സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത് ഏഴ് മണിക്കൂറിനകം കണ്ടത് പന്ത്രണ്ടായിരം പേര്‍. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാന്‍ ശ്രമിക്കരുതെന്നും കേവ് വഴി തന്നെ കാണണമെന്നും സംവിധായകന്‍ സജിന്‍ ബാബു. കനി കുസൃതി കേന്ദ്രകഥാപാത്രമായ ബിരിയാണി നിരവധി രാജ്യാന്തര അംഗീകാരങ്ങള്‍ക്ക് ശേഷമാണ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെത്തുന്നത്.
സജിന്‍ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ രാത്രി മുതല്‍ ബ്ലോക്ക് എക്‌സ് എന്ന ആന്റി പൈറസി കമ്പനിയും ടെലിഗ്രാം ഗ്രൂപ്പുകളും തമ്മില്‍ സാറ്റ് കാളി നടക്കുന്നു. ടെലിഗ്രാം വഴി പൈറേറ്റഡ് കോപ്പി കാണാതെ കേവ് എന്ന ആപ്പ് വഴി സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 99രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ എനിക്ക് മെസ്സേജ് തന്നാല്‍ ഞാന്‍ പ്രൈവറ്റ് ലിങ്ക് അയച്ചു തരുന്നതാണ്.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.
No comments
Post a Comment