Slider

വാട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ല; ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവ്

വാട്‌സ് ആപ്പ് വീണ്ടും സുരക്ഷാവീഴ്ചയ്ക്ക് വിധേയമായിരിക്കുകയാണ്. ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ചാണ് ഇത്തവണ ഹാക്ക് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളെ കോള്‍
0
വാട്‌സ് ആപ്പ് വീണ്ടും സുരക്ഷാവീഴ്ചയ്ക്ക് വിധേയമായിരിക്കുകയാണ്. ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ചാണ് ഇത്തവണ ഹാക്ക് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളെ കോള്‍ ചെയ്താണ് ഇത്തവണ ബുദ്ധിമുട്ടിച്ചത്. ഉപയോക്താക്കള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവും വാട്‌സ് ആപ്പിനെതിരെ രംഗത്തെത്തി. ബ്ലോഗിലൂടെയാണ് ദുരോവ് പ്രതികരണം ഉന്നയിച്ചിരിക്കുന്നത്. 'വാട്‌സ് ആപ്പിന് ഒരിക്കലും സുക്ഷിതമാകാന്‍ സാധിക്കില്ല' ദുരോവ് പറയുന്നു. ഓരോ തവണയും സുരക്ഷാ വീഴ്ചയുണ്ടാകുമ്പോഴും അവ പരിഹരിച്ചതായും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും വാട്‌സ് ആപ്പ് പറയുന്നതല്ലാതെ ഒരു പുരോഗതിയുമുണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ ടെലിഗ്രാം വളരെ സുരക്ഷിതമാണെന്നും സുരക്ഷാവീഴ്ച സാധ്യമല്ലെന്നും പറയുന്നു.

വാട്‌സ് ആപ്പിനെക്കുറിച്ച് പഠിക്കാന്‍ ആരെയും അധികൃതര്‍ സഹായിക്കുന്നില്ല. നിരവധി ഗവേക്ഷകര്‍ വാട്‌സ് ആപ്പിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയാണെങ്കിലും കമ്പനി ഇതിനു തയ്യാറാകുന്നില്ല. എന്നാല്‍ വാട്‌സ് ആപ്പും മാതൃ കമ്പനിയായ ഫേസ്ബുക്കും ഇത്തരം ഗവേക്ഷണങ്ങള്‍ക്ക് വിധേയമാകണമെന്നാണ് ദുരോവിന്റെ വാദം. ഇത് സുരക്ഷാ വീഴ്ചയെ ഒരു പരിധിവരെ തടയും. സുരക്ഷാവീഴ്ചയാണ് ക്രിമിനലുകള്‍ക്ക് വളരാന്‍ എപ്പോഴും വഴിവെയ്ക്കുന്നത്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനും ഭീകരവാദം നടത്താനുമെല്ലാം ഇത്തരം സുരക്ഷാവീഴ്ചയാണ് കാരണം. അതിന് വഴിവെച്ചുകൂട. റഷ്യയിലും ഇറാനിലുമെല്ലാം വാട്‌സ് ആപ്പ് ഉപയോഗിക്കാമെങ്കിലും ടെലിഗ്രാമിന് വിലക്കുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് ഏവരും മനസിലാക്കണമെന്നും ടെലിഗ്രാം സ്ഥാപകന്‍ പറയുന്നു.

വാട്‌സ് ആപ്പ് സ്ഥാപകര്‍ ഉപയോക്താക്കളെ മുഴുവനായി ഫേസ്ബുക്കിന് വില്‍പ്പന നടത്തിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഫേസ്ബുക്കിലുണ്ടായ അതേ സുരക്ഷാവീഴ്ച ഇപ്പോള്‍ വാട്‌സ് ആപ്പിനുമുണ്ടാവുന്നു. ടെലിഗ്രാമിലുള്ള ഫീച്ചറുകളെല്ലാം അതേപടി വാട്‌സ് ആപ്പിലും പകര്‍ത്താന്‍ വാട്‌സ് ആപ്പ് ശ്രമിക്കുകയാണ്. വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ടെലിഗ്രാമും കണ്ടുവരികയാണ്. ഇത് വാട്‌സ് ആപ്പില്‍ നിന്നും വ്യത്യസ്തമായി ടെലിഗ്രാമില്‍ നിന്നും പലതും ലഭിക്കുമെന്ന ഉപയോക്താക്കളുടെ വിശ്വാസം മൂലമാണെന്നും വളരെ സൂക്ഷ്മതയോടെ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും ദുരോവ് തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel