Slider

ടെലഗ്രാമിൽ നിന്ന് ഫോൺ നമ്പർ മറച്ചുവയ്ക്കണോ? വഴിയുണ്ട്

നിരവധി പ്രൈവസി ഫീച്ചറുകൾ നൽകുന്ന ഒരു മെസേജിങ് ആപ്പാണ് ടെലഗ്രാം. സുഹൃത്തുക്കളുമായി സംവദിക്കാൻ ഗ്രൂപ്പ് മെസേജിങ് സേവനങ്ങളും മറ്റുമുള്ള ആപ്പ്. വാട്സാപ്പി
നിരവധി പ്രൈവസി ഫീച്ചറുകൾ നൽകുന്ന ഒരു മെസേജിങ് ആപ്പാണ് ടെലഗ്രാം. സുഹൃത്തുക്കളുമായി സംവദിക്കാൻ ഗ്രൂപ്പ് മെസേജിങ് സേവനങ്ങളും മറ്റുമുള്ള ആപ്പ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി, വലിയ ഫയലുകൾ സമയനഷ്ടമില്ലാതെ അയക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്ന കാരണത്താൽ ഈ ആപ്പിനു ആരാധകരും ഏറെയാണ്‌.

സ്വന്തം സൗഹൃദ വലയത്തിനപ്പുറം പൊതുഗ്രൂപ്പുകളിൽ ഉൾപ്പടെ അംഗമാകാൻ സാധിക്കുന്ന ഒരു ആപ്പുകൂടിയാണ് ടെലഗ്രം. അതുകൊണ്ട് തന്നെ ടെലഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാനും അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യത ഏറെയാണ്. അങ്ങനെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഫോണ്‍ നമ്പര്‍ മറച്ച് വയ്ക്കുന്നതിലൂടെ ഒഴിവാക്കാന്‍ സാധിക്കും.


എങ്ങനെയാണ് ടെലഗ്രാമിൽ ഫോൺ നമ്പർ മറച്ച് വയ്ക്കുന്നതെന്ന് നോക്കാം.

Step 1. ടെലഗ്രാമിലെ സെറ്റിങ്സ് തുറക്കുക
നിങ്ങളുടെ ഫോണിലെ ടെലഗ്രാം ആപ്പ് തുറക്കുക. അതിന്റെ മുകളിൽ ഇടത് വശത്തായുള്ള ഹംബർഗർ മാതൃകയിലുള്ള സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

Step 2. പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിലേക്ക് പോവുക
രണ്ടാമത് നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്ക്രീനിലെ സെറ്റിങ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ വരുന്ന പുതിയ സ്‌ക്രീനിൽ നിന്ന് ‘പ്രൈവസി ആൻഡ് സെക്യൂരിറ്റി’ (Privacy and Security) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനുള്ളിൽ നിങ്ങളുടെ പ്രൊഫൈൽ പിക്ചർ, സ്റ്റാറ്റസ് എന്നിവയുടെ പ്രൈവസി മാറ്റാൻ സാധിക്കും.

Step 3. ഫോൺ നമ്പർ സെറ്റിങ്സിൽ നോബഡി ആക്കുക
മൂന്നാമത്തെ സ്റ്റെപ്പിൽ ‘ഫോൺ നമ്പർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്. ‘നോബഡി’ (Nobody), ‘മൈ കോൺടാക്ട്’ (My Contacts) എന്നിവ നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. നോബഡി തിരഞ്ഞെടുത്താൽ ആർക്കും നിങ്ങളുടെ നമ്പർ കാണാൻ സാധിക്കുക്കയില്ല, മൈ കോൺടാക്ട്’ ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ ഫോൺ കോൺടാക്ട്സിൽ ഉള്ളവർക്കു മാത്രമേ നിങ്ങളുടെ നമ്പർ കാണാൻ സാധിക്കൂ. ഇനി എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധത്തിൽ നിങ്ങൾക്ക് നൽകണമെങ്കിൽ ‘എവെരിബഡി’ (Everybody) എന്ന ഓപ്ഷനും നൽകാവുന്നതാണ്.

ഇതുകൂടാതെ നിങ്ങളുടെ പ്രൊഫൈൽ ഫൊട്ടോ , സ്റ്റാറ്റസ്, ആർക്കാണ് നിങ്ങളെ വിളിക്കാനും, ഗ്രൂപ്പുകളിലേക്ക് ചേർക്കാനും സാധിക്കുക എന്നിവയിലും മേൽപറഞ്ഞപോലെ ‘നോബഡി’, ‘മൈ കോൺടാക്ട്’, ‘എവെരിബഡി’ എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് നിങ്ങളുടെ ടെലഗ്രാം അക്കൗണ്ട് ദുരുപയോഗപ്പെടുന്നതിൽ നിന്നും സംരക്ഷിക്കാവുന്നതാണ്.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel