Slider

ടെലിഗ്രാമിൽ കോഴികൾ വന്നു "ഹായ്, ഹോയ്" പറയുമ്പോൾ എന്ത് ചെയ്യും?

പ്രൈവസിക്ക് ടെലിഗ്രാം വലിയ വിലയാണ് കൊടുക്കുന്നത്. മറ്റു ആപ്പുകളെ അപേക്ഷിച്ചു അതിൽ ഒരു കോംപ്രമൈസും ഇല്ല എന്നതാണ് അവരുടെ മെയിൻ പോളിസി. ഇതുപോലെ നമുക്ക് പ
0

ഏതൊരു പൊതു ഇടത്തിലെയും പോലെ ഇവിടെയും കാണും ചില കോഴികൾ. അപ്പൊ കോഴികൾ വന്നു "ഹായ്" "ഹോയ്" പറയുമ്പോൾ എന്ത് ചെയ്യും? എന്താണ് ചെയ്യേണ്ടത് എന്നൊരു ചെറു വിവരണം തരാം...

പ്രൈവസിക്ക് ടെലിഗ്രാം വലിയ വിലയാണ് കൊടുക്കുന്നത്. മറ്റു ആപ്പുകളെ അപേക്ഷിച്ചു അതിൽ ഒരു കോംപ്രമൈസും ഇല്ല എന്നതാണ് അവരുടെ മെയിൻ പോളിസി. ഇതുപോലെ നമുക്ക് പരിചയമില്ലാത്തവർ അനാവശ്യമായി മെസ്സേജ് അയക്കുന്നത് എങ്ങനെയാണ് തടയുക എന്ന് ഒരു സുഹൃത്ത് ചോദിച്ചിരുന്നു... മെസ്സേജ് അയക്കുന്നത് നമുക്ക് തടയാൻ കഴിയില്ല. പക്ഷേ അനാവശ്യമായി വരുന്ന മെസ്സേജുകൾ ചാറ്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനുള്ള ഓപ്ഷൻ ടെലഗ്രാമിൽ ഉണ്ട്.

Telegram settings > Privacy and Security > Archive & Mute > ✅️

(Note: സ്ഥിരമായി unknown accounts ൽ നിന്ന് മെസ്സേജുകൾ വരുന്നവർക്ക് മാത്രേ ടെലിഗ്രാം ഈ ഫീച്ചർ നൽകുന്നുള്ളൂ, എല്ലാവർക്കും ലഭ്യമാവണം എന്നില്ല.) ഇങ്ങനെ ചെയ്താൽ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ആളുകൾ നമുക്ക് മെസ്സേജ് അയക്കുമ്പോൾ അവരുടെ ചാറ്റുകൾ ഓട്ടോമാറ്റിക്കായി mute ആവുകയും archived ചെയ്യപ്പെടുകയും ചെയ്യും. (അവരുടെ ചാറ്റുകൾ കാണാൻ archived chats എന്ന ലിസ്റ്റ് തുറന്നു നോക്കണം)

ഇനി, ഞാൻ നിങ്ങൾക്ക് മെസ്സേജ് വിടുകയാണെന്ന് കരുതുക. എന്റെ നമ്പർ നിങ്ങളുടെ ഫോണിലും നിങ്ങളുടെ നമ്പർ എന്റെ ഫോണിലും (രണ്ടു ഫോണിലും) സേവ് ചെയ്തിട്ടില്ലാത്തിടത്തോളം ഞാൻ നിങ്ങക്ക് മെസ്സേജ് അയച്ചാൽ, മെസ്സേജിന് മുകളിൽ ADD CONTACT, BLOCK USER എന്നിങ്ങനെ രണ്ടു ബട്ടണുകൾ കാണാം. വലതു വശത്തായി "X" ക്ലോസ് ബട്ടണും ഉണ്ടാവും.

നിങ്ങൾക്ക് പരിചയമുള്ള, ഉപദ്രവകാരിയല്ല എന്ന് ഉറപ്പുള്ളവരുടെ മെസ്സേജ് വന്നാൽ മാത്രം ക്ലോസ് ബട്ടൺ അമർത്തിയോ ADD CONTACT കൊടുത്തോ നിങ്ങൾക്ക് ചാറ്റ് തുടരാം. (Add contact കൊടുക്കുന്ന സമയത്ത് നമ്മുടെ നമ്പർ അയാൾക്ക് share ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഓപ്‌ഷനും ഉണ്ട്). അപരിചിതൻ ആണെങ്കിൽ, നേരെ ആ എഴുത്തിൽ BLOCK എന്നതിൽ ക്ലിക്കുക. തുടർന്നു വരുന്ന സ്ക്രീനിൽ, REPORT SPAM എന്നതിൽ ടിക് ചെയ്യുക. ആ ചാറ്റ് ഹിസ്റ്ററി പിന്നെ ആവശ്യമില്ലെങ്കിൽ DELETE THIS CHAT എന്നതിലും ടിക് ചെയ്യുക. എന്നിട്ട് താഴെ BLOCK USER കൊടുക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങൾ അയാളെ ബ്ലോക്ക് ചെയ്യുന്നതിനോടൊപ്പം ടെലിഗ്രാം ആ നിമിഷം ആ വ്യക്തിയുടെ അക്കൗണ്ട് 24 hrs ബ്ലോക്ക് ചെയ്യും.

അതായത്, അയാൾക്ക് ഈ പറഞ്ഞ പോലെ നമ്പർ സേവ് ചെയ്യാത്തവരുടെ ഇൻബോക്സിൽ 24 hrs സമയത്തേക്ക് മെസ്സേജ് ചെയ്യാൻ കഴിയില്ല. 24 hrs കഴിഞ്ഞാൽ ആ അക്കൗണ്ട് OK ആകും. വീണ്ടും അയാൾ ഇതുപോലെ അപരിചിതരുടെ ഇൻബോക്സിൽ പോയി ഇങ്ങനെ സ്പാം റിപ്പോർട്ട് കിട്ടുകയാണെങ്കിൽ 1 week ബ്ലോക്ക് ആകും. അങ്ങനെ 3 ഓ 4 ഓ പ്രാവശ്യം ടെലിഗ്രാം പണിഷ്മെന്റ് കൂട്ടി കൂട്ടി കൊടുക്കും. എന്നിട്ടും തന്റെ കോഴിപ്പട്ടം അഴിച്ച് വെക്കാൻ തയ്യാറാകുന്നില്ല എങ്കിൽ, പിന്നെ അക്കൗണ്ടും പൂട്ടിച്ച് പറഞ്ഞു വിടും! അതുകൊണ്ട്, ഇത്തരക്കാരെ കഴിവതും ഇങ്ങനെ റിപ്പോർട്ട് ചെയ്തു ബ്ലോക്കിയാൽ ആ കോഴിക്ക് പിന്നെ അയലത്തെ വീട്ടിൽ പോയും കൊത്താൻ കഴിയില്ല.
- Deon

0

No comments

Post a Comment

disqus, malayalam-infotelbot
© All Rights Reserved
Made With by InFoTel