സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി

സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ടെലിഗ്രാമില്‍ (Telegram) വ്യാപകമായി പങ്കിടുന്നിടുന്നതായി പരാതി. ലോകവ്യാപകമായി ഇത്തരത്തില്‍ ആയിരക്കണക്കിനു സ്ത്രീകളുടെ ചിത്രമാണ് ചോര്‍ന്നിരിക്കുന്നത് (women's nudes are shared). ഇത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വളരെ പ്രിയപ്പെട്ടയാളുമായുള്ള സാറ (യഥാര്‍ത്ഥ പേരല്ല)യുടെ ചിത്രം ടെലിഗ്രാമില്‍ 18,000 ഫോളോവേഴ്സുള്ള ഒരു ഗ്രൂപ്പില്‍ ചോര്‍ന്നതായി കണ്ടെത്തി. ക്യൂബയിലെ (Quba) ഹവാനയിലെ അവളുടെ അയല്‍പക്കത്തുള്ള പലരും അതോടെ അവളൊരു വ്യേശയാണെന്നു തെറ്റിദ്ധരിച്ചു. അതോടെ, തെരുവിലെ അപരിചിതരെ അവള്‍ ഇപ്പോള്‍ ഭയപ്പെടുന്നു - ബിബിസി (BBC) അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ കാര്യം പറയുന്നു.

ഈ വിഷയത്തില്‍ സാറ തനിച്ചല്ല. മാസങ്ങള്‍ നീണ്ട ബിബിസിയുടെ അന്വേഷണത്തില്‍, 20 രാജ്യങ്ങളിലെയെങ്കിലും സ്ത്രീകളുടെ രഹസ്യമായി ചിത്രീകരിക്കപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ആയിരക്കണക്കിന് ചിത്രങ്ങള്‍ പങ്കിടുന്ന വലിയ ഗ്രൂപ്പുകളും ചാനലുകളും ബിബിസി കണ്ടെത്തി. ടെലിഗ്രാം നേരിട്ട് ഈ പ്രശ്നത്തിനു പിന്നിലുണ്ടെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും വ്യാപകമായി അതു ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നതാണ് വാസ്തവം.

റഷ്യ, ബ്രസീല്‍, കെനിയ മുതല്‍ മലേഷ്യ വരെയുള്ള രാജ്യങ്ങളിലെ 18 ടെലിഗ്രാം ചാനലുകളും 24 ഗ്രൂപ്പുകളും ബിബിസി നിരീക്ഷിച്ചുവരുന്നു. ഇതില്‍ മൊത്തം വരിക്കാരുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷമാണ്. വ്യക്തമായ ചിത്രങ്ങളോടൊപ്പം വീടിന്റെ വിലാസങ്ങളും മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളും പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ പോലും ഇത്തരം ചിത്രങ്ങളോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.

ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ അംഗങ്ങളോട് മുന്‍ പങ്കാളികളുടെയോ സഹപ്രവര്‍ത്തകരുടെയോ സഹ വിദ്യാര്‍ത്ഥികളുടെയോ ഇത്തരം നഗ്ന/അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ ഒരു ഓട്ടോമേറ്റഡ് അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെടുന്നത് കണ്ടുവെന്ന് അവര്‍ വെളിപ്പെടുത്തി. അതിനാല്‍ അയച്ചയാളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ അവ വ്യാപകമായി പ്രസിദ്ധീകരിക്കാന്‍ കഴിയും.

ലോകമെമ്പാടും അര ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ടെന്ന് ടെലിഗ്രാം ഇപ്പോള്‍ പറയുന്നു - അത് ട്വിറ്ററിനേക്കാള്‍ കൂടുതലാണ് - സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കുന്നതിനാല്‍ പലരും ഇവിടേക്ക് വരുന്നു. വാട്ട്സ്ആപ്പില്‍ നിന്ന് 2021 ജനുവരിയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ടെലിഗ്രാമിലേക്ക് മാറി, ഇത് അതിന്റെ സ്വകാര്യതാ നിബന്ധനകള്‍ മാറ്റി.

മീഡിയ സെന്‍സര്‍ഷിപ്പ് ഉള്ള രാജ്യങ്ങളിലെ ജനാധിപത്യ അനുകൂല പ്രതിഷേധക്കാര്‍ക്കിടയില്‍ ടെലിഗ്രാം വളരെക്കാലമായി ജനപ്രിയമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ പേരോ ഫോണ്‍ നമ്പറോ പങ്കിടാതെ തന്നെ പോസ്റ്റ് ചെയ്യാനും 200,000 അംഗങ്ങളുള്ള പൊതു അല്ലെങ്കില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും പരിധിയില്ലാത്ത ആളുകള്‍ക്ക് സംപ്രേക്ഷണം ചെയ്യാനാകുന്ന ചാനലുകള്‍ സൃഷ്ടിക്കാനും കഴിയും.

ടെലിഗ്രാമിന്റെ സ്വകാര്യതയ്ക്ക് പേരുകേട്ട 'രഹസ്യ ചാറ്റ്' ഓപ്ഷന്‍ മാത്രമേ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, സംസാരിക്കുന്ന രണ്ട് ആളുകള്‍ക്ക് മാത്രം സന്ദേശം കാണാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുള്ളു. സിഗ്‌നല്‍, വാട്ട്സ്ആപ്പ് എന്നിവ പോലുള്ള സുരക്ഷിത ചാറ്റ് ആപ്പുകളിലെ ഡിഫോള്‍ട്ട് ക്രമീകരണമാണിത്. മറ്റ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കപ്പെട്ടവരുള്‍പ്പെടെ കുറച്ച് നിയന്ത്രണമില്ലാത്ത ഇടം തേടുന്ന ഉപയോക്താക്കളെയും പ്ലാറ്റ്ഫോം ആകര്‍ഷിക്കുന്നു.

'ടെലിഗ്രാമും അതിന്റെ ഉടമയും പറയുന്നതനുസരിച്ച്, അവര്‍ ഉപയോക്താക്കളെ സെന്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,' ഡിജിറ്റല്‍ റൈറ്റ്‌സ് ഗ്രൂപ്പായ ആക്‌സസ് നൗവിലെ ടെക് നിയമോപദേശകയായ നതാലിയ ക്രാപിവ പറയുന്നു. എന്നാല്‍ ഗവേഷണം കാണിക്കുന്നത്, ഈ ലൈറ്റ്-ടച്ച് സമീപനം ടെലിഗ്രാമിനെ ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു സങ്കേതമായി മാറ്റിയിരിക്കുന്നുവെന്നാണ്.

ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കിടുന്നത് കൈകാര്യം ചെയ്യാന്‍ ടെലിഗ്രാമിന് ഒരു പ്രത്യേക നയം ഒന്നും ഇല്ല, എന്നാല്‍ അതിന്റെ സേവന നിബന്ധനകള്‍ 'എല്ലാവര്‍ക്കും കാണാവുന്ന ടെലിഗ്രാം ചാനലുകള്‍, ബോട്ടുകള്‍ മുതലായവയില്‍ നിയമവിരുദ്ധമായ അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യരുത്' എന്ന് ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുന്നു. പൊതു-സ്വകാര്യ ഗ്രൂപ്പുകളിലും ഉപയോക്താക്കള്‍ക്ക് അശ്ലീലസാഹിത്യം റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയുന്ന ചാനലുകളിലും ആപ്പ്-ലെ റിപ്പോര്‍ട്ടിംഗ് ഫീച്ചറും ഇതിലുണ്ട്.

ടെലിഗ്രാം അതിന്റെ നയങ്ങള്‍ എത്രത്തോളം കര്‍ശനമായി നടപ്പിലാക്കിയെന്ന് പരിശോധിക്കാന്‍, ഇന്‍-ആപ്പ് റിപ്പോര്‍ട്ടിംഗ് ഫീച്ചര്‍ വഴി 100 ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ബിബിസി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. ഈ ഗ്രൂപ്പുകളെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ അടങ്ങിയ ഒരു ഫോള്‍ഡര്‍ വാങ്ങാന്‍ തയ്യാറുണ്ടോയെന്ന് റഷ്യയില്‍ നിന്നുള്ള ഒരു അക്കൗണ്ടില്‍ നിന്നും ചോദ്യമുണ്ടായി. ഇതിനിട്ട വിലയാവട്ടെ ഒരു കോഫിയുടെ വിലയേക്കാള്‍ കുറഞ്ഞ വിലയും. അത് ടെലിഗ്രാമിലും മെട്രോപൊളിറ്റന്‍ പോലീസിലും ബിബിസി റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രണ്ട് മാസത്തിന് ശേഷം പോസ്റ്റും ചാനലും അവിടെ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് ടെലിഗ്രാം മീഡിയ ടീമിനെ ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് അക്കൗണ്ട് നീക്കം ചെയ്തത്.

നഗ്നവീഡിയോകള്‍ കാരണം ആപ്പിള്‍ അതിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലിഗ്രാമിനെ നീക്കം ചെയ്തതിന് ശേഷം, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളില്‍ ടെലിഗ്രാം കൂടുതല്‍ സജീവമായ നിലപാട് സ്വീകരിച്ചു. പ്ലാറ്റ്ഫോമില്‍ വ്യാപകമായ ഇസ്ലാമിക് സ്റ്റേറ്റ് ഉള്ളടക്കം ഇല്ലാതാക്കാന്‍ 2019-ല്‍ യൂറോപ്യന്‍ യൂണിയന്‍ ക്രൈം ഏജന്‍സിയായ യൂറോപോളുമായി പ്ലാറ്റ്ഫോം സഹകരിച്ചു. എന്നാല്‍ പുതിയ സംഭവവികാസത്തോട് ഇതുവരെയും ടെലിഗ്രാം പ്രതികരിച്ചിട്ടില്ല.

സെക്സ് വീഡിയോ ചാറ്റിന് സ്കൂൾ വിദ്യാർഥിനികൾ; കെണിയൊരുക്കി ടെലിഗ്രാം ഗ്രൂപ്പുകൾ

സ്കൂൾ വിദ്യാർഥിനികളെ ഉപയോഗിച്ച് സെക്സ് വീഡിയോ ചാറ്റ് ഗ്രൂപ്പുകൾ ടെലിഗ്രാമിൽ സജീവമാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്തെ പ്രമുഖ സ്കൂളിലെ 14 വിദ്യാർഥിനികൾ ഈ ഗ്രൂപ്പിൽ ഉണ്ടെന്നും ഒരു പെൺകുട്ടിയുടെ അമ്മ ഇതിനെതിരെ പരാതി നൽകിയെന്നുമാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് പരാതി ജില്ലയ്ക്ക് പുറത്തുള്ള ഒരു പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പെൺകുട്ടികൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പ്രായമായവരെത്തി സെക്സ് ചാറ്റും നഗ്നത പ്രദർശനവും നടത്തും. പിന്നാലെ വിദ്യാർഥിനികളുമായി സൗഹൃദം സ്ഥാപിച്ച് തങ്ങളുടെ ആവശ്യങ്ങൾക്ക് വിനയോഗിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നുള്ള ആക്ഷേപവുമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ വകുപ്പിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ വകുപ്പ് തല അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

നേരത്തെ ടെലിഗ്രാം ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് വലിയതോതിൽ കേരള പോലീസിന് തലവേദന സൃഷ്ടിച്ചിരന്നു. ഒരാളൊഴികെ മറ്റാരും പരാതിയുമായി എത്താതെ വന്നപ്പോൾ സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റ് ഇല്ല എന്ന് പോലീസിന് അവസാനം പറയേണ്ടി വന്നു. ടെലിഗ്രാം കേന്ദ്രീകരിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ പോലീസ് വലഞ്ഞിരിക്കുകയാണ്. അത് കൃത്യമായി കണ്ടെത്തി തടയിടാനോ നടപടി സ്വീകരിക്കാനോ സംസ്ഥാനത്തെ സൈബർ പോലീസ് വിഭാഗത്തിന് സാധിക്കുന്നില്ല എന്നുള്ള വിമർശനങ്ങളും നിലനിൽക്കുന്നണ്ട്.

വേണ്ടത് ജാഗ്രത
ഫെയ്സ്ബുക്കിലും ടെലഗ്രാമിലും മറ്റും അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണമെന്നു സൈബർ വിഭാഗം മുന്നറിയിപ്പു നൽകുന്നു. അപരിചിതർ നൽകുന്ന വിവരങ്ങൾ, ഫോട്ടോകൾ എന്നിവ കണ്ണടച്ചു വിശ്വസിക്കരുത്. നേരിട്ടോ സുഹൃത്തുകൾ വഴിയോ ചുറ്റുപാടുകൾ മനസിലാക്കാൻ സാഹചര്യമില്ലാത്തവർക്കു വ്യക്തിപരമായ വിവരങ്ങൾ നൽകരുത്. അടുത്തറിയാത്തവരുമായി സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കരുത്. അതിരുവിട്ടുള്ള സംഭാഷണങ്ങൾ, അശ്ലീലഫോട്ടോകൾ എന്നിവ ഒഴിവാക്കണം. കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തെപ്പറ്റി മാതാപിതാക്കൾക്കു ബോധ്യം വേണം. രക്ഷിതാക്കളെ ബോധവൽക്കരിക്കാൻ അധ്യാപകർ മുൻകൈയെടുക്കണം. ആരോടൊക്കെയാണു കുട്ടി ആശയവിനിമയം നടത്തുന്നതെന്നു ചോദിച്ചറിയാനുള്ള ബന്ധം നിലനിർത്തുക. ദേഷ്യം, നിരാശ, സങ്കടം, ഉറക്കക്കുറവ് എന്നിങ്ങനെ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. അനാവശ്യമായ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുക. അപരിചിതർ കാണരുതെന്നു നിർബന്ധമുള്ള ചിത്രങ്ങളും വിഡിയോയും അടുപ്പക്കാർക്കു പോലും ഓൺലൈനിൽ ഷെയർ ചെയ്യരുത്. ഇന്റർനെറ്റിൽ സ്വകാര്യത എന്ന ഒന്നില്ല. അനുവാദം ഇല്ലാതെ ആരുടെയും ചിത്രങ്ങൾ എടുക്കുകയോ ഷെയർ ചെയ്യുകയോ അരുത്, നിങ്ങളുടെ ചിത്രം എടുക്കാൻ മറ്റുള്ളവരെയും അനുവദിക്കരുത്.

ട്രയിലർ പോലും ഇറങ്ങിയില്ല; ടെലഗ്രാമിൽ ആറാട്ടും ഭീഷ്മ പർവവും റിലീസ് ആയി

പുതിയ സിനിമ റിലീസ് ചെയ്താൽ അപ്പോൾ തന്നെ ടെലഗ്രാമിൽ സിനിമ അന്വേഷിക്കുന്ന കുറേ പേരെങ്കിലും ഉണ്ടാകും. പൈറസിക്കെതിരെ നടപടികൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ സിനിമയുടെ വ്യാജ കോപ്പികൾ നിയമവിരുദ്ധമായി അപ് ലോഡ് ചെയ്യുന്നവരും ഡൗൺലോഡ് ചെയ്തു കാണുന്നവരുമായി നിരവധി പേരുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പുതിയ സിനിമയുടെ പേരിൽ പഴയ സിനിമ അപ് ലോഡ് ചെയ്യുന്നവരും ഉണ്ട്. ഏതായാലും ഇതുവരെ ട്രയിലർ പോലും ഇറങ്ങാത്ത സിനിമകളും റിലീസ് ആയ പുതിയ ചിത്രങ്ങൾക്കൊപ്പം ടെലഗ്രാമിൽ എത്തിയിട്ടുണ്ട് എന്നതാണ് അത്ഭുതാവഹം.
                                    


ഇതുവരെ ട്രയിലർ പോലും ഇറങ്ങിയിട്ടില്ലാത്ത ഭീഷ്മ പർവം, ആറാട്ട് എന്നീ സിനിമകൾ ആണ് ടെലഗ്രാമിലുണ്ടെന്ന് കാണിക്കുന്നത്. തമിൾ റോക്കേഴ്സ്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ഗ്രൂപ്പുകളിലാണ് സിനിമകൾ കാണിക്കുന്നത്. കൂടാതെ റിലീസ് ആയിട്ടില്ലാത്ത സല്യൂട്ട്, നാരദൻ, കള്ളൻ ഡിസൂസ, തുറമുഖം എന്നീ ചിത്രങ്ങളുടെ ഫയലുകളും കാണിക്കുന്നുണ്ട്. ഓരോ ചാനലിന്റെയും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം മാത്രം ഫയൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയെന്നും അല്ലാത്തപക്ഷം ഫയൽ ഡൗൺലോഡ് ആകുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നുമുണ്ട്. കഴിഞ്ഞയിടെ റിലീസ് ആയ സൂപ്പർ ശരണ്യ എന്ന ചിത്രവും കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ട്രോളുകളും ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ‘ട്രയിലറു പോലും വരാത്ത ആറാട്ടിന്റെയും ഭീഷ്മ പർവ്വത്തിന്റെയും പ്രിന്റ് ഇറക്കിയ ടെലിഗ്രാം ഒരു കില്ലാടി തന്നെ’യാണെന്നാണ് ട്രോളൻമാർ പറയുന്നത്.

മിന്നൽ മുരളി റിലീസ് ചെയ്ത സമയത്ത് ടെലഗ്രാമിൽ വ്യാജ പതിപ്പുകളെ പ്രതിരോധിക്കാൻ മിന്നൽ മുരളിയെന്ന പേരിൽ പഴയ സിനിമകൾ അപ് ലോഡ് ചെയ്തത് വൈറലായിരുന്നു. ഏതായാലും ട്രോളുകളുടെ താഴെ രസകരമായ കമന്റുകളാണ് വരുന്നത്. വല്ല ടൈം മെഷീനും ഉപയോഗിച്ച് ഇവരൊക്കെ ഭാവിയിലേക്ക് പോയോ എന്നാണ് ചിലരുടെ സംശയം.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടെലിഗ്രാം, വാട്ട്സ്ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി വാട്‌സ് ആപ്പ് ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഇത്തരത്തിലുള്ള ആപ്പുകള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ വിദേശ സ്ഥാപനങ്ങളാണെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് കേന്ദ്രം നിബന്ധന പുറത്തിറക്കിയത്.

ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വര്‍ക്ക് ഫ്രം ഹോമില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ ആശയ വിനിമയത്തിനായി ഇ- ഓഫീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകള്‍ കൈമാറാന്‍. ഇതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഔദ്യോഗിക രേഖകള്‍ ഒരിക്കലും മൊബൈലില്‍ ഫയലുകളായി സൂക്ഷിക്കരുത്. അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സെര്‍വറുകളില്‍ സര്‍ക്കാറിന്റെ രേഖകള്‍ എത്തുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട്‌ഫോണോ, സ്മാര്‍ട്ട് വാച്ചോ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ അസിസ്റ്റന്റുകളായ ആമസോണ്‍ അലക്‌സ, ഗൂഗിള്‍ ഹോം, ആപ്പിള്‍ ഹോം പോഡ് എന്നിവ തന്ത്ര പ്രധാന ഓഫീസുകളില്‍ ഉപയോഗിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

