വരാനിരിക്കുന്ന ടെലിഗ്രാം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്റെ വില ആപ്പ് സ്റ്റോർ ഇതിനകം തന്നെ പ്രദർശിപ്പിക്കുന്നതായി ഉപയോക്താക്കൾ കണ്ടെത്തി. ആപ്പ് സ്റ്റോർ ഉപയോഗിച്ച് വാങ്ങുമ്പോൾ, സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം $4.99 ചിലവാകും. ഇത് $3.99 ആയി നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വിലയേക്കാൾ കൂടുതൽ ആണ്.
ആപ്പിൾ അവരുടെ പേയ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളിൽ നിന്നും 15-30% ഫീസ് ഈടാക്കുന്നതാണ് വില വ്യത്യാസത്തിൻ്റെ കാരണമായി കരുതുന്നത്. ടെലഗ്രാമിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ ബോട്ട് മുഖാന്തരമോ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് ടെലിഗ്രാം പ്രീമിയം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Source: @tginfo
No comments
Post a Comment