Slider

ടെ​ലി​ഗ്രാ​മി​ൽ പാ​ർ​ട് ടൈം​ ജോലി വാഗ്ദാനം; നാവിക ഉദ്യോഗസ്ഥന് നഷ്ടമായത് 17.30 ലക്ഷം

ടെലിഗ്രാമിൽ പാർട് ടൈമായി ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം എത്തിയപ്പോൾ അവരുമായി സംസാരിച്ച ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് 17,30,300 രൂപ നഷ
0
കണ്ണൂർ: ടെലിഗ്രാമിൽ പാർട് ടൈമായി ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം എത്തിയപ്പോൾ അവരുമായി സംസാരിച്ച ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന് 17,30,300 രൂപ നഷ്ടമായി. നിങ്ങൾ എത്ര രൂപയാണ് നിക്ഷേപിക്കുന്നത് അതിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്നാണ് വാഗ്ദാനം നൽകിരുന്നത്. പണം നിങ്ങൾക്ക് തന്നെ തിരിച്ചു കിട്ടും എന്ന പറഞ്ഞാണ് ഉദ്യോഗസ്ഥനെ തട്ടിപ്പിന് ഇരയാക്കിയത്.

സമാനമായ രീതിയിൽ മറ്റൊരു പരാതിയും എത്തിയിട്ടുണ്ട്. എടക്കാട് സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 39,100 രൂപയാണ് നഷ്ടമായത്. എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യാതിരിക്കുകയാണ്. കെ.വൈ.സി വെരിഫിക്കേഷൻ ചെയ്യണം. അതിനായി ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നെറ്റ് ബാങ്കിങ് യൂസർ നെയിം, പാസ് വേഡ്‌ എന്നിവയും ഒ.ടി.പിയും നൽകണം എന്നാണ് നിർദേശം കിട്ടിയത്. യുവാവ് അതിന് അനുസരിച്ച് ലിങ്കിൽ കയറി വിവരങ്ങൾ നൽകി. ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ അപ്ലിക്കേഷൻ വഴിയാണ് ഇത്തരത്തിലുള്ള ജാഗ്രത നിർദേശം എത്തുന്നത്. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel