Showing posts with label news. Show all posts
Showing posts with label news. Show all posts

ആപ്പിള്‍ ഉപയോക്താക്കള്‍ ഡിജിറ്റര്‍ അടിമകളാണെന്ന് ടെലിഗ്രാം സ്ഥാപകൻ

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ ആപ്പിളിന്റെ 'ഡിജിറ്റൽ അടിമ'കളാണെന്ന് ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ്. ചൈനയുമായുള്ള ആപ്പിളിന്റെ ബന്ധം എടുത്തുകാണിക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഡുറോവ് ആപ്പിളിനെക്കുറിച്ച് തൻ്റെ ടെലിഗ്രാം ചാനലിലൂടെ പ്രതികരിച്ചത്.
 
ആൻഡ്രോയിഡ് ഫോണുകൾ ഐഫോണുകളേക്കാൾ മികച്ചതാണെന്നാണ് ഡുറോവ് കരുതുന്നത്. "ആപ്പിൾ അവരുടെ ബിസിനസ്സ് മോഡൽ പിന്തുടരുന്നതിൽ വളരെ കാര്യക്ഷമമാണ്, അത് അവരുടെ ഇക്കോസിസ്റ്റത്തിൽ ലോക്ക് ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അമിതവിലയും കാലഹരണപ്പെട്ട ഹാർഡ്‌വെയറും വിൽക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്," ഡുറോവ് പറഞ്ഞു. 

"ഞങ്ങളുടെ ഐ.ഒ.എസ് ആപ്ലിക്കേഷൻ പരീക്ഷിക്കാൻ ഒരു ഐഫോൺ ഉപയോഗിക്കുമ്പോഴെല്ലാം വീണ്ടും മധ്യകാലഘട്ടത്തിലേക്ക് പോകുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. കൂടുതൽ സുഗമമായ ആനിമേഷനുകളെ പിന്തുണയ്‌ക്കുന്ന ആധുനിക ആൻഡ്രോയിഡ് ഫോണുകളുടെ 120Hz ഡിസ്‌പ്ലേകളുമായി ഐഫോണിന്റെ 60Hz ഡിസ്‌പ്ലേകൾക്ക് മത്സരിക്കാനാവില്ല" അദ്ദേഹം വ്യക്തമാക്കി. ഐ ഫോൺ കാരണം ഒരാള്‍ ആപ്പിളിന്റെ "ഡിജിറ്റൽ അടിമ" ആക്കുന്നു, കാരണം ആപ്പ് സ്റ്റോർ വഴി ഇൻസ്റ്റാൾ ചെയ്യാൻ കമ്പനി അനുവദിക്കുന്ന ആപ്ലിക്കേഷനുകൾ മാത്രമേ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. 

ഐഒഎസുകളിലേക്കാണ് ടെലിഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത് എന്നതാണ് രസകരമായ കാര്യം. 2013ൽ മാത്രമാണ് ആൻഡ്രോയിഡ് ഉപയോക്തക്കൾക്കായി ടെലിഗ്രാം ആരംഭിച്ചത്

ടെലിഗ്രാമിൽ സ്റ്റാറ്റസ് / സ്റ്റോറിസ് ഫീച്ചർ വരുമോ?

വാട്ട്സ്ആപ്പ് ഉം ടെലിഗ്രാം ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്നാണ് വാട്സാപ്പിലെ status ഫീച്ചർ. വന്നിട്ട് ഒരുപാട് നാളുകൾ ഒന്നും ആയില്ലെങ്കിലും ഒരു വലിയ വിഭാഗം യുവാക്കളെ വാട്സാപ്പിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകം അതിലെ status tab ആണ്. (ഇതിന് ഒരുപാട് haters ഉണ്ടെന്ന സത്യവും വിസ്മരിക്കുന്നില്ല) 

Personally, അതുവരെ നമ്പർ കയ്യിൽ ഉണ്ടായിട്ടും പരസ്പരം മിണ്ടാതിരുന്ന ചില ആളുകളോട് conversation start ചെയ്യാനും കൂടുതൽ കമ്പനി ആവാനും ഒക്കെ ഈ status reply ഫീച്ചർ സഹായിച്ചിട്ടുണ്ട്. 

ആക്റ്റീവ് ആയ കോളേജ് ഗ്രൂപ്പ് chats ഒഴിച്ചു നിർത്തിയാൽ ഏതാണ്ട് ഒരു അവാർഡ് സിനിമ പോലെ ആയിരുന്നു എന്റെയൊക്കെ അന്നത്തെ വാട്സാപ്പ് ജീവിതം. ഇപ്പൊ ഒരു സ്റ്റാറ്റസ് ഇട്ടാൽ പിന്നെ ബാക്കിയുള്ള സമയം മുഴുവൻ എയറിൽ ആണ് 

ഇനി കാര്യത്തിലേക്ക് വരാം...

വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി ഭൂരിഭാഗം യൂസേഴ്സും കാര്യമാക്കാൻ പോകുന്നില്ല എങ്കിലും മാറി ചിന്തിക്കുന്ന ഒരു വിഭാഗം ഉണ്ടാവും. മറ്റൊരു platform ലേക്ക് മാറുന്ന അവർക്ക് (എല്ലാവരും അല്ല) miss ചെയ്യാൻ പോകുന്ന ഒരു കാര്യം ഈ status tab ആയിരിക്കും.

Signal ഉം ടെലിഗ്രാം ഉം ആണ് top best alternatives. ഇതിൽ ടെലിഗ്രാമിൽ ആണ് ഇപ്പോൾ അത്യാവശ്യം ആളനക്കം ഉള്ളത്. So ടെലിഗ്രാമിൽ ഉടനെ എങ്ങാനും status feature കൊണ്ടുവരുമോ?

ഒരു സാധ്യത കാണുന്നുണ്ട് എന്നാണ് ടെലിഗ്രാമിന്റെ ഈ ട്വീറ്റിൽ നിന്ന് മനസ്സിലാവുന്നത് നേരത്തെ പറഞ്ഞതു പോലെ ഒരുപാട് പേർക്ക് ഇതിൽ എതിർപ്പും ഉണ്ടാവാം. എന്നാലും ടെലിഗ്രാം കൊണ്ടു വന്നാൽ അതിൽ എന്തെങ്കിലും ഒക്കെ പ്രത്യേകത ഉണ്ടാവും എന്നാണ് പ്രതീക്ഷ! 

(ഉദാഹരണത്തിന്, stickers ഫീച്ചർ ഒക്കെ പല മെസ്സേജിങ് ആപ്പുകളിലും use ചെയ്തിട്ടുണ്ടെങ്കിലും ടെലിഗ്രാമിലേത് superb ആണ്.) നേരത്തെ, tab ഫീച്ചർ കൊണ്ടുവരില്ല എന്ന നിലപാട് ആയിരുന്നു ടെലിഗ്രാമിന്.
"Tabs are for losers, we've got better stuff in mind"
എന്നാണ് അന്നൊരു dev പറഞ്ഞത് അതുകൊണ്ട് തന്നെ മിക്കവരും Plus messenger പോലുള്ള ക്ലയന്റ് ആപ്പുകൾ തേടി പോയി. പിന്നീട് ടെലിഗ്രാം തന്നെ folders എന്ന പേരിൽ tabs അവതരിപ്പിച്ചിരുന്നു.


The past is an illusion


So, status ഫീച്ചർ വരുന്ന കാലവും വിദൂരമല്ല എന്ന് പ്രതീക്ഷിക്കാം

-DeOn

ടെലിഗ്രാം വഴി വ്യാജ കോപ്പി പ്രചരിക്കുന്നത് കുറ്റമാണെന്ന് ചെയ്യുന്നവര്‍ അറിയുന്നില്ല


കൊവിഡ് കാലത്ത് മലയാള സിനിമയുടെ മുന്നില്‍ തുറന്ന ഒരു ആശ്വാസവഴിയാണ് ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍. ഒരു വര്‍ഷത്തോളം തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് ആദ്യ തരംഗത്തിന്‍റെ കാലത്താണ് പതിയെ ആണെങ്കിലും ഒടിടി ലോകത്തിലേക്ക് മലയാള സിനിമയ്ക്കും കൂടുതല്‍ പ്രവേശനം ലഭിച്ചത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ നേരത്തെ ആരംഭിച്ച ഡയറക്റ്റ് ഒടിടി റിലീസ് രീതിയിലേക്ക് പിന്നാലെ വേറെയും ചിത്രങ്ങള്‍ എത്തി. കൂടാതെ തിയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ച സിനിമകള്‍ക്ക് സാറ്റലൈറ്റ് അല്ലാതെ മറ്റൊരു വരുമാനമാര്‍ഗ്ഗം കൂടിയായി ഒടിടി. ഒടിടി എന്നാല്‍ ആമസോണ്‍ പ്രൈമും നെറ്റ്ഫ്ളിക്സും മാത്രമായിരുന്ന കാലത്തുനിന്ന് പ്രാദേശിക ഒടിടികളുടെ വരവിലേക്കും സമീപകാലം സാക്ഷ്യം വഹിച്ചു.

ടെലിഗ്രാം വഴി വ്യാജ കോപ്പി പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളെ സമീപിക്കുന്നില്ലെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും ആശാപ്രഭ പറയുന്നു. "ടെലിഗ്രാമില്‍ സിനിമ പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് ഒരു ക്രൈം ആണെന്ന് അറിയില്ല. പക്ഷേ നമ്മുടെ സൈബര്‍ സെല്‍ ഭയങ്കര ആക്റ്റീവ് ആണ്. പക്ഷേ ആരും പരാതി കൊടുക്കുന്നില്ല എന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. പരാതി കൊടുത്താലേ അവര്‍ക്ക് ആക്ഷന്‍ എടുക്കാന്‍ പറ്റൂ. ഞാന്‍ പരാതി കൊടുത്ത് ഒരു മണിക്കൂറിനകം അവര്‍ ആക്ഷന്‍ എടുത്തു. തിരുവനന്തപുരത്തെ സൈബര്‍ സെല്‍ ശരിക്കും ഹൈടെക്ക് ആണ്. 

സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നത് നോണ്‍ ബെയ്‍ലബിള്‍ ഒഫെന്‍സ് ആണെന്ന് ആളുകള്‍ക്ക് അറിയില്ല. ടെലിഗ്രാമില്‍ വരുന്നത് കാണുന്നതില്‍ എന്താണ് കുഴപ്പമെന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. അത് അവരുടെ അവകാശം പോലെയാണ്. പടം നല്ലതോ മോശമോ എന്ന് പറയാന്‍ കാണുന്നവര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ചെയ്യുന്നത് ഉദാത്ത സൃഷ്ടിയാണെന്ന് ഞങ്ങള്‍ പറയുന്നുമില്ല. പക്ഷേ നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു കണ്ടന്‍റ് അല്ലേ ഇത്", ആശാപ്രഭ ചോദിക്കുന്നു.

നിരാശ പങ്കുവച്ച പോസ്റ്റിനു താഴെ എത്തിയ ഭീഷണി

"പേ പെര്‍ വ്യൂ മാതൃകയില്‍ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ 13-ാം തീയതിയാണ് ചിത്രം റിലീസ് ചെയ്തത്. ഇതൊരു ചെറിയ സിനിമയായതിനാല്‍ ടെലിഗ്രാമിലൊന്നും വരില്ലെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമ ടെലിഗ്രാമില്‍ എത്തിയെന്ന് അറിഞ്ഞത്. അപ്പോള്‍ത്തന്നെ ഐടി സെല്ലിന് ഇ മെയില്‍ വഴി ഒരു പരാതി അയച്ചു. ഐടി സെല്‍ ആണ് സൈബര്‍ സെല്ലിന് വിട്ടത്. എന്‍റെ സങ്കടം പങ്കുവച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കിയിരുന്നു. അതിനു താഴെത്തന്നെ ഒരു ടെലിഗ്രാം ചാനലിന്‍റെ ലിങ്കുമായി ഒരാള്‍ എത്തി. ഈ സിനിമ മാത്രമല്ലെന്നും നായാട്ട്, നിഴല്‍, ജാവ, ബിരിയാണി തുടങ്ങി ഏത് പുതിയ സിനിമയ്ക്കും ഈ ലിങ്കില്‍ വന്നാല്‍ മതിയെന്നും പറഞ്ഞായിരുന്നു കമന്‍റ്. ഈ സ്ക്രീന്‍ ഷോട്ട് സൈബര്‍ സെല്ലിന് കൈമാറി, 

ഒരു മണിക്കൂറിനുള്ളില്‍ അവര്‍ കമന്‍റ് ഇട്ടയാളെ പിടികൂടി. 20 വയസുള്ള ഒരു പയ്യനായിരുന്നു അത്. കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം നോണ്‍ബെയ്‍ലബിള്‍ ഒഫെന്‍സ് ആണ് ഇത്. എന്‍റെ ഉടമസ്ഥാവകാശത്തിന് ഞാനിടുന്ന വില, അത് കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. പക്ഷേ ഇത് 20 വയസുള്ള ഒരു പയ്യന്‍ ആയതുകൊണ്ടും ഞാനും രണ്ട് ആണ്‍കുട്ടികളുടെ അമ്മ ആയതുകൊണ്ടും അവന്‍റെ കരച്ചില്‍ കണ്ട് ഞാന്‍ പിന്മാറുകയായിരുന്നു. അവന്‍ ക്ഷമ ചോദിച്ച് ഒരു പോസ്റ്റ് ഇട്ടു. ലിങ്കുകളൊക്കെ ഡിലീറ്റ് ചെയ്തു. ഇനി മേലാല്‍ ചെയ്യില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ ഒരു തവണത്തേക്ക് ഇളവ് കൊടുക്കാം, തല്‍ക്കാലം നടപടി വേണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഞാന്‍ പറഞ്ഞതിനു ശേഷം മാത്രമാണ് സൈബര്‍ സെല്‍ അവനെ വിട്ടയച്ചത്. പുതിയ ലിങ്കുകള്‍ വരുന്നതൊക്കെ അവര്‍ ഡിലീറ്റ് ചെയ്യുന്നുണ്ട്.", ആശാപ്രഭ പറയുന്നു.

ടെലിഗ്രാം ഒരു ഒടിടി പ്ലാറ്റ്‌ഫോമാണെന്ന് പലരും കരുതുന്നു'; വ്യാജപതിപ്പുകൾക്കെതിരെ ഓപ്പറേഷൻ ജാവ സംവിധായകൻ

ടെലിഗ്രാമിലൂടെ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തി. പലരും ടെലിഗ്രാമിനെ ഒരു ഒടിടി പ്ലാറ്റ്‌ഫോമായാണ് കാണുന്നതെന്നും ഓപ്പറേഷൻ ജാവ എന്ന് ടെലിഗ്രാമിൽ എത്തുമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫെബ്രുവരി മാസമേ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സൈബർ സെല്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചത്. അതിൽ തന്നെ ആദ്യ കേസാകട്ടെ സിനിമ പൈറസിയെക്കുറിച്ചും.

അതേസമയം ബിരിയാണി എന്ന ചിത്രത്തിന്റയെ സംവിധായകൻ സജിൻ ബാബുവും ടെലിഗ്രാമിലൂടെ സിനിമ കാണുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഏഴ് മണിക്കൂറില്‍ പന്ത്രണ്ടായിരം കാഴ്ചക്കാരുമായി 'ബിരിയാണി', ടെലഗ്രാമില്‍ വ്യാജന്‍ കാണരുതെന്ന് സംവിധായകന്‍


സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത് ഏഴ് മണിക്കൂറിനകം കണ്ടത് പന്ത്രണ്ടായിരം പേര്‍. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാന്‍ ശ്രമിക്കരുതെന്നും കേവ് വഴി തന്നെ കാണണമെന്നും സംവിധായകന്‍ സജിന്‍ ബാബു. കനി കുസൃതി കേന്ദ്രകഥാപാത്രമായ ബിരിയാണി നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ക്ക് ശേഷമാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെത്തുന്നത്.


സജിന്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്‌സ് എന്ന ആന്റി പൈറസി കമ്പനിയും ടെലിഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കാളി നടക്കുന്നു. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ കേവ് എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 99രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എന്തുകൊണ്ട് ബോണ്ട് ഹോൾഡർമാർ ടെലിഗ്രാമിനെ സ്വാധീനിക്കില്ല

ബോണ്ടുകൾ സ്വന്തമാക്കുന്നത് കാര്യമായ സ്വാധീനത്തെ സൂചിപ്പിക്കുന്നില്ല. ടെലിഗ്രാം ബോണ്ടുകൾ ഏതൊരു നിക്ഷേപകനും ഇപ്പോൾ വിപണിയിൽ വാങ്ങാൻ കഴിയുന്ന കടത്തിന്റെ ഒരു രൂപമാണ്, ഈ നിക്ഷേപകർക്കൊന്നും ടെലിഗ്രാമിന്റെ നയങ്ങളെ സ്വാധീനിക്കുന്നതിനോ അവകാശങ്ങളൊന്നും ലഭിച്ചിട്ടില്ല.
"ബോണ്ടുകൾ വിതരണം ചെയ്യുന്നത് ഷെയറുകൾ വിൽക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്, ഷെയറിൽ നിക്ഷേപകർക്ക് വോട്ടിംഗ് ഷെയറുകൾ, ഡയറക്ടർ ബോർഡിലെ സീറ്റുകൾ മുതലായവ ലഭിക്കുന്നു. എന്റെ പോസ്റ്റിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ബോണ്ടുകളുടെ പ്രശ്നം ടെലിഗ്രാമിന് അതിന്റെ സ്വാതന്ത്ര്യം ബലിയർപ്പിക്കാതെ ഫണ്ട് സ്വരൂപിക്കാൻ സാധിക്കുന്നു എന്നതാണ്" - പവേൽ ചേർത്തു.

‘വണി’ന്‍റെ വ്യാജ പ്രിന്‍റ് വ്യാപകം; കടുത്ത നടപടികളുമായി അണിയറ പ്രവർത്തകർ

മമ്മൂട്ടി നായകനായ വണ്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ വേറിട്ട രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയാകുന്നത്. ഇതിനിടെ ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ കടുത്ത നടപടികളുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

വണിന്‍റെ വ്യാജ പ്രിന്‍റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ വിവരങ്ങളും ചാനൽ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി 188000 ഫോളോവേർസുള്ള തമിഴ് റോക്കേർസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ ഉൾപ്പടെ പല ചാനലുകളും മുഴുവനായും ബാന്‍ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ചാനലിലെ അഡ്മിൻ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു.

സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങൾ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികൾ തന്നെ കൈക്കൊള്ളുകയും ചെയ്യും.

സിനിമയെ സ്നേഹിക്കുന്നവർ സിനിമ കൊട്ടകകളിൽ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

ONEന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും...

Posted by One Movie on Tuesday, 30 March 2021

ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ? Unofficial ആപ്പുകൾ മാൽവെയർ ആണോ

ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ..? ഒരു പക്ഷേ പലർക്കും തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും ഇത്. ഇനി നിങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നെങ്കിൽ എനിക്ക് തോന്നിയിട്ടുണ്ട്. വാട്ട്സപ്പ് ന്റെ unofficial modified version ആയ GB വാട്ട്സപ്പ് അങ്ങനെയുള്ളവ ഉപയോഗിക്കുമ്പോഴും നമുക്ക് പലർക്കും ഇതേ സംശയം വന്ന് കാണും. എന്നാൽ ഇവിടെ WhatsApp ൽ നിന്ന് ടെലഗ്രാം നെ മാറ്റി നിർത്തുന്നത് എന്തെന്നാൽ ടെലിഗ്രാം ആപ് GPL 2.0 ലൈസൻസിൽ പുറത്തിറക്കിയിരിക്കുന്നതാണ്. അതായത് ഒരു ഓപ്പൺ സോഴ്സ് ആപ് ആണ് ടെലിഗ്രാം. അതിനാൽ തന്നെ മറ്റ് developers ന് അവരുടെ കോഡിൽ മാറ്റങ്ങൾ സജസ്റ്റ് ചെയ്യാനും അല്ലെങ്കിൽ മാറ്റങ്ങൾ ഉൾക്കൊണ്ട മറ്റൊരു ടെലിഗ്രാം ആപ് പുറത്തിറക്കാനും കഴിയും.

ഇങ്ങനെ ഓപ്പൺ സോഴ്സ് ആയതുകൊണ്ടുള്ള ഗുണം എന്തെന്നാൽ IT വിദഗ്ദർക്ക് കോഡ് പരിശോധിക്കാനും ടെലിഗ്രാം ആപ് കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്താനും കഴിയും എന്നതാണ്. എന്നാൽ വാട്ട്സ്പ്പിൽ നമുക്കിത് നടക്കില്ല അത്കൊണ്ട് GBwhatsapp സെയ്ഫ് ആണോ അല്ലെങ്കിൽ WhatsApp തന്നെ സെയ്ഫ് ആണോന്ന് പരിശോധിക്കാൻ കഴിയില്ല. അത്കൊണ്ട് whatsapp അവിടെ കിടക്കട്ടെ ഞാൻ ടെലിഗ്രാം Unofficial ആപ്പുകളെ കുറിച്ച് പറയാം.

ടെലിഗ്രാം ഓപ്പൺ സോഴ്സ് ആണെന്ന് പറഞ്ഞു, അപ്പോൾ ഈ കോഡ് എടുത്ത് മറ്റ് developers രൂപമാറ്റം വരുത്തി ആപ്പുകൾ ഉണ്ടാക്കാമല്ലൊ ഇതാണ് ടെലിഗ്രാം unofficial ആപ്പുകൾ. ഒരുപാട് unofficial ആപ്പുകൾ നിലവിൽ ടെലിഗ്രാമിന് ഉണ്ട്. plus messenger, mobogram, nekogram തുടങ്ങിയവ ടെലിഗ്രാം unofficial ആപ്പുകൾക്ക് ഉദാഹരണമാണ്. ടെലിഗ്രാം നമുക്ക് കോഡ് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താം എന്നാൽ ഇവയിൽ എങ്ങനെ കഴിയും? ഈ ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാൻ കഴിയുമായിരുന്നെങ്കിൽ നന്നായിരുന്നേനെ അല്ലേ. അവിടെയാണ് GPL 2.0 എന്ന ലൈസൻസ് ന് പ്രാധാന്യം വരുന്നത്. ഈ ലൈസൻസ് പ്രകാരം ഇത്തരത്തിൽ മാറ്റം വരുത്തി പുറത്തിറക്കുന്ന unofficial ടെലിഗ്രാം ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാനായി ഓപ്പൺ ആക്കി വെക്കണം. ടെലിഗ്രാം ഇങ്ങനെ ഒരു സംഗതി ചെയ്ത് വെച്ചത് അവരുടെ ആപ് രൂപം മാറ്റം വരുത്തി മറ്റുള്ളവർ malware ആക്കി മാറ്റാതിരിക്കാനും സുരക്ഷ ഉറപ്പ് വരുത്താനുമൊക്കെയാണ്.

ഇപ്പോൾ unofficial ആപ്പുകൾ ചെറിയ ഒരു സംശയത്തൊടെ ഉപയോഗിച്ചിരുന്നവർക്ക് ഒരു ആശ്വാസം ആയിക്കാണും. എന്നാൽ ആശ്വസിക്കാൻ വരട്ടെ. ഇനിയാണ് പ്രധാന കാര്യം പറയാൻ ഉള്ളത്.. GPL ലൈസൻസ് പ്രകാരം ഒറിജിനൽ ആപ് മാറ്റം വരുത്തി പബ്ലിഷ് ചെയ്യുന്നവയുടെ സോഴ്സ് കോഡ് ഓപ്പൺ ആക്കണം എന്നത് സത്യം പക്ഷേ ഇത് unofficial ടെലിഗ്രാം ആപ്പുകൾ പുറത്തിറക്കുന്നവർ ചെയ്യേണ്ടതായ കാര്യമാണ്. അവർ അങ്ങനെ ഒന്ന് ചെയ്യുന്നില്ലെങ്കിലോ.. 

അതേ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന മിക്ക ടെലിഗ്രാം unofficial ആപ്പുകളുടെയും സോഴ്സ് കോഡ് അതിന്റെ developers ഓപ്പൺ ആക്കിയിട്ടില്ല. GPL ലൈസൻസ് പാലിക്കാത്ത ഇവർക്കെതിരെ നിയമപരമായി നീങ്ങാൻ ടെലിഗ്രാമിന് സാധിക്കും. എന്നാൽ അങ്ങനെ ഒരു നീക്കം ടെലിഗ്രാം ഇത് വരെയും നടത്തിയിട്ടില്ല എന്നത് മറ്റൊരു വസ്തുത. playstore ൽ 10 മില്യൺ ഡൗൺലോഡുള്ള plus messenger പോലും യൂസർക്ക് സ്വാതന്ത്ര്യം നൽകുന്ന ലൈസൻസിനെ ഇത്തരത്തിൽ അവഗണിച്ചാണ് നിലകൊള്ളുന്നത്. അതെ അത്കൊണ്ട് നിങ്ങൾ ഈ ടെലിഗ്രാം unofficial ആപ്പുകളെ തീർച്ചയായും സംശയിക്കുക തന്നെ വേണം. 

ഒരു പക്ഷേ plus messenger, mobogram തുടങ്ങിയവ നിങ്ങളെ ചതിച്ചുകൊണ്ടിരിക്കയാവാം നിങ്ങളുടെ പേഴ്സണൽ ചാറ്റുകൾ അവർ നിരീക്ഷിച്ച് കൊണ്ടിരിക്കയാവാം. ഇതിനെ എതിർത്ത് പറയാൻ നിങ്ങളുടെ കൈയിൽ എന്താണ് ഉള്ളത്? ഞാൻ ഇങ്ങനെ എഴുതാൻ ഉണ്ടായ കാരണം തന്നെ plus messenger developer ക്ക് നേരെ വന്ന ഒരു ആരോപണമാണ്. അത് ഇങ്ങനെയായിരുന്നു

"plusmessenger

That's a closed source Telegram app by an evil developer that made a malware WhatsApp Plus mod in the past

He tried to make people pay for WhatsApp Plus, and those that pirated it got their pictures deleted

He was banned in forums and threatened by lawyers and WhatsApp

Now he's not even complying the GPL license of Telegram and refuses to release the source code. He could be hiding malicious code in his app"

ഇത് സത്യമായിരിക്കാം അ‍ല്ലായിരിക്കാം പക്ഷേ ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ അത് സത്യമായത് തന്നെയാണെന്ന്. plus messenger ടെലിഗ്രാം ആപ്പിനെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ടെലിഗ്രാം നിങ്ങൾക്ക് നൽകിയ ആ സ്വാതന്ത്ര്യത്തെ ആ വിശ്വാസത്തെ plus messenger തട്ടി മാറ്റിയിരിക്കുന്നു. നിങ്ങൾ ഈ developers നെ അത്രമേൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്ക് തുടർന്നും ഇവ ഉപയോഗിച്ച് പോവാം അല്ലെങ്കിൽ plus messenger പോലുള്ള ആപ്പുകളെ നിങ്ങൾ ഭയക്കുക തന്നെ വേണം.

സ്വതന്ത്ര കോഡ് ന്റെ സുരക്ഷ നിങ്ങൾക്ക് നൽകുന്ന മറ്റ് ടെലിഗ്രാം unofficial ആപ്പുകൾ നിലവിൽ ഉള്ളപ്പോൾ എന്തിന് malware ആപ്പുകൾ ഉണ്ടാക്കിയിരുന്നവരുടെയും മറ്റും ആപ്പുകൾ ഉപയോഗിക്കണം. plus messenger കമ്മ്യൂണിറ്റി ഗ്രൂപ്പിൽ കോഡ് ഓപ്പൺ ആക്കാത്തതിന് അവർ പറയുന്ന കാരണമിതാണ്. കോഡ് പുറത്ത് വിട്ടാൽ അവരുടെ ആപ്പിൽ ആഡ്(പരസ്യം) കയറ്റി മറ്റുള്ളവർ പുറത്തിറക്കുമെന്ന്.എനിക്ക് മനസ്സിലായില്ല എന്തിനേയാണ് അവർ ഭയക്കുന്നത് എന്ന്.ആഡ് ചേർത്ത് ആരെങ്കിലും ആപ്പ് പുറത്തിറക്കിയാൽ തന്നെ ആഡുള്ളത് ഉപയോഗിക്കാണോ ഇല്ലാത്തത് ഉപയോഗിക്കാണോ എന്ന് തീരുമാനെമെടുക്കാൻ ഒരു യൂസർക്ക് ആവും.

പിന്നെ ആഡ് ഉള്ള ആപ് ഉപയോഗിക്കേണ്ടി വരുന്ന യൂസർ ടെ പ്രൈവസിയെ കുറിച്ചാണൊ അവർ വ്യാകുലർ ആവുന്നത്. അങ്ങനെയാണെങ്കിൽ സോഴ്സ് കോഡ് ഓപ്പൺ ആക്കാതിരിക്കുന്നതിലുള്ള അവരുടെ തീരുമാനത്തെ കുറിച്ച് തന്നെയാണ് ആദ്യം അവർ ചിന്തിക്കേണ്ടിയിരുന്നത്. എന്ത് കൊണ്ട് പലരിൽ നിന്നും ഈ ചോദ്യം നേരിട്ടിട്ടും അവർ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. feature ടെ കാര്യത്തിൽ plus messenger ആണ് മുന്നിൽ എന്ന് ഞാൻ കരുതുന്നില്ല. യൂസർക്ക് പ്രാധാന്യം നൽകുന്ന മറ്റ് feature rich unofficial ആപ്പുകൾ available ആണെന്നിരിക്കെ.. അങ്ങനെയെങ്കിൽ plus messenger പോലുള്ളവ malicious കോഡുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഉറപ്പാവുകയാണോ? അല്ലെങ്കിൽ അവർ പറയുന്നത് തന്നെയാണോ നിങ്ങൾ വിശ്വസിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമ്മെന്റ് ചെയ്യുക. താഴെ ഓപ്പൺ സോഴ്സ് ആയിട്ടുള്ള ചില ടെലിഗ്രാം client കളും കൊടുക്കുന്നു

- https://github.com/Telegram-FOSS-Team/Telegram-FOSS

- https://github.com/NekoX-Dev/NekoX/releases/

- https://github.com/Catogram/Catogram

- https://github.com/Forkgram/TelegramAndroid/releases

- https://gitlab.com/Nekogram/Nekogram/

Note: ഉടനെ ചാടി പുറപ്പെട്ട് GPL License പാലിക്കാത്ത unofficial ടെലിഗ്രാം client കളുടെ ഗ്രൂപ്പുകളിൽ ചെന്ന് ഈ ആപ്പ് സെയ്ഫ് ആണോ എന്ന് ചോദിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോവുന്ന ഉത്തരം മിക്കവാറും "വിശ്വാസം ഇല്ലെങ്കിൽ നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കണ്ട" എന്നതായിരിക്കും. അതെ വിശ്വാസം ഉണ്ടേൽ ഉപയോഗിച്ചോളൂ..


Written By Sreehari Puzhakkal

Licensed under CC BY 4.0. To view a copy of this license, visit https://creativecommons.org/licenses/by/4.0

My Blog - sreeharimkl.ml

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായി ഒരു ഒഫീഷ്യൽ ബോട്ട്

ടെലിഗ്രാമിന്റെ അപ്ഡേറ്റ് ചെയ്ത പിന്തുണ ()(സപ്പോർട്ട് ). പേജിൽ പുതിയ ഒരു ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തി. പ്രസ് പ്രതിനിധികൾക്ക് ചോദ്യങ്ങൾ‌ നൽ‌കാൻ‌ കഴിയുന്ന ഒരു ഔദ്യോഗിക ബോട്ടാണിത് - @PressBot.

മെസഞ്ചറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഒരു അഭിപ്രായം ലഭിക്കാൻ, മാധ്യമപ്രവർത്തകർ അവരുടെ ഓർഗനൈസേഷന്റെ പേര് വ്യക്തമാക്കി ബോട്ടിന് ചോദ്യം സബ്മിറ്റ് ചെയ്യുക.

നിങ്ങൾ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരാൾ അല്ലെങ്കിൽ , സാധാരണ പോലെ ടെലിഗ്രാം സപ്പോർട്ടിനോട് നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാം. (Settings> help>"Ask a question" അമർത്തുക), അല്ലെങ്കിൽ telegram.org/support- നെ ബന്ധപ്പെടുക.

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ടെലഗ്രാമിൽ; 60 ലക്ഷം ഇന്ത്യൻ നമ്പരുകളും വില്പനയ്ക്ക്

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458 രൂപ) വിലയിട്ടിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ നമ്പരുകൾ ഇവയിലുണ്ടെന്നാണ് റിപ്പോർട്ട്.

2019ൽ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്ത ഒരു ബഗ് ഉപയോഗിച്ചാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്. അന്ന് ആർക്കും ഇതുവഴി വിവരങ്ങൾ കണ്ടെത്താമായിരുന്നു. ഇപ്പോൾ 530 മില്ല്യൺ ഫോൺ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഹാക്കർമാർ വില്പന നടത്തുകയാണ്. യൂസർ ഐഡി ഉപയോഗിച്ച് ഫോൺ നമ്പരോ ഫോൺ നമ്പർ ഉപയോഗിച്ച് യൂസർ ഐഡിയോ കണ്ടെത്താൻ ഈ ബോട്ട് മൂലം സാധിക്കും. ചോർത്തപ്പെട്ട നമ്പരുകളിൽ 60 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ക്ലബ്‌ഹൗസിലെ പവൽ ദുരോവിന്റെ അക്കൗണ്ട് വ്യാജം

ക്ലബ്‌ഹൗസിലെ @durov അക്കൗണ്ട് യഥാർത്ഥത്തിൽ പവൽ ദുരോവിന്റേതാണോ എന്ന ചോദ്യം ഞങ്ങളുടെ ചില സബ്‌സ്‌ക്രൈബർമാർ ചോദിച്ചിരുന്നു.

പക്ഷേ ദുരോവിനടുത്തുള്ള ഒരു സ്രോതസ്സിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പവേലിന് ഒരു ഒഫീഷ്യൽ ക്ലബ്‌ഹൗസ് അക്കൗണ്ട് ഇല്ല.

എന്തുകൊണ്ടാണ് ഉപയോക്താക്കൾ ടെലിഗ്രാം പരസ്യങ്ങളെ ഭയപ്പെടേണ്ടിയിരിക്കാത്തത്

ടെലിഗ്രാം പരസ്യംചെയ്യൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പാവേൽ ഡുറോവ് പറഞ്ഞു.

1. ചാറ്റ് റൂമുകളിൽ പരസ്യങ്ങളൊന്നുമില്ല. @Durov പോലുള്ള വലിയ ചാനലുകളിൽ മാത്രം. ഒരു സോഷ്യൽ നെറ്റ്‌വർക്കല്ല, ഒരു മെസഞ്ചറായി ടെലിഗ്രാമിനെ ആശ്രയിക്കുന്ന ഉപയോക്താക്കൾ ഒരിക്കലും പരസ്യങ്ങൾ കാണില്ല.
2. ടാർഗെറ്റുചെയ്യുന്നില്ല. പരസ്യങ്ങളെ ടാർഗെറ്റുചെയ്യുന്നതിന് ഉപയോക്തൃ ഡാറ്റ ഉപയോഗിക്കില്ല.
3. ഇതിനകം നിലവിലുള്ള ടെലിഗ്രാം പരസ്യത്തിലെ ഒരു മെച്ചപ്പെടുത്തലാണിത്. ഉള്ളടക്ക സ്രഷ്‌ടാക്കൾ ഇതിനകം പരസ്യങ്ങൾ ഉപയോഗിക്കുന്നു. ഉപയോക്താക്കൾക്ക് നെഗറ്റീവ് അനുഭവം സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി മൂന്നാം കക്ഷി പരസ്യ നെറ്റ്‌വർക്കുകളുള്ള ഒരു താറുമാറായ കമ്പോളമാണ് നിലവിൽ ഉള്ളത്. ചാനൽ ഉടമകൾക്ക് സ്വകാര്യത കേന്ദ്രീകരിച്ചുള്ള ഒരു ബദൽ വാഗ്ദാനം ചെയ്യുന്നതിലൂടെ ടെലിഗ്രാം ഈ അവസ്ഥയ്ക്ക് പരിഹാരമാകും.

ഉപയോക്താക്കൾക്ക് പരസ്യംചെയ്യൽ ഒഴിവാക്കാൻ കഴിയും, പക്ഷേ പാവേൽ ഡുറോവിന്റെ അഭിപ്രായത്തിൽ, സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പരസ്യം ചാനൽ ഉടമകൾക്ക് അവരുടെ ജോലി ധനസമ്പാദനത്തിനുള്ള ഒരു നല്ല മാർഗമാണ്, സംഭാവനകൾക്കോ സബ്സ്ക്രിപ്ഷനുകൾക്കോ പകരമായി, ഭാവിയിലും ഇത് ദൃശ്യമാകും.
ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തികമായി സുസ്ഥിരവും സബ്‌സ്‌ക്രൈബർമാർക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തന്ത്രം തിരഞ്ഞെടുക്കാൻ സ്വതന്ത്രവുമായ ഉള്ളടക്ക സ്രഷ്ടാക്കളുടെ ഒരു പുതിയ ക്ലാസ് സൃഷ്ടിക്കുക എന്നതാണ്. പരമ്പരാഗത സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോക്താക്കളെയും പ്രസാധകരെയും അമിതമായി ഡാറ്റ ശേഖരണവും കൃത്രിമ അൽ‌ഗോരിതംസും ഉപയോഗിച്ച് വളരെക്കാലമായി ചൂഷണം ചെയ്യുന്നു. - പവൽ ഡുറോവ്.

ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന്


വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലഗ്രാമിനാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തു. ഒരാഴ്ച മുൻപുള്ള ഇതേ കാലയളവിന്റെ മൂന്നിരട്ടിയാണിതെന്നാണ് സെൻസർ ടവർ കണക്കുകൾ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം ട്രംപ് അനുകൂലികളായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. 

ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും വിലക്കേർപ്പെടുത്തിയത്. ട്രംപിനെതിരെയുള്ള ടെക് ഭീമന്മാരുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. ഈ അവസരം നേട്ടമാക്കിയ കമ്പനികളിലൊന്ന് ടെലഗ്രാം ആണ്. ആണ്. നേരത്തെ ട്രംപിന്‍റെ ഒഫീഷ്യല്‍ ചാനല്‍ ടെലഗ്രാമില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം, ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്താലും ഐഫോണുകളിൽ തുടർന്നും പ്രവർത്തിക്കാനുള്ള മാർഗത്തിലാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്ന് സിഇഒ ദുരോവ് പറഞ്ഞു.

ടെലഗ്രാമിൽ ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാനമായി വോയിസ് ചാറ്റ് ഫീച്ചർ

Source: Telegram

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്‍റെ പേര് വോയിസ് ചാറ്റ് എന്നാണ്. അതായത് ഇനി മുതൽ ഒരു ഗ്രൂപ്പിലോ അല്ലെങ്കിൽ ഒരു വ്യക്തിയുമായോ വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റൊരാൾക്കോ അല്ലെങ്കിൽ മറ്റൊരു ഗ്രൂപ്പിലേക്കോ ഇനി ടെക്സ്റ്റ് അയക്കാനും മറ്റെന്തെങ്കിലുമൊക്കെ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. 

ഇതിനായി വോയിസ് ചാറ്റ് ആരംഭിച്ചാല്‍ മുകളിലായി‍ ഒരു ബാര്‍ പ്രത്യക്ഷപ്പെടും. വോയിസ് ചാറ്റിന് സമാനമായ പുഷ് ടു ടോക്ക് ഫീച്ചർ ടെലഗ്രാമിന്റെ ഡെസ്ക് ടോപ്പ്, മാക് ഐഒഎസ് ആപ്പിലും അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം 50 കെബിക്ക് താഴെയുള്ള 180 അനിമേറ്റഡ് സ്മൂത്ത് സ്റ്റിക്കേര്‍സും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഫീച്ചറുകളുമായി ടെലഗ്രാം, മള്‍ട്ടിപ്പിള്‍ പിന്‍, ലൈവ് ലൊക്കേഷന്‍ 2.0 എന്നീ ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്

ടെലിഗ്രാം നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. മള്‍ട്ടിപ്പിള്‍ പിന്‍ ചെയ്ത മെസേജുകള്‍, ലൈവ് ലൊക്കേഷന്‍ 2.0, മ്യൂസിക്ക് പ്ലേലിസ്റ്റ് ഷെയറിങ് ഓപ്ഷന്‍ എന്നീ ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതുകൂടാതെ, ഗ്രൂപ്പിനോ ചാനല്‍ അഡ്മിനോ വേണ്ടി ചാനല്‍ പോസ്റ്റ് സ്റ്റാറ്റസുകളും ടെലിഗ്രാം പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു കൂട്ടം ഹാലോവീന്‍ സ്റ്റിക്കറുകളും പുതിയ അപ്‌ഡേറ്റിലുണ്ട്.

പുതിയ മെസേജിങ് ഫീച്ചര്‍ ഒരു സമയം ഒന്നിലധികം സന്ദേശങ്ങള്‍ പിന്‍ ചെയ്യാന്‍ അംഗങ്ങളെ അനുവദിക്കും. ചാനലിനോ ഗ്രൂപ്പ് അഡ്മിനുകള്‍ക്കോ മാത്രമാണ് ഈ ഫീച്ചറുകള്‍ ലഭ്യമാവൂ. അവരുടെ പ്രേക്ഷകരില്‍ നിന്ന് ഒന്നിലധികം സന്ദേശങ്ങള്‍ ഇത്തരത്തില്‍ പിന്‍ ചെയ്യാന്‍ കഴിയൂ. പ്രധാന ആശയവിനിമയങ്ങളിലേക്ക് അംഗങ്ങളുടെ ശ്രദ്ധ നേടുന്നതിന് ഇപ്പോള്‍ ഒരു വലിയ മെസേജ് പിന്‍ ചെയ്യേണ്ട ആവശ്യമില്ല. അഡ്മിനുകള്‍ക്ക് ഇത് ഒന്നിലധികം ചെറിയ പതിപ്പുകളായി വിഭജിക്കാം. മാത്രമല്ല, ഗ്രൂപ്പുകള്‍ക്കും ചാനലുകള്‍ക്കും പുറമേ ഒറ്റത്തവണ ചാറ്റിനായാണ് ടെലിഗ്രാം ഈ ഫീച്ചര്‍ നടപ്പിലാക്കിയിരിക്കുന്നത്. ചാറ്റ് സെക്ഷന്റെ മുകളില്‍ വലത് കോണില്‍ ഒരു ബട്ടണ്‍ ലഭ്യമാണ്, ഉപയോക്താക്കള്‍ക്ക് പിന്‍ ചെയ്ത എല്ലാ സന്ദേശങ്ങളും വായിക്കാനായി ഇവിടെ ക്ലിക്കുചെയ്യാം.

ലൈവ് ലൊക്കേഷന്‍ 2.0 സവിശേഷതയാണ് പുറത്തിറക്കിയ മറ്റൊരു പ്രധാനപ്പെട്ട ഫീച്ചര്‍. മുമ്പത്തെ സവിശേഷതയിലേക്കുള്ള അപ്‌ഡേറ്റാണിതെന്ന് കമ്പനി പറയുന്നു. പുതിയ സവിശേഷത ടെലിഗ്രാമിലെ ഉപയോക്താക്കളെ ഒരു വ്യക്തി അടുത്തുവരുമ്പോഴെല്ലാം ഒരു അറിയിപ്പ് ഉപയോഗിച്ച് ഒരു അലേര്‍ട്ട് ലഭ്യമാക്കാന്‍ അനുവദിക്കും, ആരാണ് തന്റെ അല്ലെങ്കില്‍ അവരുടെ ലൈവ് സ്ഥാനത്തുള്ളത് എന്നതനുസരിച്ച് അവരുമായിഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഈ അറിയിപ്പ് ദൂരത്തിനനുസരിച്ച് സജ്ജമാക്കാന്‍ കഴിയും.

സംഗീത പ്രേമികള്‍ക്കായി ഒരു പുതിയ സവിശേഷത ടെലിഗ്രാം പുറത്തിറക്കി. മുഴുവന്‍ പ്ലേലിസ്റ്റായി ഒന്നിലധികം ഗാനങ്ങള്‍ അയയ്ക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. അതിനാല്‍ നിങ്ങള്‍ ഒരു ഉപയോക്താവിന് ഒന്നിലധികം പാട്ടുകള്‍ അയയ്ക്കുമ്പോള്‍, അത് ഒരു പ്ലേലിസ്റ്റിലേക്ക് പരിവര്‍ത്തനം ചെയ്യും.

കൂടാതെ, ചാനൽ അഡ്മിനുകള്‍ക്കായി ഒരു ഡെഡിക്കേറ്റഡ് ഫീച്ചര്‍ പുറത്തിറക്കി, ഇതിനെ ചാനല്‍ പോസ്റ്റ് സ്റ്റാറ്റസ് എന്ന് വിളിക്കുന്നു. കാഴ്ചകളുടെ അടിസ്ഥാനത്തില്‍ പങ്കിട്ട നിര്‍ദ്ദിഷ്ട സന്ദേശങ്ങളുടെ പ്രകടനവും മറ്റ് ചാനലുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്ര തവണ കൈമാറിയിട്ടുണ്ടെന്ന് നിരീക്ഷിക്കാന്‍ ഈ പുതിയ ഫീച്ചര്‍ അഡ്മിനുകളെ അനുവദിക്കും. സന്ദേശം വീണ്ടും പങ്കിട്ട പബ്ലിക് ചാനലുകളുടെ ഒരു ലിസ്റ്റും ഇത് അഡ്മിന് നല്‍കും. പുതിയ സവിശേഷതകള്‍ കൂടാതെ, ടെലിഗ്രാം പുതിയ ഹാലോവീന്‍ ആനിമേറ്റഡ് ഇമോജികളും ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക സ്ലോട്ട് മെഷീന്‍ ഇമോജിയും അവതരിപ്പിച്ചു.

ടെലഗ്രാം ആപ്പ്​ ‘രഹസ്യ താവളം; ടെലിഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി

മൊബൈൽ ആപ്പ് രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ടെലിഗ്രാം ആപ്പിലൂടെ തീവ്രവാദവും സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിയമവിദ്യാർഥിനി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ഥിയുമായ അഥീന സോളമന്‍ ആണ് ഈ ഹര്‍ജി ഫയല്‍ ചെയ്തത്.

കുറ്റവാളികളും തീവ്രവാദികളും അവരുടെ സന്ദേശം കൈമാറാൻ ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം തേടി നോട്ടീസ് അയച്ചു.

വാട്‌സാപ്പിന് സമാനമായ സേവനങ്ങള്‍ നല്‍കുന്ന മെസ്സേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം. 2013 ല്‍ സഹോദരന്മാരായ നികോളായിയും പാവെല്‍ ദുരോവും ചേര്‍ന്നാണ് ടെലിഗ്രാം ആരംഭിച്ചത്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വികെ എന്ന സോഷ്യല്‍ നെറ്റ് വർക്കിന്‌ തുടക്കമിട്ടവരാണ് ഇവർ. പിന്നീട് മെയില്‍.ആര്‍യു ഗ്രൂപ്പ് വികെ ഏറ്റെടുത്തതോട ഇവര്‍ വികെയില്‍ നിന്നും വിട്ടു.

റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും കണ്ടെത്താനാകാത്ത രീതിയിൽ നിര്‍മ്മിച്ച ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല. ഇതുകൊണ്ട് തന്നെ ടെലിഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിയിൽ പറയുന്നു.

കൂടാതെ തീവ്രവാദ പ്രചരണങ്ങള്‍ക്കായി ടെലിഗ്രാമിനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് കഴിഞ്ഞയാഴ്ച സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഹര്‍ജി. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ടെലിഗ്രാമിന് ഇന്ത്യയില്‍ ഒരു ഓഫീസും ഇല്ലെന്നും ഇതുകൊണ്ട് തന്നെ ടെലിഗ്രാമില്‍ വരുന്ന ഉള്ളടക്കത്തെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പോണ്‍ നിരോധനം നടപ്പിലാക്കിയിട്ടും ഇത്തരം ഉള്ളടക്കങ്ങൾ ടെലിഗ്രാം ആപ്പ് വഴി ലഭ്യമാവുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

ടെലിഗ്രാം ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റന്റ് ആപ്പ് ആണ്. ക്ലൗഡ് ബേസ്ഡ് ആയതിനാല്‍ തന്നെ ഉപയോക്താക്കൾക്ക് ഒരേ സമയം വത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാം. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന കൊടുക്കുന്നത്.

നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കും എന്നാണ് ടെലിഗ്രാമിന്റെ മറ്റൊരു പ്രത്യേകത. ഇതുകൊണ്ടാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമായത്.

സീക്രട്ട് ചാറ്റിനുള്ള ഓപ്‌ഷനും ടെലിഗ്രാം നൽകുന്നുണ്ട്. "End To End Encryption" ആണ് ആപ്പ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് ടെലിഗ്രാം പറയുന്നത് .

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഉള്ള സൂപ്പർ ഗ്രൂപ്പുകളും ടെലിഗ്രാമിലുണ്ട്. 50000 മെമ്പര്‍മാരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ്‌ അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാം. അത് പോലെ ഗ്രൂപ്പിലെ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍ ,Gif, ലിങ്ക് എന്നിവയെല്ലാം അയക്കാം എന്നൊക്കെ തീരുമാനിക്കാൻ അഡ്മിന് കഴിയും.

വാട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ല; ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവ്

വാട്‌സ് ആപ്പ് വീണ്ടും സുരക്ഷാവീഴ്ചയ്ക്ക് വിധേയമായിരിക്കുകയാണ്. ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ചാണ് ഇത്തവണ ഹാക്ക് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളെ കോള്‍ ചെയ്താണ് ഇത്തവണ ബുദ്ധിമുട്ടിച്ചത്. ഉപയോക്താക്കള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവും വാട്‌സ് ആപ്പിനെതിരെ രംഗത്തെത്തി. ബ്ലോഗിലൂടെയാണ് ദുരോവ് പ്രതികരണം ഉന്നയിച്ചിരിക്കുന്നത്. 'വാട്‌സ് ആപ്പിന് ഒരിക്കലും സുക്ഷിതമാകാന്‍ സാധിക്കില്ല' ദുരോവ് പറയുന്നു. ഓരോ തവണയും സുരക്ഷാ വീഴ്ചയുണ്ടാകുമ്പോഴും അവ പരിഹരിച്ചതായും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും വാട്‌സ് ആപ്പ് പറയുന്നതല്ലാതെ ഒരു പുരോഗതിയുമുണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ ടെലിഗ്രാം വളരെ സുരക്ഷിതമാണെന്നും സുരക്ഷാവീഴ്ച സാധ്യമല്ലെന്നും പറയുന്നു.

വാട്‌സ് ആപ്പിനെക്കുറിച്ച് പഠിക്കാന്‍ ആരെയും അധികൃതര്‍ സഹായിക്കുന്നില്ല. നിരവധി ഗവേക്ഷകര്‍ വാട്‌സ് ആപ്പിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയാണെങ്കിലും കമ്പനി ഇതിനു തയ്യാറാകുന്നില്ല. എന്നാല്‍ വാട്‌സ് ആപ്പും മാതൃ കമ്പനിയായ ഫേസ്ബുക്കും ഇത്തരം ഗവേക്ഷണങ്ങള്‍ക്ക് വിധേയമാകണമെന്നാണ് ദുരോവിന്റെ വാദം. ഇത് സുരക്ഷാ വീഴ്ചയെ ഒരു പരിധിവരെ തടയും. സുരക്ഷാവീഴ്ചയാണ് ക്രിമിനലുകള്‍ക്ക് വളരാന്‍ എപ്പോഴും വഴിവെയ്ക്കുന്നത്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനും ഭീകരവാദം നടത്താനുമെല്ലാം ഇത്തരം സുരക്ഷാവീഴ്ചയാണ് കാരണം. അതിന് വഴിവെച്ചുകൂട. റഷ്യയിലും ഇറാനിലുമെല്ലാം വാട്‌സ് ആപ്പ് ഉപയോഗിക്കാമെങ്കിലും ടെലിഗ്രാമിന് വിലക്കുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് ഏവരും മനസിലാക്കണമെന്നും ടെലിഗ്രാം സ്ഥാപകന്‍ പറയുന്നു.

