Slider

റിലീസായി മണിക്കൂറുകൾക്കുള്ളിൽ അമീർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദ ടൊറന്റിലും ടെലിഗ്രാമിലുമെത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ്ങ് ഛദ്ദ. റിലീസായി ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ഓഗസ്റ്റ് 11ന് തിയറ്ററുകളിൽ എത്തിയ അമീർ ഖാൻ ചിത്രമാണ് ലാൽ സിങ്ങ് ഛദ്ദ. റിലീസായി ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്. എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയ ചിത്രം ഒരു തിരിച്ചടി നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് തമിഴ്റോക്കേഴ്സ് എത്തി. ഇതിന് പിന്നാലെ മറ്റ് ടൊറന്റ് വെബ്സൈറ്റായ മൂവിറൂൾസിലും ഒപ്പം ടെലിഗ്രാമിലും അമീർ ഖാൻ ചിത്രത്തിന്റെ വ്യാജ പതിപ്പെത്തി. അതും എച്ച്ഡി ക്വാളിറ്റിയിലുള്ള ചിത്രത്തിന്റ വ്യാജ പതിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

സമാനമായി മറ്റ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ഭൂൽ ഭൂല്ലയ്യ 2, ജഗ്ജഗ്ഗ് ജീയോ, പുഷ്പ, ബീസ്റ്റ്, 83, ആർആർആർ എന്നീ ചിത്രങ്ങളും സമാനമായി റിലീസായ ദിവസങ്ങളിൽ വ്യാജപതിപ്പ് ടെലിഗ്രാമിലും ടൊറന്റ് വെബ്സൈറ്റുകളിലുമെത്തിയിരുന്നു. കൂടാതെ ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പും സമാനമായ രീതിയിൽ ടൊറന്റ്, ടെലിഗ്രാം പ്ലാറ്റ്ഫോമുകളിൽ എത്താറുണ്ട്.
1
( Hide )
  1. Get your whole passes, tickets, cards, and more in one place. If you don’t mind a pay to play game for leisure then that is your game. An exciting 3D game that any 바카라 blackjack fan is bound to enjoy.

    ReplyDelete

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel