Slider

ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ? Unofficial ആപ്പുകൾ മാൽവെയർ ആണോ

ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ..? ഒരു പക്ഷേ പലർക്കും തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും ഇത്. ഇനി നിങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നെങ്കിൽ എ
ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ..? ഒരു പക്ഷേ പലർക്കും തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും ഇത്. ഇനി നിങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നെങ്കിൽ എനിക്ക് തോന്നിയിട്ടുണ്ട്. വാട്ട്സപ്പ് ന്റെ unofficial modified version ആയ GB വാട്ട്സപ്പ് അങ്ങനെയുള്ളവ ഉപയോഗിക്കുമ്പോഴും നമുക്ക് പലർക്കും ഇതേ സംശയം വന്ന് കാണും. എന്നാൽ ഇവിടെ WhatsApp ൽ നിന്ന് ടെലഗ്രാം നെ മാറ്റി നിർത്തുന്നത് എന്തെന്നാൽ ടെലിഗ്രാം ആപ് GPL 2.0 ലൈസൻസിൽ പുറത്തിറക്കിയിരിക്കുന്നതാണ്. അതായത് ഒരു ഓപ്പൺ സോഴ്സ് ആപ് ആണ് ടെലിഗ്രാം. അതിനാൽ തന്നെ മറ്റ് developers ന് അവരുടെ കോഡിൽ മാറ്റങ്ങൾ സജസ്റ്റ് ചെയ്യാനും അല്ലെങ്കിൽ മാറ്റങ്ങൾ ഉൾക്കൊണ്ട മറ്റൊരു ടെലിഗ്രാം ആപ് പുറത്തിറക്കാനും കഴിയും.

ഇങ്ങനെ ഓപ്പൺ സോഴ്സ് ആയതുകൊണ്ടുള്ള ഗുണം എന്തെന്നാൽ IT വിദഗ്ദർക്ക് കോഡ് പരിശോധിക്കാനും ടെലിഗ്രാം ആപ് കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്താനും കഴിയും എന്നതാണ്. എന്നാൽ വാട്ട്സ്പ്പിൽ നമുക്കിത് നടക്കില്ല അത്കൊണ്ട് GBwhatsapp സെയ്ഫ് ആണോ അല്ലെങ്കിൽ WhatsApp തന്നെ സെയ്ഫ് ആണോന്ന് പരിശോധിക്കാൻ കഴിയില്ല. അത്കൊണ്ട് whatsapp അവിടെ കിടക്കട്ടെ ഞാൻ ടെലിഗ്രാം Unofficial ആപ്പുകളെ കുറിച്ച് പറയാം.

ടെലിഗ്രാം ഓപ്പൺ സോഴ്സ് ആണെന്ന് പറഞ്ഞു, അപ്പോൾ ഈ കോഡ് എടുത്ത് മറ്റ് developers രൂപമാറ്റം വരുത്തി ആപ്പുകൾ ഉണ്ടാക്കാമല്ലൊ ഇതാണ് ടെലിഗ്രാം unofficial ആപ്പുകൾ. ഒരുപാട് unofficial ആപ്പുകൾ നിലവിൽ ടെലിഗ്രാമിന് ഉണ്ട്. plus messenger, mobogram, nekogram തുടങ്ങിയവ ടെലിഗ്രാം unofficial ആപ്പുകൾക്ക് ഉദാഹരണമാണ്. ടെലിഗ്രാം നമുക്ക് കോഡ് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താം എന്നാൽ ഇവയിൽ എങ്ങനെ കഴിയും? ഈ ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാൻ കഴിയുമായിരുന്നെങ്കിൽ നന്നായിരുന്നേനെ അല്ലേ. അവിടെയാണ് GPL 2.0 എന്ന ലൈസൻസ് ന് പ്രാധാന്യം വരുന്നത്. ഈ ലൈസൻസ് പ്രകാരം ഇത്തരത്തിൽ മാറ്റം വരുത്തി പുറത്തിറക്കുന്ന unofficial ടെലിഗ്രാം ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാനായി ഓപ്പൺ ആക്കി വെക്കണം. ടെലിഗ്രാം ഇങ്ങനെ ഒരു സംഗതി ചെയ്ത് വെച്ചത് അവരുടെ ആപ് രൂപം മാറ്റം വരുത്തി മറ്റുള്ളവർ malware ആക്കി മാറ്റാതിരിക്കാനും സുരക്ഷ ഉറപ്പ് വരുത്താനുമൊക്കെയാണ്.