പണിമുടക്കി ടെലഗ്രാം; ക്ഷമ ചോദിച്ച് ടെലഗ്രാം

സാമൂഹിക മാധ്യമമായ ടെലഗ്രാം കഴിഞ്ഞ രാത്രി പണിമുടക്കി. ഇന്ത്യൻ സമയം ഏകദേശം രാത്രി 8 മണിയോടെയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതിൽ തടസ്സം നേരിട്ട് തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെയുള്ള ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ഈ തടസം നേരിട്ടിരുന്നതായാണ് റിപ്പോർട്ട്. ഇൻഡൊനീഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജർമ്മനി, യുഎസ്എ പോലെയുള്ള രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു.

ടെലഗ്രാം ഓപ്പൺ ചെയ്യുമ്പോൾ "അപ്‌ഡേറ്റിങ്" അല്ലെങ്കിൽ "കണക്‌റ്റിങ്" എന്ന് മാത്രമാണ് ദൃശ്യമായിരുന്നത്. ഇതേ തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്റർ, ഫെയ്സ്ബുക് ,ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉന്നയിക്കാൻ തുടങ്ങി. അതിനിടയിൽ ട്വിറ്റർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി.

എന്നാൽ ഏതാണ്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷം വ്യാജവാർത്തകളെ പിന്തള്ളി ടെലഗ്രാം തന്നെ രംഗത്തെത്തി."കിഴക്കൻ ഏഷ്യ, ഇൻഡൊനീഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു ക്ഷമിക്കണം! ഇപ്പോൾ എല്ലാം സാധാരണ നിലയിലായി" എന്ന് ടെലഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഇത് ആദ്യമായല്ല ഒരു സാമൂഹിക മാധ്യമം സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഫെയ്സ്ബുക്കും വാട്ട്സാപ്പും മണിക്കൂറുകളോളം തകരാർ നേരിട്ടിരുന്നു.ഡിഎൻഎസ് കോൺഫിഗറേഷൻ അല്ലെങ്കിൽ ഐപി പരിഷ്‌ക്കരണങ്ങൾ പോലുള്ള സാങ്കേതിക തകരാറുകൾ മൂലമാകാം പ്രശ്നം ഉയർന്നതെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇതേ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.

നിയമപരമായ ആവശ്യകതകൾ പാലിക്കാത്ത സാഹചര്യത്തിൽ ജർമ്മനിയിൽ ടെലിഗ്രാം തടഞ്ഞേക്കാം

രാജ്യത്തെ നിയമങ്ങളുടെ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ടെലിഗ്രാം മെസഞ്ചറിന്റെ പ്രവർത്തനം പ്രവർത്തന രഹിതമാക്കുന്നതിനെക്കുറിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെസർ മുന്നറിയിപ്പ് നൽകി. പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗങ്ങൾ പരാജയപ്പെട്ടാൽ അത്തരമൊരു നീക്കം "അവസാന ആശ്രയം" ആയി എടുക്കാം. അതേസമയം, സാഹചര്യം പരിഹരിക്കാൻ ജർമ്മനിക്ക് മാത്രം അവസരമില്ലെന്ന് ഫെസർ കുറിക്കുന്നു, അതിനാൽ ഈ വിഷയത്തിൽ ഒരു പാൻ-യൂറോപ്യൻ തീരുമാനം ആവശ്യമാണ്.

നമ്മൾ എഴുതുന്നത് പോലെ, ജർമ്മൻ നിയമം ലംഘിച്ചതിന് ടെലിഗ്രാമിന് ദശലക്ഷക്കണക്കിന് പിഴകൾ നേരിടേണ്ടിവരുമെന്ന് നേരത്തെ ജർമ്മൻ നീതിന്യായ മന്ത്രി മാർക്കോ ബുഷ്മാൻ മുന്നറിയിപ്പ് നൽകി.

ഡിസംബർ അവസാനം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മരിയ സഖരോവ ടെലിഗ്രാമിനെക്കുറിച്ചുള്ള ജർമ്മൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെടുത്തി.

ടെലിഗ്രാം @LivegramBot ഡാറ്റാബേസ് ചോർച്ച

അടുത്തിടെ ജനപ്രിയ ഫീഡ്ബാക്ക് ബോട്ട് ആയ Livegram ഡാറ്റാബേസ് ചോർച്ച റിപ്പോർട്ട് ചെയ്തു. ടെലിഗ്രാം ചാനൽ അഡ്മിനിസ്ട്രേറ്റർമാർക്ക് അജ്ഞാതമായി ഫീഡ്‌ബാക്ക് നൽകുവാൻ ഈ ബോട്ട് ഉപയോഗിക്കുന്നു. ബോട്ടുകളെ സംരക്ഷിക്കാൻ, എല്ലാ ലിങ്കുചെയ്ത എല്ലാ ബോട്ട് ടോക്കണുകളും ടെലിഗ്രാം ടീം അസാധുവാക്കും.

നിങ്ങളുടെ ബോട്ട് മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ, @BotFather-ലും @LivegramBot ക്രമീകരണങ്ങളിലും എല്ലാ ലൈവ്‌ഗ്രാം ബോട്ടുകൾക്കുമുള്ള ടോക്കണുകൾ നിങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബോട്ട് ഉടൻ പ്രവർത്തിക്കുന്നത് നിർത്തും.

ബോട്ട് ഉടമകൾ എന്തുചെയ്യണം:
1. @BotFather തുറക്കുക, /mybots കമാൻഡ് അയയ്ക്കുക.
2. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബോട്ട് തിരഞ്ഞെടുക്കുക.
3. API ടോക്കൺ ടാപ്പ് ചെയ്യുക, തുടർന്ന് നിലവിലെ ടോക്കൺ പിൻവലിക്കുക. അതിനുശേഷം, പുതിയ ടോക്കൺ @LivegramBot-ലേക്ക് അയയ്ക്കുക.

Source: @tginfo

കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ

കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ബുള്ളി ഭായ് മോഡല്‍ വീണ്ടും; ഇത്തവണ ടെലഗ്രാമില്‍

ദില്ലി: ബുള്ളി ഭായ് ആപ്പില്‍ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളുടെ ലേലത്തിന് വെച്ച സംഭവത്തില്‍ വിവാദം കടുക്കുന്നതിനിടെ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയാണ്. ഇത്തവണ ടെലഗ്രാം ചാനലിലാണ് ഒരു യുവതിയുടെ ചിത്രം ലേലത്തിനെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ഈ ചാനല്‍ ബ്ലോക് ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, പോലീസുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ടെലിഗ്രാം X ഡിസൈൻ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു

ടെലിഗ്രാം X-നായി ഉപയോക്താക്കൾക്കിടയിലള്ള വോയ്‌സ്, വീഡിയോ കോളുകളിലും വോയിസ് ചാറ്റുകളിലും പൂർണ്ണമായ ആശയം വികസിപ്പിക്കുക, എന്നതായിരുന്നു മത്സരം.

ലോകമെമ്പാടുമുള്ള 30 മത്സര വിജയികൾ $48,000 പങ്കിട്ടു. ഡിസൈൻ ആശയങ്ങളൊന്നും ഒന്നാം സ്ഥാനത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ  പാലിക്കാത്തതിനാൽ, ആർക്കും ഒന്നാം സ്ഥാനം ലഭിച്ചില്ല.

വിജയികൾ, അവരുടെ പ്രവൃത്തികൾ, അവാർഡുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ മത്സരങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ കാണാം.

@tginfo
© All Rights Reserved
Made With by InFoTel