Slider

പണിമുടക്കി ടെലഗ്രാം; ക്ഷമ ചോദിച്ച് ടെലഗ്രാം

സാമൂഹിക മാധ്യമമായ ടെലഗ്രാം കഴിഞ്ഞ രാത്രി പണിമുടക്കി. ഇന്ത്യൻ സമയം ഏകദേശം രാത്രി 8 മണിയോടെയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതിൽ തടസ്സം നേരിട്ട്
സാമൂഹിക മാധ്യമമായ ടെലഗ്രാം കഴിഞ്ഞ രാത്രി പണിമുടക്കി. ഇന്ത്യൻ സമയം ഏകദേശം രാത്രി 8 മണിയോടെയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കുന്നതിൽ തടസ്സം നേരിട്ട് തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെയുള്ള ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ഈ തടസം നേരിട്ടിരുന്നതായാണ് റിപ്പോർട്ട്. ഇൻഡൊനീഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജർമ്മനി, യുഎസ്എ പോലെയുള്ള രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു.

ടെലഗ്രാം ഓപ്പൺ ചെയ്യുമ്പോൾ "അപ്‌ഡേറ്റിങ്" അല്ലെങ്കിൽ "കണക്‌റ്റിങ്" എന്ന് മാത്രമാണ് ദൃശ്യമായിരുന്നത്. ഇതേ തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്റർ, ഫെയ്സ്ബുക് ,ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉന്നയിക്കാൻ തുടങ്ങി. അതിനിടയിൽ ട്വിറ്റർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി.

എന്നാൽ ഏതാണ്ട് രണ്ട് മണിക്കൂറുകൾക്ക് ശേഷം വ്യാജവാർത്തകളെ പിന്തള്ളി ടെലഗ്രാം തന്നെ രംഗത്തെത്തി."കിഴക്കൻ ഏഷ്യ, ഇൻഡൊനീഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു ക്ഷമിക്കണം! ഇപ്പോൾ എല്ലാം സാധാരണ നിലയിലായി" എന്ന് ടെലഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഇത് ആദ്യമായല്ല ഒരു സാമൂഹിക മാധ്യമം സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഫെയ്സ്ബുക്കും വാട്ട്സാപ്പും മണിക്കൂറുകളോളം തകരാർ നേരിട്ടിരുന്നു.ഡിഎൻഎസ് കോൺഫിഗറേഷൻ അല്ലെങ്കിൽ ഐപി പരിഷ്‌ക്കരണങ്ങൾ പോലുള്ള സാങ്കേതിക തകരാറുകൾ മൂലമാകാം പ്രശ്നം ഉയർന്നതെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇതേ കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel