Showing posts with label news. Show all posts
Showing posts with label news. Show all posts

ക്ലബ്‌ഹൗസിലെ പവൽ ദുരോവിന്റെ അക്കൗണ്ട് വ്യാജം

ക്ലബ്‌ഹൗസിലെ @durov അക്കൗണ്ട് യഥാർത്ഥത്തിൽ പവൽ ദുരോവിന്റേതാണോ എന്ന ചോദ്യം ഞങ്ങളുടെ ചില സബ്‌സ്‌ക്രൈബർമാർ ചോദിച്ചിരുന്നു.

പക്ഷേ ദുരോവിനടുത്തുള്ള ഒരു സ്രോതസ്സിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പവേലിന് ഒരു ഒഫീഷ്യൽ ക്ലബ്‌ഹൗസ് അക്കൗണ്ട് ഇല്ല.

എന്തുകൊണ്ടാണ് ഉപയോക്താക്കൾ ടെലിഗ്രാം പരസ്യങ്ങളെ ഭയപ്പെടേണ്ടിയിരിക്കാത്തത്

ടെലിഗ്രാം പരസ്യംചെയ്യൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പാവേൽ ഡുറോവ് പറഞ്ഞു.

1. ചാറ്റ് റൂമുകളിൽ പരസ്യങ്ങളൊന്നുമില്ല. @Durov പോലുള്ള വലിയ ചാനലുകളിൽ മാത്രം. ഒരു സോഷ്യൽ നെറ്റ്‌വർക്കല്ല, ഒരു മെസഞ്ചറായി ടെലിഗ്രാമിനെ ആശ്രയിക്കുന്ന ഉപയോക്താക്കൾ ഒരിക്കലും പരസ്യങ്ങൾ കാണില്ല.
2. ടാർഗെറ്റുചെയ്യുന്നില്ല. പരസ്യങ്ങളെ ടാർഗെറ്റുചെയ്യുന്നതിന് ഉപയോക്തൃ ഡാറ്റ ഉപയോഗിക്കില്ല.
3. ഇതിനകം നിലവിലുള്ള ടെലിഗ്രാം പരസ്യത്തിലെ ഒരു മെച്ചപ്പെടുത്തലാണിത്. ഉള്ളടക്ക സ്രഷ്‌ടാക്കൾ ഇതിനകം പരസ്യങ്ങൾ ഉപയോഗിക്കുന്നു. ഉപയോക്താക്കൾക്ക് നെഗറ്റീവ് അനുഭവം സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി മൂന്നാം കക്ഷി പരസ്യ നെറ്റ്‌വർക്കുകളുള്ള ഒരു താറുമാറായ കമ്പോളമാണ് നിലവിൽ ഉള്ളത്. ചാനൽ ഉടമകൾക്ക് സ്വകാര്യത കേന്ദ്രീകരിച്ചുള്ള ഒരു ബദൽ വാഗ്ദാനം ചെയ്യുന്നതിലൂടെ ടെലിഗ്രാം ഈ അവസ്ഥയ്ക്ക് പരിഹാരമാകും.

ഉപയോക്താക്കൾക്ക് പരസ്യംചെയ്യൽ ഒഴിവാക്കാൻ കഴിയും, പക്ഷേ പാവേൽ ഡുറോവിന്റെ അഭിപ്രായത്തിൽ, സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പരസ്യം ചാനൽ ഉടമകൾക്ക് അവരുടെ ജോലി ധനസമ്പാദനത്തിനുള്ള ഒരു നല്ല മാർഗമാണ്, സംഭാവനകൾക്കോ സബ്സ്ക്രിപ്ഷനുകൾക്കോ പകരമായി, ഭാവിയിലും ഇത് ദൃശ്യമാകും.
ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തികമായി സുസ്ഥിരവും സബ്‌സ്‌ക്രൈബർമാർക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തന്ത്രം തിരഞ്ഞെടുക്കാൻ സ്വതന്ത്രവുമായ ഉള്ളടക്ക സ്രഷ്ടാക്കളുടെ ഒരു പുതിയ ക്ലാസ് സൃഷ്ടിക്കുക എന്നതാണ്. പരമ്പരാഗത സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോക്താക്കളെയും പ്രസാധകരെയും അമിതമായി ഡാറ്റ ശേഖരണവും കൃത്രിമ അൽ‌ഗോരിതംസും ഉപയോഗിച്ച് വളരെക്കാലമായി ചൂഷണം ചെയ്യുന്നു. - പവൽ ഡുറോവ്.

ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന്


വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലഗ്രാമിനാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തു. ഒരാഴ്ച മുൻപുള്ള ഇതേ കാലയളവിന്റെ മൂന്നിരട്ടിയാണിതെന്നാണ് സെൻസർ ടവർ കണക്കുകൾ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം ട്രംപ് അനുകൂലികളായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. 

ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും വിലക്കേർപ്പെടുത്തിയത്. ട്രംപിനെതിരെയുള്ള ടെക് ഭീമന്മാരുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. ഈ അവസരം നേട്ടമാക്കിയ കമ്പനികളിലൊന്ന് ടെലഗ്രാം ആണ്. ആണ്. നേരത്തെ ട്രംപിന്‍റെ ഒഫീഷ്യല്‍ ചാനല്‍ ടെലഗ്രാമില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം, ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്താലും ഐഫോണുകളിൽ തുടർന്നും പ്രവർത്തിക്കാനുള്ള മാർഗത്തിലാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്ന് സിഇഒ ദുരോവ് പറഞ്ഞു.

ടെലഗ്രാമിൽ ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാനമായി വോയിസ് ചാറ്റ് ഫീച്ചർ

Source: Telegram

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്‍റെ പേര് വോയിസ് ചാറ്റ് എന്നാണ്. അതായത് ഇനി മുതൽ ഒരു ഗ്രൂപ്പിലോ അല്ലെങ്കിൽ ഒരു വ്യക്തിയുമായോ വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റൊരാൾക്കോ അല്ലെങ്കിൽ മറ്റൊരു ഗ്രൂപ്പിലേക്കോ ഇനി ടെക്സ്റ്റ് അയക്കാനും മറ്റെന്തെങ്കിലുമൊക്കെ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. 

ഇതിനായി വോയിസ് ചാറ്റ് ആരംഭിച്ചാല്‍ മുകളിലായി‍ ഒരു ബാര്‍ പ്രത്യക്ഷപ്പെടും. വോയിസ് ചാറ്റിന് സമാനമായ പുഷ് ടു ടോക്ക് ഫീച്ചർ ടെലഗ്രാമിന്റെ ഡെസ്ക് ടോപ്പ്, മാക് ഐഒഎസ് ആപ്പിലും അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം 50 കെബിക്ക് താഴെയുള്ള 180 അനിമേറ്റഡ് സ്മൂത്ത് സ്റ്റിക്കേര്‍സും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഫീച്ചറുകളുമായി ടെലഗ്രാം, മള്‍ട്ടിപ്പിള്‍ പിന്‍, ലൈവ് ലൊക്കേഷന്‍ 2.0 എന്നീ ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്

ടെലിഗ്രാം നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു. മള്‍ട്ടിപ്പിള്‍ പിന്‍ ചെയ്ത മെസേജുകള്‍, ലൈവ് ലൊക്കേഷന്‍ 2.0, മ്യൂസിക്ക് പ്ലേലിസ്റ്റ് ഷെയറിങ് ഓപ്ഷന്‍ എന്നീ ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതുകൂടാതെ, ഗ്രൂപ്പിനോ ചാനല്‍ അഡ്മിനോ വേണ്ടി ചാനല്‍ പോസ്റ്റ് സ്റ്റാറ്റസുകളും ടെലിഗ്രാം പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഒരു കൂട്ടം ഹാലോവീന്‍ സ്റ്റിക്കറുകളും പുതിയ അപ്‌ഡേറ്റിലുണ്ട്.

പുതിയ മെസേജിങ് ഫീച്ചര്‍ ഒരു സമയം ഒന്നിലധികം സന്ദേശങ്ങള്‍ പിന്‍ ചെയ്യാന്‍ അംഗങ്ങളെ അനുവദിക്കും. ചാനലിനോ ഗ്രൂപ്പ് അഡ്മിനുകള്‍ക്കോ മാത്രമാണ് ഈ ഫീച്ചറുകള്‍ ലഭ്യമാവൂ. അവരുടെ പ്രേക്ഷകരില്‍ നിന്ന് ഒന്നിലധികം സന്ദേശങ്ങള്‍ ഇത്തരത്തില്‍ പിന്‍ ചെയ്യാന്‍ കഴിയൂ. പ്രധാന ആശയവിനിമയങ്ങളിലേക്ക് അംഗങ്ങളുടെ ശ്രദ്ധ നേടുന്നതിന് ഇപ്പോള്‍ ഒരു വലിയ മെസേജ് പിന്‍ ചെയ്യേണ്ട ആവശ്യമില്ല. അഡ്മിനുകള്‍ക്ക് ഇത് ഒന്നിലധികം ചെറിയ പതിപ്പുകളായി വിഭജിക്കാം. മാത്രമല്ല, ഗ്രൂപ്പുകള്‍ക്കും ചാനലുകള്‍ക്കും പുറമേ ഒറ്റത്തവണ ചാറ്റിനായാണ് ടെലിഗ്രാം ഈ ഫീച്ചര്‍ നടപ്പിലാക്കിയിരിക്കുന്നത്. ചാറ്റ് സെക്ഷന്റെ മുകളില്‍ വലത് കോണില്‍ ഒരു ബട്ടണ്‍ ലഭ്യമാണ്, ഉപയോക്താക്കള്‍ക്ക് പിന്‍ ചെയ്ത എല്ലാ സന്ദേശങ്ങളും വായിക്കാനായി ഇവിടെ ക്ലിക്കുചെയ്യാം.

ലൈവ് ലൊക്കേഷന്‍ 2.0 സവിശേഷതയാണ് പുറത്തിറക്കിയ മറ്റൊരു പ്രധാനപ്പെട്ട ഫീച്ചര്‍. മുമ്പത്തെ സവിശേഷതയിലേക്കുള്ള അപ്‌ഡേറ്റാണിതെന്ന് കമ്പനി പറയുന്നു. പുതിയ സവിശേഷത ടെലിഗ്രാമിലെ ഉപയോക്താക്കളെ ഒരു വ്യക്തി അടുത്തുവരുമ്പോഴെല്ലാം ഒരു അറിയിപ്പ് ഉപയോഗിച്ച് ഒരു അലേര്‍ട്ട് ലഭ്യമാക്കാന്‍ അനുവദിക്കും, ആരാണ് തന്റെ അല്ലെങ്കില്‍ അവരുടെ ലൈവ് സ്ഥാനത്തുള്ളത് എന്നതനുസരിച്ച് അവരുമായിഉപയോക്താവിന് ആശയവിനിമയം നടത്താനാവും. ഈ അറിയിപ്പ് ദൂരത്തിനനുസരിച്ച് സജ്ജമാക്കാന്‍ കഴിയും.

സംഗീത പ്രേമികള്‍ക്കായി ഒരു പുതിയ സവിശേഷത ടെലിഗ്രാം പുറത്തിറക്കി. മുഴുവന്‍ പ്ലേലിസ്റ്റായി ഒന്നിലധികം ഗാനങ്ങള്‍ അയയ്ക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. അതിനാല്‍ നിങ്ങള്‍ ഒരു ഉപയോക്താവിന് ഒന്നിലധികം പാട്ടുകള്‍ അയയ്ക്കുമ്പോള്‍, അത് ഒരു പ്ലേലിസ്റ്റിലേക്ക് പരിവര്‍ത്തനം ചെയ്യും.

കൂടാതെ, ചാനൽ അഡ്മിനുകള്‍ക്കായി ഒരു ഡെഡിക്കേറ്റഡ് ഫീച്ചര്‍ പുറത്തിറക്കി, ഇതിനെ ചാനല്‍ പോസ്റ്റ് സ്റ്റാറ്റസ് എന്ന് വിളിക്കുന്നു. കാഴ്ചകളുടെ അടിസ്ഥാനത്തില്‍ പങ്കിട്ട നിര്‍ദ്ദിഷ്ട സന്ദേശങ്ങളുടെ പ്രകടനവും മറ്റ് ചാനലുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്ര തവണ കൈമാറിയിട്ടുണ്ടെന്ന് നിരീക്ഷിക്കാന്‍ ഈ പുതിയ ഫീച്ചര്‍ അഡ്മിനുകളെ അനുവദിക്കും. സന്ദേശം വീണ്ടും പങ്കിട്ട പബ്ലിക് ചാനലുകളുടെ ഒരു ലിസ്റ്റും ഇത് അഡ്മിന് നല്‍കും. പുതിയ സവിശേഷതകള്‍ കൂടാതെ, ടെലിഗ്രാം പുതിയ ഹാലോവീന്‍ ആനിമേറ്റഡ് ഇമോജികളും ഉപയോക്താക്കള്‍ക്കായി ഒരു പ്രത്യേക സ്ലോട്ട് മെഷീന്‍ ഇമോജിയും അവതരിപ്പിച്ചു.

ടെലഗ്രാം ആപ്പ്​ ‘രഹസ്യ താവളം; ടെലിഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി

മൊബൈൽ ആപ്പ് രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. ടെലിഗ്രാം ആപ്പിലൂടെ തീവ്രവാദവും സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിയമവിദ്യാർഥിനി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ഥിയുമായ അഥീന സോളമന്‍ ആണ് ഈ ഹര്‍ജി ഫയല്‍ ചെയ്തത്.

കുറ്റവാളികളും തീവ്രവാദികളും അവരുടെ സന്ദേശം കൈമാറാൻ ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം തേടി നോട്ടീസ് അയച്ചു.

വാട്‌സാപ്പിന് സമാനമായ സേവനങ്ങള്‍ നല്‍കുന്ന മെസ്സേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം. 2013 ല്‍ സഹോദരന്മാരായ നികോളായിയും പാവെല്‍ ദുരോവും ചേര്‍ന്നാണ് ടെലിഗ്രാം ആരംഭിച്ചത്. റഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വികെ എന്ന സോഷ്യല്‍ നെറ്റ് വർക്കിന്‌ തുടക്കമിട്ടവരാണ് ഇവർ. പിന്നീട് മെയില്‍.ആര്‍യു ഗ്രൂപ്പ് വികെ ഏറ്റെടുത്തതോട ഇവര്‍ വികെയില്‍ നിന്നും വിട്ടു.

റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും കണ്ടെത്താനാകാത്ത രീതിയിൽ നിര്‍മ്മിച്ച ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല. ഇതുകൊണ്ട് തന്നെ ടെലിഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിയിൽ പറയുന്നു.

കൂടാതെ തീവ്രവാദ പ്രചരണങ്ങള്‍ക്കായി ടെലിഗ്രാമിനെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് കഴിഞ്ഞയാഴ്ച സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഹര്‍ജി. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ടെലിഗ്രാമിന് ഇന്ത്യയില്‍ ഒരു ഓഫീസും ഇല്ലെന്നും ഇതുകൊണ്ട് തന്നെ ടെലിഗ്രാമില്‍ വരുന്ന ഉള്ളടക്കത്തെ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പോണ്‍ നിരോധനം നടപ്പിലാക്കിയിട്ടും ഇത്തരം ഉള്ളടക്കങ്ങൾ ടെലിഗ്രാം ആപ്പ് വഴി ലഭ്യമാവുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

ടെലിഗ്രാം ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റന്റ് ആപ്പ് ആണ്. ക്ലൗഡ് ബേസ്ഡ് ആയതിനാല്‍ തന്നെ ഉപയോക്താക്കൾക്ക് ഒരേ സമയം വത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാം. ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന കൊടുക്കുന്നത്.

നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കും എന്നാണ് ടെലിഗ്രാമിന്റെ മറ്റൊരു പ്രത്യേകത. ഇതുകൊണ്ടാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നു എന്ന ആരോപണം ശക്തമായത്.

സീക്രട്ട് ചാറ്റിനുള്ള ഓപ്‌ഷനും ടെലിഗ്രാം നൽകുന്നുണ്ട്. "End To End Encryption" ആണ് ആപ്പ് ഉപയോഗിക്കുന്നത്. ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് ടെലിഗ്രാം പറയുന്നത് .

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഉള്ള സൂപ്പർ ഗ്രൂപ്പുകളും ടെലിഗ്രാമിലുണ്ട്. 50000 മെമ്പര്‍മാരെ വരെ ഗ്രൂപ്പില്‍ ചേര്‍ക്കാം. അഡ്മിന് ഗ്രൂപ്പ്‌ അംഗങ്ങള്‍ അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാം. അത് പോലെ ഗ്രൂപ്പിലെ ആര്‍ക്കൊക്കെ മെസേജ് അയക്കാം, ആര്‍ക്കൊക്കെ സ്റ്റിക്കര്‍ ,Gif, ലിങ്ക് എന്നിവയെല്ലാം അയക്കാം എന്നൊക്കെ തീരുമാനിക്കാൻ അഡ്മിന് കഴിയും.

വാട്‌സ്ആപ്പ് ഒരിക്കലും സുരക്ഷിതമാകില്ല; ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവ്

വാട്‌സ് ആപ്പ് വീണ്ടും സുരക്ഷാവീഴ്ചയ്ക്ക് വിധേയമായിരിക്കുകയാണ്. ഇസ്രയേലി സ്‌പൈവെയര്‍ ഉപയോഗിച്ചാണ് ഇത്തവണ ഹാക്ക് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളെ കോള്‍ ചെയ്താണ് ഇത്തവണ ബുദ്ധിമുട്ടിച്ചത്. ഉപയോക്താക്കള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ദുരോവും വാട്‌സ് ആപ്പിനെതിരെ രംഗത്തെത്തി. ബ്ലോഗിലൂടെയാണ് ദുരോവ് പ്രതികരണം ഉന്നയിച്ചിരിക്കുന്നത്. 'വാട്‌സ് ആപ്പിന് ഒരിക്കലും സുക്ഷിതമാകാന്‍ സാധിക്കില്ല' ദുരോവ് പറയുന്നു. ഓരോ തവണയും സുരക്ഷാ വീഴ്ചയുണ്ടാകുമ്പോഴും അവ പരിഹരിച്ചതായും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും വാട്‌സ് ആപ്പ് പറയുന്നതല്ലാതെ ഒരു പുരോഗതിയുമുണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ ടെലിഗ്രാം വളരെ സുരക്ഷിതമാണെന്നും സുരക്ഷാവീഴ്ച സാധ്യമല്ലെന്നും പറയുന്നു.

വാട്‌സ് ആപ്പിനെക്കുറിച്ച് പഠിക്കാന്‍ ആരെയും അധികൃതര്‍ സഹായിക്കുന്നില്ല. നിരവധി ഗവേക്ഷകര്‍ വാട്‌സ് ആപ്പിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയാണെങ്കിലും കമ്പനി ഇതിനു തയ്യാറാകുന്നില്ല. എന്നാല്‍ വാട്‌സ് ആപ്പും മാതൃ കമ്പനിയായ ഫേസ്ബുക്കും ഇത്തരം ഗവേക്ഷണങ്ങള്‍ക്ക് വിധേയമാകണമെന്നാണ് ദുരോവിന്റെ വാദം. ഇത് സുരക്ഷാ വീഴ്ചയെ ഒരു പരിധിവരെ തടയും. സുരക്ഷാവീഴ്ചയാണ് ക്രിമിനലുകള്‍ക്ക് വളരാന്‍ എപ്പോഴും വഴിവെയ്ക്കുന്നത്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനും ഭീകരവാദം നടത്താനുമെല്ലാം ഇത്തരം സുരക്ഷാവീഴ്ചയാണ് കാരണം. അതിന് വഴിവെച്ചുകൂട. റഷ്യയിലും ഇറാനിലുമെല്ലാം വാട്‌സ് ആപ്പ് ഉപയോഗിക്കാമെങ്കിലും ടെലിഗ്രാമിന് വിലക്കുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് ഏവരും മനസിലാക്കണമെന്നും ടെലിഗ്രാം സ്ഥാപകന്‍ പറയുന്നു.

വാട്‌സ് ആപ്പ് സ്ഥാപകര്‍ ഉപയോക്താക്കളെ മുഴുവനായി ഫേസ്ബുക്കിന് വില്‍പ്പന നടത്തിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ ഫേസ്ബുക്കിലുണ്ടായ അതേ സുരക്ഷാവീഴ്ച ഇപ്പോള്‍ വാട്‌സ് ആപ്പിനുമുണ്ടാവുന്നു. ടെലിഗ്രാമിലുള്ള ഫീച്ചറുകളെല്ലാം അതേപടി വാട്‌സ് ആപ്പിലും പകര്‍ത്താന്‍ വാട്‌സ് ആപ്പ് ശ്രമിക്കുകയാണ്. വാട്‌സ് ആപ്പ് ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ടെലിഗ്രാമും കണ്ടുവരികയാണ്. ഇത് വാട്‌സ് ആപ്പില്‍ നിന്നും വ്യത്യസ്തമായി ടെലിഗ്രാമില്‍ നിന്നും പലതും ലഭിക്കുമെന്ന ഉപയോക്താക്കളുടെ വിശ്വാസം മൂലമാണെന്നും വളരെ സൂക്ഷ്മതയോടെ മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നും ദുരോവ് തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

പാക്ക് ഭീകരാക്രമണം: ഐഎസ് ആസൂത്രണം ചെയ്തത് സുരക്ഷിത ടെലഗ്രാം വഴി!

അടുത്തിടെ പാക്കിസ്ഥാനിലുണ്ടായ മിക്ക ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തത് ഐഎസ്ഐഎസ് ഭീകരരാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനായി സുരക്ഷിതമായ അത്യാധുനിക സംവിധാനങ്ങളാണ് പാക്കിസ്ഥാനിലെ ഐഎസ് ഭീകരർ ഉപയോഗിക്കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും ചെയ്യുന്നത് പോലെ പാക്കിസ്ഥാനിലും സുരക്ഷിതമായി പരസ്പരം ആശയവിനിമയം നടത്തുന്നത് ടെലിഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണെന്ന് വെളിപ്പെടുത്തല്‍. പിടിക്കപ്പെടാതെ ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ടെലഗ്രാം മെസഞ്ചര്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ അയക്കുന്ന വോയ്‌സ് മെസേജുകള്‍ താനേ ഡിലീറ്റ് ചെയ്യപ്പെടുമെന്നതിനാല്‍ പിന്നീട് പരിശോധിക്കാനോ കണ്ടെത്താനോ സാധിക്കില്ല.

പാക്കിസ്ഥാൻ പോലുള്ള രാജ്യത്തെ പൊലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും ഇത്തരം മെസേജുകൾ കണ്ടെത്താനുള്ള സംവിധാനമില്ല എന്നത് ഭീകരർക്ക് സഹായകരമാണ്. ടെലഗ്രാം ആപ്ലിക്കേഷന് ബാക്കപ്പ് സംവിധാനവും ഇല്ല. നേരിട്ടല്ലാതെ ഈയൊരു സംവിധാനം മാത്രം ഉപയോഗിച്ചാണ് ഭീകരർ പരസ്പരം ആശയവിനിമയം നടത്തിയത്.

പാക്കിസ്ഥാനിൽ വ്യാജ ഐഡികള്‍ ഉപയോഗിച്ചെടുത്ത സിമ്മുകളുടെ ഉപയോഗവും വ്യാപകമാണ്. 2014 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ആയിരക്കണക്കിന് വ്യാജ ഐഡി സിമ്മുകളാണ് ബ്ലോക്ക് ചെയ്തത്. പക്ഷേ, മുന്‍പേ ആക്റ്റിവേറ്റ് ചെയ്ത സിമ്മുകള്‍ വാങ്ങിക്കാന്‍ കിട്ടുന്നതിനാല്‍ ഭീകരവാദികള്‍ അവയും ഉപയോഗിക്കുന്നുണ്ടെന്ന് ഔദ്യോഗികവക്താവ് പറയുന്നു. പാവപ്പെട്ടവരുടെ ഫിംഗര്‍പ്രിന്റുകള്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന ഇത്തരം സിമ്മുകള്‍ ക്രിമിനലുകള്‍ക്ക് വന്‍തുകയ്ക്ക് വില്‍ക്കുന്ന ഏജന്‍സികള്‍ രാജ്യത്തുണ്ട്.

പാക്കിസ്ഥാനില്‍ ആസൂത്രിതമായ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണെന്ന് സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്ത് ഇത്തരമൊരു ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുവെന്ന് തുറന്നു സമ്മതിക്കാന്‍ ഔദ്യോഗികവിഭാഗം തയാറായിട്ടില്ല.

ഐഎസിന്റെ പുതിയ ടെക്ക് ആയുധം

ഐഎസ് ഭീകരർ നടത്തുന്ന സൈബർ നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും പുരോഗമിക്കുകയാണ്. ആശയ പ്രചാരണത്തിനും ആളുകളെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാനുമായി ഐഎസ് മൊബൈൽ മെസേജിങ് സൗകര്യമായ ടെലിഗ്രാം ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. 2015 സെപ്റ്റംബറിൽ ടെലിഗ്രാം പുറത്തിറക്കിയ ഒരു പുതിയ ഫീച്ചർ ആണ് ഇസ്ലാമിക് സ്റ്റേറ്റ് വ്യാപകമായി ദുരുപയോഗിക്കുന്നത്. ഐ എസ് സംബന്ധമായ വാർത്തകളും, മിലിട്ടറി വിജയങ്ങളും, കൽപ്പനകളും എല്ലാം ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു. ടെലിഗ്രാം ഉപയോഗിച്ചാണ് പാരീസിൽ നടന്ന ആക്രമണത്തിന്റെയും, റഷ്യൻ എയർലൈനർ ബോംബിംഗിന്റെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്.

‘ടെലിഗ്രാം’: താനേ മായുന്ന സന്ദേശങ്ങള്‍ അന്വേഷണ ഏജന്‍സികളെ കുഴക്കുന്നു

കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യങ്ങളില്‍ കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത് സ്വയം നശിച്ചുപോകുന്ന സന്ദേശ കൈമാറ്റ സംവിധാനം. സന്ദേശം അയക്കപ്പെട്ട അല്ളെങ്കില്‍ സ്വീകരിച്ച പ്രദേശം കൂടി സ്വകാര്യമാക്കി വെക്കുന്നു എന്നുള്ളതാണ് ഇതിന്‍െറ പ്രധാന സവിശേഷത. അന്വേഷണ ഏജന്‍സികളെ കുഴക്കുന്നതും ഇതാണ്.

തുടക്കത്തില്‍ കൈമാറിയ വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ മാത്രമാണ് പുറമേക്ക് അറിവായിട്ടുള്ളത്. വാട്ട്സ് ആപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്വകാര്യതയും വിവരകൈമാറ്റ സ്വാതന്ത്ര്യവും നല്‍കുന്ന അപ്ളിക്കേഷനായ ടെലഗ്രാം ആണ് കാണാതായ യുവാക്കള്‍ ഉപയോഗിക്കുന്നത്. കൈമാറുന്ന സന്ദേശങ്ങള്‍ ഫോണില്‍ സൂക്ഷിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ യുവാക്കള്‍ തങ്ങുന്ന രാജ്യത്തെ കുറിച്ച് സൂചനകള്‍ അല്ലാതെ ഉറപ്പിച്ചെന്തെങ്കിലും പറയാന്‍ സാധിക്കുന്നില്ല. ഇന്‍റര്‍നെറ്റ് അധിഷ്ഠിത ക്ളൗഡ് സങ്കേതത്തിലാണ് സന്ദേശങ്ങള്‍ സൂക്ഷിക്കുന്നത്.

സന്ദേശങ്ങള്‍ അയക്കപ്പെടുന്ന ആളുകള്‍ക്ക് വായിക്കാനല്ലാതെ കൈമാറ്റം ചെയ്യാനോ സേവ് ചെയ്യാനോ സാധിക്കില്ല. ഒരേസമയം അയ്യായിരം ആളുകളുമായി സംവദിക്കാം. ഒരാള്‍ അവസാനമായി ടെലഗ്രാമില്‍ ഉണ്ടായിരുന്ന സമയം പോലും മറച്ചുവെക്കാനുള്ള സൗകര്യമുണ്ട്. ഓരോ സന്ദേശവും എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ലഭിച്ചയാള്‍ക്കല്ലാതെ മനസിലാക്കുക അസാധ്യമാണ്.
© All Rights Reserved
Made With by InFoTel