നിയമപരമായ ആവശ്യകതകൾ പാലിക്കാത്ത സാഹചര്യത്തിൽ ജർമ്മനിയിൽ ടെലിഗ്രാം തടഞ്ഞേക്കാം

രാജ്യത്തെ നിയമങ്ങളുടെ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ടെലിഗ്രാം മെസഞ്ചറിന്റെ പ്രവർത്തനം പ്രവർത്തന രഹിതമാക്കുന്നതിനെക്കുറിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫെസർ മുന്നറിയിപ്പ് നൽകി. പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗങ്ങൾ പരാജയപ്പെട്ടാൽ അത്തരമൊരു നീക്കം "അവസാന ആശ്രയം" ആയി എടുക്കാം. അതേസമയം, സാഹചര്യം പരിഹരിക്കാൻ ജർമ്മനിക്ക് മാത്രം അവസരമില്ലെന്ന് ഫെസർ കുറിക്കുന്നു, അതിനാൽ ഈ വിഷയത്തിൽ ഒരു പാൻ-യൂറോപ്യൻ തീരുമാനം ആവശ്യമാണ്.

നമ്മൾ എഴുതുന്നത് പോലെ, ജർമ്മൻ നിയമം ലംഘിച്ചതിന് ടെലിഗ്രാമിന് ദശലക്ഷക്കണക്കിന് പിഴകൾ നേരിടേണ്ടിവരുമെന്ന് നേരത്തെ ജർമ്മൻ നീതിന്യായ മന്ത്രി മാർക്കോ ബുഷ്മാൻ മുന്നറിയിപ്പ് നൽകി.

ഡിസംബർ അവസാനം റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി മരിയ സഖരോവ ടെലിഗ്രാമിനെക്കുറിച്ചുള്ള ജർമ്മൻ ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെടുത്തി.

ടെലിഗ്രാം @LivegramBot ഡാറ്റാബേസ് ചോർച്ച

അടുത്തിടെ ജനപ്രിയ ഫീഡ്ബാക്ക് ബോട്ട് ആയ Livegram ഡാറ്റാബേസ് ചോർച്ച റിപ്പോർട്ട് ചെയ്തു. ടെലിഗ്രാം ചാനൽ അഡ്മിനിസ്ട്രേറ്റർമാർക്ക് അജ്ഞാതമായി ഫീഡ്‌ബാക്ക് നൽകുവാൻ ഈ ബോട്ട് ഉപയോഗിക്കുന്നു. ബോട്ടുകളെ സംരക്ഷിക്കാൻ, എല്ലാ ലിങ്കുചെയ്ത എല്ലാ ബോട്ട് ടോക്കണുകളും ടെലിഗ്രാം ടീം അസാധുവാക്കും.

നിങ്ങളുടെ ബോട്ട് മുമ്പത്തെപ്പോലെ പ്രവർത്തിക്കാൻ, @BotFather-ലും @LivegramBot ക്രമീകരണങ്ങളിലും എല്ലാ ലൈവ്‌ഗ്രാം ബോട്ടുകൾക്കുമുള്ള ടോക്കണുകൾ നിങ്ങൾ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ബോട്ട് ഉടൻ പ്രവർത്തിക്കുന്നത് നിർത്തും.

ബോട്ട് ഉടമകൾ എന്തുചെയ്യണം:
1. @BotFather തുറക്കുക, /mybots കമാൻഡ് അയയ്ക്കുക.
2. ലിസ്റ്റിൽ നിന്ന് നിങ്ങളുടെ ബോട്ട് തിരഞ്ഞെടുക്കുക.
3. API ടോക്കൺ ടാപ്പ് ചെയ്യുക, തുടർന്ന് നിലവിലെ ടോക്കൺ പിൻവലിക്കുക. അതിനുശേഷം, പുതിയ ടോക്കൺ @LivegramBot-ലേക്ക് അയയ്ക്കുക.

Source: @tginfo

കോട്ടയത്ത് പങ്കാളികളെ കൈമാറുന്ന സംഘം പിടിയില്‍; പ്രവര്‍ത്തനം മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ

കോട്ടയത്ത് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം പിടിയില്‍. ഏഴു പേരെയാണ് ചങ്ങനാശേരി കറുകച്ചാലില്‍ വച്ച് പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചതാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനമെന്ന് കറുകച്ചാല്‍ പൊലീസ് പറഞ്ഞു. വലിയ കണ്ണികളുള്ള ഈ സംഘം ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സജീവമായത്. കപ്പിള്‍ മീറ്റ് കേരള തുടങ്ങിയ പേരുകളിലുള്ള ഗ്രൂപ്പുകളില്‍ 1000 കണക്കിന് ദമ്പതികളാണ് അംഗങ്ങളായിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ അടക്കം സമൂഹത്തിലെ ഉന്നതജീവിത നിലവാരം പുലര്‍ത്തുന്നവരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അംഗങ്ങളില്‍ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈമാറുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളും അടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗ്രൂപ്പില്‍ സജീവമായ 30 ഓളം പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ബുള്ളി ഭായ് മോഡല്‍ വീണ്ടും; ഇത്തവണ ടെലഗ്രാമില്‍

ദില്ലി: ബുള്ളി ഭായ് ആപ്പില്‍ മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളുടെ ലേലത്തിന് വെച്ച സംഭവത്തില്‍ വിവാദം കടുക്കുന്നതിനിടെ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയാണ്. ഇത്തവണ ടെലഗ്രാം ചാനലിലാണ് ഒരു യുവതിയുടെ ചിത്രം ലേലത്തിനെന്ന പേരില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്. അതേസമയം ഈ ചാനല്‍ ബ്ലോക് ചെയ്തിട്ടുണ്ട്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും, പോലീസുമായി ചേര്‍ന്ന് ശക്തമായ നടപടിക്ക് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ടെലിഗ്രാം X ഡിസൈൻ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു

ടെലിഗ്രാം X-നായി ഉപയോക്താക്കൾക്കിടയിലള്ള വോയ്‌സ്, വീഡിയോ കോളുകളിലും വോയിസ് ചാറ്റുകളിലും പൂർണ്ണമായ ആശയം വികസിപ്പിക്കുക, എന്നതായിരുന്നു മത്സരം.

ലോകമെമ്പാടുമുള്ള 30 മത്സര വിജയികൾ $48,000 പങ്കിട്ടു. ഡിസൈൻ ആശയങ്ങളൊന്നും ഒന്നാം സ്ഥാനത്തിന് ആവശ്യമായ മാനദണ്ഡങ്ങൾ  പാലിക്കാത്തതിനാൽ, ആർക്കും ഒന്നാം സ്ഥാനം ലഭിച്ചില്ല.

വിജയികൾ, അവരുടെ പ്രവൃത്തികൾ, അവാർഡുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ മത്സരങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ കാണാം.

@tginfo

എതിരാളികള്‍ ഇതുവരെ കാണാത്ത കിടിലന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് ടെലഗ്രാം

സന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള സംവിധാനത്തെ സ്‌പോയിലർ എന്നാണ് പറയുന്നത്. ലഭിക്കുന്ന സന്ദേശങ്ങള്‍ വിവർത്തനം ചെയ്യാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത, ആദ്യമായാണ് ഒരു മെസേജിംഗ് ആപ്പില്‍ ഇത്തരം ഒരു പ്രത്യകത അവതരിപ്പിക്കപ്പെടുന്നത്. വാട്ട്‌സ്ആപ്പ്, സിഗ്നൽ എന്നിവയുൾപ്പെടെ മറ്റേതെങ്കിലും സന്ദേശമയയ്‌ക്കൽ അപ്ലിക്കേഷനിലും സന്ദേശ വിവർത്തന സവിശേഷതയില്ല.

സന്ദേശങ്ങളോട് പ്രതികരിക്കാം
ടെലിഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ഇമോജി വഴി സന്ദേശങ്ങളോട് പ്രതികരിക്കാൻ കഴിയുന്നാണ് മെസേജ് റീയാക്ഷന്‍ എന്ന പ്രത്യേകത. ഈ ഫീച്ചർ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഐമെസേജ് തുടങ്ങിയ ആപ്പുകളില്‍ ലഭ്യമാണ്. ഇപ്പോള്‍ ഇത് കുറച്ചുകൂടി മോടികൂട്ടി ടെലഗ്രാമില്‍ എത്തുകയാണ്.

"ആനിമേറ്റഡ് ഇമോജികൾ ആദ്യമായി അവതരിപ്പിച്ച മെസേജ് ആപ്പാണ് ടെലിഗ്രാം, ഇത് ഉപയോക്താക്കൾക്ക് ചാറ്റിൽ സ്വയം പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികൾ നൽകി. ഇന്ന്, ഈ ഇമോജികളിൽ ചിലത് വികാരങ്ങൾ പങ്കിടാനും സന്ദേശം അയയ്‌ക്കാതെ സംസാരിക്കാനും പ്രതികരണവുമായി വരുന്നു." - ടെലഗ്രാം പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ശേഷം അറിയിച്ചു.

ഇമോജി ഉപയോഗിച്ച് ഒരു സന്ദേശത്തോട് പ്രതികരിക്കുന്നതിന്, സന്ദേശത്തിൽ ഒരിക്കൽ ടാപ്പ് ചെയ്‌താല്‍ വിവിധ ഇമോജികള്‍ ലഭിക്കും, ഇതില്‍ അയക്കാന്‍ ആഗ്രഹിക്കുന്ന ഇമോജി ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക. റിയാക്ഷന്‍ ഫീച്ചര്‍ സ്വകാര്യ ചാറ്റിൽ ഉപയോഗിക്കാം, ഗ്രൂപ്പുകളിലും ചാനലുകളിലും ചെയ്യാം. റിയാക്റ്റ് ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കണോ വേണ്ടയോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർ തീരുമാനിക്കാം.

സ്പോയിലര്‍ ഫീച്ചര്‍
സ്‌പോയിലർ ഫീച്ചർ ഉപയോഗിച്ച്, ടൈപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ടെക്‌സ്‌റ്റിന്റെ ഏത് ഭാഗവും തിരഞ്ഞെടുക്കാനും പുതിയ 'സ്‌പോയിലർ' ഫോർമാറ്റിംഗ് തിരഞ്ഞെടുക്കാനും കഴിയും. നിങ്ങൾ സ്‌പോയിലർ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് സന്ദേശത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾ ചാറ്റിലും ചാറ്റ് ലിസ്റ്റുകളിലും അറിയിപ്പുകളിലും മറയ്‌ക്കാൻ കഴിയും.

ട്രാന്‍സിലേഷന്‍
ഇതുവരെ ഒരു മെസേജിംഗ് ആപ്പും അവതരിപ്പിക്കാത്ത പ്രധാനപ്പെട്ട ഫീച്ചറുകളിൽ സന്ദേശ വിവർത്തനം. ഇപ്പോൾ ഉപയോക്താക്കൾക്ക് ഏത് സന്ദേശവും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. Settings>Language എന്നതില്‍ ട്രാന്‍സിലേഷന്‍ ഓണാക്കണം.ഇതോടെ ഒരു സന്ദേശം തിരഞ്ഞെടുക്കുമ്പോൾ മെനുവിലേക്ക് ഒരു പുതിയ വിവർത്തന ബട്ടൺ ചേർക്കുന്നു. ടെലിഗ്രാമിനെ പിന്തുണയ്ക്കുന്ന എല്ലാ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലും വിവർത്തനം ലഭ്യമാണ്, എന്നാൽ ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് ആപ്പിള്‍ ഉപയോക്താക്കൾക്ക് iOS 15+ ആവശ്യമാണ്.

ടെലിഗ്രാം അരക്ഷിതാവസ്ഥയിൽ എന്ന സിഗ്നൽ സ്ഥാപകന്റെ ആരോപണങ്ങളെ പവൽ ദുറോവ് വെല്ലുവിളിച്ചു

അടുത്തിടെ, സിഗ്നൽ സ്ഥാപകൻ, മാത്യു റോസൻഫെൽഡ്, ടെലിഗ്രാം വാട്ട്‌സ്ആപ്പ്, Facebook മെസഞ്ചർ എന്നിവയേക്കാൾ സുരക്ഷിതമല്ല എന്ന് ട്വിറ്ററിൽ  പ്രസ്താവിച്ചു, ഇത് വളരെയധികം തെറ്റിദ്ധാരണകൾ പരത്തുന്ന ഒരു വാദമായി.

തന്റെ ആപ്പിൻ്റെ സുരക്ഷിതത്വം തെളിയിക്കാൻ പാവൽ ദുറോവ് തന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള ടെലിഗ്രാം ചാനലിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചു.
@tginfo

ടെലിഗ്രാമിൽ ‘മിന്നൽ മുരളി’; വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ

ടൊവിനോ തോമസ് കേന്ദ്ര കഥപാത്രമാകുന്ന ബേസിൽ ജോസഫിൻ്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി ഇന്നലെ ഉച്ചയ്‌ക്ക് 1.30നാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്തത്. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിൻ്റെ വ്യാജൻ ടെലഗ്രാമിലും വന്നു. എന്നാൽ ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്. വ്യാജൻ കാണുന്നവർക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.

മിന്നൽ മുരളി എന്ന പേരിൽ പ്രചരിച്ച ഫയലുകളിൽ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്ത് നോക്കിയ പലർക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസിൽ ജോസഫ് തന്നെയാണോ മിന്നൽ മുരളിയുടേതെന്ന പേരിൽ ഇത്തരം ഫയലുകൾ അപ്ലോഡ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്.

അതേസമയം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിൽ ജോസഫിന്റെ സംവിധാന മികവിനെക്കുറിച്ചും ടൊവിനോയുടെ പ്രകടനത്തെക്കുറിച്ചും സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ അഭിനയ മികവും ഏറെ പ്രശംസ നേടുന്നുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സ്റ്റണ്ട് കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതിരുന്നതിന്റെ വേദനയും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

ടെലഗ്രാം നിരോധനം; അതിൻ്റെ ആവശ്യമുണ്ടോ എന്ന് മലയാളികൾ?

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ നിമിഷങ്ങൾക്കകം ടെലിഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് ഇപ്പോൾ സജീവമാണ്. നിരവധി സംവിധായകരും സിനിമാ മേഖലയിലെ ആളുകളും ഇതിനെതിരെ പലപ്പോഴും ശക്തമായി പ്രതിഷേധിക്കാർ ഉണ്ട്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2 നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ എത്തിയപ്പോൾ ചിത്രത്തിൻറെ സംവിധായകനായ ജിത്തു ജോസഫ് ശക്തമായി അതിനെതിരെ പ്രതിഷേധിച്ചിരുന്നു.

അതുപോലെതന്നെ ടെലിഗ്രാമിനെതിരെ പ്രതിഷേധവുമായി തീരുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. താര ത്തിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഡിസംബർ 24 ന് ക്രിസ്മസ് തലേന്ന് ഒ.ടി.ടിയിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ടോവിനോയെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഒട്ടുമിക്ക സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന ബഹുമതിയും ഈ സിനിമക്ക് ഉണ്ട്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നത് കാരണം നിമിഷങ്ങൾക്കകം ടെലിഗ്രാമിൽ ആ സിനിമ എത്തുമെന്ന ഭീതിയിൽ ടെലിഗ്രാമിതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻറെ സംവിധായകനായ ബേസിൽ


റിലീസ് ചെയ്ത നിമിഷങ്ങൾക്കകം സിനിമകൾ ടെലഗ്രാം ഗ്രൂപ്പുകളിൽ എത്തുന്നത് സിനിമ മേഖലയ്ക്ക് ഭീഷണിയാണെന്നും, അതുകൊണ്ട് ടെലിഗ്രാം ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബേസിൽ രംഗത്തെത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ബേസിൽ തൻറെ ഈ അഭിപ്രായം തുറന്നു പറഞ്ഞത്.
ബേസിൽ ജോസഫിൻറെ വാക്കുകളിലൂടെ. “ഫയൽ ഷെയറിങ് ആപ്പ് ആയതിനാൽ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാൽ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയാണ്. അതിലെ ഗ്രൂപ്പുകളിലേക്ക് തീയേറ്റർ റിലീസ് ആയ ചിത്രങ്ങളും ഒ.ടി.ടി റിലീസ് ആയ ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ല ഓർത്തു ആശങ്കയുണ്ട്. അതേസമയം വാർത്ത പ്രസിദ്ധീകരിച്ച ഒരു ചാനലിൻ്റെ കമൻറ് ബോക്സിൽ തന്നെ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി ബേസിൽ ജോസഫ് രംഗത്തെത്തി. ഈ കമൻറ് ഇപ്പോൾ വൈറൽ ആണ്.

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി മലയാളത്തിലെ മറ്റൊരു സംവിധായകനും നടനുമായ സാജിദ് യഹിയയും ആവശ്യപ്പെട്ടു.സാജിദ് യഹിയയുടെ വാക്കുകളിലൂടെ.
“ഒരു ഗ്രൂപ്പിൽ സിനിമ എത്തി അത് ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് പുതിയ ചിത്രത്തിൻ്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് എത്രയൊക്കെ തടയിടാൻ ശ്രമിച്ചാലും ഫലം ഉണ്ടാകില്ല. ആ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ല.”

സിനിമ മേഖലയ്ക്കു ഭീഷണി; ടെലഗ്രാം നിരോധിക്കണമെന്ന ആവശ്യവുമായി ബേസിൽ ജോസഫും സാജിദ് യഹിയയും

ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാമേഖലയ്ക്ക് ഭീഷണിയാണെന്നും ബേസിൽ ജോസഫും സജിദ് യഹിയയും.

ബേസില്‍ ജോസഫ് പറഞ്ഞത്: ''ഫയല്‍ ഷെയറിംഗ് ആപ്പായതിനാല്‍ പല ആവശ്യങ്ങളും ടെലഗ്രാമിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണ്. ടെലഗ്രാം ഒരു ആപ്പെന്ന നിലയില്‍ നിരോധിക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷേ അതിലെ ഗ്രൂപ്പുകളിലേക്ക് തീയറ്റര്‍ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നത് തടയാനുള്ള നിയമസംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ലായെന്നോര്‍ത്ത് ആശങ്കയുണ്ട്.''

സിനിമ മേഖലയിലുള്ളവർ ഇതിനെതിരെ എത്ര തന്നെ ജാഗ്രത പുലർത്തിയാലും പുത്തൻ ചിത്രങ്ങൾ ടെലിഗ്രാമിൽ വരുന്നുണ്ടെന്നു സംവിധായകൻ സാജിദ് യഹിയയും അഭിപ്രായപ്പെട്ടു. തിയറ്ററിലും ഒടിടിയിലുമായി ഇറങ്ങുന്ന ചിത്രങ്ങൾ ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ വരുന്നതു സർവ സാധാരണമായി. ടെലിഗ്രാമിലുള്ള ഒരു ഗ്രൂപ്പിൽ സിനിമ എത്തി അതു ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്കു പുതിയ ചിത്രത്തിന്റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. ഈ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ലെന്നും സാജിദ് പറഞ്ഞു.
© All Rights Reserved
Made With by InFoTel