സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് വീഡിയോ ചാറ്റ് ഗ്രൂപ്പുകൾ ടെലിഗ്രാമിൽ സജീവമാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തെ പ്രമുഖ സ്കൂളിലെ 14 വിദ്യാർഥിനികൾ ഈ ഗ്രൂപ്പിൽ ഉണ്ടെന്നും ഒരു പെൺകുട്ടിയുടെ അമ്മ ഇതിനെതിരെ പരാതി നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് പരാതി ജില്ലയ്ക്ക് പുറത്തുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടികൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പ്രായമായവരെത്തി സെക്സ് ചാറ്റും നഗ്നത പ്രദർശനവും നടത്തും. പിന്നാലെ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് തങ്ങളുടെ ആവശ്യങ്ങൾക്ക് വിനയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നുള്ള ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ വകുപ്പ് തല അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.
നേരത്തെ ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് വലിയതോതിൽ കേരള പോലീസിന് തലവേദന സൃഷ്ടിച്ചിരന്നു. ഒരാളൊഴികെ മറ്റാരും പരാതിയുമായി എത്താതെ വന്നപ്പോൾ സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റ് ഇല്ല എന്ന് പോലീസിന് അവസാനം പറയേണ്ടി വന്നു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ പോലീസ് വലഞ്ഞിരിക്കുകയാണ്. അത് കൃത്യമായി കണ്ടെത്തി തടയിടാനോ നടപടി സ്വീകരിക്കാനോ സംസ്ഥാനത്തെ സൈബർ പോലീസ് വിഭാഗത്തിന് സാധിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും നിലനിൽക്കുന്നണ്ട്.
വേണ്ടത് ജാഗ്രത
ഫെയ്സ്ബുക്കിലും ടെലഗ്രാമിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്നു സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. അപരിചിതർ നൽകുന്ന വിവരങ്ങൾ, ഫോട്ടോകൾ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. നേരിട്ടോ സുഹൃത്തുകൾ വഴിയോ ചുറ്റുപാടുകൾ മനസിലാക്കാൻ സാഹചര്യമില്ലാത്തവർക്കു വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങൾ, അശ്ലീലഫോട്ടോകൾ എന്നിവ ഒഴിവാക്കണം. കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെപ്പറ്റി മാതാപിതാക്കൾക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. അപരിചിതർ കാണരുതെന്നു നിർബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാർക്കു പോലും ഓൺലൈനിൽ ഷെയർ ചെയ്യരുത്. ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.
No comments
Post a Comment