Source: Telegram |
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്‍റെ പേര് വോയിസ് ചാറ്റ് എന്നാണ്. അതായത് ഇനി മുതൽ ഒരു ഗ്രൂപ്പിലോ അല്ലെങ്കിൽ ഒരു വ്യക്തിയുമായോ വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റൊരാൾക്കോ അല്ലെങ്കിൽ മറ്റൊരു ഗ്രൂപ്പിലേക്കോ ഇനി ടെക്സ്റ്റ് അയക്കാനും മറ്റെന്തെങ്കിലുമൊക്കെ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും.
ഇതിനായി വോയിസ് ചാറ്റ് ആരംഭിച്ചാല്‍ മുകളിലായി ഒരു ബാര്‍ പ്രത്യക്ഷപ്പെടും. വോയിസ് ചാറ്റിന് സമാനമായ പുഷ് ടു ടോക്ക് ഫീച്ചർ ടെലഗ്രാമിന്റെ ഡെസ്ക് ടോപ്പ്, മാക് ഐഒഎസ് ആപ്പിലും അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം 50 കെബിക്ക് താഴെയുള്ള 180 അനിമേറ്റഡ് സ്മൂത്ത് സ്റ്റിക്കേര്‍സും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.
No comments
Post a Comment