തില്‍ റഷ്യയുടെ പ്രതികരണം.

ടെലഗ്രാമിൽ നിന്ന് ഫോൺ നമ്പർ മറച്ചുവയ്ക്കണോ? വഴിയുണ്ട്

നിരവധി പ്രൈവസി ഫീച്ചറുകൾ നൽകുന്ന ഒരു മെസേജിങ് ആപ്പാണ് ടെലഗ്രാം. സുഹൃത്തുക്കളുമായി സംവദിക്കാൻ ഗ്രൂപ്പ് മെസേജിങ് സേവനങ്ങളും മറ്റുമുള്ള ആപ്പ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി, വലിയ ഫയലുകൾ സമയനഷ്ടമില്ലാതെ അയക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്ന കാരണത്താൽ ഈ ആപ്പിനു ആരാധകരും ഏറെയാണ്‌.

സ്വന്തം സൗഹൃദ വലയത്തിനപ്പുറം പൊതുഗ്രൂപ്പുകളിൽ ഉൾപ്പടെ അംഗമാകാൻ സാധിക്കുന്ന ഒരു ആപ്പുകൂടിയാണ് ടെലഗ്രം. അതുകൊണ്ട് തന്നെ ടെലഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനും അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യത ഏറെയാണ്. അങ്ങനെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഫോണ്‍ നമ്പര്‍ മറച്ച് വയ്ക്കുന്നതിലൂടെ ഒഴിവാക്കാന്‍ സാധിക്കും.


എങ്ങനെയാണ് ടെലഗ്രാമിൽ ഫോൺ നമ്പർ മറച്ച് വയ്ക്കുന്നതെന്ന് നോക്കാം.

Step 1. ടെലഗ്രാമിലെ സെറ്റിങ്സ് തുറക്കുക
നിങ്ങളുടെ ഫോണിലെ ടെലഗ്രാം ആപ്പ് തുറക്കുക. അതിന്റെ മുകളിൽ ഇടത് വശത്തായുള്ള ഹംബർഗർ മാതൃകയിലുള്ള സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

Step 2. പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിലേക്ക് പോവുക
രണ്ടാമത് നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്ക്രീനിലെ സെറ്റിങ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ വരുന്ന പുതിയ സ്‌ക്രീനിൽ നിന്ന് ‘പ്രൈവസി ആൻഡ് സെക്യൂരിറ്റി’ (Privacy and Security) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുള്ളിൽ നിങ്ങളുടെ പ്രൊഫൈൽ പിക്ചർ, സ്റ്റാറ്റസ് എന്നിവയുടെ പ്രൈവസി മാറ്റാൻ സാധിക്കും.

Step 3. ഫോൺ നമ്പർ സെറ്റിങ്സിൽ നോബഡി ആക്കുക
മൂന്നാമത്തെ സ്റ്റെപ്പിൽ ‘ഫോൺ നമ്പർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്. ‘നോബഡി’ (Nobody), ‘മൈ കോൺടാക്ട്’ (My Contacts) എന്നിവ നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. നോബഡി തിരഞ്ഞെടുത്താൽ ആർക്കും നിങ്ങളുടെ നമ്പർ കാണാൻ സാധിക്കുക്കയില്ല, മൈ കോൺടാക്ട്’ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ ഫോൺ കോൺടാക്ട്സിൽ ഉള്ളവർക്കു മാത്രമേ നിങ്ങളുടെ നമ്പർ കാണാൻ സാധിക്കൂ. ഇനി എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധത്തിൽ നിങ്ങൾക്ക് നൽകണമെങ്കിൽ ‘എവെരിബഡി’ (Everybody) എന്ന ഓപ്ഷനും നൽകാവുന്നതാണ്.

ഇതുകൂടാതെ നിങ്ങളുടെ പ്രൊഫൈൽ ഫൊട്ടോ , സ്റ്റാറ്റസ്, ആർക്കാണ് നിങ്ങളെ വിളിക്കാനും, ഗ്രൂപ്പുകളിലേക്ക് ചേർക്കാനും സാധിക്കുക എന്നിവയിലും മേൽപറഞ്ഞപോലെ ‘നോബഡി’, ‘മൈ കോൺടാക്ട്’, ‘എവെരിബഡി’ എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ദുരുപയോഗപ്പെടുന്നതിൽ നിന്നും സംരക്ഷിക്കാവുന്നതാണ്.

ലൈവ്‌ സ്ട്രീമിംഗ്, റീഡ് റെസിപ്റ്റിസ്, തീമുകള്‍; കെട്ടും മട്ടും മാറി ടെലഗ്രാം

ഒന്നല്ല, രണ്ടല്ല എട്ടു ചാറ്റ് തീമുകളാണ്, ഒപ്പം ആനിമേറ്റ്ഡ് ഇമോജികളും. ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റിലാണീ സവിശേഷതകള്‍. പുതിയ പതിപ്പോടുകൂടി കെട്ടിലും മട്ടിലും അടിമുടി മാറാനൊരുങ്ങുകയാണ് ടെലഗ്രാം. വീഡിയോ സ്ട്രീമിങ്, വീഡിയോ ചാറ്റ് അടക്കമുള്ള നിരവധി സവിശേഷതകളാണ് ടെലഗ്രാം അവതരിപ്പിച്ച പുതിയ അപ്‌ഡേറ്റിലുള്ളത്.

ലൈവ് സ്ട്രീമും, വീഡിയോ ചാറ്റുകളും മാത്രമല്ല പുതിയ ഒട്ടേറെ ഇമോജികളുമായിട്ടാണ് ടെലഗ്രാമിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ഓരോ പ്രൈവറ്റ് ചാറ്റിനും ഇഷ്ടമുള്ള ചാറ്റ് തീമുകള്‍ നല്‍കാം. പുതിയ അപ്‌ഡേറ്റിലെത്തുന്ന ആനിമേറ്റ്ഡ് ഇമോജികള്‍ ടെലഗ്രാമില്‍ പരസ്പരം മെസേജ് ചെയ്ത ഉപഭോക്താകളുടെ സ്‌ക്രീന്‍ ഓണാണെങ്കില്‍ പ്രവര്‍ത്തിക്കും.

ടെലഗ്രാം അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മെസേജ് റീഡ് ആയോ, മെസേജ് സെന്‍ഡ് ആയോ എന്നറിയാനും മാര്‍ഗമുണ്ട്. ഗ്രൂപ്പ് മെസേജുകളില്‍ രണ്ട് ടിക്ക് വന്നാല്‍ മെസേജ് റീഡായെന്ന് പുതിയ അപ്‌ഡേറ്റ് സൂചന നല്‍കും. ടെലഗ്രാമിന്റെ മുന്‍പ് ഇറങ്ങിയ അപ്‌ഡേറ്റില്‍ ആര്‍ക്ക് വേണമെങ്കിലും ലൈവ് സ്ട്രീം സേവനം ഉപയോഗിക്കാമായിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ് പ്രകാരം അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും ലൈവ്‌ സ്ട്രീമുകള്‍ റെക്കോര്‍ഡ് ചെയ്യാനും വീഡിയോ ചാറ്റുകള്‍ നടത്താനും സാധിക്കുക.

മറ്റ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ നിന്നും വിഭിന്നമായി 2 ജി.ബി സ്റ്റോറേജുള്ള ഫയലുകള്‍ അയക്കുവാന്‍ ടെലഗ്രാമില്‍ സാധിക്കും. ടെലിഗ്രാമിലെ ടെലഗ്രാം ക്വിസ് മോഡ് വഴി സര്‍വ്വേകളിലൂടെയും മറ്റും വേഗത്തില്‍ ഫീഡ്ബാക്ക് ലഭിക്കും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ളതിനാല്‍ പ്രൈവസി ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ടെലഗ്രാം പ്രവര്‍ത്തിക്കുന്നത്.

