ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ടെലിഗ്രാമിലൂടെ നിങ്ങള്‍ക്ക് ഇനി മോട്ടോര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ഇന്‍ഷൂറന്‍സ് പോളിസി പുതുക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കായി ഐസിഐസിഐ ലൊംബാര്‍ഡാണ് ഇന്‍ഷൂറന്‍സ് ടെലിഗ്രാമിൽ സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന @icici_lombard_Bot വഴിയാണ് ഈ സേവനം ടെലിഗ്രാമില്‍ ലഭ്യമാക്കുന്നത്. ഇത്തരത്തിലുള്ള സേവനം നല്‍കുന്ന രാജ്യത്തെ ആദ്യ നോണ്‍-ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയാണ് ഐസിഐസിഐ ലൊംബാര്‍ഡ്.
ടെലിഗ്രാം ചാറ്റ് ബോട്ടില്‍ ഉപഭോക്താക്കള്‍ക്ക് പല തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാകും. മോട്ടര്‍ ക്ലെയിം റജിസ്‌റ്റര്‍ ചെയ്യാനും ക്ലെയിമിന്റെ നിലവിലെ സ്ഥിതി പിന്തുടരാനും കഴിയും. മാത്രമല്ല, ഇന്‍ഷൂറന്‍സ് പോളിസി പുതുക്കാനും പോളിസി രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പോളിസിയിലെ വിശദാംശങ്ങള്‍ പരിഷ്‌കരിക്കാനും കഴിയും.
No comments
Post a Comment