ടെലഗ്രാം എന്നു കേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം പേരുടെയും മനസ്സിൽ, നിറയെ സിനിമാ ഗ്രൂപ്പുകളും ചാനലുകളും ആയിരക്കണക്കിന് unread മെസ്സേജുകളും ഒക്കെയായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു ഇന്റർഫേസ് ആവും ഓർമ്മ വരിക. സിനിമ ഡൗൺലോഡ് ചെയ്യാൻ വേണ്ടി മാത്രം ടെലഗ്രാം തുറക്കുന്ന ആളുകൾ ആവും നമ്മുടെ ഇടയിൽ കൂടുതൽ പേരും. അങ്ങനെ ഉള്ളവർക്ക് ടെലഗ്രാമിൽ അത്യാവശ്യത്തിന് എന്തെങ്കിലും മെസ്സേജ് അയച്ചാൽ അവരത് പുതിയ സിനിമ വരുന്ന ദിവസമല്ലാതെ എടുത്തു നോക്കുമോ എന്നുപോലും സംശയമാണ്. അല്ലേ? ടെലഗ്രാം ഒരുപാട് ഫീച്ചറുകൾ ഉള്ളതുകൊണ്ട് complicated ആണ്, വാട്സാപ്പ് ഉപയോഗിക്കാൻ സിമ്പിൾ ആണ് എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്. ടെലിഗ്രാം കോംപ്ലിക്കേറ്റഡ് ആണോ?
ആദ്യമായി ടെലഗ്രാം ഉപയോഗിച്ചു തുടങ്ങിയവർക്കും, ടെലഗ്രാമിനെക്കുറിച്ച് വലിയ ധാരണയില്ലാത്തവർക്കും റെഗുലർ ചാറ്റിങ്ങിന് ഉപയോഗിക്കുമ്പോൾ ടെലഗ്രാം ആപ്പ് കുറച്ചുകൂടി neat & clean ആക്കാൻ സഹായിക്കുന്ന കുറച്ചു settings & suggestions ആണ് പറയാൻ പോവുന്നത്...
- ആദ്യം തന്നെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ചാറ്റുകൾ ഒന്ന് അടുക്കി വെക്കാം. ഇതിനായി Folders എടുത്ത് Personal, Group, Channel, Bots ചാറ്റുകൾ ഓരോരോ ഫോൾഡറുകൾ ആക്കി ക്രമീകരിക്കുക. (Settings > Folders)
- ഫോൾഡറുകൾ add ചെയ്ത ശേഷം ടെലിഗ്രാമിൽ നമുക്ക് ആവശ്യമില്ലാത്ത ചാനലുകൾ, ഗ്രൂപ്പുകൾ ഒക്കെ ലീവ് ചെയ്യുക. സിനിമ ഡൌൺലോഡ് ചെയ്യാൻ മാത്രമായി ഒരുപാട് ചാനലുകളും ഗ്രൂപ്പുകളും ഒന്നും ജോയിൻ ചെയ്യണ്ട ആവശ്യമില്ല.
- ഓരോ ഫോൾഡറിലും പ്രധാനപ്പെട്ട ചാറ്റുകൾ / ചാനലുകൾ / ഗ്രൂപ്പുകൾ / ബോട്ടുകൾ ഒക്കെ പിൻ ചെയ്തു വെക്കുക. (Press and hold > 3 dot menu > Pin)
- ലീവ് ചെയ്യേണ്ടാത്ത, എന്നാൽ main സ്‌ക്രീനിൽ വേണ്ടാത്ത ഗ്രൂപ്പുകളും ചാനലുകളും ഒക്കെ archive ചെയ്യുക.
- Auto downloading ആവശ്യമില്ലെങ്കിൽ ഓഫ് ചെയ്തു വെക്കുക. (Settings > Data and storage > Automatic media download)
- ഒരുപാട് മെസ്സേജുകൾ വരുന്ന ചാറ്റുകൾ മ്യൂട്ട് ചെയ്ത് ഇടുക. Personal മെസ്സേജുകൾ മാത്രം നോട്ടിഫിക്കേഷൻ കിട്ടിയാൽ മതിയെങ്കിൽ അത് ഒഴികെ ബാക്കി എല്ലാം ഓഫാക്കുക. (Settings > Notification and sounds > Groups, Channels > Off)
- ടെലഗ്രാമിന്റെ default blue theme ഇഷ്ടം അല്ലാത്തവർ Theme change ചെയ്യുക. ആപ്പ് ഉപയോഗിക്കാൻ തോന്നുന്നതിൽ ഒരു പ്രധാന ഘടകം അതിന്റെ theme ആണ്. Settings > Chat settings > Color theme എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിൽ ടെലഗ്രാം ഉപയോഗിക്കുക.
- ഫോൺ മെമ്മറി കുറവ് ആണെങ്കിൽ storage location memory card ആക്കി ഇടുക. (Settings > Data and storage > Storage path)
- ആവശ്യമുള്ള ഫയലുകൾ മാത്രം save to gallery കൊടുത്ത് സൂക്ഷിക്കുക,
- Settings > Data and storage > Storage usage ൽ keep media എന്നുള്ളത് forever മാറ്റി limit വെക്കുക.
ഇനി കുറച്ചു സെക്യൂരിറ്റി & പ്രൈവസി settings:
(Settings > privacy and security)
- 2 step verification enable ചെയ്യുക.
- Groups, calls ഒക്കെ my contacts ആക്കുക.
- Delete my account if away for എന്നത് മാക്സിമം ആക്കാം - 1 year
അപ്പൊ ഹാപ്പി Telegraming 🤙
DeOn
No comments
Post a Comment