വാട്‌സ് ആപ്പ് സ്ഥാപകര്‍ ഉപയോക്താക്കളെ മുഴുവനായി ഫേസ്ബുക്കിന് വില്‍പ്പന നടത്തിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഫേസ്ബുക്കിലുണ്ടായ അതേ സുരക്ഷാവീഴ്ച ഇപ്പോള്‍ വാട്‌സ് ആപ്പിനുമുണ്ടാവുന്നു. ടെലിഗ്രാമിലുള്ള ഫീച്ചറുകളെല്ലാം അതേപടി വാട്‌സ് ആപ്പിലും പകര്‍ത്താന്‍ വാട്‌സ് ആപ്പ് ശ്രമിക്കുകയാണ്. വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ടെലിഗ്രാമും കണ്ടുവരികയാണ്. ഇത് വാട്‌സ് ആപ്പില്‍ നിന്നും വ്യത്യസ്തമായി ടെലിഗ്രാമില്‍ നിന്നും പലതും ലഭിക്കുമെന്ന ഉപയോക്താക്കളുടെ വിശ്വാസം മൂലമാണെന്നും വളരെ സൂക്ഷ്മതയോടെ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും ദുരോവ് തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

പാക്ക് ഭീകരാക്രമണം: ഐഎസ് ആസൂത്രണം ചെയ്തത് സുരക്ഷിത ടെലഗ്രാം വഴി!

അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ മിക്ക ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് ഐഎസ്ഐഎസ് ഭീകരരാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനായി സുരക്ഷിതമായ അത്യാധുനിക സംവിധാനങ്ങളാണ് പാക്കിസ്ഥാനിലെ ഐഎസ് ഭീകരർ ഉപയോഗിക്കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും ചെയ്യുന്നത് പോലെ പാക്കിസ്ഥാനിലും സുരക്ഷിതമായി പരസ്പരം ആശയവിനിമയം നടത്തുന്നത് ടെലിഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തല്‍. പിടിക്കപ്പെടാതെ ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ടെലഗ്രാം മെസഞ്ചര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകള്‍ താനേ ഡിലീറ്റ് ചെയ്യപ്പെടുമെന്നതിനാല്‍ പിന്നീട് പരിശോധിക്കാനോ കണ്ടെത്താനോ സാധിക്കില്ല.

പാക്കിസ്ഥാൻ പോലുള്ള രാജ്യത്തെ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഇത്തരം മെസേജുകൾ കണ്ടെത്താനുള്ള സംവിധാനമില്ല എന്നത് ഭീകരർക്ക് സഹായകരമാണ്. ടെലഗ്രാം ആപ്ലിക്കേഷന് ബാക്കപ്പ് സംവിധാനവും ഇല്ല. നേരിട്ടല്ലാതെ ഈയൊരു സംവിധാനം മാത്രം ഉപയോഗിച്ചാണ് ഭീകരർ പരസ്പരം ആശയവിനിമയം നടത്തിയത്.

പാക്കിസ്ഥാനിൽ വ്യാജ ഐഡികള്‍ ഉപയോഗിച്ചെടുത്ത സിമ്മുകളുടെ ഉപയോഗവും വ്യാപകമാണ്. 2014 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ആയിരക്കണക്കിന് വ്യാജ ഐഡി സിമ്മുകളാണ് ബ്ലോക്ക് ചെയ്തത്. പക്ഷേ, മുന്‍പേ ആക്റ്റിവേറ്റ് ചെയ്ത സിമ്മുകള്‍ വാങ്ങിക്കാന്‍ കിട്ടുന്നതിനാല്‍ ഭീകരവാദികള്‍ അവയും ഉപയോഗിക്കുന്നുണ്ടെന്ന് ഔദ്യോഗികവക്താവ് പറയുന്നു. പാവപ്പെട്ടവരുടെ ഫിംഗര്‍പ്രിന്റുകള്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന ഇത്തരം സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് വന്‍തുകയ്ക്ക് വില്‍ക്കുന്ന ഏജന്‍സികള്‍ രാജ്യത്തുണ്ട്.

പാക്കിസ്ഥാനില്‍ ആസൂത്രിതമായ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന് സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്ത് ഇത്തരമൊരു ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ ഔദ്യോഗികവിഭാഗം തയാറായിട്ടില്ല.

ഐഎസിന്റെ പുതിയ ടെക്ക് ആയുധം

ഐഎസ് ഭീകരർ നടത്തുന്ന സൈബർ നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും പുരോഗമിക്കുകയാണ്. ആശയ പ്രചാരണത്തിനും ആളുകളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനുമായി ഐഎസ് മൊബൈൽ മെസേജിങ് സൗകര്യമായ ടെലിഗ്രാം ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. 2015 സെപ്റ്റംബറിൽ ടെലിഗ്രാം പുറത്തിറക്കിയ ഒരു പുതിയ ഫീച്ചർ ആണ് ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായി ദുരുപയോഗിക്കുന്നത്. ഐ എസ് സംബന്ധമായ വാർത്തകളും, മിലിട്ടറി വിജയങ്ങളും, കൽപ്പനകളും എല്ലാം ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു. ടെലിഗ്രാം ഉപയോഗിച്ചാണ് പാരീസിൽ നടന്ന ആക്രമണത്തിന്റെയും, റഷ്യൻ എയർലൈനർ ബോംബിംഗിന്റെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്.

‘ടെലിഗ്രാം’: താനേ മായുന്ന സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികളെ കുഴക്കുന്നു

കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. സന്ദേശം അയക്കപ്പെട്ട അല്ളെങ്കില്‍ സ്വീകരിച്ച പ്രദേശം കൂടി സ്വകാര്യമാക്കി വെക്കുന്നു എന്നുള്ളതാണ് ഇതിന്‍െറ പ്രധാന സവിശേഷത. അന്വേഷണ ഏജന്‍സികളെ കുഴക്കുന്നതും ഇതാണ്.

തുടക്കത്തില്‍ കൈമാറിയ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ മാത്രമാണ് പുറമേക്ക് അറിവായിട്ടുള്ളത്. വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന അപ്ളിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത്. കൈമാറുന്ന സന്ദേശങ്ങള്‍ ഫോണില്‍ സൂക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ തങ്ങുന്ന രാജ്യത്തെ കുറിച്ച് സൂചനകള്‍ അല്ലാതെ ഉറപ്പിച്ചെന്തെങ്കിലും പറയാന്‍ സാധിക്കുന്നില്ല. ഇന്‍റര്‍നെറ്റ് അധിഷ്ഠിത ക്ളൗഡ് സങ്കേതത്തിലാണ് സന്ദേശങ്ങള്‍ സൂക്ഷിക്കുന്നത്.

സന്ദേശങ്ങള്‍ അയക്കപ്പെടുന്ന ആളുകള്‍ക്ക് വായിക്കാനല്ലാതെ കൈമാറ്റം ചെയ്യാനോ സേവ് ചെയ്യാനോ സാധിക്കില്ല. ഒരേസമയം അയ്യായിരം ആളുകളുമായി സംവദിക്കാം. ഒരാള്‍ അവസാനമായി ടെലഗ്രാമില്‍ ഉണ്ടായിരുന്ന സമയം പോലും മറച്ചുവെക്കാനുള്ള സൗകര്യമുണ്ട്. ഓരോ സന്ദേശവും എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ലഭിച്ചയാള്‍ക്കല്ലാതെ മനസിലാക്കുക അസാധ്യമാണ്.
© All Rights Reserved
Made With by InFoTel