ടെലിഗ്രാം സിമ്പിളായി ഉപയോഗിക്കാം

ടെലഗ്രാം എന്നു കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരുടെയും മനസ്സിൽ, നിറയെ സിനിമാ ഗ്രൂപ്പുകളും ചാനലുകളും ആയിരക്കണക്കിന് unread മെസ്സേജുകളും ഒക്കെയായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു ഇന്റർഫേസ് ആവും ഓർമ്മ വരിക. സിനിമ ഡൗൺലോഡ് ചെയ്യാൻ വേണ്ടി മാത്രം ടെലഗ്രാം തുറക്കുന്ന ആളുകൾ ആവും നമ്മുടെ ഇടയിൽ കൂടുതൽ പേരും. അങ്ങനെ ഉള്ളവർക്ക് ടെലഗ്രാമിൽ അത്യാവശ്യത്തിന് എന്തെങ്കിലും മെസ്സേജ് അയച്ചാൽ അവരത് പുതിയ സിനിമ വരുന്ന ദിവസമല്ലാതെ എടുത്തു നോക്കുമോ എന്നുപോലും സംശയമാണ്. അല്ലേ? ടെലഗ്രാം ഒരുപാട് ഫീച്ചറുകൾ ഉള്ളതുകൊണ്ട് complicated ആണ്, വാട്സാപ്പ് ഉപയോഗിക്കാൻ സിമ്പിൾ ആണ് എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്. ടെലിഗ്രാം കോംപ്ലിക്കേറ്റഡ് ആണോ?

ആദ്യമായി ടെലഗ്രാം ഉപയോഗിച്ചു തുടങ്ങിയവർക്കും, ടെലഗ്രാമിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവർക്കും റെഗുലർ ചാറ്റിങ്ങിന് ഉപയോഗിക്കുമ്പോൾ ടെലഗ്രാം ആപ്പ് കുറച്ചുകൂടി neat & clean ആക്കാൻ സഹായിക്കുന്ന കുറച്ചു settings & suggestions ആണ് പറയാൻ പോവുന്നത്...
  • ആദ്യം തന്നെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ചാറ്റുകൾ ഒന്ന് അടുക്കി വെക്കാം. ഇതിനായി Folders എടുത്ത് Personal, Group, Channel, Bots ചാറ്റുകൾ ഓരോരോ ഫോൾഡറുകൾ ആക്കി ക്രമീകരിക്കുക. (Settings > Folders)
  • ഫോൾഡറുകൾ add ചെയ്ത ശേഷം ടെലിഗ്രാമിൽ നമുക്ക് ആവശ്യമില്ലാത്ത ചാനലുകൾ, ഗ്രൂപ്പുകൾ ഒക്കെ ലീവ് ചെയ്യുക. സിനിമ ഡൌൺലോഡ് ചെയ്യാൻ മാത്രമായി ഒരുപാട് ചാനലുകളും ഗ്രൂപ്പുകളും ഒന്നും ജോയിൻ ചെയ്യണ്ട ആവശ്യമില്ല.
  • ഓരോ ഫോൾഡറിലും പ്രധാനപ്പെട്ട ചാറ്റുകൾ / ചാനലുകൾ / ഗ്രൂപ്പുകൾ / ബോട്ടുകൾ ഒക്കെ പിൻ ചെയ്തു വെക്കുക. (Press and hold > 3 dot menu > Pin)
  • ലീവ് ചെയ്യേണ്ടാത്ത, എന്നാൽ main സ്‌ക്രീനിൽ വേണ്ടാത്ത ഗ്രൂപ്പുകളും ചാനലുകളും ഒക്കെ archive ചെയ്യുക.
  • Auto downloading ആവശ്യമില്ലെങ്കിൽ ഓഫ് ചെയ്തു വെക്കുക. (Settings > Data and storage > Automatic media download)
  • ഒരുപാട് മെസ്സേജുകൾ വരുന്ന ചാറ്റുകൾ മ്യൂട്ട് ചെയ്ത് ഇടുക. Personal മെസ്സേജുകൾ മാത്രം നോട്ടിഫിക്കേഷൻ കിട്ടിയാൽ മതിയെങ്കിൽ അത് ഒഴികെ ബാക്കി എല്ലാം ഓഫാക്കുക. (Settings > Notification and sounds > Groups, Channels > Off)
  • ടെലഗ്രാമിന്റെ default blue theme ഇഷ്ടം അല്ലാത്തവർ Theme change ചെയ്യുക. ആപ്പ് ഉപയോഗിക്കാൻ തോന്നുന്നതിൽ ഒരു പ്രധാന ഘടകം അതിന്റെ theme ആണ്. Settings > Chat settings > Color theme എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിൽ ടെലഗ്രാം ഉപയോഗിക്കുക.
  • ഫോൺ മെമ്മറി കുറവ് ആണെങ്കിൽ storage location memory card ആക്കി ഇടുക. (Settings > Data and storage > Storage path)
  • ആവശ്യമുള്ള ഫയലുകൾ മാത്രം save to gallery കൊടുത്ത് സൂക്ഷിക്കുക,
  • Settings > Data and storage > Storage usage ൽ keep media എന്നുള്ളത് forever മാറ്റി limit വെക്കുക.

ഇനി കുറച്ചു സെക്യൂരിറ്റി & പ്രൈവസി settings:
(Settings > privacy and security)
  • 2 step verification enable ചെയ്യുക.
  • Groups, calls ഒക്കെ my contacts ആക്കുക.
  • Delete my account if away for എന്നത് മാക്സിമം ആക്കാം - 1 year
ഇത്ര ഒക്കെയേ ഉള്ളൂ..
അപ്പൊ ഹാപ്പി Telegraming 🤙
DeOn

ടെലഗ്രാമില്‍ 5,500 രൂപയ്ക്ക് വ്യാജ വാക്‌സീന്‍ സർട്ടിഫിക്കറ്റ്; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും വിൽപനയ്ക്ക്

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ ശ്രമിക്കുമ്പോള്‍ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വന്‍ പ്രശ്‌നമായിരിക്കുകയാണ് എന്ന് ചെക് പോയിന്റ് റിസേര്‍ച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ എടുത്തുവെന്ന രേഖ കാണിക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് വ്യാജ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകള്‍ നിർമിക്കാമെന്ന ധാരണ വ്യാപിച്ചതെന്നു പറയുന്നു. വാക്‌സീന്‍ പാസ്‌പോര്‍ട്ട് മാത്രമല്ല ടെസ്റ്റ് റിസള്‍ട്ടുകളും പണം കൊടുത്തു വാങ്ങാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ വ്യാജ വാക്‌സീന്‍ സർട്ടിഫിക്കറ്റ് നിര്‍മാണം വന്‍ കച്ചവടമായി വളര്‍ന്നു കഴിഞ്ഞു.

റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയടക്കം 29 രാജ്യങ്ങള്‍ക്കുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാജ ടെസ്റ്റ് റിസള്‍ട്ടുകളും ടെലഗ്രാം ആപ് വഴി വാങ്ങാന്‍ സാധിക്കുമെന്നും ഇതിന് 75 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 5,500 രൂപയാണ് നല്‍കേണ്ടത് എന്നുമാണ്. നേരത്തെയും ഇപ്പോഴും ഇന്ത്യയടക്കമുളള പല രാജ്യങ്ങളും ഒരു സ്ഥലത്തുനിന്ന് വേറൊരിടത്തേക്ക് സഞ്ചരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുന്നുണ്ട്. യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ പാസ്‌പോര്‍ട്ടുകളോ, കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ടുകളോ കയ്യില്‍ വയ്‌ക്കേണ്ടതായുണ്ട്. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുകള്‍ കുറവാണ് എന്നതാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കണമെങ്കില്‍ ആര്‍ടി-പിസിആര്‍ (കോവിഡ് നെഗറ്റീവ്) ടെസ്റ്റ് റിസള്‍ട്ടോ, രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ കാണിക്കണം.

ചെക് പോയിന്റ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 മാര്‍ച്ച് വരെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഡാര്‍ക് നെറ്റിലൂടെ മാത്രമായിരുന്നു സാധ്യമായിരുന്നത്. എന്നാലിപ്പോള്‍, കൂടുതല്‍ പേർ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സൃഷ്ടിച്ചു വില്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. അവ സമ്പാദിക്കാന്‍ ഡാര്‍ക്‌നെറ്റിനെ ആശ്രയിക്കേണ്ടതില്ല, മറിച്ച് വാട്‌സാപ് പോലെയുളള മെസേജിങ് ആപ്പായ ടെലഗ്രാം വഴിയും വാങ്ങാം! കഴിഞ്ഞ ഒരു വര്‍ഷമായി കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഡാര്‍ക്‌നെറ്റിലും ടെലഗ്രാമിലും നടക്കുന്ന കാര്യങ്ങള്‍ ചെക്‌പൊയിന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പഠിച്ചുവരികയായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. വില്‍പനക്കാര്‍ ഇപ്പോള്‍ കൂടുതലായി ടെലഗ്രാമിലേക്ക് കുടിയേറിയിരിക്കുകയാണ്.

കാരണം അത് ഡാര്‍ക്‌നെറ്റിനെ പോലെ ഉപയോഗിക്കാന്‍ അത്ര സങ്കീര്‍ണമല്ല. അങ്ങനെ കൂടുതല്‍ പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്‌സീന്‍ എടുക്കാന്‍ താത്പര്യമില്ലാത്തവരും യാത്ര ചെയ്യാനായി വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുന്നു. കൂടാതെ വ്യാജ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റിന്റെ വില 2021 മാര്‍ച്ചു മുതല്‍ വില പകുതിയായി ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വില്‍പനക്കാരുടെ എണ്ണം കുത്തനെ ഉയരുകയാണ്. 2021 ഓഗസ്റ്റില്‍ ഏകദേശം 1,000 പേരായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റിരുന്നതെങ്കില്‍ സെപ്റ്റംബറില്‍ എത്തിയപ്പോള്‍ അത് 10,000 ആയി.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ടെലഗ്രാമിൽ ഫാക്റ്റ് ചെക്ക് പരിശോധനയ്ക്കായി അക്കൗണ്ട് ആരംഭിച്ചു

വ്യാജ വാർത്തയെ നേരിടാൻ കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംമായാ ടെലിഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു. 'പിബ് ഫാക്റ്റ് ചെക്ക്' എന്നാണ് ചാനൽ പേര്, ടെലിഗ്രാം ചാനൽ ഉള്ള സർക്കാർ സ്ഥാപനങ്ങളിലൊന്നാണ്, ഇത് കേന്ദ്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനും അതിന്റെ വരിക്കാരാകാനും ലക്ഷ്യമിടാം.

നേരത്തെ ഫാക്റ്റ് ചെക്കിന്റെ പേരിൽ ഒരു ചാനൽ ടെലിഗ്രാമിൽ പ്രവർത്തിപ്പിക്കപ്പെട്ടു.  PIB ഈ ചാനലുകൾ നീക്കം ചെയ്തു, 2019 നവംബറിൽ സ്ഥാപിതമായ കേന്ദ്ര സർക്കാർ വസ്തുത പരിശോധിക്കുന്നതാണ്  PIB ഫാക്റ്റ് ചെക്ക്.

ടെലിഗ്രാമിന് 120,000 ഡോളർ പിഴ ചുമത്തി റഷ്യൻ കോടതി

റഷ്യൻ കോടതി ടെലഗ്രാമിന് 120,000 ഡോളർ പിഴ ചുമത്തി. നിയമപ്രകാരമുള്ള നിയന്ത്രണത്തിന് വിധേയമായ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യാനുള്ള വിസമ്മതം മൂലമാണ് 120,000 ഡോളർ പിഴ ചുമത്തിയത്. നിരോധിത ഉള്ളടക്കം നീക്കംചെയ്യാൻ വിസമ്മതിച്ചതിന് റഷ്യയിലെ ടെലിഗ്രാമിന്  ചുമത്തിയ പിഴ തുക 480,000 ഡോളറാണ്.

ടെലഗ്രാം ഗ്രൂപ്പിൽ മെസ്സേജ് ആരൊക്കെ കണ്ടു എന്ന് ഇനി അറിയാൻ കഴിയും - ടെലിഗ്രാം ബീറ്റ

ഇല്ലോളം വൈകിയാണെങ്കിലും ഇങ്ങെത്തി! 50 പേരോ അതിൽ കുറവോ ഉള്ള ഗ്രൂപ്പുകളിൽ അയക്കുന്ന മെസ്സേജുകളിൽ ആണ് (for now) viewers നെ കാണാൻ കഴിയുക.

PS: വാട്സാപ്പിൽ വർഷങ്ങളായി ഉള്ള ഫീച്ചറാണ്. ❤️❤️

What's special?
വാട്സാപ്പിലെ പോലെ മെസ്സേജിൽ ഞെക്കി പിടിച്ച് മുകളിൽ വരുന്ന 3 ഡോട്ട് മെനുവിൽ ടച്ച്‌ ചെയ്ത് അതിൽ നിന്ന് info എടുക്കാൻ ഒന്നും മെനക്കെടേണ്ട.
മെസ്സേജിൽ ഒരു tap. That's it ❤️🔥

NB: വാട്സാപ്പിലെ പോലെ ഡെലിവർ ആയ സമയവും വായിച്ച സമയവും കാണാൻ കഴിയില്ല. എത്ര പേർ കണ്ടു, ആരൊക്കെ കണ്ടു എന്നറിയാം. 😇

-Deon
© All Rights Reserved
Made With by InFoTel