കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
No comments
Post a Comment