Slider

Telegraph പോസ്റ്റുകൾ തയ്യാറാക്കാൻ ചില എളുപ്പ വഴികൾ

ഇന്ന് ടെലഗ്രാമിൽ ചാനലും ഗ്രൂപ്പും എല്ലാം നടത്തികൊണ്ട് പോവുന്നവർക്ക് സഹായകമാവുന്ന ഒരു ആൻഡ്രോയിഡ് ‌ആപ്പ് പരിചയപെടുത്താം എന്ന് കരുതി. ടെലഗ്രാമിൽ വലിയ പോസ
ഇന്ന് ടെലഗ്രാമിൽ ചാനലും ഗ്രൂപ്പും എല്ലാം നടത്തികൊണ്ട് പോവുന്നവർക്ക് സഹായകമാവുന്ന ഒരു ആൻഡ്രോയിഡ് ‌ആപ്പ് പരിചയപെടുത്താം എന്ന് കരുതി. ടെലഗ്രാമിൽ വലിയ പോസ്റ്റുകൾ തയ്യാറാക്കാൻ telegraph എന്ന് സൗകര്യം ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാമല്ലോ.. അതിനു സഹായിക്കുന്ന ഒരു ആപ്പ് ആണ് കക്ഷി.

ബ്രൗസർ ഉപയോഗിച്ചായിരിക്കും മുമ്പ് എല്ലാം നമ്മൾ ടെലിഗ്രാഫ് പോസ്റ്റ് ഉണ്ടാക്കി കൊണ്ടിരുന്നത്.. സ്ലോ നെറ്റ്വൊർക് ഉം ബ്രൗസറിലെ എഡിറ്റിങ്ങ് ബുദ്ധിമുട്ടും telegraph ഉപയോഗിക്കുമ്പോൾ ചിലർക്കെങ്കിലും വന്നുകാണും. എന്നാൽ അതിന്റെ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇനി ഈ ആപ്പിനു ആവും. offline ആണെങ്കിൽ പോലും പ്രശ്നം ഒന്നും ഇല്ലാതെ തന്നെ നല്ല രീതിയിൽ എഡിറ്റ് ചെയ്ത് പോസ്റ്റ് തയ്യാറാക്കാൻ teleposter എന്ന ഈ ആപ്പിനുള്ളിൽ കഴിയുന്നതാണ്. 

ഒരു ഫ്രീ സോഫ്റ്റ്‌വെയർ (free as in Freedom) ആയ ആപ്പിനുള്ളിൽ ശല്യമായി തീരുന്ന പരസ്യങ്ങളൊന്നും തന്നെ ഇല്ല അതോടൊപ്പം ആപ്പ് എല്ലാവർക്കും സൗജന്യമായി ഉപയോഗിക്കാനും സാധിക്കുന്നതാണ്. വളരെ size കുറഞ്ഞ ആപ്പ് ആയത് കൊണ്ട് ഫോണിൽ കൂടുതൽ സ്റ്റോറേജ് സ്പേസ് എടുക്കും എന്ന പേടിയും വേണ്ട. താഴെ ഡൗൺലോഡ് ലിങ്ക് നൽകുന്നു. 
Download TelePoster

ടെലിഗ്രാഫ് പോസ്റ്റ് തയ്യാറാക്കുന്നതിന് കുറച്ച് advanced ആയ മറ്റൊരു ഓപ്പൺ സോഴ്സ് ടൂൾ ആണ് Telegraph X.

Download Telegraph X
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel