ടെലിഗ്രാമിലൂടെ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തി. പലരും ടെലിഗ്രാമിനെ ഒരു ഒടിടി പ്ലാറ്റ്‌ഫോമായാണ് കാണുന്നതെന്നും ഓപ്പറേഷൻ ജാവ എന്ന് ടെലിഗ്രാമിൽ എത്തുമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫെബ്രുവരി മാസമേ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സൈബർ സെല്ലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമായിരുന്നു സംസാരിച്ചത്. അതിൽ തന്നെ ആദ്യ കേസാകട്ടെ സിനിമ പൈറസിയെക്കുറിച്ചും.
അതേസമയം ബിരിയാണി എന്ന ചിത്രത്തിന്റയെ സംവിധായകൻ സജിൻ ബാബുവും ടെലിഗ്രാമിലൂടെ സിനിമ കാണുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
No comments
Post a Comment