Slider

വാട്സ്ആപ്പിൽ റിയാക്ഷൻ ബട്ടൺ എത്തി; എന്നാൽ ഇനി ആപ്പിനെ ടെലിഗ്രാം എന്ന് വിളിക്കാമെന്ന് ഉപഭോക്താക്കൾ

മെസെഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ റിയാക്ഷൻ ബട്ടൺ ഉൾപ്പെടുത്തി മെറ്റാ. ഇന്ന് മെയ് 5 മുതൽ വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിൽ റിയാക്ഷൻ ബട്ടൺ ഉൾപ്പെടുത്തുമെന്
0
മെസെഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ റിയാക്ഷൻ ബട്ടൺ ഉൾപ്പെടുത്തി മെറ്റാ. ഇന്ന് മെയ് 5 മുതൽ വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകളിൽ റിയാക്ഷൻ ബട്ടൺ ഉൾപ്പെടുത്തുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലഭിക്കുന്ന ഓരോ സന്ദേശങ്ങൾക്ക് പ്രത്യേകം റിയാക്ഷൻ നൽകാവുന്നതാണ്. നേരത്തെ ഫേസ്ബുക്കിന്റെ മെസഞ്ചർ ആപ്ലിക്കേഷനിലും ഇൻസ്റ്റാഗ്രമിലും ഈ സംവിധാനമേർപ്പെടുത്തിയിരുന്നു.

തമ്പ്സ് അപ്പ്, ഹൃദയം, ചിരിക്കുന്നത്, വാവു, കരുയുന്നത്, ഹൈ-ഫൈ സ്മൈലികളാണ് റിയാക്ഷൻ ഓപ്ഷനിൽ ഉൾപ്പെടുത്തന്നത്. മെറ്റായുടെ പ്ലാറ്റ്ഫോമുകളിൽ നിലവിലുള്ള റിയാക്ഷൻ ഓപ്ഷനുകൾക്കൊപ്പം ഹൈ-ഫൈയും കൂടി പുതുതായി ചേർത്തിട്ടുണ്ട്. ഒപ്പം കൂടുതൽ സ്മൈലികൾ ഉടനെത്തുമെന്ന് സക്കർബർഗ് തന്റെ പോസ്റ്റിന് മറ്റൊരു കമന്റായി കൂട്ടിച്ചേർത്തു.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel