Slider

‘ടെലിഗ്രാം’: താനേ മായുന്ന സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികളെ കുഴക്കുന്നു

വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന അപ്ളിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത
കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. സന്ദേശം അയക്കപ്പെട്ട അല്ളെങ്കില്‍ സ്വീകരിച്ച പ്രദേശം കൂടി സ്വകാര്യമാക്കി വെക്കുന്നു എന്നുള്ളതാണ് ഇതിന്‍െറ പ്രധാന സവിശേഷത. അന്വേഷണ ഏജന്‍സികളെ കുഴക്കുന്നതും ഇതാണ്.

തുടക്കത്തില്‍ കൈമാറിയ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ മാത്രമാണ് പുറമേക്ക് അറിവായിട്ടുള്ളത്. വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന അപ്ളിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത്. കൈമാറുന്ന സന്ദേശങ്ങള്‍ ഫോണില്‍ സൂക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ തങ്ങുന്ന രാജ്യത്തെ കുറിച്ച് സൂചനകള്‍ അല്ലാതെ ഉറപ്പിച്ചെന്തെങ്കിലും പറയാന്‍ സാധിക്കുന്നില്ല. ഇന്‍റര്‍നെറ്റ് അധിഷ്ഠിത ക്ളൗഡ് സങ്കേതത്തിലാണ് സന്ദേശങ്ങള്‍ സൂക്ഷിക്കുന്നത്.

സന്ദേശങ്ങള്‍ അയക്കപ്പെടുന്ന ആളുകള്‍ക്ക് വായിക്കാനല്ലാതെ കൈമാറ്റം ചെയ്യാനോ സേവ് ചെയ്യാനോ സാധിക്കില്ല. ഒരേസമയം അയ്യായിരം ആളുകളുമായി സംവദിക്കാം. ഒരാള്‍ അവസാനമായി ടെലഗ്രാമില്‍ ഉണ്ടായിരുന്ന സമയം പോലും മറച്ചുവെക്കാനുള്ള സൗകര്യമുണ്ട്. ഓരോ സന്ദേശവും എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ലഭിച്ചയാള്‍ക്കല്ലാതെ മനസിലാക്കുക അസാധ്യമാണ്.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel