ഷെയറിങ്ങ് ഉപയോഗിക്കുന്ന ആദ്യത്തെ ആപ്പായി ഇതോടെ ടെലിഗ്രാം മാറും. സ്‌ക്രീന്‍ ഷെയറിങ്ങ് മാത്രമല്ല, വീഡിയോ പ്ലേബാക്ക് സ്പീഡ് കണ്‍ട്രോളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
വീഡിയോ പ്ലേ ചെയ്യുമ്പോള്‍ സ്പീഡ് നിയന്ത്രണങ്ങള്‍ കാര്യമായി തന്നെ പ്രവര്‍ത്തിക്കുന്നു. ഇതിലെ വീഡിയോകള്‍ മാത്രമല്ല യുട്യൂബ് പോലെയുള്ള വീഡിയോ ലിങ്കുകളിലും ഇത് പ്രവര്‍ത്തിക്കുന്നു. ഇത് പ്ലേ ചെയ്യുമ്പോള്‍ മുകളില്‍ വലതുവശത്തുള്ള ഓവര്‍ഫ്‌ലോ ബട്ടണില്‍ ടാപ്പ് ചെയ്തു കൊണ്ടു വേഗത നിയന്ത്രിക്കാനാവും. 0.2എക്‌സ്, 0.5എക്‌സ്, 1എക്‌സ്, 1.5എക്‌സ്, 2എക്‌സ് എന്നിങ്ങനെ ഇതു നിയന്ത്രിക്കാം.
ഇതിനു പുറമേയാണ് സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍. മറ്റൊരാളുമായി ഒരു വീഡിയോ കോളില്‍ ആയിരിക്കുമ്പോള്‍, ആദ്യം നിലവിലെ വീഡിയോ (ഇടത് വശത്ത് നിന്നുള്ള രണ്ടാമത്തെ റൗണ്ട് ബട്ടണ്‍) നിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് സ്‌ക്രീന്‍ ഷെയറിങ്ങ് ആരംഭിക്കാന്‍ കഴിയും. തുടര്‍ന്ന് വീണ്ടും ഷെയര്‍ ചെയ്യാന്‍ ഒരിക്കല്‍ കൂടി ടാപ്പുചെയ്യുക. ചുവടെ മൂന്ന് ഓപ്ഷനുകളുള്ള ഒരു സ്‌ക്രീന്‍ ദൃശ്യമാകും: ഫോണ്‍ സ്‌ക്രീന്‍, ഫ്രണ്ട് ക്യാമറ, ബാക്ക് ക്യാമറ. ആദ്യത്തേത് തിരഞ്ഞെടുക്കുക, ആന്‍ഡ്രോയിഡ് സാധാരണ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്/കാസ്റ്റിംഗ് മെസേജ് പോപ്പ് അപ്പ് ചെയ്യും. അത് സ്റ്റാര്‍ട്ട് ചെയ്യുക. ഇത് പ്രവര്‍ത്തിക്കുമ്പോള്‍ മുകളിലെ സ്റ്റാറ്റസ് ബാറില്‍ ഒരു ചുവന്ന കാസ്റ്റ് ബട്ടണ്‍ ദൃശ്യമാകും. റെഡ് കാസ്റ്റ് അറിയിപ്പ് കാണുന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് അര്‍ത്ഥം.
ചാറ്റ് ഹിസ്റ്ററി ഒരു മാസത്തില്‍ കൂടുതലാവുമ്പോള്‍ (മുമ്പത്തെ ഏറ്റവും കൂടിയ സെറ്റിങ് ഒരാഴ്ചയായിരുന്നു) ഡിലീറ്റാവുന്ന സംവിധാനവും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വീഡിയോ മെസേജ് പ്രിവ്യൂകള്‍ ഫ്‌ലോട്ട് ചെയ്യാനുള്ള കഴിവാണ് മറ്റൊന്ന്. മുകളിലേക്കോ താഴേക്കോ സ്‌ക്രോള്‍ ചെയ്താല്‍ ഇത് കാണാനാവും. ടെലിഗ്രാം ബീറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മൈക്രോസോഫ്റ്റ് ആപ്പ് സന്ദര്‍ശിക്കണം. പുതിയ ബീറ്റ പതിപ്പ് ഇവിടെയാണുള്ളത്. പ്ലേസ്റ്റോറില്‍ ഒഫീഷ്യല്‍ ചാനല്‍ ലഭ്യമല്ല. എപികെ ആയി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും.