Slider

ടെലിഗ്രാം ഗ്രൂപ്പില്‍ നിന്നും എഞ്ചിനീയര്‍ക്ക് നഷ്ടമായത് 20 ലക്ഷം രൂപ

ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളില്‍ ദിനംപ്രതിയെന്നോണം രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ളവര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. പോലീസും സൈബര്‍
സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു കേസില്‍, ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിക്ക് തട്ടിപ്പുകാരുടെ ഇരകളില്‍ വീണ് 20 ലക്ഷം രൂപ നഷ്ടമായി. എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിക്കുന്നതിനിടെയാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. ജോലി നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു തട്ടിപ്പ്.

വിജയവാഡയില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ തൊഴിലന്വേഷകനായ കെ ഹര്‍ഷവര്‍ദ്ധനാണ് തട്ടിപ്പിനിരയായത്. അടുത്തിടെ എഞ്ചിനീയറിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ ഇയാള്‍ തന്റെ സുഹൃത്ത് കൃഷ്ണ ചൈതന്യ റെഡ്ഡിയുടെ ശുപാര്‍ശ പ്രകാരം 'ഡെവലപ്പര്‍ പ്രൊഫഷണലുകള്‍' എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ന്നു. തൊഴില്‍ തേടുന്ന യുവാക്കള്‍ക്ക് സോഫ്റ്റ് വെയര്‍ ജോലി നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

ഗ്രൂപ്പ് വഴി ജോലി വാഗ്ദാനം ചെയ്ത ഒരാള്‍ 20 ലക്ഷം രൂപ ഫീസായി നല്‍കിയാല്‍ ബെംഗളൂരുവിലെ എല്‍ടിഐ മൈന്‍ഡ്ട്രീ ലിമിറ്റഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. ജോലി ഉറപ്പാക്കാനായി ഹര്‍ഷവര്‍ദ്ധന്‍ ജൂലൈയിലും ആഗസ്തിലും ഘട്ടം ഘട്ടമായി പണം നിക്ഷേപിച്ചു. എന്നാല്‍, നിയമന കത്ത് വാങ്ങാന്‍ എല്‍ടിഐ മൈന്‍ഡ്ട്രീയെ സമീപിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. പിന്നീട്, പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel