വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മെസേജിങ് അപ്പായ ടെലിഗ്രാം നിരോധിച്ച് ബ്രസീല്‍. തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ടെലിഗ്രാം നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് നിര്‍ദ്ദേശം നല്‍കിയത്.
ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജയര്‍ ബോല്‍സാരോ മത്സരിക്കാനിരിക്കെയാണ് നിരോധനം. ബോല്‍സനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാദ്ധ്യമമാണ് ടെലിഗ്രാം.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചതിനെതിരെ ബോല്‍സനാരോയ്ക്കെതിരെ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റായ പ്രചരണങ്ങള്‍ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ പ്രസിഡന്റിന്റെ പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ടെലിഗ്രാം പ്രധാന പ്രചാരണ മാധ്യമം ആയി ഉപയോഗിച്ചത്.
No comments
Post a Comment