ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ? Unofficial ആപ്പുകൾ മാൽവെയർ ആണോ

ടെലിഗ്രാം Unofficial ആപ്പുകൾ സുരക്ഷിതമോ..? ഒരു പക്ഷേ പലർക്കും തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും ഇത്. ഇനി നിങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നെങ്കിൽ എനിക്ക് തോന്നിയിട്ടുണ്ട്. വാട്ട്സപ്പ് ന്റെ unofficial modified version ആയ GB വാട്ട്സപ്പ് അങ്ങനെയുള്ളവ ഉപയോഗിക്കുമ്പോഴും നമുക്ക് പലർക്കും ഇതേ സംശയം വന്ന് കാണും. എന്നാൽ ഇവിടെ WhatsApp ൽ നിന്ന് ടെലഗ്രാം നെ മാറ്റി നിർത്തുന്നത് എന്തെന്നാൽ ടെലിഗ്രാം ആപ് GPL 2.0 ലൈസൻസിൽ പുറത്തിറക്കിയിരിക്കുന്നതാണ്. അതായത് ഒരു ഓപ്പൺ സോഴ്സ് ആപ് ആണ് ടെലിഗ്രാം. അതിനാൽ തന്നെ മറ്റ് developers ന് അവരുടെ കോഡിൽ മാറ്റങ്ങൾ സജസ്റ്റ് ചെയ്യാനും അല്ലെങ്കിൽ മാറ്റങ്ങൾ ഉൾക്കൊണ്ട മറ്റൊരു ടെലിഗ്രാം ആപ് പുറത്തിറക്കാനും കഴിയും.

ഇങ്ങനെ ഓപ്പൺ സോഴ്സ് ആയതുകൊണ്ടുള്ള ഗുണം എന്തെന്നാൽ IT വിദഗ്ദർക്ക് കോഡ് പരിശോധിക്കാനും ടെലിഗ്രാം ആപ് കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്താനും കഴിയും എന്നതാണ്. എന്നാൽ വാട്ട്സ്പ്പിൽ നമുക്കിത് നടക്കില്ല അത്കൊണ്ട് GBwhatsapp സെയ്ഫ് ആണോ അല്ലെങ്കിൽ WhatsApp തന്നെ സെയ്ഫ് ആണോന്ന് പരിശോധിക്കാൻ കഴിയില്ല. അത്കൊണ്ട് whatsapp അവിടെ കിടക്കട്ടെ ഞാൻ ടെലിഗ്രാം Unofficial ആപ്പുകളെ കുറിച്ച് പറയാം.

ടെലിഗ്രാം ഓപ്പൺ സോഴ്സ് ആണെന്ന് പറഞ്ഞു, അപ്പോൾ ഈ കോഡ് എടുത്ത് മറ്റ് developers രൂപമാറ്റം വരുത്തി ആപ്പുകൾ ഉണ്ടാക്കാമല്ലൊ ഇതാണ് ടെലിഗ്രാം unofficial ആപ്പുകൾ. ഒരുപാട് unofficial ആപ്പുകൾ നിലവിൽ ടെലിഗ്രാമിന് ഉണ്ട്. plus messenger, mobogram, nekogram തുടങ്ങിയവ ടെലിഗ്രാം unofficial ആപ്പുകൾക്ക് ഉദാഹരണമാണ്. ടെലിഗ്രാം നമുക്ക് കോഡ് പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്താം എന്നാൽ ഇവയിൽ എങ്ങനെ കഴിയും? ഈ ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാൻ കഴിയുമായിരുന്നെങ്കിൽ നന്നായിരുന്നേനെ അല്ലേ. അവിടെയാണ് GPL 2.0 എന്ന ലൈസൻസ് ന് പ്രാധാന്യം വരുന്നത്. ഈ ലൈസൻസ് പ്രകാരം ഇത്തരത്തിൽ മാറ്റം വരുത്തി പുറത്തിറക്കുന്ന unofficial ടെലിഗ്രാം ആപ്പുകളുടെ സോഴ്സ് കോഡും മറ്റുള്ളവർക്ക് പരിശോധിക്കാനായി ഓപ്പൺ ആക്കി വെക്കണം. ടെലിഗ്രാം ഇങ്ങനെ ഒരു സംഗതി ചെയ്ത് വെച്ചത് അവരുടെ ആപ് രൂപം മാറ്റം വരുത്തി മറ്റുള്ളവർ malware ആക്കി മാറ്റാതിരിക്കാനും സുരക്ഷ ഉറപ്പ് വരുത്താനുമൊക്കെയാണ്.

ഇപ്പോൾ unofficial ആപ്പുകൾ ചെറിയ ഒരു സംശയത്തൊടെ ഉപയോഗിച്ചിരുന്നവർക്ക് ഒരു ആശ്വാസം ആയിക്കാണും. എന്നാൽ ആശ്വസിക്കാൻ വരട്ടെ. ഇനിയാണ് പ്രധാന കാര്യം പറയാൻ ഉള്ളത്.. GPL ലൈസൻസ് പ്രകാരം ഒറിജിനൽ ആപ് മാറ്റം വരുത്തി പബ്ലിഷ് ചെയ്യുന്നവയുടെ സോഴ്സ് കോഡ് ഓപ്പൺ ആക്കണം എന്നത് സത്യം പക്ഷേ ഇത് unofficial ടെലിഗ്രാം ആപ്പുകൾ പുറത്തിറക്കുന്നവർ ചെയ്യേണ്ടതായ കാര്യമാണ്. അവർ അങ്ങനെ ഒന്ന് ചെയ്യുന്നില്ലെങ്കിലോ.. 

അതേ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന മിക്ക ടെലിഗ്രാം unofficial ആപ്പുകളുടെയും സോഴ്സ് കോഡ് അതിന്റെ developers ഓപ്പൺ ആക്കിയിട്ടില്ല. GPL ലൈസൻസ് പാലിക്കാത്ത ഇവർക്കെതിരെ നിയമപരമായി നീങ്ങാൻ ടെലിഗ്രാമിന് സാധിക്കും. എന്നാൽ അങ്ങനെ ഒരു നീക്കം ടെലിഗ്രാം ഇത് വരെയും നടത്തിയിട്ടില്ല എന്നത് മറ്റൊരു വസ്തുത. playstore ൽ 10 മില്യൺ ഡൗൺലോഡുള്ള plus messenger പോലും യൂസർക്ക് സ്വാതന്ത്ര്യം നൽകുന്ന ലൈസൻസിനെ ഇത്തരത്തിൽ അവഗണിച്ചാണ് നിലകൊള്ളുന്നത്. അതെ അത്കൊണ്ട് നിങ്ങൾ ഈ ടെലിഗ്രാം unofficial ആപ്പുകളെ തീർച്ചയായും സംശയിക്കുക തന്നെ വേണം. 

ഒരു പക്ഷേ plus messenger, mobogram തുടങ്ങിയവ നിങ്ങളെ ചതിച്ചുകൊണ്ടിരിക്കയാവാം നിങ്ങളുടെ പേഴ്സണൽ ചാറ്റുകൾ അവർ നിരീക്ഷിച്ച് കൊണ്ടിരിക്കയാവാം. ഇതിനെ എതിർത്ത് പറയാൻ നിങ്ങളുടെ കൈയിൽ എന്താണ് ഉള്ളത്? ഞാൻ ഇങ്ങനെ എഴുതാൻ ഉണ്ടായ കാരണം തന്നെ plus messenger developer ക്ക് നേരെ വന്ന ഒരു ആരോപണമാണ്. അത് ഇങ്ങനെയായിരുന്നു

"plusmessenger

That's a closed source Telegram app by an evil developer that made a malware WhatsApp Plus mod in the past

He tried to make people pay for WhatsApp Plus, and those that pirated it got their pictures deleted

He was banned in forums and threatened by lawyers and WhatsApp

Now he's not even complying the GPL license of Telegram and refuses to release the source code. He could be hiding malicious code in his app"

ഇത് സത്യമായിരിക്കാം അ‍ല്ലായിരിക്കാം പക്ഷേ ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ അത് സത്യമായത് തന്നെയാണെന്ന്. plus messenger ടെലിഗ്രാം ആപ്പിനെ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. ടെലിഗ്രാം നിങ്ങൾക്ക് നൽകിയ ആ സ്വാതന്ത്ര്യത്തെ ആ വിശ്വാസത്തെ plus messenger തട്ടി മാറ്റിയിരിക്കുന്നു. നിങ്ങൾ ഈ developers നെ അത്രമേൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾക്ക് തുടർന്നും ഇവ ഉപയോഗിച്ച് പോവാം അല്ലെങ്കിൽ plus messenger പോലുള്ള ആപ്പുകളെ നിങ്ങൾ ഭയക്കുക തന്നെ വേണം.

സ്വതന്ത്ര കോഡ് ന്റെ സുരക്ഷ നിങ്ങൾക്ക് നൽകുന്ന മറ്റ് ടെലിഗ്രാം unofficial ആപ്പുകൾ നിലവിൽ ഉള്ളപ്പോൾ എന്തിന് malware ആപ്പുകൾ ഉണ്ടാക്കിയിരുന്നവരുടെയും മറ്റും ആപ്പുകൾ ഉപയോഗിക്കണം. plus messenger കമ്മ്യൂണിറ്റി ഗ്രൂപ്പിൽ കോഡ് ഓപ്പൺ ആക്കാത്തതിന് അവർ പറയുന്ന കാരണമിതാണ്. കോഡ് പുറത്ത് വിട്ടാൽ അവരുടെ ആപ്പിൽ ആഡ്(പരസ്യം) കയറ്റി മറ്റുള്ളവർ പുറത്തിറക്കുമെന്ന്.എനിക്ക് മനസ്സിലായില്ല എന്തിനേയാണ് അവർ ഭയക്കുന്നത് എന്ന്.ആഡ് ചേർത്ത് ആരെങ്കിലും ആപ്പ് പുറത്തിറക്കിയാൽ തന്നെ ആഡുള്ളത് ഉപയോഗിക്കാണോ ഇല്ലാത്തത് ഉപയോഗിക്കാണോ എന്ന് തീരുമാനെമെടുക്കാൻ ഒരു യൂസർക്ക് ആവും.

പിന്നെ ആഡ് ഉള്ള ആപ് ഉപയോഗിക്കേണ്ടി വരുന്ന യൂസർ ടെ പ്രൈവസിയെ കുറിച്ചാണൊ അവർ വ്യാകുലർ ആവുന്നത്. അങ്ങനെയാണെങ്കിൽ സോഴ്സ് കോഡ് ഓപ്പൺ ആക്കാതിരിക്കുന്നതിലുള്ള അവരുടെ തീരുമാനത്തെ കുറിച്ച് തന്നെയാണ് ആദ്യം അവർ ചിന്തിക്കേണ്ടിയിരുന്നത്. എന്ത് കൊണ്ട് പലരിൽ നിന്നും ഈ ചോദ്യം നേരിട്ടിട്ടും അവർ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. feature ടെ കാര്യത്തിൽ plus messenger ആണ് മുന്നിൽ എന്ന് ഞാൻ കരുതുന്നില്ല. യൂസർക്ക് പ്രാധാന്യം നൽകുന്ന മറ്റ് feature rich unofficial ആപ്പുകൾ available ആണെന്നിരിക്കെ.. അങ്ങനെയെങ്കിൽ plus messenger പോലുള്ളവ malicious കോഡുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഉറപ്പാവുകയാണോ? അല്ലെങ്കിൽ അവർ പറയുന്നത് തന്നെയാണോ നിങ്ങൾ വിശ്വസിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമ്മെന്റ് ചെയ്യുക. താഴെ ഓപ്പൺ സോഴ്സ് ആയിട്ടുള്ള ചില ടെലിഗ്രാം client കളും കൊടുക്കുന്നു

- https://github.com/Telegram-FOSS-Team/Telegram-FOSS

- https://github.com/NekoX-Dev/NekoX/releases/

- https://github.com/Catogram/Catogram

- https://github.com/Forkgram/TelegramAndroid/releases

- https://gitlab.com/Nekogram/Nekogram/

Note: ഉടനെ ചാടി പുറപ്പെട്ട് GPL License പാലിക്കാത്ത unofficial ടെലിഗ്രാം client കളുടെ ഗ്രൂപ്പുകളിൽ ചെന്ന് ഈ ആപ്പ് സെയ്ഫ് ആണോ എന്ന് ചോദിച്ചാൽ നിങ്ങൾക്ക് കിട്ടാൻ പോവുന്ന ഉത്തരം മിക്കവാറും "വിശ്വാസം ഇല്ലെങ്കിൽ നിങ്ങൾ ഈ ആപ്പ് ഉപയോഗിക്കണ്ട" എന്നതായിരിക്കും. അതെ വിശ്വാസം ഉണ്ടേൽ ഉപയോഗിച്ചോളൂ..


Written By Sreehari Puzhakkal

Licensed under CC BY 4.0. To view a copy of this license, visit https://creativecommons.org/licenses/by/4.0

My Blog - sreeharimkl.ml

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായി ഒരു ഒഫീഷ്യൽ ബോട്ട്

ടെലിഗ്രാമിന്റെ അപ്ഡേറ്റ് ചെയ്ത പിന്തുണ ()(സപ്പോർട്ട് ). പേജിൽ പുതിയ ഒരു ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തി. പ്രസ് പ്രതിനിധികൾക്ക് ചോദ്യങ്ങൾ‌ നൽ‌കാൻ‌ കഴിയുന്ന ഒരു ഔദ്യോഗിക ബോട്ടാണിത് - @PressBot.

മെസഞ്ചറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ഒരു അഭിപ്രായം ലഭിക്കാൻ, മാധ്യമപ്രവർത്തകർ അവരുടെ ഓർഗനൈസേഷന്റെ പേര് വ്യക്തമാക്കി ബോട്ടിന് ചോദ്യം സബ്മിറ്റ് ചെയ്യുക.

നിങ്ങൾ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരാൾ അല്ലെങ്കിൽ , സാധാരണ പോലെ ടെലിഗ്രാം സപ്പോർട്ടിനോട് നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാം. (Settings> help>"Ask a question" അമർത്തുക), അല്ലെങ്കിൽ telegram.org/support- നെ ബന്ധപ്പെടുക.

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ടെലഗ്രാമിൽ; 60 ലക്ഷം ഇന്ത്യൻ നമ്പരുകളും വില്പനയ്ക്ക്

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458 രൂപ) വിലയിട്ടിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ നമ്പരുകൾ ഇവയിലുണ്ടെന്നാണ് റിപ്പോർട്ട്.

2019ൽ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്ത ഒരു ബഗ് ഉപയോഗിച്ചാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തിയത്. അന്ന് ആർക്കും ഇതുവഴി വിവരങ്ങൾ കണ്ടെത്താമായിരുന്നു. ഇപ്പോൾ 530 മില്ല്യൺ ഫോൺ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഹാക്കർമാർ വില്പന നടത്തുകയാണ്. യൂസർ ഐഡി ഉപയോഗിച്ച് ഫോൺ നമ്പരോ ഫോൺ നമ്പർ ഉപയോഗിച്ച് യൂസർ ഐഡിയോ കണ്ടെത്താൻ ഈ ബോട്ട് മൂലം സാധിക്കും. ചോർത്തപ്പെട്ട നമ്പരുകളിൽ 60 ലക്ഷം ഇന്ത്യൻ ഉപഭോക്താക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ക്ലബ്‌ഹൗസിലെ പവൽ ദുരോവിന്റെ അക്കൗണ്ട് വ്യാജം

ക്ലബ്‌ഹൗസിലെ @durov അക്കൗണ്ട് യഥാർത്ഥത്തിൽ പവൽ ദുരോവിന്റേതാണോ എന്ന ചോദ്യം ഞങ്ങളുടെ ചില സബ്‌സ്‌ക്രൈബർമാർ ചോദിച്ചിരുന്നു.

പക്ഷേ ദുരോവിനടുത്തുള്ള ഒരു സ്രോതസ്സിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പവേലിന് ഒരു ഒഫീഷ്യൽ ക്ലബ്‌ഹൗസ് അക്കൗണ്ട് ഇല്ല.

എന്തുകൊണ്ടാണ് ഉപയോക്താക്കൾ ടെലിഗ്രാം പരസ്യങ്ങളെ ഭയപ്പെടേണ്ടിയിരിക്കാത്തത്

ടെലിഗ്രാം പരസ്യംചെയ്യൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പാവേൽ ഡുറോവ് പറഞ്ഞു.

1. ചാറ്റ് റൂമുകളിൽ പരസ്യങ്ങളൊന്നുമില്ല. @Durov പോലുള്ള വലിയ ചാനലുകളിൽ മാത്രം. ഒരു സോഷ്യൽ നെറ്റ്‌വർക്കല്ല, ഒരു മെസഞ്ചറായി ടെലിഗ്രാമിനെ ആശ്രയിക്കുന്ന ഉപയോക്താക്കൾ ഒരിക്കലും പരസ്യങ്ങൾ കാണില്ല.
2. ടാർഗെറ്റുചെയ്യുന്നില്ല. പരസ്യങ്ങളെ ടാർഗെറ്റുചെയ്യുന്നതിന് ഉപയോക്തൃ ഡാറ്റ ഉപയോഗിക്കില്ല.
3. ഇതിനകം നിലവിലുള്ള ടെലിഗ്രാം പരസ്യത്തിലെ ഒരു മെച്ചപ്പെടുത്തലാണിത്. ഉള്ളടക്ക സ്രഷ്‌ടാക്കൾ ഇതിനകം പരസ്യങ്ങൾ ഉപയോഗിക്കുന്നു. ഉപയോക്താക്കൾക്ക് നെഗറ്റീവ് അനുഭവം സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റ പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി മൂന്നാം കക്ഷി പരസ്യ നെറ്റ്‌വർക്കുകളുള്ള ഒരു താറുമാറായ കമ്പോളമാണ് നിലവിൽ ഉള്ളത്. ചാനൽ ഉടമകൾക്ക് സ്വകാര്യത കേന്ദ്രീകരിച്ചുള്ള ഒരു ബദൽ വാഗ്ദാനം ചെയ്യുന്നതിലൂടെ ടെലിഗ്രാം ഈ അവസ്ഥയ്ക്ക് പരിഹാരമാകും.

ഉപയോക്താക്കൾക്ക് പരസ്യംചെയ്യൽ ഒഴിവാക്കാൻ കഴിയും, പക്ഷേ പാവേൽ ഡുറോവിന്റെ അഭിപ്രായത്തിൽ, സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന പരസ്യം ചാനൽ ഉടമകൾക്ക് അവരുടെ ജോലി ധനസമ്പാദനത്തിനുള്ള ഒരു നല്ല മാർഗമാണ്, സംഭാവനകൾക്കോ സബ്സ്ക്രിപ്ഷനുകൾക്കോ പകരമായി, ഭാവിയിലും ഇത് ദൃശ്യമാകും.
ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തികമായി സുസ്ഥിരവും സബ്‌സ്‌ക്രൈബർമാർക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന തന്ത്രം തിരഞ്ഞെടുക്കാൻ സ്വതന്ത്രവുമായ ഉള്ളടക്ക സ്രഷ്ടാക്കളുടെ ഒരു പുതിയ ക്ലാസ് സൃഷ്ടിക്കുക എന്നതാണ്. പരമ്പരാഗത സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോക്താക്കളെയും പ്രസാധകരെയും അമിതമായി ഡാറ്റ ശേഖരണവും കൃത്രിമ അൽ‌ഗോരിതംസും ഉപയോഗിച്ച് വളരെക്കാലമായി ചൂഷണം ചെയ്യുന്നു. - പവൽ ഡുറോവ്.

പ്രായപൂർത്തിയാകാത്തവരെ നിയമവിരുദ്ധമായ പ്രമോഷനുകളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചതിന് ടെലിഗ്രാമിനും മറ്റ് സോഷ്യൽ നെറ്റ്‌വർക്കുകൾക്കും പിഴ ചുമത്തും

അഡ്മിനിസ്ട്രേറ്റീവ് കുറ്റകൃത്യങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുള്ള കോളുകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക് ടോക്ക്, വി കെ, ഓകെ, യൂട്യൂബ് വീഡിയോ ഹോസ്റ്റിംഗ്, ടെലിഗ്രാം മെസഞ്ചർ എന്നിവയുടെ പ്രതിനിധികൾക്ക് അയച്ചു. പ്രോട്ടോക്കോളുകൾ 2021 ഫെബ്രുവരി 11 മുതൽ മാർച്ച് 1 വരെ തയ്യാറാക്കും, - റിപ്പോർട്ടുചെയ്‌തത് റോസ്‌കോംനാഡ്‌സർ ( റഷ്യയിലെ കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാസ് മീഡിയ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ ഡിപ്പാർട്ട്മെന്റ് ).

അഡ്മിനിസ്ട്രേറ്റീവ് കുറ്റകൃത്യങ്ങളുടെ കോഡ് അനുസരിച്ച്, സൈറ്റ് ഉടമ നിരോധിച്ച വിവരങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ലംഘനം നിയമപരമായ സ്ഥാപനങ്ങൾക്ക് 8 ലക്ഷം മുതൽ 4 ദശലക്ഷം റൂബിൾ വരെ പിഴ ഈടാക്കുന്നു. ആവർത്തിച്ചുള്ള കുറ്റകൃത്യമുണ്ടായാൽ, പിഴ കമ്പനിയുടെ മൊത്തം വാർഷിക വരുമാനത്തിന്റെ 10% ആയി ഉയർത്തുന്നതായിരിക്കും.

എന്തുകൊണ്ടാണ് ഉപയോക്താക്കൾ ടെലിഗ്രാമിലെ പരസ്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല - പാവൽ ഡ്യൂറോവ്

മറ്റ് ആപ്ലിക്കേഷനുകളിൽ നിന്ന് ടെലിഗ്രാമിലേക്ക് മാറുന്നതിൽ നിന്ന് ഉപയോക്താക്കളെ മുന്നറിയിപ്പ് നൽകുന്ന ഒരു ലേഖനം ഞാൻ വായിച്ചു, കാരണം "ടെലിഗ്രാം പരസ്യങ്ങൾ അവതരിപ്പിക്കാൻ പോകുന്നു". കുറഞ്ഞത് 3 കാരണങ്ങളാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്:

1. ടെലിഗ്രാമിലെ ചാറ്റുകളിൽ പരസ്യങ്ങൾ ഉണ്ടാകില്ല. സോഷ്യൽ നെറ്റ്‌വർക്കല്ല, സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനായി ടെലഗ്രാമിനെ ആശ്രയിക്കുന്ന ഉപയോക്താക്കൾ ഒരിക്കലും പരസ്യങ്ങൾ കാണില്ല. സ്വകാര്യ ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും എപ്പോഴും പരസ്യരഹിതമാണ്. ഡിസംബറിൽ ഞാൻ വിവരിച്ചതുപോലെ, പരസ്യങ്ങൾ പരിഗണിക്കുന്നത് മറ്റേതെങ്കിലും സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനിൽ ഇല്ലാത്ത വലിയ ഒന്നിലധികം ചാനലുകളിൽ (ഇതുപോലുള്ളവ) മാത്രമാണ്. അതിനാൽ ടെലഗ്രാമിനായി പഴയ ആപ്പുകൾ ഉപേക്ഷിക്കുന്ന ഉപയോക്താക്കൾ അവരുടെ ജീവിതത്തിലെ പരസ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കില്ല. 

 2. പരസ്യങ്ങൾ ടാർഗെറ്റുചെയ്യാൻ ഉപയോക്തൃ ഡാറ്റ ഉപയോഗിക്കില്ല. വാട്ട്‌സ്ആപ്പ്-ഫെയ്‌സ്ബുക്ക് ചെയ്യുന്നതുപോലെ പരസ്യങ്ങൾ ടാർഗെറ്റുചെയ്യുന്നതിന് ഉപയോക്താക്കളിൽ നിന്ന് സ്വകാര്യ ഡാറ്റ ശേഖരിക്കുന്നത് അധാർമ്മികമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. DuckDuckGo പോലുള്ള സ്വകാര്യത ബോധമുള്ള സേവനങ്ങളുടെ സമീപനം ഞങ്ങൾ ഇഷ്ടപ്പെടുന്നു: ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാതെ ധനസമ്പാദന സേവനങ്ങൾ. അതിനാൽ, ഒന്നിലധികം ചാനലുകളിൽ ഞങ്ങൾ പരസ്യങ്ങൾ അവതരിപ്പിക്കുകയാണെങ്കിൽ, അവ സന്ദർഭോചിതമായിരിക്കും-ചാനലിന്റെ വിഷയത്തെ അടിസ്ഥാനമാക്കി, ഏതെങ്കിലും ഉപയോക്തൃ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതല്ല. 

 3. ഇതിനകം ഇവിടെയുള്ള പരസ്യങ്ങൾ ഞങ്ങൾ പരിഹരിക്കുന്നു. മിക്ക വിപണികളിലും, ടെലിഗ്രാമിലെ ഉള്ളടക്ക സ്രഷ്‌ടാക്കൾ ഇതിനകം തന്നെ അവരുടെ ചാനലുകളിൽ പ്രമോഷണൽ പോസ്റ്റുകൾ വിൽക്കുന്നതിലൂടെ അവരുടെ ഉള്ളടക്കം ധനസമ്പാദനം നടത്തുന്നു. ഒന്നിലധികം മൂന്നാം കക്ഷി പരസ്യ ശൃംഖലകൾ ഒരു നെഗറ്റീവ് ഉപയോക്തൃ അനുഭവം സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റ പരസ്യങ്ങൾ തള്ളിക്കളയുന്ന ഒരു കുഴപ്പമില്ലാത്ത വിപണിയാണിത്. ചാനൽ ഉടമകൾക്ക് സ്വകാര്യത ബോധമുള്ള ഒരു ബദൽ വാഗ്ദാനം ചെയ്തുകൊണ്ട് ഈ സാഹചര്യം പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 

ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഒഴിവാക്കാൻ കഴിയും, പക്ഷേ ചാനൽ ഉടമകൾക്ക് അവരുടെ പരിശ്രമത്തിലൂടെ ധനസമ്പാദനത്തിനുള്ള ഒരു നല്ല മാർഗമാണ് സ്വകാര്യതയെക്കുറിച്ചുള്ള പരസ്യങ്ങൾ എന്ന് ഞാൻ കരുതുന്നു-സംഭാവനകൾക്കും സബ്സ്ക്രിപ്ഷനുകൾക്കും പകരമായി, ഞങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യുന്നു. 

ഞങ്ങളുടെ അവസാന ലക്ഷ്യം ഉള്ളടക്ക സ്രഷ്‌ടാക്കളുടെ ഒരു പുതിയ ക്ലാസ് സ്ഥാപിക്കുക എന്നതാണ് - സാമ്പത്തികമായി സുസ്ഥിരവും അവരുടെ വരിക്കാർക്ക് ഏറ്റവും അനുയോജ്യമായ തന്ത്രം തിരഞ്ഞെടുക്കാൻ സ്വതന്ത്രവുമാണ്. പരമ്പരാഗത സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോക്താക്കളെയും പ്രസാധകരെയും വളരെയധികം ഡാറ്റ ശേഖരണവും കൃത്രിമ അൽഗോരിതങ്ങളും ഉപയോഗിച്ച് വളരെക്കാലം ചൂഷണം ചെയ്തു. ഇത് മാറ്റാൻ സമയമായി.

ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന്


വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലഗ്രാമിനാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തു. ഒരാഴ്ച മുൻപുള്ള ഇതേ കാലയളവിന്റെ മൂന്നിരട്ടിയാണിതെന്നാണ് സെൻസർ ടവർ കണക്കുകൾ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം ട്രംപ് അനുകൂലികളായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. 

ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും വിലക്കേർപ്പെടുത്തിയത്. ട്രംപിനെതിരെയുള്ള ടെക് ഭീമന്മാരുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. ഈ അവസരം നേട്ടമാക്കിയ കമ്പനികളിലൊന്ന് ടെലഗ്രാം ആണ്. ആണ്. നേരത്തെ ട്രംപിന്‍റെ ഒഫീഷ്യല്‍ ചാനല്‍ ടെലഗ്രാമില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതേസമയം, ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്താലും ഐഫോണുകളിൽ തുടർന്നും പ്രവർത്തിക്കാനുള്ള മാർഗത്തിലാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്ന് സിഇഒ ദുരോവ് പറഞ്ഞു.

ടെലിഗ്രാം കോംപ്ലിക്കേറ്റഡ് ആണോ?

Telegram vs WhatsApp

ഇങ്ങനെയൊരു താരതമ്യം വരുമ്പോൾ തന്നെ ആളുകളെ വളരെയധികം തെറ്റിദ്ധരിപ്പിക്കുന്ന ഒരു ആരോപണമാണ് "ടെലിഗ്രാം കോംപ്ലിക്കേറ്റഡ് ആണ്, user ഫ്രണ്ട്ലി അല്ല" എന്നൊക്കെയുള്ള കമന്റുകൾ.

എന്താണ് ഇതിലെ സത്യാവസ്ഥ? ടെലിഗ്രാം കോംപ്ലിക്കേറ്റഡ് ആണോ? സാധാരണക്കാരന് മനസ്സിലാവാത്ത User Interface (UI) ആണോ അതിൽ ഉള്ളത്?

അല്ല എന്നാണ് ഉത്തരം. വാട്സാപ്പ് ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഏതാണ്ട് അതേ UI തന്നെയാണ് ഒരു basic ടെലിഗ്രാം user ക്കും ലഭിക്കുക. (പോസ്റ്റിൽ ചേർത്ത സ്ക്രീൻഷോട്ടുകൾ കാണുക)
Main screen & chat screen


അപ്പോൾ എവിടെയാണ് complication (സങ്കീർണ്ണത)?


നമുക്കറിയാം, ടെലിഗ്രാമിൽ ചാനലുകൾ, ബോട്ടുകൾ, ഗ്രൂപ്പുകൾ തുടങ്ങി ഒരുപാട് categories of chats ഉണ്ട്. ഒരു user ഇതൊക്കെ explore ചെയ്യാൻ തുടങ്ങുമ്പോൾ മുതൽ ഇക്കാര്യങ്ങൾ ഒക്കെ പൂർണ്ണമായും മനസ്സിലാക്കുന്നത് വരെയുള്ള time period ആണ് അയാൾക്ക് complication തോന്നുന്നത്.

അതായത്, വാട്സാപ്പിലെ പോലെ ചാറ്റ് ചെയ്യാനും ഫയലുകൾ share ചെയ്യാനും മാത്രമായി ടെലിഗ്രാം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് യാതൊരു സങ്കീർണ്ണതയും ഇല്ലാത്ത, വാട്സാപ്പിനേക്കാൾ ധാരാളം ചാറ്റിങ് ഫീച്ചറുകൾ ഉള്ള ഒരു normal instant messenger ആണ് ടെലിഗ്രാം.

കണ്ണിൽ കണ്ട ചാനലുകളിലും ഗ്രൂപ്പുകളിലും ബോട്ടുകളിലും ഒക്കെ join ചെയ്തിട്ട് Home screen ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുമ്പോൾ അതു നോക്കി "ടെലിഗ്രാം complicated ആണേ.." എന്നു പറഞ്ഞിട്ട് എന്തു കാര്യം?

(Btw, ടെലിഗ്രാമിൽ വരുന്ന മെസ്സേജുകളുടെ നോട്ടിഫിക്കേഷൻ ശല്ല്യം ആണെന്ന് പറയുന്ന ആളുകൾ ഒരുപാട് ഉണ്ട്. നമ്മുക്ക് personal chats മാത്രം നോട്ടിഫിക്കേഷൻ കിട്ടുന്ന വിധത്തിൽ ബാക്കി ഉള്ള groups channels bots ഒക്കെ ഓഫാക്കി ഇടാൻ പറ്റും. & Home screen കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത് ഒഴിവാക്കാൻ ഓരോന്നായി folder ചെയ്തു വെക്കാനും ആവശ്യം ഇല്ലാത്തവ archive ചെയ്യാനും പറ്റും.)

@Deonnn

ടെലഗ്രാമിൽ ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാനമായി വോയിസ് ചാറ്റ് ഫീച്ചർ

Source: Telegram

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്‍റെ പേര് വോയിസ് ചാറ്റ് എന്നാണ്. അതായത് ഇനി മുതൽ ഒരു ഗ്രൂപ്പിലോ അല്ലെങ്കിൽ ഒരു വ്യക്തിയുമായോ വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റൊരാൾക്കോ അല്ലെങ്കിൽ മറ്റൊരു ഗ്രൂപ്പിലേക്കോ ഇനി ടെക്സ്റ്റ് അയക്കാനും മറ്റെന്തെങ്കിലുമൊക്കെ ഡൌണ്‍ലോഡ് ചെയ്യാനും സാധിക്കും. 

ഇതിനായി വോയിസ് ചാറ്റ് ആരംഭിച്ചാല്‍ മുകളിലായി‍ ഒരു ബാര്‍ പ്രത്യക്ഷപ്പെടും. വോയിസ് ചാറ്റിന് സമാനമായ പുഷ് ടു ടോക്ക് ഫീച്ചർ ടെലഗ്രാമിന്റെ ഡെസ്ക് ടോപ്പ്, മാക് ഐഒഎസ് ആപ്പിലും അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം 50 കെബിക്ക് താഴെയുള്ള 180 അനിമേറ്റഡ് സ്മൂത്ത് സ്റ്റിക്കേര്‍സും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.
© All Rights Reserved
Made With by InFoTel