ഇപ്പോൾ unofficial ആപ്പുകൾ ചെറിയ ഒരു സംശയത്തൊടെ ഉപയോഗിച്ചിരുന്നവർക്ക് ഒരു ആശ്വാസം ആയിക്കാണും. എന്നാൽ ആശ്വസിക്കാൻ വരട്ടെ. ഇനിയാണ് പ്രധാന കാര്യം പറയാൻ ഉള്ളത്.. GPL ലൈസൻസ് പ്രകാരം ഒറിജിനൽ ആപ് മാറ്റം വരുത്തി പബ്ലിഷ് ചെയ്യുന്നവയുടെ സോഴ്സ് കോഡ് ഓപ്പൺ ആക്കണം എന്നത് സത്യം പക്ഷേ ഇത് unofficial ടെലിഗ്രാം ആപ്പുകൾ പുറത്തിറക്കുന്നവർ ചെയ്യേണ്ടതായ കാര്യമാണ്. അവർ അങ്ങനെ ഒന്ന് ചെയ്യുന്നില്ലെങ്കിലോ.. 

അതേ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന മിക്ക ടെലിഗ്രാം unofficial ആപ്പുകളുടെയും സോഴ്സ് കോഡ് അതിന്റെ developers ഓപ്പൺ ആക്കിയിട്ടില്ല. GPL ലൈസൻസ് പാലിക്കാത്ത ഇവർക്കെതിരെ നിയമപരമായി നീങ്ങാൻ ടെലിഗ്രാമിന് സാധിക്കും. എന്നാൽ അങ്ങനെ ഒരു നീക്കം ടെലിഗ്രാം ഇത് വരെയും നടത്തിയിട്ടില്ല എന്നത് മറ്റൊരു വസ്തുത. playstore ൽ 10 മില്യൺ ഡൗൺലോഡുള്ള plus messenger പോലും യൂസർക്ക് സ്വാതന്ത്ര്യം നൽകുന്ന ലൈസൻസിനെ ഇത്തരത്തിൽ അവഗണിച്ചാണ് നിലകൊള്ളുന്നത്. അതെ അത്കൊണ്ട് നിങ്ങൾ ഈ ടെലിഗ്രാം unofficial ആപ്പുകളെ തീർച്ചയായും സംശയിക്കുക തന്നെ വേണം. 

ഒരു പക്ഷേ plus messenger, mobogram തുടങ്ങിയവ നിങ്ങളെ ചതിച്ചുകൊണ്ടിരിക്കയാവാം നിങ്ങളുടെ പേഴ്സണൽ ചാറ്റുകൾ അവർ നിരീക്ഷിച്ച് കൊണ്ടിരിക്കയാവാം. ഇതിനെ എതിർത്ത് പറയാൻ നിങ്ങളുടെ കൈയിൽ എന്താണ് ഉള്ളത്? ഞാൻ ഇങ്ങനെ എഴുതാൻ ഉണ്ടായ കാരണം തന്നെ plus messenger developer ക്ക് നേരെ വന്ന ഒരു ആരോപണമാണ്. അത് ഇങ്ങനെയായിരുന്നു

"plusmessenger

That's a closed source Telegram app by an evil developer that made a malware WhatsApp Plus mod in the past

He tried to make people pay for WhatsApp Plus, and those that pirated it got their pictures deleted

He was banned in forums and threatened by lawyers and WhatsApp

Now he's not even complying the GPL license of Telegram and refuses to release the source code. He could be hiding malicious code in his app"

ഇത് സത്യമായിരിക്കാം അ‍ല്ലായിരിക്കാം പക്ഷേ ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ അത് സത്യമായത് തന്നെയാണെന്ന്. plus messenger ടെലിഗ്രാം ആപ്പിനെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ടെലിഗ്രാം നിങ്ങൾക്ക് നൽകിയ ആ സ്വാതന്ത്ര്യത്തെ ആ വിശ്വാസത്തെ plus messenger തട്ടി മാറ്റിയിരിക്കുന്നു. നിങ്ങൾ ഈ developers നെ അത്രമേൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്ക് തുടർന്നും ഇവ ഉപയോഗിച്ച് പോവാം അല്ലെങ്കിൽ plus messenger പോലുള്ള ആപ്പുകളെ നിങ്ങൾ ഭയക്കുക തന്നെ വേണം.

സ്വതന്ത്ര കോഡ് ന്റെ സുരക്ഷ നിങ്ങൾക്ക് നൽകുന്ന മറ്റ് ടെലിഗ്രാം unofficial ആപ്പുകൾ നിലവിൽ ഉള്ളപ്പോൾ എന്തിന് malware ആപ്പുകൾ ഉണ്ടാക്കിയിരുന്നവരുടെയും മറ്റും ആപ്പുകൾ ഉപയോഗിക്കണം. plus messenger കമ്മ്യൂണിറ്റി ഗ്രൂപ്പിൽ കോഡ് ഓപ്പൺ ആക്കാത്തതിന് അവർ പറയുന്ന കാരണമിതാണ്. കോഡ് പുറത്ത് വിട്ടാൽ അവരുടെ ആപ്പിൽ ആഡ്(പരസ്യം) കയറ്റി മറ്റുള്ളവർ പുറത്തിറക്കുമെന്ന്.എനിക്ക് മനസ്സിലായില്ല എന്തിനേയാണ് അവർ ഭയക്കുന്നത് എന്ന്.ആഡ് ചേർത്ത് ആരെങ്കിലും ആപ്പ് പുറത്തിറക്കിയാൽ തന്നെ ആഡുള്ളത് ഉപയോഗിക്കാണോ ഇല്ലാത്തത് ഉപയോഗിക്കാണോ എന്ന് തീരുമാനെമെടുക്കാൻ ഒരു യൂസർക്ക് ആവും.

പിന്നെ ആഡ് ഉള്ള ആപ് ഉപയോഗിക്കേണ്ടി വരുന്ന യൂസർ ടെ പ്രൈവസിയെ കുറിച്ചാണൊ അവർ വ്യാകുലർ ആവുന്നത്. അങ്ങനെയാണെങ്കിൽ സോഴ്സ് കോഡ് ഓപ്പൺ ആക്കാതിരിക്കുന്നതിലുള്ള അവരുടെ തീരുമാനത്തെ കുറിച്ച് തന്നെയാണ് ആദ്യം അവർ ചിന്തിക്കേണ്ടിയിരുന്നത്. എന്ത് കൊണ്ട് പലരിൽ നിന്നും ഈ ചോദ്യം നേരിട്ടിട്ടും അവർ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. feature ടെ കാര്യത്തിൽ plus messenger ആണ് മുന്നിൽ എന്ന് ഞാൻ കരുതുന്നില്ല. യൂസർക്ക് പ്രാധാന്യം നൽകുന്ന മറ്റ് feature rich unofficial ആപ്പുകൾ available ആണെന്നിരിക്കെ.. അങ്ങനെയെങ്കിൽ plus messenger പോലുള്ളവ malicious കോഡുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഉറപ്പാവുകയാണോ? അല്ലെങ്കിൽ അവർ പറയുന്നത് തന്നെയാണോ നിങ്ങൾ വിശ്വസിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമ്മെന്റ് ചെയ്യുക. താഴെ ഓപ്പൺ സോഴ്സ് ആയിട്ടുള്ള ചില ടെലിഗ്രാം client കളും കൊടുക്കുന്നു

- https://github.com/Telegram-FOSS-Team/Telegram-FOSS

- https://github.com/NekoX-Dev/NekoX/releases/

- https://github.com/Catogram/Catogram

- https://github.com/Forkgram/TelegramAndroid/releases

- https://gitlab.com/Nekogram/Nekogram/

Note: ഉടനെ ചാടി പുറപ്പെട്ട് GPL License പാലിക്കാത്ത unofficial ടെലിഗ്രാം client കളുടെ ഗ്രൂപ്പുകളിൽ ചെന്ന് ഈ ആപ്പ് സെയ്ഫ് ആണോ എന്ന് ചോദിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോവുന്ന ഉത്തരം മിക്കവാറും "വിശ്വാസം ഇല്ലെങ്കിൽ നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കണ്ട" എന്നതായിരിക്കും. അതെ വിശ്വാസം ഉണ്ടേൽ ഉപയോഗിച്ചോളൂ..


Written By Sreehari Puzhakkal

Licensed under CC BY 4.0. To view a copy of this license, visit https://creativecommons.org/licenses/by/4.0

My Blog - sreeharimkl.ml

0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel