Slider

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ടെലഗ്രാമിൽ; 60 ലക്ഷം ഇന്ത്യൻ നമ്പരുകളും വില്പനയ്ക്ക്

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ
530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458 രൂപ) വിലയിട്ടിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ നമ്പരുകൾ ഇവയിലുണ്ടെന്നാണ് റിപ്പോർട്ട്.

2019ൽ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്ത ഒരു ബഗ് ഉപയോഗിച്ചാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്. അന്ന് ആർക്കും ഇതുവഴി വിവരങ്ങൾ കണ്ടെത്താമായിരുന്നു. ഇപ്പോൾ 530 മില്ല്യൺ ഫോൺ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഹാക്കർമാർ വില്പന നടത്തുകയാണ്. യൂസർ ഐഡി ഉപയോഗിച്ച് ഫോൺ നമ്പരോ ഫോൺ നമ്പർ ഉപയോഗിച്ച് യൂസർ ഐഡിയോ കണ്ടെത്താൻ ഈ ബോട്ട് മൂലം സാധിക്കും. ചോർത്തപ്പെട്ട നമ്പരുകളിൽ 60 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel