ടെലഗ്രാമിൻ്റെ API schema യിൽ ചില പ്രദേശങ്ങളെയും വ്യക്തികളെയും ടെലഗ്രാം പ്രീമിയം വാങ്ങുന്നത് തടയാൻ കഴിയുന്ന തരത്തിൽ ഉള്ള flag ഉള്ളതായി തിരിച്ചറിഞ്ഞു.
ടെലിഗ്രാം ഡെസ്ക്ടോപ്പിന്റെ ബീറ്റ പതിപ്പിലെ ചില സ്ട്രിംഗുകളും ഇത്തരം ഒരു സൂചന നൽകുന്നു. ടെലഗ്രാം പ്രീമിയം ലഭ്യമല്ലാത്ത ചില പ്രദേശങ്ങളിൽ ടെലിഗ്രാം പ്രീമിയം പ്രവർത്തനരഹിതമാക്കാൻ ഇത് ഉപയോഗിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. ഇതിനായി ഉപയോക്താക്കളുടെ പ്രദേശം കണ്ടെത്തുന്നത് മുമ്പത്തെപ്പോലെ ഉപയോക്താവിന്റെ ലിങ്ക് ചെയ്‌ത ഫോൺ നമ്പർ ഏതു രാജ്യത്തിലേത് ആണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.
Source: @tginfo
No comments
Post a Comment