Slider

സ്‌ക്രീന്‍ ഷോട്ട് എടുക്കാനാവില്ല, എന്താണ് ടെലഗ്രാമിലെ 'സീക്രട്ട് ചാറ്റ്'?

ആര്‍ക്കാണോ രഹസ്യ സന്ദേശം അയയ്‌ക്കേണ്ടത് അയാളുടെ പ്രൊഫൈല്‍ തുറക്കുക. തുടര്‍ന്ന് 'ഓപ്ഷന്‍സ്' തുറക്കുക. അവിടെയുള്ള 'സ്റ്റാര്‍ട്ട് സീക്രട്ട് ചാറ്റ്' തുറന
വാട്‌സാപ്പിന്റെ അടുത്ത എതിരാളികളിലൊന്നായ ടെലഗ്രാമിന്റെ ഫീച്ചറുകളിലൊന്നാണ് സീക്രട്ട് ചാറ്റ്, അഥവാ രഹസ്യ സംഭാഷണം. ഇത് സാധാരണ ചാറ്റുകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഇത്തരം ചാറ്റുകള്‍ ക്ലൈന്റ്-ടു-ക്ലൈന്റ് എന്‍ക്രിപ്റ്റഡ് ആണെന്നാണ് കമ്പനി പറയുന്നത്. എന്നു പറഞ്ഞാല്‍ ഈ ചാറ്റുകള്‍ അയയ്ക്കുന്നയാള്‍ക്കും ലഭിക്കുന്ന ആള്‍ക്കും മാത്രമെ കാണാനാകൂ. സാധാരണ ചാറ്റുകള്‍ക്ക് ക്ലൈന്റ്/സെര്‍വര്‍-സെര്‍വര്‍/ക്ലൈന്റ് എന്‍ക്രിപ്ഷനാണ് ലഭിക്കുന്നത്. അതായത് ചാറ്റുകള്‍ ടെലഗ്രാം സെര്‍വറില്‍ എന്‍ക്രിപ്റ്റു ചെയ്ത് സേവു ചെയ്യപ്പെടാം. കൂടാതെ സീക്രട്ട് ചാറ്റ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാനാവില്ല.

എങ്ങനെ ഒരു സീക്രട്ട് ചാറ്റ് അയയ്ക്കാം?
ആര്‍ക്കാണോ രഹസ്യ സന്ദേശം അയയ്‌ക്കേണ്ടത് അയാളുടെ പ്രൊഫൈല്‍ തുറക്കുക. തുടര്‍ന്ന് 'ഓപ്ഷന്‍സ്' തുറക്കുക. അവിടെയുള്ള 'സ്റ്റാര്‍ട്ട് സീക്രട്ട് ചാറ്റ്' തുറന്ന് സന്ദേശം അയയ്ക്കാം. ഇതിനു കൂടുതല്‍ രഹസ്യ സ്വഭാവമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഗ്രൂപ്പ് സംഭാഷണത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ആളുകള്‍ സീക്രട്ട് ചാറ്റ് ഉപയോഗിക്കുന്നതോടെ ടെലഗ്രാം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിൾ ചെയ്യുന്നു.

അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്തു കൂടെ?
ഇല്ല. സീക്രട്ട് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സാധിക്കില്ല. എന്നാല്‍ ഇതിലൊന്നും വലിയ കഥയൊന്നുമില്ലെന്നും കാണാം. അതായത് മറ്റൊരു ഫോണോ ക്യാമറയോ ഉപയോഗിച്ച് ചാറ്റിന്റെ ഫോട്ടോ എടുക്കാന്‍ സാധിക്കുമല്ലോ. ഡിജിറ്റല്‍ സംഭാഷണങ്ങള്‍ കൈവിട്ട കളി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ താരതമ്യേന സുരക്ഷിതമാണ് ടെലഗ്രാമിന്റെ സീക്രട്ട് ചാറ്റ് ഫീച്ചറെന്നും കാണാം.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel