വാട്ട്സ്ആപ്പ് ഉം ടെലിഗ്രാം ഉം തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്നാണ് വാട്സാപ്പിലെ status ഫീച്ചർ. വന്നിട്ട് ഒരുപാട് നാളുകൾ ഒന്നും ആയില്ലെങ്കിലും ഒരു വലിയ വിഭാഗം യുവാക്കളെ വാട്സാപ്പിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകം അതിലെ status tab ആണ്. (ഇതിന് ഒരുപാട് haters ഉണ്ടെന്ന സത്യവും വിസ്മരിക്കുന്നില്ല)
Personally, അതുവരെ നമ്പർ കയ്യിൽ ഉണ്ടായിട്ടും പരസ്പരം മിണ്ടാതിരുന്ന ചില ആളുകളോട് conversation start ചെയ്യാനും കൂടുതൽ കമ്പനി ആവാനും ഒക്കെ ഈ status reply ഫീച്ചർ സഹായിച്ചിട്ടുണ്ട്.
ആക്റ്റീവ് ആയ കോളേജ് ഗ്രൂപ്പ് chats ഒഴിച്ചു നിർത്തിയാൽ ഏതാണ്ട് ഒരു അവാർഡ് സിനിമ പോലെ ആയിരുന്നു എന്റെയൊക്കെ അന്നത്തെ വാട്സാപ്പ് ജീവിതം. ഇപ്പൊ ഒരു സ്റ്റാറ്റസ് ഇട്ടാൽ പിന്നെ ബാക്കിയുള്ള സമയം മുഴുവൻ എയറിൽ ആണ്
ഇനി കാര്യത്തിലേക്ക് വരാം...
വാട്സാപ്പിന്റെ പുതിയ പ്രൈവസി പോളിസി ഭൂരിഭാഗം യൂസേഴ്സും കാര്യമാക്കാൻ പോകുന്നില്ല എങ്കിലും മാറി ചിന്തിക്കുന്ന ഒരു വിഭാഗം ഉണ്ടാവും. മറ്റൊരു platform ലേക്ക് മാറുന്ന അവർക്ക് (എല്ലാവരും അല്ല) miss ചെയ്യാൻ പോകുന്ന ഒരു കാര്യം ഈ status tab ആയിരിക്കും.
Signal ഉം ടെലിഗ്രാം ഉം ആണ് top best alternatives. ഇതിൽ ടെലിഗ്രാമിൽ ആണ് ഇപ്പോൾ അത്യാവശ്യം ആളനക്കം ഉള്ളത്. So ടെലിഗ്രാമിൽ ഉടനെ എങ്ങാനും status feature കൊണ്ടുവരുമോ?
ഒരു സാധ്യത കാണുന്നുണ്ട് എന്നാണ് ടെലിഗ്രാമിന്റെ ഈ ട്വീറ്റിൽ നിന്ന് മനസ്സിലാവുന്നത് നേരത്തെ പറഞ്ഞതു പോലെ ഒരുപാട് പേർക്ക് ഇതിൽ എതിർപ്പും ഉണ്ടാവാം. എന്നാലും ടെലിഗ്രാം കൊണ്ടു വന്നാൽ അതിൽ എന്തെങ്കിലും ഒക്കെ പ്രത്യേകത ഉണ്ടാവും എന്നാണ് പ്രതീക്ഷ!
(ഉദാഹരണത്തിന്, stickers ഫീച്ചർ ഒക്കെ പല മെസ്സേജിങ് ആപ്പുകളിലും use ചെയ്തിട്ടുണ്ടെങ്കിലും ടെലിഗ്രാമിലേത് superb ആണ്.) നേരത്തെ, tab ഫീച്ചർ കൊണ്ടുവരില്ല എന്ന നിലപാട് ആയിരുന്നു ടെലിഗ്രാമിന്.
-DeOn

"Tabs are for losers, we've got better stuff in mind"എന്നാണ് അന്നൊരു dev പറഞ്ഞത് അതുകൊണ്ട് തന്നെ മിക്കവരും Plus messenger പോലുള്ള ക്ലയന്റ് ആപ്പുകൾ തേടി പോയി. പിന്നീട് ടെലിഗ്രാം തന്നെ folders എന്ന പേരിൽ tabs അവതരിപ്പിച്ചിരുന്നു.
-DeOn
No comments
Post a Comment