Slider

വിഡിയോ കോളിൽ ഒരേസമയം 1000 പേർ; സകലമാന വീഡിയോ കോൾ ആപ്പുകളെയും കാലേ വാരി അടച്ചിരിക്കുകയാണ് ടെലഗ്രാം

വിഡിയോ കോളിൽ ഒരേസമയം ആയിരം പേരെ ഉൾപ്പെടുത്താൻ കഴിയും. മാത്രമല്ല, ടെലിഗ്രാമിൽ ഇപ്പോൾ വിഡിയോ കോളുകളിൽ ഓഡിയോ ഉൾപ്പടെ സ്ക്രീൻ പങ്കിടാനും സാധിക്കും.
0
ജനപ്രിയ മെസേജിങ് അപ്ലിക്കേഷനായ ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. പുതിയ ഫീച്ചർ പ്രകാരം വിഡിയോ കോളിൽ ഒരേസമയം ആയിരം പേരെ ഉൾപ്പെടുത്താൻ കഴിയും. മാത്രമല്ല, ടെലിഗ്രാമിൽ ഇപ്പോൾ വിഡിയോ കോളുകളിൽ ഓഡിയോ ഉൾപ്പടെ സ്ക്രീൻ പങ്കിടാനും സാധിക്കും. ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചതോടെയാണ് ടെലഗ്രാമിന്റെ ഡൗൺലോഡിങ് കുത്തനെ കൂടിയത്. ടെലഗ്രാമും മറ്റ് മെസേജിങ് അപ്ലിക്കേഷനായ സിഗ്നലും എല്ലാം വാട്സാപ്പിനേക്കാൾ സുരക്ഷിതമാണെന്നാണ് മിക്കവരും കരുതുന്നത്.

ഭൂമിയിലെ എല്ലാവർക്കും ഒരു ഗ്രൂപ്പ് കോളിൽ ചേരാൻ സാധിക്കുന്നത് വരെ ഈ പരിധി ഉയർത്തൽ തുടരുമെന്നാണ് ടെലഗ്രാം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഏകദേശം 1000 പേരെ വിഡിയോ കോളിൽ ചേരാൻ അനുവദിച്ചിട്ടുണ്ട്. അതേസമയം, ഗ്രൂപ്പ് കോളിലെ 30 പേർക്ക് അവരുടെ ക്യാമറയിൽ നിന്നും സ്ക്രീനിൽ നിന്നും വിഡിയോ മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും സാധിക്കും. ഓൺലൈൻ പ്രഭാഷണങ്ങൾക്കും സെമിനാറുകൾക്കും നിരവധി പേർ പങ്കെടുക്കുന്ന ഓൺലൈൻ പരിപാടികൾക്കും ടെലഗ്രാമിന്റെ പുതിയ മാറ്റം ഉപയോഗപ്രദമാകും.
0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel