Slider

ടെലഗ്രാം ആപ്പ്​ ‘രഹസ്യ താവളം; ടെലിഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി

മൊബൈൽ ആപ്പ് രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ടെലിഗ്രാം ആപ്പിലൂടെ തീവ്രവാദവും സ
മൊബൈൽ ആപ്പ് രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ടെലിഗ്രാം ആപ്പിലൂടെ തീവ്രവാദവും സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിയമവിദ്യാർഥിനി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ഥിയുമായ അഥീന സോളമന്‍ ആണ് ഈ ഹര്‍ജി ഫയല്‍ ചെയ്തത്.

കുറ്റവാളികളും തീവ്രവാദികളും അവരുടെ സന്ദേശം കൈമാറാൻ ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം തേടി നോട്ടീസ് അയച്ചു.

വാട്‌സാപ്പിന് സമാനമായ സേവനങ്ങള്‍ നല്‍കുന്ന മെസ്സേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം. 2013 ല്‍ സഹോദരന്മാരായ നികോളായിയും പാവെല്‍ ദുരോവും ചേര്‍ന്നാണ് ടെലിഗ്രാം ആരംഭിച്ചത്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വികെ എന്ന സോഷ്യല്‍ നെറ്റ് വർക്കിന്‌ തുടക്കമിട്ടവരാണ് ഇവർ. പിന്നീട് മെയില്‍.ആര്‍യു ഗ്രൂപ്പ് വികെ ഏറ്റെടുത്തതോട ഇവര്‍ വികെയില്‍ നിന്നും വിട്ടു.

റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും കണ്ടെത്താനാകാത്ത രീതിയിൽ നിര്‍മ്മിച്ച ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല. ഇതുകൊണ്ട് തന്നെ ടെലിഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിയിൽ പറയുന്നു.

കൂടാതെ തീവ്രവാദ പ്രചരണങ്ങള്‍ക്കായി ടെലിഗ്രാമിനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് കഴിഞ്ഞയാഴ്ച സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഹര്‍ജി. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ടെലിഗ്രാമിന് ഇന്ത്യയില്‍ ഒരു ഓഫീസും ഇല്ലെന്നും ഇതുകൊണ്ട് തന്നെ ടെലിഗ്രാമില്‍ വരുന്ന ഉള്ളടക്കത്തെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പോണ്‍ നിരോധനം നടപ്പിലാക്കിയിട്ടും ഇത്തരം ഉള്ളടക്കങ്ങൾ ടെലിഗ്രാം ആപ്പ് വഴി ലഭ്യമാവുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

ടെലിഗ്രാം ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റന്റ് ആപ്പ് ആണ്. ക്ലൗഡ് ബേസ്ഡ് ആയതിനാല്‍ തന്നെ ഉപയോക്താക്കൾക്ക് ഒരേ സമയം വത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാം. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന കൊടുക്കുന്നത്.

നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കും എന്നാണ് ടെലിഗ്രാമിന്റെ മറ്റൊരു പ്രത്യേകത. ഇതുകൊണ്ടാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമായത്.

സീക്രട്ട് ചാറ്റിനുള്ള ഓപ്‌ഷനും ടെലിഗ്രാം നൽകുന്നുണ്ട്. "End To End Encryption" ആണ് ആപ്പ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് ടെലിഗ്രാം പറയുന്നത് .

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഉള്ള സൂപ്പർ ഗ്രൂപ്പുകളും ടെലിഗ്രാമിലുണ്ട്. 50000 മെമ്പര്‍മാരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ്‌ അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാം. അത് പോലെ ഗ്രൂപ്പിലെ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍ ,Gif, ലിങ്ക് എന്നിവയെല്ലാം അയക്കാം എന്നൊക്കെ തീരുമാനിക്കാൻ അഡ്മിന് കഴിയും.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel